Tuesday, February 16, 2010

പൊതുമാപ്പ്‌ ; പ്രധാനമന്ത്രിക്ക്‌ ആർ.എസ്.സി ഭീമ ഹരജി നൽകും

പൊതുമാപ്പ്‌ പ്രഖ്യാപിക്കുന്നതിന്‌ സമ്മർദ്ദം ചെലുത്താൻ പ്രധാനമന്ത്രിക്ക്‌ ആർഎസ്സി ഭീമ ഹരജി നൽകും

ദമാം: ദശലക്ഷക്കണക്കായ ഇന്ത്യൻ പ്രവാസികളുള്ള സൗദിയിൽ വിവിധ കാരണങ്ങളാൽ നിയമകുറിക്കിൽ കഴിയുന്നവർക്ക്‌ വേണ്ടി പൊതുമാപ്പ്‌ പ്രഖ്യാപിക്കുന്നതിന്‌ സമ്മർദ്ദം ചെലുത്താൻ പ്രധാനമന്ത്രിക്ക്‌ രണ്ട്‌ ലക്ഷം പ്രവാസി ഇന്ത്യക്കാർ ഒപ്പിട്ട ഭീമ ഹരജി സമർപ്പിക്കാൻ രിസാല സ്റ്റഡി സർക്കിൾ (ആർഎസ്‌ സി) സൗദി നാഷണൽ കമ്മിറ്റി തീരുമാനിച്ചു. നേരത്തെ ഈ വിഷയം ആർഎസ്‌ സി പ്രമേയത്തിലൂടെ ഇന്ത്യൻ സർക്കാറിനോട്‌ ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗിക സന്ദർശനത്തിന്‌ സൗദിയിലെത്തുന്ന പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുന്നതിനാണ്‌ ആർഎസ്‌ സിയുടെ നേതൃത്വത്തിൽ രണ്ട്‌ ലക്ഷം പേർ ഒപ്പിട്ട ഭീമ ഹരജി സമർപ്പിക്കുന്നത്‌.

സൗദിയിലെ ഇരുപഞ്ചോളം സോൺ കമ്മിറ്റികളുടെ നേതൃത്വത്തിൽ യൂനിറ്റ്‌ തലത്തിൽ സ്ക്വാഡുകൾ രൂപീകരിച്ച്‌ പൊതുജനങ്ങളിൽ നിന്ന്‌ ഒപ്പുകൾ ശേഖരിക്കും. ഒപ്പ്‌ ശേഖരണം കോ ഓഡിനേറ്റ്‌ ചെയ്യാൻ ഗഫൂർ വാഴക്കാട്‌ (ഈസ്റ്റ്‌), ഖാസിം പേരാമ്പ്ര (സെട്രൽ), ഇസ്മാഈൽ തവനൂർ (വെസ്റ്റ്‌), മഹ്മൂട്‌ സഖാഫി (സൗത്ത്‌) തെരെഞ്ഞെടുത്തു. യോഗത്തിൽ ചെയർമാൻ ഷംശുദ്ധീൻ നിസാമി അധ്യക്ഷത വഹിച്ചു. ഗൾഫ്‌ ചാപ്റ്റർ ജനറൽ കൺവീനൽ ലുഖ്മാൻ പാഴൂർ ഉൽഘാടനം ചെയ്തു. ജലീൽ വെളിമുക്ക്‌, അബ്ദുറഹ്മാൻ പരിയാരം, മഹ്മൂട്‌ സഖാഫി, അബ്ദുൽഗഫൂർ വാഴക്കാട്‌, കെ.കെ. അഷ്‌റഫ്‌ മാവൂർ, ഇബ്‌റാഹിം സഖാഫി, അഷ്‌റഫ്‌ കാസർകോട്‌ എന്നിവർ സംബന്ധിച്ചു.

16/02/2010

No comments: