Saturday, May 30, 2009

മതം, രാഷ്ട്രം,രാഷ്ട്രീയം ; സി.മുഹമ്മദ് ഫൈസിയുടെ പ്രഭാഷണം ഇന്ന്


മതം - രാഷ്ട്രം - രാഷ്ട്രീയം .എസ് വൈ എസ് സംസ്ഥാന വൈസ് പ്രസി ഡന്റ് സി. മുഹമ്മദ്‌ ഫൈസി @ Dubai 30/05/2009 Saturday 8 pm

Thursday, May 28, 2009

എമിറേറ്റ് തല ആഘോഷ ഉത്ഘാടനവും മാധ്യമ സെമിനാറും അബുദാബിയിൽ


സിറാജ് ദിന പത്രം ഗൾഫിൽ 1000 ദിനങ്ങൾ പൂർത്തിയാക്കുന്നു
എമിറേറ്റ് തല ആഘോഷ ഉത്ഘാടനവും മാധ്യമ സെമിനാറും അബുദാബിയിൽ

Wednesday, May 27, 2009

രിസാല , സിറാജുൽ ഹുദ ,ബഹറൈൻ

മസാഫി: ഗൾഫ്‌ രിസാല കാമ്പയിന്റെ ഭാഗമായി രിസാല സ്റ്റഡി സർക്കിൾ മസാഫി യൂനിറ്റ്‌ രിസാല കൺവേൺഷൻ സംഘടിപ്പിച്ചു. ഫ്രൈഡേ മാർക്കറ്റിൽ ചേർന്ന യോഗം അക്ബറലി സഖാഫിയുടെ അദ്ധ്യക്ഷതയിൽ റാഷിദ്‌ നരിക്കോട്‌ ഉൽഘാടനം ചെയ്തു. അൽ ജസീറ മൊയ്തീൻ ഹാജിയെ വരി ചേർത്ത്‌ കാമ്പയിന്‌ തുടക്കം കുറിച്ചു. സൈനുൽ ആബിദീൻ തങ്ങൾ, ജഅ​‍്ഫർ വായാട്‌ എന്നിവർ സംബന്ധിച്ചു. 26/05/2009
ബഹ്‌റൈൻ റഫ മജ്മഉതഅ​‍്ലീമുൽ ഖുർആൻ മദ്രസ അലുംനി മീറ്റിൽ ദുബൈ 'വിഷൻ ടുമാറോ' ഡയറക്ടർ ബക്കർ കണ്ണു പ്രസംഗിക്കുന്നു 26/05/2009


ദുബൈ കറാമ യൂണിറ്റ്‌ സിറാജുൽ ഹുദാ കമ്മിറ്റി രൂപവത്കരണ യോഗത്തിൽ പേരോട്‌ അബ്ദുറഹ്മാൻ സഖാഫി പ്രഭാഷണം നടത്തുന്നു 27/05/2009


www.ssfmalappuram.com

Saturday, May 23, 2009

ഭീകരതക്കെതിരെ നന്മയുടെ സ്വാന്തനം മർകസ്‌ ;സി.ഫൈസി

ഗയാത്തി : കാശ്മീരിലെ കലാപങ്ങളിലും ലഹളകളിലും അനാഥമാക്കിയ മക്കളേയും, ഗുജറാത്ത്‌ കലാപത്തിൽ എല്ലാം നഷ്ടപ്പെട്ടവരേയും, ബീഹാരിലെ പട്ടിണി പാവങ്ങളേയും എന്നല്ല സുനാമി ദുരന്ത ബാധിതരേയും ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിൽ നിന്നും അർഹമായ അനാഥർക്ക്‌ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകി സംരക്ഷിക്കപ്പെടുകയും അതുമൂലം ഭീകര-വിഘടനവാദങ്ങൾക്കെതിരെ നന്മയുടെ സ്വാന്തനമായാണ്‌ കാരന്തൂർ മർകസുസ്സഖാഫത്തിസ്സുന്നിയ്യ ലോകത്തിന്‌ മാതൃകയാവുന്നതെന്ന്‌ മർകസ്‌ ജനറൽ മാനേജർ സി. മുഹമ്മദ്‌ ഫൈസി പ്രസ്താവിച്ചു.

ഗയാത്തി എസ്‌.വൈ.എസ്‌ സംഘടിപ്പിച്ച സുന്നീ ബഹുജന സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു സി. ഫൈസി. മർകസിന്റെ അതി നൂതന സംരഭമായ മർകസ്‌ വാലി പ്രോജക്ട്‌ മർകസ്‌ ഹിഫ്ലുൽ ഖുർആൻ മേധാവി ചിയ്യൂർ മുഹമ്മദ്‌ മുസ്ലിയാർ വിശദീകരിച്ചു. അശറഫ്‌ മുസ്ലിയാർ, അബൂബക്കർ അഹ്സനി പൊന്മുണ്ടം, അശ്‌റഫ്‌ മന്ന, റഫീഖ്‌ എറിയാട്‌ എന്നിവർ പങ്കെടുത്ത്‌ സംസാരിച്ചു. മർകസ്‌ ഗയാത്തി ഭാരവാഹികളായി അബൂബക്കർ അഹ്സനി പൊന്മുണ്ടം (ചെയർമാൻ), എ.പി. അബ്ദുൽ അസീസ്‌ (സെക്രട്ടറി), അബ്ദുറസാഖ്‌ സഖാഫി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.


റഫീഖ്‌ എറിയാട്‌

ബുർദ മജ്‌ലിസ് ഫുജൈറ


എസ്‌.വൈ.എസ്‌ ഫുജൈറ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.വൈ.എസ്. ഓഡിറ്റോറിയത്തിൽ നടന്ന ബുർദ മജ്്ലിസ്.

തളിപ്പറമ്പ്‌ ഇമാം ബൂസ്വൂരി ഫൗണേ​‍്ടഷൻ ചെയർമാൻ സയ്യിദ്‌ മുഹമ്മദ്‌ സുഹൈൽ അസ്സഖാഫ്‌ നേതൃത്വം നൽകി. റാഷിദ്‌ നരിക്കോട്‌, അശ്‌റഫ്‌, അലിഅസ്ഗർ അഷരി, മജീദ്‌ കരേക്കാട്‌, ഉസ്മാൻവള്ളിയാട്‌ എന്നിവർ സംബന്ധിച്ചു. 22/05/2009

Saturday, May 16, 2009

എസ്.വൈ.എസ്. യു.എ.ഇ ദേശീയ പ്രവർത്തക സംഗമം അജ്മാൻ

അജ്മാനിൽ ഉമ്മുൽ മുഅ്മിനീൻ ഓഡിറ്റോറിയത്തിൽ ചേർന്ന യു.എ.ഇ. ദേശീയ പ്രവർത്തക സംഗമത്തിൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.വേദിയിൽ ഇടത്തുനിന്ന് പ്രൊഫ.യു.സി. അബ്ദുൽ മജീദ്, പേരോട് അബ്ദുറഹ്മാൻ സഖാഫി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാ‍രിമി, പി.പി.മുഹ്‌യിദ്ദീൻ കുട്ടി മുസ്ലിയാർ പാറന്നൂർ എന്നിവരെ കാണാം.

സദസ്സ് ഒരു ദൃശ്യം

പി.പി.മുഹ്‌യിദ്ദീൻ കുട്ടി മുസ്ലിയാർ പാറന്നൂർ

പേരോട് അബ്ദുറഹ്മാൻ സഖാഫി

കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി

സാജിദ ഉമർ ഹാജി

സംഗമത്തിൽ യു.എ.ഇ യിലെ എല്ലാ എമിറേറ്റുകളിൽ നിന്നുമുള്ള പ്രത്യേകം ക്ഷണിക്കപ്പെട്ട പ്രവർത്തകർ പങ്കെടുത്തു. എ.കെ. കട്ടിപ്പാറ (ദുബൈ ) പ്രസിഡണ്ട് , പ്രൊഫ. യു.സി. അബ്ദുൽ മജീദ് (അബുദാബി) ജന.സെക്രട്ടറി , സാജിദ ഉമർ ഹാജി (ഖോർഫുഖാൻ) ട്രഷറർ ആയി പുതിയ യു.എ.ഇ നാഷണൽ കമ്മിറ്റി പ്രഖ്യാപിക്കപ്പെട്ടു.