Thursday, July 23, 2009

ആർ.എസ്‌.സി ദുബൈ സോൺ സാഹിത്യോത്സവ്‌ 31ന്‌


ദുബൈ: പ്രവാസ ലോകത്ത്‌ സർഗാത്മക വൈഭവങ്ങൾക്ക്‌ അരങ്ങുകൾ സൃഷ്ടിച്ച്‌ രിസാല സ്റ്റഡി സർക്കിൾ ദുബൈ സോൺ സാഹിത്യോത്സവ്‌ ജൂലായ്‌ 31ന്‌ ഖിസൈസ്‌ ദുബൈ ഗൾഫ്‌ മോഡൽ സ്കൂളിൽ വെച്ചു നടക്കും. സോണിനു കീഴിലുള്ള പതിനാലു യൂനിറ്റുകളിൽ നിന്നും ഒന്നാം സ്ഥാനം നേടിയ മത്സരാർത്ഥികളാണ്‌ പങ്കെടുക്കുക.

അഞ്ച്‌ വേദികളിലായി മുന്നൂറിൽ പരം കലാപ്രതിഭകൾ മാറ്റുരക്കുന്ന സാഹിത്യോത്സവിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. ഉബൈദുല്ല സഖാഫി വയനാട്‌ (ചെയർമാൻ) സൈതലവി ഊരകം, അഷ്‌റഫ്‌ കാങ്കോൽ (വൈസ്‌ ചെയർമാൻ) മുഹമ്മദലി കോഴിക്കോട്‌ (ജനറൽ കൺവീനർ) സലീം ആർഇസി., നൗശാദ്‌ കൈപമംഗലം (ജോ.കൺ) റഫീഖ്‌ ധർമടം (ഖജാഞ്ചി) ഹുസൈൻ കൊല്ലം (ഫുഡ്‌, അക്കമഡേഷൻ) അഷ്‌റഫ്‌ മാട്ടൂൽ (വളൻണ്ടിയർ) ജാഫർ സ്വാദിഖ്‌ (ലൈറ്റ്‌, സൗണ്ട്‌) അബ്ദുൽ ജബാർ തലശ്ശേരി (സ്റ്റേജ്‌) ഹംസ സഖാഫി സീഫോർത്ത്‌ (പബ്ലിസിറ്റി) തുടങ്ങിയവരെ തിരഞ്ഞെടുത്തു.

ഇതു സംബന്ധമായി ചേർന്ന യോഗത്തിൽ മുഹമ്മദ്‌ സഅദി കൊച്ചി അധ്യക്ഷത വഹിച്ചു. യഅ​‍്ഖൂബ്‌ പെയിലിപ്പുറം, ശമീം തിരൂർ, നാസർ തൂണേരി, ശിഹാബ്‌ തിരൂർ എന്നിവർ പ്രസംഗിച്ചു.

22/07/2009

Wednesday, July 22, 2009

ഇസ്‌റാ‍അ്-മിഅ്റാജ് സംഗമം -അബുദാബി

അബുദാബി മദീനാസായിദ് ബിൻഹമൂദ മസ്ജിദിൽ അബുദാബി എസ്.വൈ.എസ്. സംഘടിപ്പിച്ച ഇസ്‌റാ‍അ്-മിഅ്റാജ് സംഗമത്തിൽ പി.എസ്.കെ. മൊയ്തുബാഖവി മാടവന പ്രസംഗിക്കുന്നു.
pic by :റഫീഖ് ഏറിയാട്

Monday, July 20, 2009

ഹദീസ്‌ വിജ്ഞാനപരീക്ഷ: സമ്മാനങ്ങൾ വിതരണം ചെയ്തു

ജിദ്ദ: മനുഷ്യജീവിതത്തിന്ന്‌ മാതൃകയായ മുഹമ്മദ്‌ നബി(സ)യുടെ ജീവിതരീതികളിലെ മൊഴിമുത്തുകൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമസ്ത കേരള സുന്നി യുവജന സംഘം (എസ്‌.വൈ.എസ)​‍്‌ ജിദ്ദാ ഘടകം സംഘടിപ്പിച്ച ഹദീസ്‌ പഠന വിജ്ഞാന പരീക്ഷയിൽ വിജയികളായവർക്ക്‌ സമ്മാനങ്ങൾ വിതരണം ചെയ്തു. എസ്‌വൈഎസ്‌ സൗദി ദേശീയ മീറ്റിനോടനുബന്ധിച്ച്‌ നടന്ന പ്രവർത്തക സംഗമത്തിൽ വെച്ച്‌ പേരോട്‌ അബ്ദുൽറഹ്മാൻ സഖാഫിയാണ്‌ സമ്മാനദാനം നിർവ്വഹിച്ചതു. ഇസ്ലാമിക്‌ പബ്ലിഷിംഗ്‌ ബ്യുറോ പുറത്തിറക്കിയ മൊഴിയും പൊരുളും എന്ന പുസ്തകം അടിസ്ഥാനമാക്കിയായിരുന്നു വിജ്ഞാന പരീക്ഷ.

പുരുഷ വിഭാഗം ഒന്നാം സമ്മാനം (പതിനായിരം രൂപ) അബ്ദുൽഹമീദ്‌ അമ്മാരിയ, രണ്ടാം സമ്മാനം (അയ്യായിരം രൂപ) ശരീഫ്‌ ഫൈസി ശറഫിയ, മൂന്നാം സമ്മാനം (രണ്ടായിത്തഞ്ഞൂറ്‌ രൂപ) ഉസ്മാൻ കന്തറ എന്നിവരും വനിതാ വിഭാഗം ഒന്നാം സമ്മാനം (ഡിന്നർ സെറ്റ്‌) അസീലാ ബഷീർ സുലൈമാനിയ, രണ്ടാം സമ്മാനം (പ്രഷർ കുക്കർ) സഹീറാ സൈതലവിക്കോയ തങ്ങൾ ബവാദി), മൂന്നാം സമ്മാനം (മിക്സി) സൗദ അബ്ദുൽ ഹമീദ്‌ അമ്മാരിയ എന്നിവരും കരസ്ഥമാക്കി. വിദ്യാർത്ഥികൾക്ക്‌ പ്രത്യേകമായി നടത്തിയ ടെസ്റ്റിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി വിജയികളായ സുഹൈൽ ഷാജഹാൻ (ഹയ്യസ്സലാമ), ലുബാബ അബ്ദുൽറഹ്മാൻ മളാഹിരി (ബാബ്‌ മക്ക) ഉവൈസ്‌ സിദ്ധീഖ്‌ (ഹയ്യസ്സലാമ) എന്നിവർക്കുള്ള സമ്മാനം സയ്യിദ്‌ ഹബീബ്‌ അൽ ബുഖാരി വിതരണം ചെയ്തു. ഇന്ത്യനൂർ മുഹമ്മദ്‌ ഫൈസി, ഉഗ്രപുരം മുഹമ്മദ്‌ സഖാഫി എന്നിവർ വിജയികൾക്ക്‌ ആശംസകൾ നേർന്നു.

19/07/2009
www.ssfmalappuram.com

Tuesday, July 14, 2009

വൈവാഹിക ജീർണ്ണതകൾക്കെതിരെ


വൈവാഹിക ജീർണ്ണതകൾക്കെതിരെ ബഹ്‌റൈൻ കേരള സുന്നി ജമാഅത്ത്‌ സംഘടിപ്പിക്കുന്ന കാമ്പയിനിനോടനുബന്ധിച്ച്‌ മുഹറഖ്‌ ഹാലാ ക്ലബിൽ നടന്ന ജനകീയ സംഗമത്തിൽ എസ്‌എസ്‌എഫ്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ ത്വാഹിർ സഖാഫി മഞ്ചേരി പ്രസംഗിക്കുന്നു

M.C Abdul Kareem
13/07/2009

റജബ് സന്ദേശം; ആത്മീയ സംഗമം ദുബായ് കറാമയിൽ


റജബ് സന്ദേശം; ആത്മീയ സംഗമം ദുബായ് കറാമയിൽ

Saturday, July 11, 2009

ആദർശ സംഗമത്തിൽ നിന്ന്

അബുദാബി കേരള സോഷ്യൽ സെന്ററിൽ അബുദാബി തൃശൂർ ജില്ലാ എസ്.വൈ.എസ്. & കേച്ചേരി മമ്പഉൽ ഹുദാ അക്കാദമി കമ്മിറ്റി സംഘടിപ്പിച്ച ആദർശ സംഗമത്തിൽ കുഞ്ഞിമുഹമ്മദ് സഖാഫി തൊഴിയൂർ മുഖ്യ പ്രഭാഷണം നടത്തുന്നു.
യു എ ഇ യൂനിവേഴ്സിറ്റി അല്‍ ഐന്‍ പെട്രോ കെമിക്കല്‍ എഞ്ചിനീയറിങ്ങിൽ‍ ബിരുദം നേടിയ പ്രഥമ ഇന്ത്യന്‍ വിദ്യാർത്ഥിയും മലയാളിയുമായ ശനൂഫ്‌ മുഹമ്മദിന് തൃശൂര്‍ ജില്ലാ എസ് വൈ എസ് കമ്മിറ്റിയുടെ ഉപഹാരം നാട്ടിക അബൂബക്കര്‍ ഹാജി നില്കുന്നു. തൃശൂർ ജില്ലയിലെ തൊഴിയൂർ നിവാസിയായ ശനൂഫ് മാതാപിതാക്കൾക്കൊപ്പം അബുദാബിയിലാണ് താമസം
ഉപഹാരം സ്വികരിച്ച് ശനൂഫ് സംസാരിക്കുന്നു.


ആദർശ സംഗമം പി.വി. അബൂബക്കർ മൌലവി ഉത്ഘാടനം ചെയ്യുന്നു.

അദ്ധ്യക്ഷ പ്രസംഗം : ഉസ്മാൻ സഖാഫി തിരുവത്ര


സദസ്സ് -ഒരു വീക്ഷണം


Monday, July 6, 2009

എസ്‌.വൈ.എസ്‌ ജനസമ്പർക്ക പരിപാടിക്ക്‌ ഉജ്വല തുടക്കം

ദുബൈ: എസ്‌വൈഎസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കർമപദ്ധതികൾ വിശദീകരിക്കു ന്നതിനായി ദേശീയ കമ്മിറ്റി നേതാക്കൾ നടത്തുന്ന ജന സമ്പർക്ക പരിപാടിക്ക്‌ ഗംഭീര തുടക്കം. വെള്ളിയാഴ്ച അജ്മാൻ, ഷാർജ, ദുബൈ എന്നിവിടങ്ങളിൽ ആവേശോജ്വല സ്വീകരണമാണ പര്യടനത്തിന്‌ ലഭിച്ചതു.

സംഘടനയുടെ കർമ പദ്ധതിയിൽ ബഹു ജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനും പ്രബോധന ജീവകാരുണ്യ മേഖലയിൽ സംഘടന നടത്തുന്ന പദ്ധതികൾ വിശദീകരിക്കാനുമാണ്‌ ജനസമ്പർക്ക പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌. പരിപാടിയിൽ നാഷണൽ നേതാക്കളായ പിവി അബൂബക്കർമൗലവി, യുസി അബ്ദുൽ മജീദ്‌, സിഎംഎ കബീർ മാസ്റ്റർ, മമ്പാട്‌ അബ്ദുൽ അസീസ്‌ സഖാഫി,വി പിഎം ശാഫി, സുലൈമാൻ കന്മനം, മുഹമ്മദലി സഖാഫി, പ്രോഫ.ഷാജു ജമാലുദ്ധീൻ, ശരീഫ്‌ കാരശ്ശേരി, അശ്‌റഫ്‌ ഹാജി വാടാനപ്പള്ളി തുടങ്ങിയവർ സംബന്ധിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ പരിപാടിയിൽ യുകെ ബശീറുദ്ധീൻ സഖാഫി, റസാഖ്‌ മുസ്ലിയാർ, റശീദ്‌ കരുവമ്പൊയിൽ, അബ്ദുള്ളകുട്ടി നരിക്കോട്‌, സുബൈർ സഅദി, മുഹമ്മദ്‌ അഹ്സനി, മുസ്ഥഫഹാജി, എംഎ മുഹമ്മദ്‌ മുസ്ലിയാർ, അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്‌, ബീരാൻ ഹാജി കോഴിച്ചെന തുടങ്ങിയവർ സംബന്ധിച്ചു.

04/07/2009
സിറാജ് ന്യൂസ്

തിന്മയുടെ ഉപാസകർ ചരിത്ര താക്കീത്‌ ഓർക്കുക

ദുബായ്‌: ദൈവത്തിന്റെ താക്കീത്‌ ലങ്കിച്ചു തിന്മകളുടെ ഉപാസകരായി സ്വവർഗരതി ശീലിച്ച ഒരു സമൂഹത്തെ ചാവ്‌ കടലിൽ നശിപ്പിച്ചു കളഞ്ഞ ശിക്ഷയുടെ സന്ദേശം വിവരിക്കുന്ന ഖുർആൻ സന്ദേശം നെഞ്ചിലേറ്റുന്നവർക്ക്‌ , അതേ തിന്മ നിയമവിധേയമാക്കുന്ന പുതിയ നീക്കങ്ങളോട്‌ സമരസപ്പെടാൻ കഴിയില്ലെന്ന്‌ തൊഴിയൂർ കുഞ്ഞിമുഹമ്മദ്‌ സഖാഫി പ്രസ്താവിച്ചു. തിന്മക്കെതിരെ എന്ന പ്രമേയത്തിൽ മമ്പഉൽ ഹുദാ ഇസ്ലാമിക്‌ അക്കാദമി ദുബായ്‌ കമ്മറ്റി സംഘടിപ്പിച്ച ഉദ്ബോധന സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സയ്യിദ്‌ ഹുസൈൻ തങ്ങൾ വാടാനപ്പള്ളി (പൈതൃകം മാസിക) ഉദ്ഘാടനം ചെയ്തു.ഉസ്മാൻ സഖാഫി തിരുവത്ര (മർകസ്‌ അബൂദാബി) അധ്യക്ഷത വഹിച്ചു. സി എം കബീർ മാസ്റ്റർ (സിറാജ്‌ ദിനപത്രം), കുഞ്ഞി മുഹമ്മദ്‌ ഹാജി വടക്കേക്കാട്‌ തുടങ്ങിയവർ ആശംസകളർപ്പിച്ചു.നവാസ്‌ എടമുട്ടം സ്വാഗതവും ഫഹദ്‌ കിഴുപ്പിള്ളിക്കര നന്ദിയും പറഞ്ഞു.

report and picture by : റഫീഖ് ഏറിയാട്

Wednesday, July 1, 2009

ഉദ്ബോധന സെമിനാർ ജൂലായ് 3 ന്


തിന്മക്കെതിരെ ഉദ്ബോധന സെമിനാർ ദുബൈയിൽ ജൂലായ് 3 ന്