Saturday, August 15, 2009

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ രിസാല ടെലി ക്വിസ്സ്‌

ജിദ്ദ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ രിസാല സ്റ്റഡി സർക്കിൾ ജിദ്ദ സോൺ കമ്മിറ്റി 'ഇന്ത്യ, സ്വാതന്ത്ര്യത്തിന്റെ പിന്നിട്ട 62 വർഷങ്ങൾ' എന്ന വിഷയത്തിൽ ടെലി ക്വിസ്സ്‌ സംഘടിപ്പിക്കുന്നു.

പങ്കെടുക്കാൻ താത്പര്യമുള്ളവർ ആഗസ്ത്‌ 15ന്‌ സൗദി സമയം ഉച്ചക്ക്‌ 2 മുതൽ രാത്രി 9 വരെ 0535264483, 0508372304 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്‌. വിജയികൾക്ക്‌ ആകർഷണീയ സമ്മാനങ്ങൾ നൽകുന്നതായിരിക്കും.

Sunday, August 9, 2009

RSC നാഷണൽ സാഹിത്യോത്സവ്‌ അബുദാബി സോൺ ജേതാക്കൾ

ആർഎസ്സി ദേശീയ സാഹിത്യോത്സവിൽ ഒന്നാം സ്ഥാനം നേടിയ അബുദാബി സോൺ ടീം

ഷാർജ: രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച സാഹിത്യോത്സവുകൾക്ക്‌ ദേശീയ തല മത്സരത്തോടെ ആവേശകരാമായ സമാപനം. ഷാർജ ഗൾഫ്‌ ഏഷ്യൻ ഇംഗ്ലീഷ്‌ സ്കൂളിൽ നടന്ന നാഷണൽ സാഹിത്യോത്സവിൽ അബുദാബി സോൺ 128 പോയിന്റുകളോടെ ഒന്നാം സ്ഥാനത്തെത്തി. 122 പോയിന്റുകളോടെ ദുബൈ സോൺ രണ്ടാം സ്ഥാനത്തും 71 പോയിന്റോടെ അൽ ഐൻ സോൺ മൂന്നാം സ്ഥാനത്തുമെത്തി. ജൂനിയർ, സീനിയർ, ജനറൽ വിഭാങ്ങളിലായി 23 ഇനങ്ങളിൽ പത്തു സോണുകളിൽനിന്നുള്ള പ്രതിഭകളാണ്‌ മാറ്റുരച്ചതു. അഹമ്മദ്‌ റബീഅ​‍്‌ ദുബൈ (ജൂനിയർ), സിറാജുദ്ദേ‍ീൻ വയനാട്‌ അൽ ഐൻ (ജനറൽ), ഫവാസ്‌ ഖാലിദ്‌ (സീനിയർ) എന്നിവർ വ്യക്തിഗത ജേതാക്കളായി. മറ്റു സോണുകളുടെ പോയിന്റ്‌ നില: ദൈദ്‌:54, ഫുജൈറ:49, ഷാർജ:34, റാസൽ ഖൈമ:28, അജ്മാൻ:20.


ആർഎസ്സി ദേശീയ സാഹിത്യോത്സവിൽ വ്യക്തിഗത ജേതാക്കളായ അഹമ്മദ്‌ റബീഅ​‍്‌, ഫവാസ്‌ ഖാലിദ്‌, സിറാജുദ്ദേ‍ീൻ വയനാട്‌

വൈകുന്നേരം നടന്ന സമാപന സമ്മേളനം കഥാകൃത്ത്‌ ശിഹാബുദ്ദേ‍ീൻ പൊയ്ത്തും കടവ്‌ ഉദ്ഘാടനം ചെയ്തു. കലയും സാഹിത്യവും അവയെ അരങ്ങത്തു കൊണ്ടു വരാനുള്ള പരിശ്രമങ്ങളും മാനൂഷികവും സാമൂഹികവുയമായ നന്മകളെയാണ്‌ ലക്ഷ്യം വെക്കുന്നതും പ്രതിഫലിപ്പിക്കുന്നതുമെന്ന്‌ അദ്ദേഹം പറഞ്ഞു. സംസ്കാരങ്ങൾക്കും തനിമകൾക്കും പുതിയ സങ്കേതങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലത്ത്‌ പഴയ സംസ്കാരങ്ങളെക്കൂടി രംഗത്തുകൊണ്ടുവരുന്ന സംരംഭങ്ങൾ കൂടുതൽ ഉണ്ടാകേണ്ടതുണെ​‍്ടന്നും അദ്ദേഹം പറഞ്ഞു.

സിറാജ്‌ ദിനപത്രം ചീഫ്‌ എഡിറ്റർ നിസാർ സെയ്ദ്‌, സാജിദ ഉമർ ഹാജി, നാസർ ബേപ്പൂർ, ഹംസ മുസ്ലിയാർ ഇരിങ്ങാവൂർ, മുനീർ ഹാജി, സുബൈർ സഅദി, സൈദലവി ഊരകം, റസാഖ്‌ മുസ്ലിയാർ തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്ക്‌ അതിഥികൾ ട്രോഫികൾ സമ്മാനിച്ചു. രാവിലെ പത്തിന്‌ ആരംഭിച്ച സാഹിത്യോത്സവ്‌ എസ്‌വൈഎസ്‌ നാഷണൽ കമ്മിറ്റി സെക്രട്ടറി മുഹമ്മദലി സഖാഫി കാന്തപുരം ഉദ്ഘാടനം ചെയ്തു. ശരീഫ്‌ കാരശ്ശേരി, ബഷീർ സഖാഫി, മുഹമ്മദ്‌ അഹ്സനി, അലി അശ്‌റഫി, കാസിം പുറത്തീൽ, നൗഫൽ കരുവഞ്ചാൽ, സമീർ അവേലം, ജബാർ പിസികെ സംസാരിച്ചു. 08/08/2009

www.ssfmalappuram.com

www.muhimmath.com

Tuesday, August 4, 2009

RSC സോൺ സാഹിത്യോത്സവുകൾക്ക്‌ സമാപ്തി

ദുബൈ: വിദ്യാർഥി യുവജനങ്ങളുടെ സർഗ പ്രകാശനങ്ങൾക്കു മാത്സര്യ വേദികളൊരുക്കി രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച സോൺ സാഹിത്യോത്സവുകൾ പ്രവാസ ലോകത്ത്‌ ആസ്വാദനത്തിന്റെ അത്യവൂർവ അരങ്ങുകൾ സൃഷ്ടിച്ചു. മൂന്നു വിഭാഗങ്ങളിലായി നാൽപ്പതോളം കലാ സാഹിത്യ ഇനങ്ങളിൽ നടന്ന മത്സരവേദികൾ ആസ്വദിക്കാൻ നിരവധി പേരെത്തിയിരുന്നു. അബുദാബി, ദുബൈ, ഷാർജ, ഫുജൈറ, റാസൽഖൈമ എന്നീ സോണുകളിലാണ്‌ കഴിഞ്ഞ ദിവസം സാഹിത്യോത്സവുകൾ നടന്നത്‌

അബുദാബി സോൺ സാഹിത്യോത്സവ്‌ സമാപനം ഡോ.കെഎസ്‌ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

അബുദാബി കേരള സോഷ്യൽ സെന്ററിൽ നടന്ന സോൺ സാഹിത്യോത്സവ്‌ സമാപന സമ്മേളനം കാലടി സംസ്കൃത സർവകലാശാല മുൻ വൈസ്‌ ചാൻസിലർ ഡോ.കെഎസ്‌ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സാഹിത്യരചന നടത്തിയതുകൊണ്ടും ഗാനങ്ങളാലപിക്കുന്നതുകൊണ്ടും മാത്രം ആരെയും സാംസ്കാരിക പ്രവർത്തകരെന്നു വിളിക്കാനാകില്ലെന്നും ജീവിതത്തെ പ്രകാശിപ്പിക്കുന്ന സൃഷ്ടികൾ നിർവഹിക്കുന്നവരാണ്‌ യഥാർഥ സാംസ്കാരിക പ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു. അബൂബക്കർ സഅദി നെക്രോജ്‌ അധ്യക്ഷത വഹിച്ചു. അബ്ദുല്ല ചേരൂർ, സഫറുല്ല പാലപ്പെട്ടി, ടിപി ഗംഗാധരൻ, കാസിം പിടി സംസാരിച്ചു.

ദുബൈ സോൺ സാഹിത്യോത്സവ്‌ സമാപനം രമേശ്‌ പയ്യന്നൂർ ഉദ്ഘാടനം ചെയ്യുന്നു

മാപ്പിളപ്പാട്ടുകളുടെയും കലകളുടെയും പേരിൽ ആഭാസങ്ങൾ പ്രചരിക്കപ്പെടുന്ന കാലത്ത്‌ തനിമകൾക്ക്‌ അരങ്ങു സൃഷ്ടിക്കുന്ന വേദികൾ ഉണ്ടാകുന്നത്‌ പ്രതീക്ഷ വളർത്തുന്നുണെ​‍്ടന്ന്‌ ഏഷ്യാനെറ്റ്‌ റേഡിയോ പ്രോഗ്രാം ഡയറക്ടർ രമേശ്‌ പയ്യന്നൂർ അഭിപ്രായപ്പെട്ടു. ഖിസൈസ്‌ ഗൾഫ്‌ മോഡൽ സ്കൂളിൽ ദുബൈ സോൺ സാഹിത്യോത്സവ്‌ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെഎൽ ഗോപി, സാബാ ജോസഫ്‌, ശരീഫ്‌ കാരശ്ശേരി, അബ്ദുൽ അസീസ്‌ സഖാഫി മമ്പാട്‌, സുലൈമാൻ കന്മനം, നൗഫൽ കരുവഞ്ചാൽ സംസാരിച്ചു. ഖിസൈസ്‌ യൂണിറ്റ്‌ ഒന്നാം സ്ഥാനം നേടി.
ആർ.എസ്.സി ദുബൈ സോൺ സാഹിത്യോത്സവിൽ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട നിസാമുദ്ദേ‍ീൻ സഖാഫി നൗഫൽ കരുവഞ്ചാലിൽ നിന്നും അവാർഡ്‌ സ്വീകരിക്കുന്നു.

ബർദുബൈ യൂണിറ്റിലെ നിസാമുദ്ദേ‍ീൻ തിരുവനന്തപുരം കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. രാവിലെ എസ്‌എസ്‌എഫ്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെടി ത്വാഹിർ സഖാഫി ഉദ്ഘാടനം ചെയ്തു.

ഷാർജ സോൺ സാഹിത്യോത്സവ്‌ ജേതാക്കൾ ട്രോഫി ഏറ്റുവാങ്ങുന്നു

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന സാഹിത്യോത്സവ്‌ സുബൈർ സഅദി ഉദ്ഘാടനം ചെയ്തു. ഫലാഹ്‌ ടീം ചാമ്പ്യൻമാരായി. സമാപന സംഗമം കെടി ത്വാഹിർ സഖാഫി ഉദ്ഘാടനം ചെയ്തു. കവി കൃഷ്ണൻ പുറപ്പള്ളി അതിഥിയായിരുന്നു. സുബൈർ പതിമംഗലം കലാപ്രതിഭയായി. മുഹമ്മദ്‌ അഹ്സനി, അലി അശ്‌റഫി, നാസർ ബേപ്പൂർ, ചന്ദ്രപ്രകാശ്‌ ഇടമന സംസാരിച്ചു.

സൽമാനുൽ ഫാരിസി സെന്ററിൽ നടന്ന റാസൽഖൈമ സോൺ സാഹിത്യോത്സവ്‌ ഇബ്രാഹിം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ്‌ റിസ്ലി കലാ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. സമാപനച്ചടങ്ങിൽ അഹമ്മദ്‌ ഷെറിൻ അധ്യക്ഷത വഹിച്ചു. സമീർ അവേലം, പകര അബ്ദുർറഹ്മാൻ മുസ്ലിയാർ, ഹബീബ്‌ മുസ്ലിയാർ, ഫുജൈറ സോൺ സാഹിത്യോത്സവിൽ കോർണിഷ്‌ യൂണിറ്റ്‌ ഒന്നാമതെത്തി. കെഎംഎ റശീദ്‌ സഖാഫി ഉദ്ഘാടനം ചെയ്തു. ആ​‍ു.മുഹമ്മദ്‌ അൻവരി സംസാരിച്ചു

സോൺ സാഹിത്യോത്സവുകളിൽ ഒന്നാം സ്ഥാനത്തെത്തിയ പ്രതിഭകളെ പങ്കെടുപ്പിച്ച്‌ നടത്തുന്ന ദേശീയ സാഹിത്യോത്സവ്‌ വെള്ളിയാഴ്ച അജ്മാനിൽ നടക്കും. 03/08/2009

എസ്.എസ്.എഫ്. മലപ്പുറം.കോം
www.ssfmalappuram.com