Thursday, October 30, 2008

പാരമ്പര്യ മുസ്ലിംകള്‍ക്ക്‌ തീവ്രവാദം പരിചയമില്ല SYS

‌ജിദ്ദ: തീവ്രവാദം, ഭീകരവാദം തുടങ്ങിയ പദങ്ങള്‍ പാരമ്പര്യ മുസ്ലിംകള്‍ക്ക്‌ പരിചയമില്ലാത്തവയായിരുന്നുവെന്നും കേരളത്തില്‍ അവ ഇറക്കുമതി ചെയ്തവര്‍ ആരെന്ന്‌ സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്നും ജിദ്ദ എസ്‌.വൈ.എസ്‌. സെക്രട്ടേറിയേറ്റ്‌ അഭിപ്രായപ്പെട്ടു. പ്രവാചകന്റെ കാലം മുതല്‍ക്ക്‌ തന്നെ കേരളത്തില്‍ ഇസ്ലാം പ്രചരിച്ചിട്ടുണ്ട്‌. നൂറ്റാണ്ടുകളായി മതപണ്ഡിതരും സയ്യിദുമാരും നമുക്ക്‌ പകര്‍ന്ന്‌ തന്ന ഇസ്ലാം ശാന്തിയുടേയും സമാധാനത്തിന്റേതുമായിരുന്നു. പല തലമുറകളും ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ടിരുന്നു. എന്നാല്‍ പ്രശ്ന പരിഹാരത്തിന്നായി അരും തന്നെ ഭീകരവാദത്തിന്റെ വാതില്‍ തുറന്നിട്ടില്ല. മനുഷ്യ മനസ്സുകളെ തമ്മിലകറ്റുന്ന ഭീകര ചിന്തയോട്‌ വിടപറഞ്ഞ്‌ യുവതലമുറ മുസ്ലിം പാരമ്പര്യത്തിലേക്ക്‌ മടങ്ങുകയാണ്‌ വേണ്ടത്‌. അതേസമയം മഹാരാഷ്ട്രയിലെ സ്ഫോടന പരമ്പരകളിലെ പ്രതികള്‍ മുന്‍സൈനികരും ഹിന്ദു സന്യാസിനിമാരുമാണെന്നത്‌ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ്‌. രാജ്യത്ത്‌ എവിടെ സ്ഫോടനം നടന്നാലും അത്‌ മുസ്ലിം തീവ്രവാദികളായിരിക്കുമെന്ന പോലീസിന്റെ മുന്‍വിധികള്‍ തെറ്റാണെന്ന്‌ തെളിയിക്കുന്നതാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകള്‍. മുന്‍സൈനികര്‍ സ്ഫോടനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ തെറ്റായ സന്ദേശമാണ്‌ നല്‍കുന്നത്‌. കേന്ദ്രഗവണ്‍മന്റ്‌ അതുള്‍ക്കൊള്ളുന്ന ഗൗരവത്തോടെ കേസ്‌ പരിഗണിക്കണമെന്ന്‌ എസ്‌.വൈ.എസ്‌. ആവശ്യപ്പെട്ടു. ദൃശ്യമാധ്യമങ്ങള്‍ ഒന്നടങ്കം മുസ്ലിം തീവ്രവാദികളെ തെരയുന്ന തിരക്കിലാണ്‌. എന്നാല്‍ രാജ്യത്തിന്റെ കാവല്‍ ഭടന്മാരായിരുന്നവര്‍ സ്ഫോടനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചുവെന്ന വാര്‍ത്ത അവര്‍ക്ക്‌ ചര്‍ച്ചചെയ്യാന്‍ മാത്രം പ്രധാന്യമില്ലാതെ പോകുന്നത്‌ ദൃശ്യ മാധ്യമങ്ങളുടെ പക്ഷപാതിത്വത്തിന്റെയും പൊയ്മുഖങ്ങളുടെയും എറ്റവും വലിയ ഉദാഹരണമാണ്‌. ശറഫിയ്യ മര്‍ഹബയില്‍ നടന്ന സെക്രട്ടേറിയേറ്റില്‍ സയ്യിദ്‌ ഹബീബ്‌ അല്‍ബുഖാരി അദ്ധ്യക്ഷത വഹിച്ചു.
30/10/2008

RSC മെമ്പര്‍ഷിപ്പ്‌ ദിനം നാളെ ;ഗള്‍ഫില്‍ വിപുലമായ തയ്യാറെടുപ്പുകള്‍


‍റിയാദ്‌: 'നെഞ്ചുറപ്പുണ്ടോ നേരിന്റെ പക്ഷത്തു നില്‍ക്കാന്‍?' എന്ന സന്ദേശവുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ (RSC) ഗള്‍ഫ്‌ നാടുകളില്‍ നടത്തിവരുന്ന മെമ്പര്‍ഷിപ്പ്‌ കാമ്പയിന്‌ വെള്ളിയാഴ്ച തുടക്കമാവും. കാമ്പയിന്റെ ഭാഗമായി ഒക്ടോബര്‍ 31ന്‌ ഗള്‍ഫില്‍ മെമ്പര്‍ഷിപ്പ്‌ ദിനമായി ആചരിക്കും. RSC യൂനിറ്റ്‌, സോണല്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തക സംഗമങ്ങളിലൂടെയും നേരിട്ട്‌ സന്ദര്‍ശിച്ചും അംഗമായി ചേര്‍ക്കുന്നതിനുമുള്ള എല്ലാവിധ ഒരുക്കങ്ങളും നടന്ന്‌ വരുന്നു. ജിസിസി രാജ്യങ്ങളായ യു.എ.ഇ, സഊദി അറേബ്യ, ഖത്തര്‍, കുവൈത്ത്‌, ഒമാന്‍, ബഹറൈന്‍ എന്നീ രാജ്യങ്ങളിലാണ്‌ മെമ്പര്‍ഷിപ്പ്‌ കാമ്പയിന്‍ ആചരിക്കുന്നത്‌. അപേക്ഷ സ്വീകരിക്കുന്നതുള്‍പ്പെടെ മുഴുവന്‍ നടപടികളും ഓണ്‍ലൈന്‍ വഴിയാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌.

കേരളത്തില്‍ SSF ന്റെയും പ്രവാസി ഘടകമായ രിസാല സ്റ്റഡി സര്‍ക്കിളിന്റെയും ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ ഒരേ കാലയളവിലാണ്‌ നടക്കുന്നത്‌. വിവിധ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന മുഴുവന്‍ പ്രവാസി പ്രവര്‍ത്തകരെയും RSCയുടെ അംഗമാക്കുന്നതിന്‌ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്‌. ഇതിനായി SSF‌ മെമ്പര്‍ഷിപ്പ്‌ അപേക്ഷയോടൊപ്പം ഒരൊ യൂനിറ്റില്‍ നിന്നും വിദേശത്ത്‌ ജോലിചെയ്യുന്ന പ്രവര്‍ത്തകരുടെ പൂര്‍ണ്ണ വിലാസം ശേഖരിച്ച്‌ സംസ്ഥാന കമ്മിറ്റി ഓണ്‍ലൈന്‍ വഴി RSC ഘടകങ്ങള്‍ക്ക്‌ നല്‍കിവരുന്നു. RSCയുടെ ഇലക്ഷന്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്‌ സോണല്‍ തലങ്ങളില്‍ ഇലക്ഷന്‍ പ്രഖ്യാപന സംഗമവും തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നതിന്‌ നാഷണല്‍, സോണല്‍ ഇലക്ഷന്‍ ഓഫീസര്‍മാരുടെയും റിട്ടേണിംഗ്‌ ഓഫീസര്‍മാര്‍ടെയും നിയമനവും ഇതിനകം പൂര്‍ത്തിയായി. മെമ്പര്‍ഷിപ്പ്‌ അപേക്ഷയുടെ അടിസ്ഥാനത്തില്‍ നവംബര്‍ 15നകം RSC യൂനിറ്റ്‌ കമ്മിറ്റികള്‍ നിലവില്‍ വരും. നവംബര്‍ 16-30 കാലയളവില്‍ സോണല്‍ കമ്മിറ്റികളും, ഡിസംബര്‍ 1-15 കാലയളവില്‍ നാഷണല്‍ കമ്മിറ്റികളും പുനസംഘടിപ്പിക്കും. ഗള്‍ഫ്‌ ചാപ്റ്ററിനു കീഴിലായി ആറ്‌ നാഷണല്‍ കമ്മിറ്റികളുടെയും അമ്പതോളം സോണല്‍ കമ്മിറ്റികളുടെയും മുന്നൂറോളം യൂനിറ്റ്‌ കമ്മിറ്റികളുടെയും അടുത്ത രണ്ട്‌ വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്‌ ഡിസംബറോടെ പൂര്‍ത്തിയാവും.
30/10/2008