Monday, July 20, 2009

ഹദീസ്‌ വിജ്ഞാനപരീക്ഷ: സമ്മാനങ്ങൾ വിതരണം ചെയ്തു

ജിദ്ദ: മനുഷ്യജീവിതത്തിന്ന്‌ മാതൃകയായ മുഹമ്മദ്‌ നബി(സ)യുടെ ജീവിതരീതികളിലെ മൊഴിമുത്തുകൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമസ്ത കേരള സുന്നി യുവജന സംഘം (എസ്‌.വൈ.എസ)​‍്‌ ജിദ്ദാ ഘടകം സംഘടിപ്പിച്ച ഹദീസ്‌ പഠന വിജ്ഞാന പരീക്ഷയിൽ വിജയികളായവർക്ക്‌ സമ്മാനങ്ങൾ വിതരണം ചെയ്തു. എസ്‌വൈഎസ്‌ സൗദി ദേശീയ മീറ്റിനോടനുബന്ധിച്ച്‌ നടന്ന പ്രവർത്തക സംഗമത്തിൽ വെച്ച്‌ പേരോട്‌ അബ്ദുൽറഹ്മാൻ സഖാഫിയാണ്‌ സമ്മാനദാനം നിർവ്വഹിച്ചതു. ഇസ്ലാമിക്‌ പബ്ലിഷിംഗ്‌ ബ്യുറോ പുറത്തിറക്കിയ മൊഴിയും പൊരുളും എന്ന പുസ്തകം അടിസ്ഥാനമാക്കിയായിരുന്നു വിജ്ഞാന പരീക്ഷ.

പുരുഷ വിഭാഗം ഒന്നാം സമ്മാനം (പതിനായിരം രൂപ) അബ്ദുൽഹമീദ്‌ അമ്മാരിയ, രണ്ടാം സമ്മാനം (അയ്യായിരം രൂപ) ശരീഫ്‌ ഫൈസി ശറഫിയ, മൂന്നാം സമ്മാനം (രണ്ടായിത്തഞ്ഞൂറ്‌ രൂപ) ഉസ്മാൻ കന്തറ എന്നിവരും വനിതാ വിഭാഗം ഒന്നാം സമ്മാനം (ഡിന്നർ സെറ്റ്‌) അസീലാ ബഷീർ സുലൈമാനിയ, രണ്ടാം സമ്മാനം (പ്രഷർ കുക്കർ) സഹീറാ സൈതലവിക്കോയ തങ്ങൾ ബവാദി), മൂന്നാം സമ്മാനം (മിക്സി) സൗദ അബ്ദുൽ ഹമീദ്‌ അമ്മാരിയ എന്നിവരും കരസ്ഥമാക്കി. വിദ്യാർത്ഥികൾക്ക്‌ പ്രത്യേകമായി നടത്തിയ ടെസ്റ്റിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി വിജയികളായ സുഹൈൽ ഷാജഹാൻ (ഹയ്യസ്സലാമ), ലുബാബ അബ്ദുൽറഹ്മാൻ മളാഹിരി (ബാബ്‌ മക്ക) ഉവൈസ്‌ സിദ്ധീഖ്‌ (ഹയ്യസ്സലാമ) എന്നിവർക്കുള്ള സമ്മാനം സയ്യിദ്‌ ഹബീബ്‌ അൽ ബുഖാരി വിതരണം ചെയ്തു. ഇന്ത്യനൂർ മുഹമ്മദ്‌ ഫൈസി, ഉഗ്രപുരം മുഹമ്മദ്‌ സഖാഫി എന്നിവർ വിജയികൾക്ക്‌ ആശംസകൾ നേർന്നു.

19/07/2009
www.ssfmalappuram.com

No comments: