Saturday, February 20, 2010

എസ് ബി എസ്‌ നിറക്കൂട്ട്‌ ശ്രദ്ധേയമായി



റിയാദ്‌: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്‌.സി) റിയാദ്‌ സോൺ സമ്മേളനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ‘എസ്‌.ബി.എസ്‌ നിറക്കൂട്ട്‌ 2010’ വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. വിദ്യാർത്ഥികളുടെ നൈസർഗികമായ കലാവാസനകൾ പരിപോഷിപ്പിക്കാൻ ഉതകുന്ന കഥാരചന, കവിതാരചന, ചിത്രരചന, ക്വിസ്‌ തുടങ്ങിയ ഇനങ്ങളിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ തുടങ്ങിയ തലങ്ങളിലാണ്‌ വിദ്യാർത്ഥികൾ മാറ്റുരച്ചതു. കൂടാതെ കമ്പവലി, ഓട്ടമൽസരം തുടങ്ങിയ കായിക മൽസരങ്ങളിലും കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. സുജീർ പുത്തൻപള്ളി, സിറാജ്‌ വേങ്ങര, ഇഹ്തിഷാം തലശ്ശേരി, ഖാസിം പേരാമ്പ്ര തുടങ്ങിയവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി.

രാവിലെ സലാം പാമ്പുരുത്തി പതാക ഉയർത്തിയതോടെയാണ്‌ പരിപാടികൾക്ക്‌ തുടക്കമായത്‌. അലിഫ്‌ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദ്‌ അഷ്‌റഫ്‌ ഓടക്കൽ ഉദ്ഘാടനം ചെയ്തു. പഠന നിലവാരം ഉയർത്താനുതകുന്ന മോട്ടിവേഷൻ ക്ലാസ്‌, പരീക്ഷപ്പേടി ഒഴിവാക്കാൻ സഹായകമാകുന്ന നിർദ്ദേശങ്ങൾ തുടങ്ങിയവ സമന്വയിപ്പിച്ചുകൊണ്ടുള്ള ലളിതവും പ്രസക്തവുമായ ക്ലാസ്‌ കുട്ടികളിലും രക്ഷിതാക്കളിലും പുതിയ അനുഭവമായി. സുന്നി ബാല സംഘം (എസ്‌.ബി.എസ്‌) പ്രസിഡണ്ട്‌ സ്വാലിഹ്‌ ശരീഫ്‌ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്‌.സി. ചെയർമാൻ അബ്ദുൽബാരി പെരിമ്പലം മുഖ്യ പ്രഭാഷണം നടത്തി. പ്രവാസത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഭൗതികവും മതപരവുമായ വിദ്യഭ്യാസത്തിന്റെ അനിവാര്യത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇവരണ്ടും പൂരകങ്ങളാണെന്നും ധർമ്മാധിഷ്ടിത സമൂഹം കെട്ടിപ്പടുക്കാൻ ഇവ നേടിയേ മതിയാകൂ എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. സലാം ഹാജി പാലത്തിൻകര, മുഹമ്മദലി കൂൾടെക്‌, ഷാകിർ കണ്ണൂർ, മുജീബ്‌ കോതമംഗലം എന്നിവർ സമ്മാനദാനം നിർവഹിച്ചു.

മാർച്ച്‌ 5 ന്‌ നടക്കുന്ന ആർ.എസ്‌.സി. റിയാദ്‌ സോൺ സമ്മേളനത്തിന്‌ അബ്ദുൽ സലാം വടകര ചെയർമാനും ഖാസിം പേരാമ്പ്ര കൺവീനറുമായി സ്വഗതസംഘം രൂപുകരിച്ചു. മാർച്ച്‌ 26 ജി.സി.സി. തലങ്ങളിൽ നടക്കുന്ന ബുക്ക്‌ ടെസ്റ്റ്‌ 2010 ന്റെ അവലംബമായ ഗൾഫ്‌ രിസാല മുത്തുനബി പതിപ്പ്‌ ആലിയ ഫുഡ്സ്‌ എം.ഡി. എൻജിനീയർ നജീബ്‌ മൂസക്ക്‌ കോപ്പി നൽകികൊണ്ട്‌ അസീസ്‌ മുസ്ലിയാർ ആലപ്പുഴ നിർവഹിച്ചു. ഇജാസ്‌ മജീദ്‌ സ്വാഗതവും ഇഹ്തിഷാം തലശ്ശേരി നന്ദിയും പറഞ്ഞു.

www.ssfmalappuram.com
19/02/2010

Tuesday, February 16, 2010

പൊതുമാപ്പ്‌ ; പ്രധാനമന്ത്രിക്ക്‌ ആർ.എസ്.സി ഭീമ ഹരജി നൽകും

പൊതുമാപ്പ്‌ പ്രഖ്യാപിക്കുന്നതിന്‌ സമ്മർദ്ദം ചെലുത്താൻ പ്രധാനമന്ത്രിക്ക്‌ ആർഎസ്സി ഭീമ ഹരജി നൽകും

ദമാം: ദശലക്ഷക്കണക്കായ ഇന്ത്യൻ പ്രവാസികളുള്ള സൗദിയിൽ വിവിധ കാരണങ്ങളാൽ നിയമകുറിക്കിൽ കഴിയുന്നവർക്ക്‌ വേണ്ടി പൊതുമാപ്പ്‌ പ്രഖ്യാപിക്കുന്നതിന്‌ സമ്മർദ്ദം ചെലുത്താൻ പ്രധാനമന്ത്രിക്ക്‌ രണ്ട്‌ ലക്ഷം പ്രവാസി ഇന്ത്യക്കാർ ഒപ്പിട്ട ഭീമ ഹരജി സമർപ്പിക്കാൻ രിസാല സ്റ്റഡി സർക്കിൾ (ആർഎസ്‌ സി) സൗദി നാഷണൽ കമ്മിറ്റി തീരുമാനിച്ചു. നേരത്തെ ഈ വിഷയം ആർഎസ്‌ സി പ്രമേയത്തിലൂടെ ഇന്ത്യൻ സർക്കാറിനോട്‌ ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗിക സന്ദർശനത്തിന്‌ സൗദിയിലെത്തുന്ന പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുന്നതിനാണ്‌ ആർഎസ്‌ സിയുടെ നേതൃത്വത്തിൽ രണ്ട്‌ ലക്ഷം പേർ ഒപ്പിട്ട ഭീമ ഹരജി സമർപ്പിക്കുന്നത്‌.

സൗദിയിലെ ഇരുപഞ്ചോളം സോൺ കമ്മിറ്റികളുടെ നേതൃത്വത്തിൽ യൂനിറ്റ്‌ തലത്തിൽ സ്ക്വാഡുകൾ രൂപീകരിച്ച്‌ പൊതുജനങ്ങളിൽ നിന്ന്‌ ഒപ്പുകൾ ശേഖരിക്കും. ഒപ്പ്‌ ശേഖരണം കോ ഓഡിനേറ്റ്‌ ചെയ്യാൻ ഗഫൂർ വാഴക്കാട്‌ (ഈസ്റ്റ്‌), ഖാസിം പേരാമ്പ്ര (സെട്രൽ), ഇസ്മാഈൽ തവനൂർ (വെസ്റ്റ്‌), മഹ്മൂട്‌ സഖാഫി (സൗത്ത്‌) തെരെഞ്ഞെടുത്തു. യോഗത്തിൽ ചെയർമാൻ ഷംശുദ്ധീൻ നിസാമി അധ്യക്ഷത വഹിച്ചു. ഗൾഫ്‌ ചാപ്റ്റർ ജനറൽ കൺവീനൽ ലുഖ്മാൻ പാഴൂർ ഉൽഘാടനം ചെയ്തു. ജലീൽ വെളിമുക്ക്‌, അബ്ദുറഹ്മാൻ പരിയാരം, മഹ്മൂട്‌ സഖാഫി, അബ്ദുൽഗഫൂർ വാഴക്കാട്‌, കെ.കെ. അഷ്‌റഫ്‌ മാവൂർ, ഇബ്‌റാഹിം സഖാഫി, അഷ്‌റഫ്‌ കാസർകോട്‌ എന്നിവർ സംബന്ധിച്ചു.

16/02/2010

Sunday, February 7, 2010

രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു

ദുബൈ: രിസാല സ്റ്റഡി സർക്കിൾ ദുബൈ സോൺ ഫെബ്രുവരി 12ന്‌ അൽമംസറിലെ അൽ ഇത്തിഹാദ്‌ സ്കൂളിൽ വെച്ച്‌ സംഘടിപ്പിക്കുന്ന കൾച്ചറൽ കമ്മ്യൂണിന്റെ ഭാഗമായി യു.എ.ഇ. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച്‌ ഇബ്‌നുബത്തൂത്ത മാളിൽ രക്തദാന ക്യാമ്പ്‌ നടത്തി. നൂറോളം ആർ.എസ്‌.സി. വളണ്ടിയർമാർ പങ്കെടുത്തു.

ക്യാമ്പ്‌ പ്രവർത്തനങ്ങൾക്ക്‌ സുലൈമാൻ കന്മനം, യൂനസ്‌ മുച്ചുന്തി, ഉസ്മാൻ കക്കാട്‌, മുഹമ്മദ്‌ സഅദി, ശമീം തിരൂർ, മൻസൂർ ചേരാപുരം, സലീം ആർ.ഇ.സി. എന്നിവർ നേതൃത്വം നൽകി.

06/02/2010

Thursday, February 4, 2010

ദുബൈ സോൺ കൾച്ചറൽ കമ്മ്യൂൺ

ദുബൈ സോൺ കൾച്ചറൽ കമ്മ്യൂൺ ഫെബ്രുവരി 12 ന്

ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുക ;തൊഴിയൂർ

തൊഴിയൂർ മുഹമ്മദ്‌കുഞ്ഞി സഖാഫി

ദുബൈ: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുകയും രാജ്യത്തിനും സമൂഹത്തിനും ഉപകാരപ്പെടുന്ന ധാർമിക പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുകയും ചെയ്തവരാണു കേരളീയ മുസ്ലിം പണ്ഡിതന്മാരെന്ന്‌ തൊഴിയൂർ മുഹമ്മദ്‌കുഞ്ഞി സഖാഫി പ്രസ്താവിച്ചു. നമ്മുടെ വഴികാട്ടികളായ ഇത്തരം പണ്ഡിതന്മാരുടെ പാത പൈന്തുടർന്ന്‌ കർമപഥം ഫലപ്രദമാക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. രിസാല സ്റ്റഡി സർക്കിൾ ദുബൈ സോൺ കൾച്ചറൽ കമ്മ്യൂണിന്റെ ഭാഗമായി സംഘടിപ്പിച്ച വഴികാട്ടികൾ പരിപാടിയിൽ മുഖ്യപഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മുഹ്‌യിദ്ദേ‍ീൻകുട്ടി സഖാഫി പുകയൂർ അദ്ധ്യക്ഷണായിരുന്നു. അബ്ദുൽ സലാം സഖാഫി വെള്ളലശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു. സയ്യിദ്‌ ശംശുദ്ദേ‍ീൻ ബാഅലവി, മുഹമ്മദ്‌ മുസ്ലിയാർ ബായാർ, ജമാലുദ്ദേ‍ീൻ ഫൈസി, ഹബീബുല്ല മുസ്ലിയാർ, സി.എം. അബ്ദുല്ല ചേറൂർ, ഇസ്മായിൽ ഉദിനൂർ, സുലൈമാൻ കന്മനം, അശ്‌റഫ്‌ പാലക്കോട്‌ എന്നിവർ പ്രസംഗിച്ചു.

www.ssfmalappuram.com