Saturday, May 23, 2009

ഭീകരതക്കെതിരെ നന്മയുടെ സ്വാന്തനം മർകസ്‌ ;സി.ഫൈസി

ഗയാത്തി : കാശ്മീരിലെ കലാപങ്ങളിലും ലഹളകളിലും അനാഥമാക്കിയ മക്കളേയും, ഗുജറാത്ത്‌ കലാപത്തിൽ എല്ലാം നഷ്ടപ്പെട്ടവരേയും, ബീഹാരിലെ പട്ടിണി പാവങ്ങളേയും എന്നല്ല സുനാമി ദുരന്ത ബാധിതരേയും ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിൽ നിന്നും അർഹമായ അനാഥർക്ക്‌ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകി സംരക്ഷിക്കപ്പെടുകയും അതുമൂലം ഭീകര-വിഘടനവാദങ്ങൾക്കെതിരെ നന്മയുടെ സ്വാന്തനമായാണ്‌ കാരന്തൂർ മർകസുസ്സഖാഫത്തിസ്സുന്നിയ്യ ലോകത്തിന്‌ മാതൃകയാവുന്നതെന്ന്‌ മർകസ്‌ ജനറൽ മാനേജർ സി. മുഹമ്മദ്‌ ഫൈസി പ്രസ്താവിച്ചു.

ഗയാത്തി എസ്‌.വൈ.എസ്‌ സംഘടിപ്പിച്ച സുന്നീ ബഹുജന സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു സി. ഫൈസി. മർകസിന്റെ അതി നൂതന സംരഭമായ മർകസ്‌ വാലി പ്രോജക്ട്‌ മർകസ്‌ ഹിഫ്ലുൽ ഖുർആൻ മേധാവി ചിയ്യൂർ മുഹമ്മദ്‌ മുസ്ലിയാർ വിശദീകരിച്ചു. അശറഫ്‌ മുസ്ലിയാർ, അബൂബക്കർ അഹ്സനി പൊന്മുണ്ടം, അശ്‌റഫ്‌ മന്ന, റഫീഖ്‌ എറിയാട്‌ എന്നിവർ പങ്കെടുത്ത്‌ സംസാരിച്ചു. മർകസ്‌ ഗയാത്തി ഭാരവാഹികളായി അബൂബക്കർ അഹ്സനി പൊന്മുണ്ടം (ചെയർമാൻ), എ.പി. അബ്ദുൽ അസീസ്‌ (സെക്രട്ടറി), അബ്ദുറസാഖ്‌ സഖാഫി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.


റഫീഖ്‌ എറിയാട്‌

No comments: