Monday, August 30, 2010

ലഹരിക്കെതിരെ യുവത രംഗത്തിറങ്ങണം: പേരോട്‌


ദൈദ്‌: ലഹരി വസ്തുക്കളായ മദ്യം, മയക്കുമരുന്ന്‌, പാൻമസാല, പുകവലി എന്നിവ മനുഷ്യനെ വ്യക്തിപരമായും സാമൂഹ്യപരമായും അധമനാക്കുമ്പോൾ കഠിനമായ ഇലാഹി കോപത്തിനു അത്തരക്കാർ വിധേയരാകേണ്ടിവരുമെന്ന്‌ പേരോട്‌ അബ്ദുൽറഹ്മാൻ സഖാഫി ഓർമ്മിപ്പിച്ചു. തൊഴിലെടുത്ത്‌ ജീവിക്കൽ അഭിമാനവും യാചന അപമാനവുമാണ്‌. വഞ്ചന കടുത്ത തെറ്റും ദൈവകോപത്തിനു കാരണമാവുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഒരു മുസ്ലിം സർവ്വത്തെക്കാളും സ്നേഹിക്കേണ്ടത്‌ സ്രഷ്ടാവായ അല്ലാഹുവിനെ ആണെന്നും കുഫ്‌റിലേക്ക്‌ മടങ്ങി പോവുന്നതിനെ തീയിലേക്ക്‌ വലിച്ചെറിയപ്പെടുന്നതിനെ

വെറുക്കുമ്പോലെ ആയിരിക്കണമെന്നും. തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും മുസ്ലിം ചെറുപ്പക്കാർ പോവരുത്തെന്നും പ്രമാണങ്ങൾ നിരത്തി പേരോട്‌ അബ്ദുൽറഹ്മാൻ സഖാഫി സദസ്യരെ ഉണർത്തി. ഷാർജ അൽദൈദ്‌ അമ്മാറുബിനു യാസിർ മസ്ജിദിൽ (ദൈദ്‌ വലിയപള്ളിയിൽ) റമസാൻ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

30/08/2010

No comments: