Monday, August 30, 2010

ലഹരിക്കെതിരെ യുവത രംഗത്തിറങ്ങണം: പേരോട്‌


ദൈദ്‌: ലഹരി വസ്തുക്കളായ മദ്യം, മയക്കുമരുന്ന്‌, പാൻമസാല, പുകവലി എന്നിവ മനുഷ്യനെ വ്യക്തിപരമായും സാമൂഹ്യപരമായും അധമനാക്കുമ്പോൾ കഠിനമായ ഇലാഹി കോപത്തിനു അത്തരക്കാർ വിധേയരാകേണ്ടിവരുമെന്ന്‌ പേരോട്‌ അബ്ദുൽറഹ്മാൻ സഖാഫി ഓർമ്മിപ്പിച്ചു. തൊഴിലെടുത്ത്‌ ജീവിക്കൽ അഭിമാനവും യാചന അപമാനവുമാണ്‌. വഞ്ചന കടുത്ത തെറ്റും ദൈവകോപത്തിനു കാരണമാവുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഒരു മുസ്ലിം സർവ്വത്തെക്കാളും സ്നേഹിക്കേണ്ടത്‌ സ്രഷ്ടാവായ അല്ലാഹുവിനെ ആണെന്നും കുഫ്‌റിലേക്ക്‌ മടങ്ങി പോവുന്നതിനെ തീയിലേക്ക്‌ വലിച്ചെറിയപ്പെടുന്നതിനെ

വെറുക്കുമ്പോലെ ആയിരിക്കണമെന്നും. തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും മുസ്ലിം ചെറുപ്പക്കാർ പോവരുത്തെന്നും പ്രമാണങ്ങൾ നിരത്തി പേരോട്‌ അബ്ദുൽറഹ്മാൻ സഖാഫി സദസ്യരെ ഉണർത്തി. ഷാർജ അൽദൈദ്‌ അമ്മാറുബിനു യാസിർ മസ്ജിദിൽ (ദൈദ്‌ വലിയപള്ളിയിൽ) റമസാൻ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

30/08/2010

Tuesday, August 24, 2010

തൃശൂർ ജില്ല SYS സാന്ത്വനം പദ്ധതി ഉദ്ഘാടനം ചെയ്തു


ദുബൈ: സാന്ത്വനം എന്ന പേരിൽ എസ്‌ വൈ എസ്‌ നടപ്പിലാക്കുന്ന ജീവകാരുണ്യ, ആതുരസേവന പ്രവർത്തനങ്ങളുടെ തൃശൂർ ജില്ലാതല വിഭവ സമാഹരണ ഉദ്ഘാടനം അൽ ശിഫ മെഡിക്കൽ ഗ്രൂപ്പ്‌ ചെയർമാൻ ഡോ. മുഹമ്മദ്‌ കാസിമിൽനിന്നും സഹായം സ്വീകരിച്ച്‌ ജില്ലാ ഖാസി സയ്യിദ്‌ ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി നിർവഹിച്ചു. ദുബൈ മർകസിൽ നടന്ന ജില്ലാ മഹല്ല്‌ സൗഹൃദ സംഗമത്തിൽ വെച്ചായിരുന്നു ഉദ്ഘാടനം. ജില്ലാ പ്രസിഡന്റ്‌ പി കെ ബാവദാരിമി സംഗമം ഉദ്ഘാടനം ചെയ്തു.ഒരു കോടി രൂപ ചെലവിട്ടു നടപ്പിലാക്കുന്ന സാന്ത്വനം ഒന്നാം ഘട്ട പദ്ധയിൽ ഉൾപ്പെടുത്തി ആംബുലൻസ്‌ സർവീസ്‌, 50 മഹല്ലുകളിൽ മെഡിക്കൽ ക്യാമ്പുകൾ, 500 രോഗികൾക്ക്‌ പ്രതിമാസ മെഡിക്കൽ അലവൻസ്‌, 500 കുടുംബങ്ങൾക്ക്‌ ഭക്ഷ്യറേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തും. സംഗമത്തിൽ മാടവന ഇബ്‌റാഹീംകുട്ടി മുസ്ലിയാർ, എ കെ അബൂബക്കർ മുസ്ലിയാർ കട്ടിപ്പാറ, കെ ആർ നസ്‌റുദ്ദേ‍ീൻ ദാരിമി, വി സി ഉമർഹാജി, വരവൂർ മുഹ്‌യിദ്ദേ‍ീൻകുട്ടി സഖാഫി, സി എം എ കബീർ മാസ്റ്റർ, സയ്യിദ്‌ ഹുസൈൻ തങ്ങൾ വാടാനപ്പള്ളി, പി എസ്‌ എം കമറുദ്ദീൻ പാവറട്ടി, അബൂബക്കർ ഹാജി നാട്ടിക, കുഞ്ഞിമുഹമ്മദ്‌ സഖാഫി തൊഴിയൂർ, പി എ മുഹമ്മദ്‌ ഹാജി, നവാസ്‌ എടമുട്ടം സംസാരിച്ചു. അബൂബക്കർ സഖാഫി വാടാനപ്പള്ളി അധ്യക്ഷത വഹിച്ചു.


റഫീഖ് എറിയാട്

Monday, August 23, 2010

പേരോട് അബ്‌ദുറഹ്‌മാൻ സഖാഫിയുടെ റമദാൻ പ്രഭാഷണം അബുദാബിയിൽ 27 ന്


പേരോട് അബ്‌ദുറഹ്‌മാൻ സഖാഫിയുടെ റമദാൻ പ്രഭാഷണം അബുദാബിയിൽ 27 ന്

രിസാല ഖുര്‍ആന്‍ പതിപ്പ് പ്രകാശനം ചെയ്തു


രിസാല ഖുര്‍ആന്‍ പതിപ്പിന്റെ സൗദിതല പ്രകാശന കര്‍മ്മം റിയാദില്‍ നടന്ന ചടങ്ങില്‍ വെച്ച് താരിക ഗോള്‍ഡ് എം.ഡി. സി. പി. മുഹമ്മദിന് നല്‍കിക്കൊണ്ട് മുഹമ്മദലി മുണ്ടോടന്‍ നിര്‍വ്വഹിക്കുന്നു
________________________________________
നസീർ മുതുകുറ്റി

പേരോട് ഉസ്താദ് റമദാൻ പ്രഭാഷണം ദിബ്ബ, കൽബ,ഫുജൈറ


Saturday, August 21, 2010

കുവൈത്ത് റമളാൻ പ്രഭാഷണം: കാന്തപുരം പങ്കെടുക്കും

കുവൈത്ത്‌: സുന്നി യുവജന സംഘം കുവൈത്ത്‌ കമ്മിറ്റിയുടെ ഈ വർഷത്തെ റമളാൻ പ്രഭാഷണവും മെഗാ ഇഫ്താർ മീറ്റും ആഗസ്റ്റ്‌ 27ന്‌ വെള്ളിയാഴ്ച അബാസിയ ടൂറിസ്റ്റിക്‌ പാർക്കിൽ വെച്ച്‌ നടത്താൻ തീരുമാനിച്ചു. 2000 പേർ പങ്കെടുക്കുന്ന മെഗാ ഇഫ്താർ സംഗമവും തുടർന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ റമളാൻ പ്രഭാഷണവുമുൾക്കൊള്ളുന്ന പരിപാടിയുടെ വിജയത്തിനായി അഹ്മദ്‌ കെ മാണിയൂർ ചെയർമാനും പി കെ ശുകൂർ കൈപ്പുറം കൺവീനറുമായി 201 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

സയ്യിദ്‌ ഹബീബ്‌ ബുഖാരി കൺവീനറായി ഫൈനാൻസ്‌ കമ്മിറ്റിയും ഹബീബ്കോയ കൺവീനറായി സ്വീകരണ കമ്മിറ്റിയും അബ്ദുറസാഖ്‌ സഖാഫി കൺവീനറായി വളണ്ടിയർ കോറും തിരഞ്ഞെടുത്തു. യോഗത്തിൽ അബ്ദുൽഹകീം ദാരിമി അദ്ധ്യക്ഷനായിരുന്നു.
Mishab

Sunday, August 15, 2010

മഴവിൽകൂട്ടം റെയിൻബോ ഫെസ്റ്റ് നടത്തി

ജിദ്ദ: സുന്നി ബാല സംഘം കൂട്ടായ്മയായ മഴവിൽ കൂട്ടത്തിനു കീഴിൽ വിദ്യർഥികൾക്കായി റെയിൻബോ ഫെസ്റ്റ്‌ എന്ന പേരിൽ കലാ-കായിക മത്സരങ്ങൾ നടത്തി . ഖുർആൻ പാരായണം പ്രസഗം, മപ്പിള പാട്ട്‌, ക്വിസ്സ്‌, ഫൂട്ബാൾ, കമ്പവലി തുടങ്ങി മുപ്പതോളം ഇനങ്ങളിലായി നൂറോളാം കലാ പ്രതിഭകൾ മാറ്റുരച്ചു, മുഖദ്ദസ്‌, ഖാദിസിയ്യ ഏന്നിങ്ങനെ രണ്ട്‌ ഗ്രൂപ്പുകളായി നടന്ന മത്സരങ്ങളിൽ 156 പോയിന്റോടെ മുഖദ്ദസ്‌ ഒന്നാം സ്ഥാനത്തും 153 പോയന്റോടെ ഖാദിസിയ്യ രണ്ടാം സ്ഥനത്തും എത്തി. കിലോ 14ലെ അരാസാത്ത്‌ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്കു മുഹ്സിൻ സഖാഫി, ഹസൈനാർ ബാഖവി ഹമീദ്‌ മുസ്ലിയാർ കുറ്റൂർ, മുസ്തഫ സഅദി, നിസാർ പന്താവൂർ എന്നിവർ നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാന വിതരണം സുന്നി യുവജന സംഘം സൗദി നാഷണൽ പ്രസിഡന്റ്‌ സയ്യിദ്‌ ഹബീബുൽ ബുഖാരി നിർവഹിച്ചു, ആദം സ്വാഗതവും നന്ദിയും പറഞ്ഞു.

14/08/10
Khaleel Rahman

ദുബൈ മർകസിൽ ഖുർ‌ആൻ ക്ലാസ് റമളാനിൽ

Saturday, August 14, 2010

പേരോട് ഉസ്താദ് മുസ്വഫയിലെ പള്ളികളിൽ പ്രസംഗിക്കുന്നു

വിശുദ്ധ റമദാനിൽ യു.എ.ഇ. പ്രസിഡണ്ട് ഷെയ്ഖ് ഖലീഫയുടെ അതിഥിയായി എത്തിയ പേരോട് അബ്ദുറഹിമാന്‍ സഖാഫി ഇന്ന് മുസ്വഫയിൽ ഐ-കാഡ് സിറ്റി വലിയ പള്ളിയിലും നാളെ മുസ്വഫ ശ‌അ‌ബിയ 12ൽ ബസ്‌സ്റ്റാൻഡിനടുത്തുള്ള പള്ളിയിലും ‍ താറാവിഹ് നിസ്കാരശേഷം പ്രസംഗിക്കുന്നതാണ്.
Omacchappuzha

Thursday, August 12, 2010

കറാമ വലിയ പള്ളിയിൽ വിജ്ഞാന സദസ്സ്


പേരോട് ഇന്ന് അബുദാബിയിൽ

ഷെയ്ഖ് ഖലീഫയുടെ അതിഥിയായി UAE യില്‍ എത്തിയ പേരോട് അബ്ദുറഹിമാന്‍ സഖാഫി ഇന്ന് അബുദാബിയിലെ അബ്ദുല്‍ ഖാലിഖ് മസ്ജിദില്‍ താറാവിഹ് നിസ്കാരശേഷം പ്രസംഗിക്കുന്നതാണ്.

Monday, August 2, 2010

പാരസ്പര്യം വിളംബരം ചെയ്ത്‌ എസ്‌വൈ എസ്‌ സൗഹൃദസംഗമം

ഏഷ്യാനെറ്റ്‌ റേഡിയോ പ്രോഗ്രാം ഡയരക്ടർ രമേശ്‌ പയ്യന്നൂർ

ദുബൈ: സ്നേഹവും പാരസ്പര്യവും വളർത്തി സമൂഹത്തിലെ സൗഹൃദം ദൃഢമാക്കാൻ മതജീവിതം നയിക്കുന്നവരും സാമൂഹ്യപ്രസ്ഥാനങ്ങളും രംഗത്തു വരണമെന്ന്‌ 'സ്നേഹസമൂഹം സുരക്ഷിതനാട്‌' എന്ന സ്ന്ദേശത്തിൽ എസ്‌ വൈ എസ്‌ ദുബൈ സേൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ സായഹ്നത്തിൽ പ്രസംഗിച്ചവർ അഭിപ്രായപ്പെട്ടു.

ഏഷ്യാനെറ്റ്‌ പ്രോഗ്രാം ഡയരക്ടർ രമേശ്‌ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. എല്ലാ മതങ്ങളും സ്നേഹത്തിന്റെ സന്ദേശമാണ്‌ ഉദ്ഘോഷിക്കുന്നത്‌.എന്നാൽ വ്യാഖ്യാനത്തിന്റെ പിഴവ്‌ കാരണമുണ്ടാകുന്ന വൈകാരിക സമീപനങ്ങളാണ്‌ പ്രതിസന്ധികൾ സൃഷ്ടിക്കുന്നത്‌. എന്തുകൊണ്ട്‌ തീവ്രവാദികളിൽ മുസ്ലിംകൾ ഉൾപ്പെടുന്നുവെന്ന്‌ മതനേതൃത്വം ചിന്തിക്കണം. മതപഠനത്തോടൊപ്പം ദേശീയ ബോധവും നൽകണമെന്നും നന്മയുടെ ആശയങ്ങൾ തിരസ്കരിക്കപ്പെടുകയും തിന്മ പെരുപ്പിച്ചു കാണുകയും ചെയ്യുന്ന പ്രവണത വർധിച്ചു വരുകയാണെന്നും അദ്ദേഹം പറഞ്ഞു.

എസ്‌ വൈ എസ്‌ പബ്ലിക്‌ റിലേഷൻ വിഭാഗം ഡയറക്ടർ സയ്യിദ്‌ ഹുസൈൻ തങ്ങൾ വിഷയാവതരണം നടത്തി. കാരുണ്യത്തിന്റെ ദർശനങ്ങളാണ്‌ സമൂഹത്തെ ഇസ്ലാമിലേക്കാകർഷിച്ചതു. സാമ്രാജ്യത്വ ശക്തികളുടെ ശ്രമഫലമായുണ്ടാകുന്ന വിധ്വംസക പ്രവർത്തനങ്ങളാണ്‌ മതത്തിന്റെ മറവിൽ നടക്കുന്ന ഭീകര പ്രവർത്തനങ്ങളുടെ അടിസ്ഥാന കാരണമെന്ന്‌ അദ്ദേഹം പറഞ്ഞു. പാരമ്പര്യത്തിന്റെ കണ്ണികൾ അറുത്തുമാറ്റി വിപ്ലവത്തിന്റെ ശൈലിയിലൂടെ ഇസ്ലാമിനെ കാണാൻ തുടങ്ങിയപ്പോഴാണ്‌ ഇസ്ലാമിക സമൂഹം തെറ്റിദ്ധരിക്കപ്പെട്ടു തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

ഇസ്മാഈൽ ഏറാമല, ഖാലിദ്‌ ഹാജി, ഫസ്‌ലുദ്ദീൻ ശൂരനാട്‌, മമ്പാട്‌ അബ്ദുൽ അസീസ്‌ സഖാഫി, നാസിർ സഖാഫി, സുലൈന്മാൻ കന്മനം സംസാരിച്ചു. എസ്‌ വൈ എസ്‌ സംസ്ഥാന സമിതി അംഗം വടശ്ശേരി ഹസൻ മുസ്ലിയാർ സമന്വയ പ്രഭാഷണം നടത്തി. ശംസുദ്ദീൻ ബാഅലവി പ്രാർഥന നിർവഹിച്ചു.

01/08/2010
അബുയാസീൻ അഹ്‌സനി