Saturday, June 27, 2009

അബുദാബി എസ്.വൈ.എസ് സംഘടിപ്പിച്ച പ്രഭാഷണ വേദി

അബുദാബി: എസ്.വൈ.എസ്. സംഘടിപ്പിച്ച പരിപാടിയിൽ കേച്ചേരി മമ്പഹുൽ ഹുദാ ഇസ്ലാമിക് അക്കാഡമി ജനറൽ മാനേജർ തൊഴിയൂർ മുഹമ്മദ് കുഞ്ഞി സഖാഫി ഉത്ബോധന പ്രഭാഷണം നടത്തുന്നു.

ഫോട്ടോ: റഫീഖ് ഏറിയാട്

സാംസ്കാരിക വായനയുടെ വീ​ണ്ടെടുപ്പിന്‌ സമൂഹം സജ്ജമാവണം: RSC സംവാദം

രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) റിയാദ്‌ സോൺ സംഘടിപ്പിച്ച സാംസ്കാരിക സംവാദത്തിൽ അബ്ദുൽബാരി മുസ്ലിയാർ വിഷയാവതരണം നടത്തുന്നു.

രിയാദ്‌: വായനയുടെ സദാചാരവും ആഭിജാത്യവും പോയ്മറയുകയും ആഭാസവും അസഹിഷ്ണുതയും അരങ്ങുതകർക്കുന്ന വാറോലകളായി പത്രങ്ങളും പുസ്തകങ്ങളും മാറപ്പെടുന്നതും ആപത്കരമാണെന്ന്‌ സാംസ്കാരിക വായനയുടെ വർത്തമാനം എന്ന വിഷയത്തിൽ രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്‌.സി) റിയാദ്‌ സോൺ സംഘടിപ്പിച്ച സാംസ്കാരിക സംവാദം മൂന്നാര്റിയിപ്പ്‌ നൽകി. ഇന്ത്യക്ക്‌ പുറത്തുനിന്ന്‌ പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ മലയാള ആനുകാലിക പ്രസിദ്ധീകരണമായ രിസാലയുടെ ഗൾഫ്‌ പതിപ്പ്‌ ഗൾഫ്‌ രിസാലയുടെ വരവോടനുബന്ധിച്ച്‌ മുഴുവൻ ജി.സി.സി. രാജ്യങ്ങളിലും നടന്ന്‌ വരുന്ന സാംസ്കാരിക സംവാദത്തിന്റെ ഭാഗമായാണ്‌ സംവാദം സംഘടിപ്പിച്ചതു.

കുലീന എഴുത്തുകാരും സംശുദ്ധത നിറഞ്ഞ കഥാപാത്രങ്ങളും മാർഗനിർദ്ദേശങ്ങൾ നൽകിയ പൗരാണികതക്ക്‌ പകരം നൈമിഷികസുഖം പകരുന്ന വൈകൃതങ്ങളിലെ നായകരും അവയ്ക്കു പിന്നിലെ അണിയറ പ്രവർത്തകരും സാംസ്കാരിക കേരളത്തിലെ വായനയുടെയും ദൃശ്യങ്ങളുടെയും പ്രവാചകരായി പ്രതിഷ്ഠിക്കപ്പെടുകയാണെന്ന്‌ സംവാദം ചൂണ്ടിക്കാട്ടി.

തെരുവ്‌ വേശ്യയുടെ ജീവചരിത്രം ബെസ്റ്റ്‌ സെല്ലർ ആകുന്നിടത്തേക്ക്‌ മലയാളിയുടെ വായനാനിലവാരം തകർന്നതായി വിഷയാവതരണം നടത്തിയ ആർഎസ്സി. റിയാദ്‌ സോൺ ചെയർമാൻ അബ്ദുൽ ബാരി മുസ്ലിയാർ അഭിപ്രായപ്പെട്ടു.

സംസ്കാരങ്ങളുടെ സംഘട്ടനം എന്ന ഗ്രന്ഥത്തിന്റെ സ്വാധീനമാണ്‌ അമേരിക്കയിലെ പുതിയ പ്രസിഡന്റിലേക്കുള്ള ദിശാമാറ്റത്തിനുവരെ കാരണമായത്‌ എന്നത്‌ ശ്രദ്ധേയമാണെന്നും വളർന്നുവരുന്ന ബ്ലോഗ്‌ എഴുത്തും സൈബർ സ്പേസ്‌ രചനകളും ധാർമ്മികവൽക്കരിക്കാൻ പരിശ്രമം ഉണ്ടാക്കണമെന്നും നജീം കൊച്ചു കലുങ്ക്‌ (ഗൾഫ്‌ മാധ്യമം) അഭിപ്രായപ്പെട്ടു. ധാർമ്മിക രചനകളെ വിപുലമായി വായിപ്പിച്ചുകൊണ്ടാകണം സാംസ്കാരിക വായനയുടെ വർത്തമാനത്തിലേക്ക്‌ സമൂഹത്തെ എത്തിക്കേണ്ടതെന്ന്‌ പ്രവാസി എഴുത്തുകാരനായ റഫീഖ്‌ പന്നിയങ്കര അഭിപ്രായപ്പെട്ടു. ടെലിവിഷൻ ചാനലുകൾ ഏറെയും മലീമസമാണെങ്കിലും ഉള്ള നന്മകൾ ഉൾക്കൊള്ളാനുള്ള പക്വത വളർത്തിക്കൊണ്ടു വരണമെന്ന്‌ നാസർ കാരന്തൂർ (ഏഷ്യാനെറ്റ്‌) പറഞ്ഞു. നാനാമതങ്ങളെ കുറിച്ചും പഠിക്കാൻ കുട്ടികളെ പ്രേരിപ്പക്കണമെന്നും അവയിൽ നിന്ന്‌ സ്വന്തം ഹിതം രൂപീകരിക്കാൻ അവരെ അനുവദിക്കണമെന്നും ഉബൈദ്‌ എടവണ്ണ (ജയ്ഹിണ്ട്‌) അഭിപ്രായപ്പെട്ടു.

എഴുത്തുകാരിലും പത്രക്കാരിലും ദൃശ്യമാധ്യമ പ്രവർത്തകരിലും സംസ്കാരത്തിനും ധർമ്മത്തിനും ഊന്നൽ നൽകാൻ വായനക്കാരടങ്ങുന്ന സമൂഹം സമ്മർദ്ദശക്തിയാകണമെന്ന്‌ സൗദി മർകസ്‌ കമ്മിറ്റി സെക്രട്ടറി അശ്‌റഫ്‌ കുറ്റിയിൽ പറഞ്ഞു. പ്രിന്റ്‌ മീഡിയയിലും ഇലക്ട്രോണിക്‌ മീഡിയയിലും തനത്‌ സ്വാധീനം തെളിയിച്ച രിസാല വാരികയുടെ പ്രവാസി പതിപ്പ്‌ അധികം വൈകാതെ ബ്ലോഗ്‌ എഴുത്തിലും സൈബർ സ്പേസിലും മാതൃകാപരമായ സ്വാധീനം ഉണ്ടാക്കുമെന്ന്‌ മോഡറേറ്ററായിരുന്ന ആർഎസ്സി. സൗദി നാഷണൽ കമ്മിറ്റി ട്രഷറർ കെ.കെ. അഷ്‌റഫ്‌ മാവൂർ അറിയിച്ചു. സി.കെ. ഉമർ(എസ്‌.വൈ.എസ്‌), ആർ.എസ്‌.സി. കൺവീനർ അബ്ദുൽ കരീം തിരൂർ തുടങ്ങിയവർ പ്രസംഗിച്ചു. ഖാസിം പേരാമ്പ്ര സ്വാഗതവും സൈനുദ്ദേ‍ീൻ കുനിയിൽ നന്ദിയും പറഞ്ഞു.

26/06/2009

Sunday, June 21, 2009

മനുഷ്യ നന്മ രിസാലയുടെ ലക്ഷ്യം

അബൂദാബി: രിസാല സ്റ്റഡി സർക്കിളിന്റെ പ്രവർത്തനങ്ങളിലൂടെ മനുഷ്യ നന്മയാണ്‌ ലക്ഷ്യമെന്നും അത്മൂലം ആത്മീയവും ഭൗതികവുമായ ജീവിത വിജയം സാധ്യമാകുന്നുവേന്നും രിസാല വെബ്‌ എഡിറ്റർ അശ്‌റഫ്‌ മന്ന പറഞ്ഞു. ഗയാത്തി രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച രിസാല കോൺഫറൻസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്റർനെറ്റ്‌ എന്ന ലോക ജാലകം ആധുനിക സാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ സംഭാവനയാണ്‌. അശ്രാന്ത പരിശ്രമത്തിലൂടെ പ്രവാസികൾക്ക്‌ എല്ലാ മേഖലകളിലും വൻ നേട്ടങ്ങൾ കൈവരിക്കുവാൻ സാധ്യമാണെന്ന്‌ തെളിവുകൾ നിരത്തി വിശദീകരിച്ചു. വിജയത്തിനാവശ്യമായ സർവ്വ നിർദ്ദേശങ്ങളും രിസാല സ്റ്റഡി സർക്കിൾ സമൂഹത്തിന്‌ പകർന്നു നൽകുന്നുവേന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

അബൂബക്കർ അഹ്സനി പൊന്മുണ്ടം, യു. അഷ്‌റഫ്‌ മുസ്ലിയാർ, റഫീഖ്‌ എറിയാട്‌, അബ്ദുറസാഖ്‌ സഖാഫി എന്നിവർ സംസാരിച്ചു. ഗയാത്തി രിസാല സ്റ്റഡി സർക്കിൾ ഭാരവാഹികളായി അൻസാർ മുണ്ടമ്പ്ര(ചെയർമാൻ), അലി കട്ടയാട്ട്‌(ജനറൽ കൺവീനർ), ഇഖ്ബാൽ(ട്രഷറർ), സുഹൈർ(രിസാല കോ-ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.

റഫീഖ് ഏറിയാട്
20/06/2009

Sunday, June 14, 2009

ഗൾഫ് രിസാല പ്രകാശനം, ഒമാനിൽ ,ബഹറൈനിൽ,കുവൈറ്റിൽ

മസ്കറ്റിൽ നടന്ന ചടങ്ങിൽ ഒമാൻ ദേശീയ പ്രകാശനം സയ്യിദ്‌ ഇബ്‌റാഹിമുൽ ഖലീലുൽ ബുഖാരി നിർവഹിക്കുന്നു.

മസ്ക്കറ്റിൽ നടന്ന ഒമാൻ ദേശീയ തല ചടങ്ങിൽ സയ്യിദ്‌ ഇബ്‌റാഹിമുൽ ഖലീലുൽ ബുഖാരിയാണ്‌ രിസാല പുറത്തിറക്കിയത്‌. മക്ക ഗ്രൂപ്പ്‌ എംഡി അബ്ദുൽ അസീസ്‌ ഹാജി സ്വീകരിച്ചു. അബ്ദുർറശീദ്‌ അൽ ഹസനി സമർപ്പണ പ്രഭാഷണം നടത്തി. സാംസ്കാരിക സംവാദത്തിൽ നിസാർ സഖാഫി വയനാട്‌, ഇഷാഖ്‌ മട്ടന്നൂർ, ഉസ്മാൻ സഖാഫി മൂത്തേടം, സുനിൽ കൈരളി, ഡോ. ഹംസ പറമ്പിൽ, അബ്ദുൽ റശീദ്‌ മദനി, ശാഹുൽ ഹമീദ്‌, ത്വൽഹത്ത്‌ സഖാഫി, അൻവർ അലി മദാരി, ജമാൽ കുറ്റ്യാടി സംസാരിച്ചു.

കുവൈത്ത്‌ നാഷണൽ തല പ്രകാശനം അബ്ദുൽ ഹഖീം ദാരിമി മൂസക്കോയ മലയിലിനു നൽകി നിർവഹിക്കുന്നു

അബാസിയ്യയിൽ നടന്ന കുവൈത്ത്‌ നാഷണൽ പരിപാടിയിൽ അബ്ദുൽ ഹകീം ദാരിമി രാസാല പ്രകാശനം ചെയ്തു. മൂസക്കോയ മലയിൽ സ്വീകരിച്ചു. അഹമ്മദ്‌ കെ.മാണിയൂർ, അബ്ദുല്ല വടകര, പികെഎം സഖാഫി ഇരിങ്ങല്ലൂർ സംബന്ധിച്ചു. സംവാദത്തിൽ മുഹമ്മദ്‌ റിയാസ്‌, സിദ്ദേ‍ീഖ്‌ വലിയകത്ത്‌, അബ്ദുൽ ഫത്താഹ്‌, എംഎം ഹസൻ, സികെ നാസർ, സ്വാലിഹ്‌ കിഴക്കേതിൽ സംസാരിച്ചു.
ബഹ്‌റൈൻ മനാമയിൽ രിസാലയുടെ പ്രകാശനം അബൂബക്കർ ഫൈസി നിർവഹിക്കുന്നു.

ബഹ്‌റൈനിലെ മനാമയിൽ നടന്ന ചടങ്ങിൽ ഒഎം അബൂബക്കർ ഫൈസി രിസാല പ്രകാശനം ചെയ്തു. അശ്‌റഫ്‌ ഇഞ്ചിക്കാട്ടിൽ സ്വീകരിച്ചു. എംസി അബ്ദുൽ കരീം, അബൂബക്കർ ലത്വീഫി, പിഎം സുലൈമാൻ ഹാജി, വിപികെ അബൂബക്കർ ഹാജി, കെപി മുസ്ഥഫ ഹാജി, അബ്ദുൽ കരീം സഖാഫി, ഉസ്മാൻ സഖാഫി സംസാരിച്ചു. 13/06/2009


news and pictuers
www.ssfmalappuram.com
13/06/2009


ഗൾഫ് രിസാല പ്രകാശനം സൌദി അറേബ്യയിൽ

രിസാല ഗൾഫ്‌ എഡിഷൻ ജിസിസി തല പ്രകാശനം വിഖ്യാത ആത്മീയ പണ്ഡിതൻ സയ്യിദ്‌ അബാസ്‌ അലവി മാലികി മക്ക നിർവഹിക്കുന്നു.രിസാല ഗൾഫ്‌ എഡിഷൻ സഊദി പ്രകാശന സമ്മേളനത്തിൽ ശൈഖ്‌ ബസ്സാം സംസാരിക്കുന്നു

എസ്.എസ്.എഫ്. മലപ്പുറം.കോം
13/06/2009

Saturday, June 13, 2009

ഗൾഫ് രിസാല പ്രകാശനം യു.എ.ഇ യിൽ

ഗൾഫ്‌ രിസാലയുടെ പ്രകാശനം ദുബൈയിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നിസാർ സെയ്ദിനു നൽകി നിർവഹിക്കുന്നു

രിസാല ഗൾഫ്‌ പതിപ്പ്‌ പ്രകാശനത്തോടനുന്ധിച്ച്‌ സംഘടിപ്പിച്ച 'സാംസ്കാരിക വായനയുടെ വർത്തമാനം' എന്ന സാംസ്കാരിക സംവാദത്തിൽ ബഷീർ തിക്കോടി സംസാരിക്കുന്നു

എസ്.വൈ.എസ്. യുഎഇ നാഷണൽ കമ്മിറ്റി ജന.സെക്രട്ടറി പൊഫസർ .യു.സി. അബ്ദുൽ മജീദ് സംസാരിക്കുന്നുസദസ്സ്


പുസ്തക വായനയിലൂടെ പ്രവേശിക്കുന്നത് ജീവിതത്തിലേക്ക് ;കെ.ഇ.എൻ.കുഞ്ഞഹമ്മദ്

ഇവിടെ ക്ലിക് ചെയ്ത് വായിക്കുക

pictuers by

http://www.ssfmalappuram.com/

http://sunnisandesam.blogspot.com/
ഗൾഫ് രിസാ‍ല പ്രകാശനം ഖത്തറിൽ


ഖത്തറിൽ ഗൾഫ്‌ രിസാലയുടെ പ്രകാശന ചടങ്ങിൽ രിസാല മാനേജിംഗ്‌ എഡിറ്റർ എസ്‌.ശറഫുദ്ദേ‍ീൻ ആമുഖ പ്രസംഗം നടത്തുന്നു 13/06/2009


ഗൾഫ്‌ രിസാലയുടെ പ്രകാശനം ഖത്തറിൽ ശൈഖ്‌ അബ്ദുല്ല ബ്ൻ താമിർ അൽതാനി (മാനേജർ, ജനറൽ സർവീസസ്‌ അൽജസീറ) നിർവ്വഹിക്കുന്നു 13/06/2009

Sunday, June 7, 2009

ഗൾഫ്‌ രിസാല പ്രകാശനം ജൂൺ 12ന്‌


റിയാദ്‌: പ്രവാസി മലയാളികൾക്കായുള്ള രിസാല കുടുംബത്തിലെ പുതിയ പ്രസിദ്ധീകരണമായ ഗൾഫ്‌ രിസാല ജൂൺ 12ന്‌ വിവിധ ഗൾഫ്‌ രാജ്യങ്ങളിൽ വെച്ച്‌ പ്രകാശനം ചെയ്യപ്പെടും. എസ്‌എസ്‌എഫിന്റെ പ്രവാസി ഘടകമായ രിസാല സ്റ്റഡി സർക്കിളിന്റെ മുഖപത്രമായി പ്രസിദ്ധീകരണമാരംഭിക്കുന്ന ഗൾഫ്‌ രിസാല പ്രവാസി മലയാളികളുടെ സാംസ്കാരികവും രാഷ്ട്രീയവുമായ കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കും. ഇസ്ലാമിക, സാംസ്കാരിക, ഭാഷാ സ്വത്വങ്ങളും രിസാലയുടെ ഉള്ളടക്കത്തിലെ അടിസ്ഥാന നിലപാടുകളായിരിക്കും. ഒരു മാസം നീണ്ടു നിന്ന പ്രചാരണത്തി നൊടുവിലാണ്‌ രിസാല പുറത്തിറ ങ്ങുന്നത്‌. ഗൾഫ്‌ രാജ്യങ്ങളിലെ ആർഎസ്സി ഘടകങ്ങൾ സജീവമായി രംഗത്തിറങ്ങിയാണ്‌ വായന ക്കാരെ കണെ​‍്ടത്തിയത്‌. രിസാല പുറത്തിറങ്ങുന്ന തോടെ ഗൾഫിൽ കൂടുതൽ വരിക്കാരുള്ള മലയാള പ്രസിദ്ധീകരണമായി മാറും.

ഐപിബി പ്രതിനിധികളും വിവിധ രാജ്യങ്ങളിൽനിന്നുള്ള ആർഎസ്സി പ്രിതിനിധികളും പങ്കെടുത്ത ഓൺലൈൻ മീറ്റിംഗിലാണ്‌ ഗൾഫ്‌ രിസാലയുടെ പ്രകാശനം പ്രഖ്യാപിച്ചതു. ഓരോ രാജ്യത്തും സംഘടിപ്പിക്കുന്ന പ്രൗഡമായ ചടങ്ങിൽവെച്ചായിരിക്കും പ്രകാശനം. ഓൺലൈൻ മീറ്റിംഗിന്‌ ഐപിബി ഡയറക്ടർ എം.മുഹമ്മദ്‌ സ്വാദിഖ്‌, രിസാല മാനേജിംഗ്‌ എഡിറ്റർ എസ്‌.ശറഫുദ്ദേ‍ീൻ, ഗൾഫ്‌ ചാപ്റ്റർ നേതാക്കളായ അഹ്മദ്‌ കെ.മാണിയൂർ, അശ്‌റഫ്‌ മന്ന, ലുഖ്മാൻ പാഴൂർ, ശരീഫ്‌ കാരശ്ശേരി, അബ്ദുല്ല വടകര, ടിഎ.അലി അക്ബർ നാഷണൽ നേതാക്കളായ ബഷീർ അഹമ്മദ്‌, സമീർ അവേലം, നജീം ഹനീഫ (യുഎഇ), അബ്ദുർറഹ്മാൻ പരിയാരം, ഇബ്‌റാഹിം സഖാഫി, നൗഫൽ സിസി (സഊടി), ശു​‍ൈഅബ്‌ മുട്ടം, മിസ്‌അബ്‌ വില്ല്യാപള്ളി (കുവൈത്ത്‌), ഹബീബ്‌ അഷ്‌റഫ്‌, നിസാർ സഖാഫി, അൻവർ അലി (ഒമാൻ), ഉമറുൽ ഫാറൂഖ്‌ സഖാഫി, മുഹമ്മദ്‌ സഖാഫി, ഹാരിസ്‌ വടകര (ഖത്തർ) തുടങ്ങിയവർ പങ്കെടുത്തു.

07/06/2009