RSS

Tuesday, April 3, 2012

കേരളയാത്ര സമാപനത്തിന് പോകാന്‍ ഇപ്പോള്‍ AED 650 മാത്രം!!!

കേരളയാത്ര സമാപനത്തിന് പോകാന്‍ ഇപ്പോള്‍ AED 650 മാത്രം!!!


പ്രവാസി സ്നേഹസംഘത്തില്‍ അംഗമാകൂ ...

ഏപ്രില്‍ 27 (വെള്ളി) രാത്രി 12 നു പുറപ്പെടുന്നുതിരുവനന്തപുരത്ത് എല്ലാ വിധ സൗകാര്യങ്ങളും

കേരളയാത്രാ ഡ്രസ്സ് കിറ്റ്‌

നഗരിയിലേക്ക് പ്രവാസി സ്നേഹസംഘത്തന്റെ പ്രത്യേക പ്രകടനം

ഉടന്‍ ബുക്ക്‌ ചെയ്യൂ 055 9783859 , 050 7029777ആനുകൂല്യം ഏപ്രില്‍ 6 നു മുമ്പ് ബുക്ക്‌ ചെയ്യ്ന്നവര്ക്കു മാത്രം

Saturday, March 31, 2012

ജാമിഅ സഅദിയ്യ ഓണ്‍ലൈന്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു

ദുബായ്‌ /കാസര്‍കോട്‌: ജാമിഅ സഅദിയ്യ അറബിയ്യ സ്ഥാപനങ്ങളിലെ പൂര്‍വ വിദ്യാര്‍ഥികളും സ്ഥാപന ഗുണകാംക്ഷികളും സംഗമിക്കുന്ന സഅദിയ്യ ഓണ്‍ലൈന്‍ ക്ലാസ് റൂമിന്റെ ഉല്‍ഘാടനം പ്രമുഖ മത പണ്ഡിതന്‍ കണ്ണവം സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ അല്‍ അഹ്ദല്‍ നിര്‍വഹിച്ചു. അബ്ദുല്‍ കരീം സഅദി ഏണിയാടി അധ്യക്ഷത വഹിച്ചു.

കളനാട്‌ ജാമിഅ സഅദിയ്യ അറബിയ്യകോളേജിലും യിലും വിദേശ കമ്മിറ്റികളിലും ഗള്‍ഫ്‌, മേഖലകളിലും നടക്കുന്ന എല്ലാ പരിപാടികളും ഇനി മുതല്‍ യഥാസമയം ലോകത്തിന്റെ ഏത്‌ ഭാഗത്ത്‌ നിന്നും പരിപാടികള്‍ വീക്ഷിക്കാനും വീഡിയോ ദര്‍ശിക്കാനും സാധിക്കും. ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടറില്‍ ബെയലക്സ് മെസ്സഞ്ചര്‍ ഡൌണ്‍ലോഡ് ചെയ്ത് “ജാമിഅ സഅദിയ്യ അറബിയ്യ കാസര്‍കോട്‌ ” എന്ന സഅദിയ്യ ഓണ്‍ലൈന്‍ ക്ലാസ് റൂം സെലെക്റ്റ് ചെയ്താല്‍ തല്‍സമയം പരിപാടി കേള്‍ക്കാന്‍ സാധിക്കും.

ഉല്‍ഘാടന ചടങ്ങില്‍ കെ.കെ.എം. സഅദി, തൃക്കരിപൂര്‍ മുഹമ്മദ്‌ അലി സഖാഫി, മുനീര്‍ ബാഖവി തുരുത്തി, ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി, കരീം ഹാജി തളങ്കര, നൂറുദ്ദീന്‍ സഅദി നെക്രാജ്‌, ഇബ്രാഹിം സഅദി മച്ചന്പാടി, സഅദി, വി.സി. അബ്ദുല്ല സഅദി, ശഹീദ് പൂനൂര്‍, എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ചിയ്യൂര്‍ അബ്ദുല്ല സഅദി സ്വാഗതം പറഞ്ഞു.
ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി

(അഡ്മിന്‍ ജാമിഅ സഅദിയ്യ അറബിയ്യ ഓണ്‍ലൈന്‍ )

Mobile no. 00971 50 4760198

Wednesday, October 12, 2011

റിയാദ് സോണ് ആര് എസ് സി സാഹിത്യോത്സവ് നവംബര് 24ന്


റിയാദ്: മാപ്പിള കലയുടെ തനതായ സന്ദേശം സമൂഹത്തിലെത്തിക്കുന്നതിനും പുതു തലമുറയില് ധര്മ്മാധിഷ്ടിത സാഹിത്യ വ്യാപനത്തിനും വിദ്യാര്ഥി യുവജനങ്ങളിലെ സര്ഗ്ഗ പ്രതിഭ കണ്ടെത്തി ആവശ്യമായ പരിശീലനങ്ങള് നല്കി പൊതുസമൂഹത്തിന് ഉപയുക്തമായ വഴിയില് വിനിയോഗിക്കുവാനും പ്രാപ്തരാവുക എന്ന ലക്ഷ്യത്തോടെ 18 വര്ഷമായി എസ്.എസ്.എഫ് കേരളത്തില് നടത്തിവരുന്ന സാഹിത്യോത്സവിന്റെ ഭാഗമായി പ്രവാസ ലോകത്ത് രിസാല സ്റ്റഡി സര്ക്കിള് (ആര് എസ് സി) സംഘടിപ്പിക്കുന്ന സാഹിത്യോത്സവുകള്ക്ക് റിയാദില് തുടക്കമായി.സബ്ജൂനിയര്, ജൂനിയര്, സീനിയര് വിഭാഗങ്ങളില് പ്രൈമറി തലം മുതല് ഹയര് സെക്കണ്ടറി വരെയുള്ള വിദ്യാര്ഥികളും ജനറല് വിഭാഗത്തില് 30 വയസ്സു വരെയുള്ളവരുമാണ് 40 കലാസാഹിത്യ ഇനങ്ങളില് മത്സരിക്കുക. ബത്ഹ, ഒലയ്യ, റൗള, മന്ഫൂഹ, ബദ്യ എന്നീ അഞ്ച് സെക്ടറുകളിലായാണ് ഒന്നാംഘട്ട മത്സരങ്ങള് അരങ്ങേറുന്നത്. നവംബര് 18 ഓടുകൂടി ആദ്യഘട്ട മത്സരങ്ങള് പൂര്ത്തിയാകും. സോണല് തല മത്സരം നവംബര് 24നും ദേശീയ സാഹിത്യോത്സവ് ഡിസംബര് 1 ന് മദീനയില് വെച്ചും നടക്കും. ഈ വര്ഷം മുതല് തെരെഞ്ഞെടുത്ത ഇനങ്ങളില് ജി.സി.സി തല മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

റിയാദ് സോണ് സാഹിത്യോത്സവിന്റെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികളായി എം ടി ദാരിമി (ചെയര്മാന്), അബ്ദുല്സലാം വടകര, മുഹമ്മദ്കുട്ടി സഖാഫി ഒളമതില്, അബ്ദുറഹ്മാന് സഖാഫി, സുഹൈല് സഖാഫി (വൈ. ചെയര്മാന്), ഇഹ്തിശാം തലശ്ശേരി (ജനറല് കണ്വീനര്), മുഹമ്മദ് റഫീഖ് പുളിക്കല്, അഹ്മദ്് കബീര് ചേളാരി, അബ്ദുല്സലാം പാമ്പുരുത്തി, ജാബിറലി പത്തനാപുരം (ജോ. കണ്വീനര്) മുഹമ്മദ് ശമീര് ആഫിയ (ട്രഷറര്) എന്നിവരെയും വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി മുഹമ്മദ് കൊടുങ്ങല്ലൂര് (ഫിനാന്സ്), ശമീര് രണ്ടത്താണി (പ്രോഗ്രാം), ശുക്കൂര് അലി ചെട്ടിപ്പടി (മീഡിയ) അബ്ദുല് കരീം പാലത്തുംകര (ഫുഡ്), ഹസൈനാര് മുസ്ലിയാര് (ഗതാഗതം), ശംസുദ്ധീന് മമ്പാട് (രജിസ്ട്രേഷന്), ആഷിഖ് പാലാഴി (വളണ്ടിയര്), മുനീര് കൊടുങ്ങല്ലൂര് (ജഡ്ജ്മന്റ്), മുഹമ്മദ് റഫീഖ് പുളിക്കല് (സ്റ്റേജ് & ഡക്കറേഷന്), അബ്ദുസമദ് മാവൂര് (പബ്ലിസിറ്റി), ഷംസുദ്ധീന് പേരാമ്പ്ര (ഓഫീസ്), ഫൈസല് മമ്പാട് (പബ്ലിക് റിലേഷന്), ഉമര് പന്നിയൂര് (പവലിയന്), ലുഖ്മാന് പാഴൂര് (സ്വീകരണം), അഹ്മദ്് പൂച്ചക്കാട് (ഡോക്യുമെന്റേഷന്), മുജീബ് അണ്ടോണ (ജനറല് ഇന്വിറ്റേഷന്) എന്നിവരെ തെരെഞ്ഞെടുത്തു.

സാഹിത്യോത്സവ് ബ്രോഷര് പ്രകാശനം കോയ ഹാജി കോടമ്പുഴക്ക് നല്കി ആഫിയ എം.ഡി. മുഹമ്മദ് ശമീര് നിര്വ്വഹിച്ചു. രൂപീകരണ യോഗം സുഹൈല് സഖാഫി ഉദ്ഘാടനം ചെയ്തു. ശുക്കൂര് അലി ചെട്ടിപ്പടി മുഖ്യ പ്രഭാഷണം നടത്തി. റിയാദ് ഐ.സി.എഫ് വൈ. പ്രസിഡണ്ട് കോയ ഹാജി കോടമ്പുഴ, സിറാജ് വേങ്ങര, ഇസ്മാഈല് സഖാഫി, എം ടി ദാരിമി, അബ്ദുല്ഖാദര് ഫൈസി എന്നിവര് പ്രസംഗിച്ചു മുനീര് കൊടുങ്ങല്ലൂര് അധ്യക്ഷത വഹിച്ചു. ഇഹ്തിശാം തലശ്ശേരി സ്വാഗതവും അഹ്മദ് കബീര് ചേളാരി നന്ദിയും പറഞ്ഞു. മത്സരാര്ഥികള് രജിസ്ട്രേഷന് നടപടികള് ഒക്ടോബര് 20നു മുമ്പായി പൂര്ത്തിയാക്കണമെന്ന് ആര് എസ് സി കള്ച്ചറല് കണ്വീനര് മുനീര് കൊടുങ്ങല്ലൂര് അറിയിച്ചു. രജിസ്ട്രേഷനും കൂടുതല് വിവരങ്ങള്ക്കും 0549156910 എന്ന നമ്പറില് ബന്ധപ്പെടാവുതാണ്

Sunday, September 18, 2011

ശിഹാബ് കൊട്ടുകാടിന് റിയാദ് ഐ.സി.എഫ് സ്വീകരണം


സുന്നി പ്രവര്ത്തകനും പ്രമുഖ ജീവ കാരുണ്യ പ്രവര്ത്തകനുമായ ശിഹാബ് കൊട്ടുകാടിന്  (സൌദി നോര്ക്ക ജനറല്കണ്സള്ട്ടന്റ് ) റിയാദ് .സി.എഫ് സെന്ട്രല്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്സ്വീകരണം നല്കിയപ്പോള്