www.ssfmalappruam.com
Monday, November 22, 2010
ഐ.സി.എഫ് മെമ്പർഷിപ്പ് വിതരണം സൌദിയിൽ
www.ssfmalappruam.com
Tuesday, November 16, 2010
Wednesday, November 10, 2010
Saturday, November 6, 2010
പരിസ്ഥിതിസ്നേഹ സന്ദേശവുമായി സർഗപ്രതിഭകളുടെ ചിത്രരചന
05/11/2010
Wednesday, November 3, 2010
Saturday, October 30, 2010
Thursday, October 28, 2010
Thursday, October 21, 2010
Monday, October 11, 2010
സൌദി പൊതു മാപ്പ് ,ആർ.എസ്. സി. ഹെല്പ് ഡെസ്ക്
അൽ കോബാർ . സൌദി ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പിന്റെ പ്രയോജനം പ്രവാസികളിലേക്ക് പരമാവധി എത്തിക്കുന്നതിന് രിസാല സ്റ്റഡി സർക്കിൾ അൽ കോബാർ സോൺ ഹെല്പ് ഡെസ്ക് രൂപീകരിച്ചു. പൊതുമാപ്പിന്റെ വകുപ്പുകൾ, അപേക്ഷാ രീതി, ആവശ്യമായ രേഖകൾ, തുടങ്ങിയ വിവരങ്ങളും മറ്റു സഹായങ്ങളും നൽകുന്നതാണ്. കോർഡിനേറ്റർമാരായി സലീം കോഴിക്കോടിനെയും, സിദ്ദീഖ് പുല്ലാടിനെയും തിരഞ്ഞെടുത്തു.
ബന്ധപ്പെടേണ്ട നമ്പർ 0596486020/ 0556311477/ 0551987608. 10/10/2010
Wednesday, October 6, 2010
Monday, October 4, 2010
Friday, October 1, 2010
ദുബൈ മർകസിന് പുതിയ നേതൃത്വം
30/09/2010
www.ssfmalappuram.com
Monday, September 27, 2010
ആർ എസ് സി ;സാഹിത്യോത്സവുകൾക്ക് അരങ്ങുണർന്നു
കേരളക്കരയിൽ ഇസ്ലാമിക കലാമേളകൾക്ക് ബദലില്ലാത്ത ആസ്വാദന, മത്സര വേദികൾ സൃഷ്ടിച്ച എസ് എസ് എഫ് സാഹിത്യോത്സവിന്റെ മാതൃകയിലാണ് രിസാല സ്റ്റഡി സർക്കിൾ സാഹിത്യോത്സവുകളും നടക്കുന്നത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ, ജനറൽ വിഭാഗങ്ങളിൽ 38 കലാ സാഹിത്യ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. യൂനിറ്റ്, സോൺ, നാഷണൽ തലങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സാഹിത്യോത്സവുകൾ വ്യവസ്ഥപിതമായി നടത്തുന്നതിനായുള്ള മാനദണ്ഡങ്ങളും നിർദേശങ്ങളും എല്ലാ ഘടകങ്ങൾക്കും വിതരണം ചെയ്തിട്ടുണ്ട്. ഓരോ ഘടകങ്ങളിലും തിരഞ്ഞെടുക്കപ്പെടുന്ന പ്രോഗ്രാം കമ്മിറ്റിയാണ് സാഹിത്യോത്സവ് പരിപാടികൾക്കു നേതൃത്വം നൽകുക. പൊതുജന പങ്കാളിത്തത്തോടെ ആകർഷകായ ആസ്വാദന വേദികളായി സാഹിത്യോത്സവുകൾ സംഘടിപ്പിക്കുന്നതിനായി അതതു പ്രദേശങ്ങളിൽ സംഘാടക സമതികളും നിലവിൽ വരും.
സെപ്തംബർ 15നാണ് ഗൾഫിൽ യൂനിറ്റ് സാഹിത്യോത്സവുകൾക്കു തുടക്കമായത്. ഒക്ടോബർ 29നകം യു എ ഇയിലെ 14 സോൺ സാഹിത്യോത്സവുകൾ പൂർത്തിയാകും. യു എ ഇ നാഷണൽ സാഹിത്യോത്സവ് നവംബർ അഞ്ചിനു നടക്കും. ഉദ്ഘാടന, സമാപന വേദികളിൽ ഗൾഫിലെ സാംസ്കാരിക, സാമൂഹിക പ്രമുഖർ, ഉദ്യോഗസ്ഥർ, വ്യവസായികൾ പങ്കെടുക്കും. നൗഫൽ കരുവഞ്ചാൽ കൺവീനറായ അഞ്ചംഗ സമിതിയാണ് സാഹിത്യോത്സവ് പ്രോഗ്രാമുകൾക്കു നേതൃത്വം നൽകുന്നത്. ആസ്വാദനങ്ങൾക്കൊപ്പം പ്രവാസി മലയാളികൾക്കിടയിലെ സർഗ പ്രതിഭാത്വങ്ങൾക്ക് രംഗാവസരങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സാഹിത്യോത്സവുകൾ സംഘടിപ്പിക്കുന്നത്. കലാ സാഹിത്യ ഇനങ്ങൾക്കൊപ്പം, വൈജ്ഞാനിക ഇനങ്ങൾക്കും എഴുത്ത്, പ്രസംഗം തുടങ്ങിയ സുപ്രധാന ഇനങ്ങൾക്കും സാഹിത്യോത്സവുകളിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം മുതലാണ് ഗൾഫിലെ സാഹിത്യോത്സവുകൾ ഏകീകരിച്ചു നടപ്പിലാക്കിത്തുടങ്ങിയത്. >>>
Wednesday, September 22, 2010
സൌദിയിൽ പൊതുമാപ്പ് ;ആർ.എസ്.സി സ്വാഗതം ചെയ്തു
സൗദിയിൽ പൊതുമാപ്പ് പ്രഖ്യാപിക്കുന്നതിന് സമ്മർദ്ദം ചെലുത്താൻ നേരത്തെ ഔദ്യോഗിക സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രിക്ക് രണ്ട് ലക്ഷം പ്രവാസി ഇന്ത്യക്കാർ ഒപ്പിട്ട ഭീമ ഹരജി രിസാല സ്റ്റഡി സർക്കിൾ സമർപ്പിച്ചിരുന്നു. യോഗത്തിൽ നാഷണൽ ചെയർമാൻ ശംശുദ്ധീൻ നിസാമി അദ്ധ്യക്ഷത വഹിച്ചു. ലുഖ്മാൻ പാഴൂർ, കെ.കെ അഷ്‌റഫ്, അഷ്‌റഫ് മഞ്ചേശ്വരം, നജീബ് കൊടുങ്ങല്ലൂർ സംബന്ധിച്ചു.
21/09/2010
Monday, September 13, 2010
ലോട്ടറി വിവാദം; അപഹാസ്യം, സമ്പൂർണ നിരോധനമാണു വേണ്ടത്-ആർ.എസ്.സി
മലയാളിയുടെ ആർത്തിയെ ചൂഷണം ചെയ്ത് കോർപ്പറേറ്റ് ഭീമന്മാർ നടത്തുന്ന ഒരു ഭാഗ്യപരീക്ഷണ ചൂതാട്ടത്തെ സാധാരണക്കാരുടെ തൊഴിൽദാദാവേന്ന രീതിയിൽ ന്യായീകരിക്കുകയും നിയമനടപടികളുടെ ഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം ആരോപിച്ചു തടിതപ്പുകയും ചെയ്യുന്നതിനുപിന്നിൽ ഇത്തരം ബിനാമികളോട് രാഷ്ട്രീയക്കാർക്കുള്ള വിധേയത്വമാണു കാണിക്കുന്നത്. സാമൂഹ്യക്ഷേമത്തിനുള്ള അധികവരുമാനം കണെ്ടത്താൻ സർക്കാർ നേതൃത്വത്തിൽ തന്നെ ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ജനങ്ങളെ സ്വപ്നജീവികളാക്കി ദുരയുടെ ഗർത്തത്തിലേക്ക് തള്ളിവിടുകയാണു യഥാർത്ഥത്തിൽ ചെയ്യുന്നത്. ചൂതാട്ട നിരോധന നിയമമനുസരിച്ച് നാട്ടിൻ പുറങ്ങളിൽ നടക്കാറുള്ള ചീട്ടുകളിയും മുച്ചീട്ടും ആനമയിലൊട്ടകവും തായം കളിയും തുടങ്ങി "ഒന്നു വെച്ചാൽ പത്ത്" വരെ നിയമപാലകർ അനുവദിക്കാതിരിക്കുകയും ലോട്ടറിയെന്ന വർണ്ണക്കടലാസിനെ സംസ്ഥാനത്തിന്റേതായാൽ ഔദ്യോഗികമാക്കുന്നതിനും പിന്നിലെ വിരോധാഭാസമാണു ചോദ്യം ചെയ്യപ്പെടുന്നത്. ജനങ്ങളെ ചൂതാട്ടത്തിൽനിന്നു രക്ഷിക്കുന്നതിന് എന്തു നഷ്ടവും സഹിക്കാൻ തെയ്യാറാണെന്ന് സംസ്ഥാന ഭരണപക്ഷവും സംവാദവെല്ലുവിളികൾക്ക് പകരം ക്രിയാത്മക നടപടിയാണു വേണ്ടതെന്ന് പ്രതിപക്ഷവും പറയുമ്പോൾ പിന്നെ ആരാണു നിരോധനത്തിനു തടസ്സം നിൽക്കുന്നതെന്ന് ഇരു കൂട്ടരും ജനങ്ങൾക്കു മുന്നിൽ വ്യക്തമാക്കേണ്ടതുണ്ട്. നറുക്കെടുപ്പ് ആഴ്ച്ചയിലൊന്നാക്കിചുരുക്കി മുഖം രക്ഷിക്കാൻ സർക്കാരിനു കഴിയില്ല. ലോട്ടറിയെ ഉപജീവിക്കുന്ന സാധാരണക്കാരുടെ പുരധിവാസമടക്കം പിന്നിൽ വരുന്ന മുഴുവൻ പ്രശ്നങ്ങളും ഏറ്റെടുത്ത് ലോട്ടറിയുടെ സമ്പൂർണ നിരോധനത്തിനു സർക്കാർ തയ്യാറാവനമെന്നും ബോധവൾക്കരണത്തിലൂടെ ലോട്ടറിയുടെ ഭീകരത ബോധ്യപ്പെടുത്തുന്നതിനു പകരം സംസ്ഥന-അന്യസംസ്ഥാന വർഗീകരണത്തിലൂടെ ഔദ്യോഗിക ലോട്ടറിക്ക് കൂട്ടുനിൽക്കുന്ന മധ്യമങ്ങളടക്കമുള്ളവർ അതിൽ നിന്ന് പിന്മാറി പാവപ്പെട്ടവരെ രക്ഷിക്കുന്നതിൽ കരുത്തുകാട്ടണമെന്നും ആർ.എസ്.സി. സെക്രട്ടറിയറ്റ് പറഞ്ഞു. ഇതു സംബന്ധമായി ചേർന്ന മീറ്റിൽ സെക്രട്ടറിയറ്റ് അംഗങ്ങളായ ഷംസിദ്ദേീൻ നിസാമി, അബ്ദുൽ റഹ്മാൻ പരിയാരം, കെ.കെ.അഷ്‌റഫ്, ലുഖ്മാൻ പാഴൂർ, മഹ്‌മൂദ് സഖാഫി, നജീബ് കൊടുങ്ങല്ലൂർ പങ്കെടുത്തു.
http://www.ssfmalappuram.com/
Tuesday, September 7, 2010
എയർഇന്ത്യ ;സർക്കാറുകൾ അടിയന്തരമായി ഇടപെടണം: ആർ.എസ്.സി
കാലങ്ങളായി മലയാളികളെ വിശിഷ്യാ മലബാറുകാരെ ദ്രോഹിക്കുന്ന രീതിയിൽ പെരുമാറിയിരുന്ന എയർ ഇന്ത്യയുടെ ഈനടപടി നീതീകരിക്കാനാവാത്തതും ധിക്കാരപരവുമാണ്. ആവശ്യമായ ജീവനക്കാരുടെ അഭാവമാണു റദ്ദാക്കലിനു കാരണമായി അധികൃതൾ ചൂണ്ടിക്കാണിക്കുന്നത്. മുന്നറിയിപ്പോ ബദൽ സംവിധാനങ്ങളോ നൽകാതെ പെട്ടെന്നു രൂപപ്പെടുന്നതല്ലാത്ത ഇത്തരം കാരണങ്ങൾ പറയുന്നതിൽ ദുരൂഹതയുണ്ട്. പൊതുമേഖലയിലുള്ള വിമാനക്കമ്പനികളെ സ്വകാര്യമേഖലക്ക് കൈമാറാനുള്ള ഗോൂഢതന്ത്രത്തിന്റെകൂടി ഭാഗമാകാമിതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് എയർ ഇന്ത്യയുടെ ഇതപര്യന്തമുള്ള നടപടികൾ. മംഗലാപുരം ദുരന്തത്തെ തുടർന്ന് നടന്ന ഉന്നതത്തല ബോർഡ് മീറ്റിങ്ങുകളിൽ ഗൾഫു മേഖലയിലെ സർവീസ് സാധാരണഗതിയിലായി എന്ന് പ്രഖ്യാപിച്ച് മാസങ്ങൾ പിന്നിടുമ്പോഴാണ് തിരക്കേറിയ അവധിക്കാലത്തു ആയിരക്കണക്കിനു ഗുൾഫുകാരേയും കുടുംബങ്ങളേയും കണ്ണീരിലാഴ്ത്തുന്ന കൂട്ടറദ്ദാക്കൽ. പല ആളുകൾക്കും ജോലി നഷ്ടപ്പെടുന്നതിന് അതു കാരണമാവും.
അടിയന്തര പരിഹാരങ്ങൾ സർക്കാരിന്റെയും എയർ ഇന്ത്യയുടെയും ഭാഗത്തു നിന്നുണ്ടാവുന്നില്ലെങ്കിൽ സംഘടന ഗൾഫ് മലയാളികൾക്കിടയിൽ എയർ ഇന്ത്യക്കെതിരെ പ്രചാരണം നടത്തും. കേരളത്തിൽ എസ്.എസ്.എഫിന്റെ സഹകരണത്തോടെ സമര പരിപാടികൾ ആസൂത്രണം ചെയ്യും. രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘടനകളും അധികാരികളുടെ കണ്ണു തുറപ്പിക്കാൻ രംഗത്തിരങ്ങണമെന്നും സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. നാഷണൽ ചെയർമാൻ ശംശുദ്ധീൻ നിസാമി അദ്ധ്യക്ഷത വഹിച്ചു. കെ.കെ അഷ്‌റഫ്, ലുഖ്മാൻ പാഴൂർ, നജീബ് കൊടുങ്ങല്ലൂർ, അബ്ദുൽ റഹ്മാൻ പരിയാരം സംസാരിച്ചു.
Wednesday, September 1, 2010
ഭീകരവാദവും തീവ്രവാദവും ഇസ്ലാമിനന്യം-കാന്തപുരം
കുവൈത്ത്: ഭീകരവാദവും തീവ്രവാദവും ഇസ്ലാമിന്റെ പേരിൽ തല്പരകക്ഷികൾ അടിച്ചേൽപ്പിക്കുകയാണെന്നും ഇസ്ലാം സ്നേഹത്തിന്റെയും സഹിഷ്ണുതയു ടെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ലോകത്തിന് സമർപ്പിച്ചതെന്നും കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ പ്രസ്താവിച്ചു. കുവൈത്ത് എസ്.വൈ.എസ് സംഘടിപ്പിച്ച റമളാൻ പ്രഭാഷണത്തിൽ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്ലാം സ്വന്തം വിശ്വാസം ആരുടെ മേലും അടിച്ചേൽപ്പിക്കാൻ ആരെയും കൽപ്പിച്ചിട്ടില്ല. പക്ഷേ, മുസ്ലിമിന് അവന്റെ വിശ്വാസം സംരക്ഷിക്കാൻ അവസരമുണ്ടാവുകയും വേണം. തങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഇസ്ലാമിക യുദ്ധങ്ങളുടെ അടിസ്ഥാനം. തങ്ങളുടെ വിശ്വാസം നിലനിർത്താനും ജ?ാവകാശങ്ങൾ സംരക്ഷിക്കാനും സ്വാതന്ത്ര്യം നൽകില്ല എന്ന ശത്രുക്കളുടെ നിലപാടിൽ നിന്നായിരുന്നു ഇസ്ലാമിക യുദ്ധങ്ങളുടെ ആരംഭം; ബദ്ര് യുദ്ധ സ്മരണയുണർത്തിക്കൊണ്ട് കാന്തപുരം പറഞ്ഞു. ഇസ്ലാമിനെ തെറ്റായി വായിച്ചതിനാൽ അല്പബുദ്ധികളായ ചില മുസ്ലിംകൾ തെറ്റായ പ്രവർത്തനങ്ങളിലേക്ക് സാഹചര്യങ്ങളുടെ കൂടി സമ്മർദ്ധ ഫലമായി നീങ്ങിയിട്ടുണ്ടാകാം. അവർ തെറ്റു തിരുത്തി ഇസ്ലാമിന്റെ യഥാർത്ഥ അന്ത:സത്ത മനസ്സിലാക്കി യഥാർത്ഥ ഇസ്ലാമിനെ സമൂഹത്തിനു കാണിച്ചു കൊടുക്കാൻ തയ്യാറാവണം; കാന്തപുരം അഭ്യർത്ഥിച്ചു. സമസ്ത മുശാവറ അംഗം താഴപ്ര മൊയ്തീൻകുട്ടി മുസ്ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ അഹ്മദ് കെ.മാണിയൂർ അദ്ധ്യക്ഷനായിരുന്നു. ഡോ. എ.പി. അബ്ദുൽ ഹകീം അഷരി മുഖ്യപ്രഭാഷണം നിർവഹിച്ചു. വിദ്യഭ്യാസ രംഗത്തെ ശക്തമായ തിരിച്ചു വരവാണ് ഇന്ത്യൻ മുസ്ലിംകളുടെ സമകാലിക പ്രശ്നങ്ങൾക്കുള്ള കാതലായ പരിഹാരമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിൽ വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും മുസ്ലിംകൾ ഏറ്റവും അടിത്തട്ടിലാണ്. ഇതിൽ നിന്ന് അവരെ ഉയർത്തലാവട്ടെ നമ്മുടെ മുഖ്യ അജണ്ട; അദ്ദേഹം ഓർമ്മിപ്പിച്ചു.
http://www.ssfmalappuram.com/
Monday, August 30, 2010
ലഹരിക്കെതിരെ യുവത രംഗത്തിറങ്ങണം: പേരോട്
വെറുക്കുമ്പോലെ ആയിരിക്കണമെന്നും. തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും മുസ്ലിം ചെറുപ്പക്കാർ പോവരുത്തെന്നും പ്രമാണങ്ങൾ നിരത്തി പേരോട് അബ്ദുൽറഹ്മാൻ സഖാഫി സദസ്യരെ ഉണർത്തി. ഷാർജ അൽദൈദ് അമ്മാറുബിനു യാസിർ മസ്ജിദിൽ (ദൈദ് വലിയപള്ളിയിൽ) റമസാൻ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
30/08/2010
Tuesday, August 24, 2010
തൃശൂർ ജില്ല SYS സാന്ത്വനം പദ്ധതി ഉദ്ഘാടനം ചെയ്തു
റഫീഖ് എറിയാട്
Monday, August 23, 2010
രിസാല ഖുര്‍ആന്‍ പതിപ്പ് പ്രകാശനം ചെയ്തു
Saturday, August 21, 2010
കുവൈത്ത് റമളാൻ പ്രഭാഷണം: കാന്തപുരം പങ്കെടുക്കും
സയ്യിദ് ഹബീബ് ബുഖാരി കൺവീനറായി ഫൈനാൻസ് കമ്മിറ്റിയും ഹബീബ്കോയ കൺവീനറായി സ്വീകരണ കമ്മിറ്റിയും അബ്ദുറസാഖ് സഖാഫി കൺവീനറായി വളണ്ടിയർ കോറും തിരഞ്ഞെടുത്തു. യോഗത്തിൽ അബ്ദുൽഹകീം ദാരിമി അദ്ധ്യക്ഷനായിരുന്നു.
Thursday, August 19, 2010
Sunday, August 15, 2010
മഴവിൽകൂട്ടം റെയിൻബോ ഫെസ്റ്റ് നടത്തി
14/08/10
Khaleel Rahman
Saturday, August 14, 2010
പേരോട് ഉസ്താദ് മുസ്വഫയിലെ പള്ളികളിൽ പ്രസംഗിക്കുന്നു
Thursday, August 12, 2010
പേരോട് ഇന്ന് അബുദാബിയിൽ
Monday, August 2, 2010
പാരസ്പര്യം വിളംബരം ചെയ്ത് എസ്‌വൈ എസ് സൗഹൃദസംഗമം
ഏഷ്യാനെറ്റ് പ്രോഗ്രാം ഡയരക്ടർ രമേശ് പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. എല്ലാ മതങ്ങളും സ്നേഹത്തിന്റെ സന്ദേശമാണ് ഉദ്ഘോഷിക്കുന്നത്.എന്നാൽ വ്യാഖ്യാനത്തിന്റെ പിഴവ് കാരണമുണ്ടാകുന്ന വൈകാരിക സമീപനങ്ങളാണ് പ്രതിസന്ധികൾ സൃഷ്ടിക്കുന്നത്. എന്തുകൊണ്ട് തീവ്രവാദികളിൽ മുസ്ലിംകൾ ഉൾപ്പെടുന്നുവെന്ന് മതനേതൃത്വം ചിന്തിക്കണം. മതപഠനത്തോടൊപ്പം ദേശീയ ബോധവും നൽകണമെന്നും നന്മയുടെ ആശയങ്ങൾ തിരസ്കരിക്കപ്പെടുകയും തിന്മ പെരുപ്പിച്ചു കാണുകയും ചെയ്യുന്ന പ്രവണത വർധിച്ചു വരുകയാണെന്നും അദ്ദേഹം പറഞ്ഞു.
എസ് വൈ എസ് പബ്ലിക് റിലേഷൻ വിഭാഗം ഡയറക്ടർ സയ്യിദ് ഹുസൈൻ തങ്ങൾ വിഷയാവതരണം നടത്തി. കാരുണ്യത്തിന്റെ ദർശനങ്ങളാണ് സമൂഹത്തെ ഇസ്ലാമിലേക്കാകർഷിച്ചതു. സാമ്രാജ്യത്വ ശക്തികളുടെ ശ്രമഫലമായുണ്ടാകുന്ന വിധ്വംസക പ്രവർത്തനങ്ങളാണ് മതത്തിന്റെ മറവിൽ നടക്കുന്ന ഭീകര പ്രവർത്തനങ്ങളുടെ അടിസ്ഥാന കാരണമെന്ന് അദ്ദേഹം പറഞ്ഞു. പാരമ്പര്യത്തിന്റെ കണ്ണികൾ അറുത്തുമാറ്റി വിപ്ലവത്തിന്റെ ശൈലിയിലൂടെ ഇസ്ലാമിനെ കാണാൻ തുടങ്ങിയപ്പോഴാണ് ഇസ്ലാമിക സമൂഹം തെറ്റിദ്ധരിക്കപ്പെട്ടു തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
ഇസ്മാഈൽ ഏറാമല, ഖാലിദ് ഹാജി, ഫസ്‌ലുദ്ദീൻ ശൂരനാട്, മമ്പാട് അബ്ദുൽ അസീസ് സഖാഫി, നാസിർ സഖാഫി, സുലൈന്മാൻ കന്മനം സംസാരിച്ചു. എസ് വൈ എസ് സംസ്ഥാന സമിതി അംഗം വടശ്ശേരി ഹസൻ മുസ്ലിയാർ സമന്വയ പ്രഭാഷണം നടത്തി. ശംസുദ്ദീൻ ബാഅലവി പ്രാർഥന നിർവഹിച്ചു.
01/08/2010
അബുയാസീൻ അഹ്‌സനി
Saturday, July 31, 2010
Thursday, July 29, 2010
വേനൽക്കൂടാരം സമാപിച്ചു
എഡ്യുഫോർസൈറ്റ്, ഒരുമക്കുടുംബം, ഹുവൽ ഖാലിക്, നോ യുവർ ദുബൈ പാസ്റ്റ്, ഒരു മൊട്ടുണരുന്നു, എന്റെ ശരീരം, ഒരു പത്രം ജനിക്കുന്നു, സോഷ്യലൈസേഷൻ, ഹർഷാരവം തുടങ്ങിയ ശേഷനുകൾക്ക് നിസാർ സെയ്ദ്, സിജി ഡയറക്റ്റർ സംഗീത് ഇബ്രാഹിം, അഡ്വ. ബക്കർ അലി, ജലീൽ പട്ടാമ്പി, മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, അബ്ദുൽ സലാം സഖാഫി വെള്ളലശ്ശേരി, ഡോ. പി.പി. മഅ്റൂഫ്, അശ്‌റഫ് പാലക്കോട് നേതൃത്വം നൽകി.
E.K. Musthafa
Thursday, July 22, 2010
Friday, July 16, 2010
സംഘടനാ ജീവൻ ആശയത്തിലോ, ആയുധത്തിലോ ?
Sunday, July 11, 2010
Saturday, June 19, 2010
അബ്ദുൽറഹ്മാൻ സോങ്കാലിന് ചികിത്സാ സഹായം കൈമാറി
റിയാദ് എസ്.വൈ.എസ് പ്രതിനിധി അബ്ദുൽ ലത്വീഫ് സഅദി ഉറുമിയുടെ സാന്നിദ്ധ്യത്തിൽ എസ്.വൈ.എസ് കാസർകോട് ജില്ലാ സെക്രട്ടറി സുലൈമാൻ കരിവെള്ളൂരിൽ നിന്നും അബ്ദുൽറഹ്മാന്റെ ജ്യേഷ്ഠൻ മൂസയാണ് തുക ഏറ്റു വാങ്ങിയത്. എസ്.വൈ.എസ് കുമ്പള മേഖലാ സെക്രട്ടറി അബ്ദുൽ ഖാദിർ സഖാഫി മോഗ്രാൽ സംബന്ധിച്ചു.
കഴിഞ്ഞ മാസം കുമ്പളയിൽ നടന്ന സുന്നി സമ്മേളനത്തിൽ സംബന്ധിക്കാൻ വരും വഴിയാണ് അബ്ദുറഹ്മാനും സുഹൃത്ത് അബ്ദുറഹ്മാൻ ഇച്ചിലങ്കോടും ആരിക്കാടിയിൽ വെച്ച് അപകടത്തിൽ പെട്ടത്. അബ്ദുറഹ്മാൻ ഇച്ചിലങ്കോട് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഇരുവരുടെയും കുടുംബത്തിനു വേണ്ടി റിയാദ് എസ്.വൈ.എസിനു കീഴിൽ സഹായ നിധിയുണ്ടാക്കി പ്രവർത്തനം നടന്നു വരികയാണ്.
ദുബൈ മർകസിൽ ഇംഗ്ലീഷ് ക്ലബ്
വിവരങ്ങൾക്ക്: 042973999, 0561291760 17/06/2010
Thursday, June 17, 2010
എസ് വൈ എസ് സെമിനാർ ഇന്ന് അജ്മാനിൽ
എസ് വൈ എസ് സെമിനാർ
17 വ്യാഴം വൈകിട്ട്:7:30ന്
ഇന്ത്യൻ അസോസിയേഷൻ ഹാൾ-അജ്മാൻ
മുഖ്യ പ്രഭാഷണം: കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി
>എസ്.വൈ.എസ്. സംസ്ഥാന കമ്മിറ്റി -കാമ്പയിൻ മെയ്-16-ആഗസ്ത് 15 < ലഘുലേഖ ഇവിടെ
Wednesday, June 16, 2010
Monday, May 17, 2010
ഭീകരത, തീവ്രവാദം :തെറ്റിദ്ധാരണകൾ തിരുത്തണം: ചെന്നിത്തല
തീവ്രവാദവും ഭീകരതയും അജ്ഞതയുടെ സൃഷ്ടിയാണ്. വായനയാണ് മനുഷ്യനെ എല്ലാ അരുതായ്മകളിൽ നിന്നും അകറ്റി നിർത്തുന്നത്, ധാർമ്മിക ചേരുവകളാൽ സമ്പന്നമായ വായനയായിരുന്നു കഴിഞ്ഞ കാല മഹത്തുക്കളെ സൃഷ്ടിക്കുന്നതിൽ വലിയ പങ്കു വഹിച്ചതു.ശാസ്കാരിക പ്രതിരോധത്തിന്റെ നവ രൂപമായ വായനയിലൂടെ നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പ്രതിരോധ ശക്തി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കണമെന്നും അതിന്നായുള്ള പ്രവാസി രിസാലയുടെ ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ ചാരിറ്റി പബ്ലിക് റിലേഷൻ ഡയറക്ടർ ശൈഖ് ഖാലിദ് അഹ്മദ് ഫക്രു സമ്മേളനം ഉദ്ഘാടനം ചെയ്തു. വായന പ്രതിരോധത്തിന്റെ സാംസ്കാരിക മുഖം എന്ന പ്രമേയ പ്രഭാഷണം എസ് എസ് എഫ് സംസ്ഥാന അദ്ധ്യക്ഷൻ സ്വാദിഖ് സഖാഫി പെരിന്താറ്റിരി നടത്തി. മുഹമ്മദലി കുറ്റ്യാടി (ചെയർമാൻ ഗ്രാന്റ് മാർട്ട്), ശംസുദ്ദീൻ ഒളകര (എം. ഡി. ക്വാളിറ്റി ഗ്രൂപ്പ്) സമ്മാന ദാനം നിർവ്വഹിച്ചു. പി. കെ അഹമ്മദ് മുസ്ലിയാർ, മൊയ്തു ഫൈസി വേളം, കെ. എം. വർഗീസ് (ഐ. സി. സി പ്രസിഡണ്ട്), ഡോക്ടർ ശമീർ മൂപ്പൻ (എം.ഡി. അൽറഫ പോളി ക്ലിനിക്ക്), കുഞ്ഞബ്ദുല്ല കടമേരി, കെ. കെ. ഉസ്മാൻ (ഇൻകാസ്), യൂസുഫ് സഖാഫി അയ്യങ്കേരി, മുഹ്‌യദ്ധീൻ സഖാഫി പൊൻമള പ്രസംഗിച്ചു. ഹാഫിള് ഉമറുൽ ഫാറൂഖ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ മഹ്ബൂബ് ഇബ്രാഹീം മാട്ടൂൽ സ്വാഗതവും അഹമ്മദ് സഖാഫി പേരാമ്പ്ര നന്ദിയും പറഞ്ഞു.
16/05/2010
മാധ്യമങ്ങളുടെ അഭിപ്രായ പ്രകടനങ്ങൾ അതിരു കടക്കുന്നു :ആർ എസ് സി സംവാദം
Sunday, May 16, 2010
എസ്.വൈ.എസ്. യുഎഇ നാഷണൽ ഡെലിഗേറ്റ്സ് മീറ്റ്
Wednesday, May 12, 2010
വേണം മീഡിയാ നിയന്ത്രണ നിയമം: RSC മാധ്യമ സംവാദം
കുവൈത്ത്: സേൻസേഷണിസവും കിടമത്സരവും കച്ചവട താത്പര്യവും വാർത്താ മാധ്യമങ്ങളെ അധാർമ്മികതയുടെ കൂത്തരങ്ങാക്കി മാറ്റിയിരിക്കുന്നു വേന്ന് രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് ചാപ്റ്റർ സംഘടിപ്പിച്ച മാധ്യമ സംവാദത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. നേരിന്റെ അംശം പ്പോലും ഇല്ല എന്ന് പരിപൂർണ്ണ ബോധ്യമുള്ളപ്പോഴും സമൂഹത്തിൽ ഛിദ്രതയും വ്യക്തികൾക്ക് മാനഹാനിയും ഉണ്ടാക്കുന്ന വാർത്തകളും സ്റ്റോറികളും പടച്ച് വിടുന്നതിൽ മീഡിയകൾ മത്സരിക്കുകയാണ്. നാടിന്റെ മഹനീയ പാരമ്പര്യത്തേയും മതേതരമൂല്യങ്ങളേയും നശിപ്പിക്കാനും അവിശ്വാസത്തിന്റെ വിഷ വിത്തുകൾ വിതക്കാനും ഈ മത്സരം കാരണമാവുന്നു. വിഷയം ഭീകരതയാവെട്ടെ, കൊലപാതകമാവട്ടെ, രാഷ്ട്രിയമാവട്ടെ, ഭൂരിപക്ഷ വിഭാഗങ്ങളെ ത്യപ്തിപ്പെടുത്തുന്ന വിധത്തിൽ അവ അവതരിപ്പിക്കാനും തങ്ങളുടെ സർക്കുലേഷനും വരുമാനവും അതുവഴി വർദ്ധിപ്പിക്കാനുമാണ് മീഡിയകൾ ലക്ഷ്യമാക്കുന്നത്.
സമൂഹത്തിന് യധാർത്ഥ വസ്തുത അറിയിച്ചു കെടിക്കാനും അവരെ ബോധവത്കരിക്കാനും ബാധ്യസ്ഥരായ മീഡിയ തീർത്തും വിരുദ്ധ ദിശയിലൂടെ നീങ്ങുകയും ധാർമികതക്കും സാമൂഹ്യ നന്മക്ക് ഒട്ടും വിലകൽപ്പിക്കാതെ കേവലം കച്ചവടക്കാർ മാത്രമാവുകയും ചെയ്തിരിക്കുന്ന വർത്തമാന പ്രതി സന്ധി നേരിടാൻ ബദൽ മീഡിയാ ശക്തികളെ ഉയർത്തികൊണ്ടു വരാനും അധാർമിക പ്രചാരക മീഡിയ ശക്തികളെ അറിഞ്ഞ് പ്രതിരോധിക്കാനും സമൂഹം തയ്യാറാവേണ്ടിയിരിക്കുന്നു, ചർച്ച അവതരിപ്പിച്ചു കൊണ്ട് ഇസ്ലാമിക് പബ്ലിഷിങ്ങ് ബ്യൂറോ ഡയരക്ടർ മുഹമ്മദ് സ്വാദിക്ക് വെളിമുക്ക് പ്രസ്താവിച്ചു. തുടർന്ന് ചർച്ചയിലിടപെട്ടു സംസാരിച്ച മുതിർന്ന മാധ്യമ പ്രവർത്തകനായ സിദ്ദേീഖ് വലിയകത്ത്, ആധുനിക മീഡിയ ഒരു കച്ചവട സ്ഥാപനമായതിനാൽ അവർ കൂടുതൽ ലാഭം കിട്ടുന്ന ഉൽപന്നങ്ങൾക്ക് മുൻഗണന നൽകും. ഉപഭോക്താക്കളായ നാം ബോധവാൻമരാവുകയാണ് ഇവിടെ പ്രതിവിധിയെന്ന് അഭിപ്രായപെട്ടു. മാധ്യമങ്ങളെ കണ്ണടച്ചു വിശ്വസിക്കുന്നതിനു പകരം നാം സ്വയം തിരിച്ചറിവുണ്ടാവാൻ ശ്രമിക്കുകയും ആ തിരിച്ചറിവിന്റെ ബലത്തിൽ മാധ്യമങ്ങളെ വിലയിരുത്തുകയും ചെയ്താൽ ഒരളവുവരെ സ്വയം ചതിയിലകപ്പെടുന്നത് ഒഴിവാക്കാം മാധ്യമങ്ങളിൽ നിന്ന് ധാർമികത പ്രതീഷികേണ്ടതില്ല. എന്നാൽ മാധ്യമ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നത് സ്വീകാര്യവുമല്ല മുഹമ്മദ് റായാസ് (അയനം) നയം വ്യക്തമാക്കി.