
മസ്ക്കറ്റിൽ നടന്ന ഒമാൻ ദേശീയ തല ചടങ്ങിൽ സയ്യിദ് ഇബ്‌റാഹിമുൽ ഖലീലുൽ ബുഖാരിയാണ് രിസാല പുറത്തിറക്കിയത്. മക്ക ഗ്രൂപ്പ് എംഡി അബ്ദുൽ അസീസ് ഹാജി സ്വീകരിച്ചു. അബ്ദുർറശീദ് അൽ ഹസനി സമർപ്പണ പ്രഭാഷണം നടത്തി. സാംസ്കാരിക സംവാദത്തിൽ നിസാർ സഖാഫി വയനാട്, ഇഷാഖ് മട്ടന്നൂർ, ഉസ്മാൻ സഖാഫി മൂത്തേടം, സുനിൽ കൈരളി, ഡോ. ഹംസ പറമ്പിൽ, അബ്ദുൽ റശീദ് മദനി, ശാഹുൽ ഹമീദ്, ത്വൽഹത്ത് സഖാഫി, അൻവർ അലി മദാരി, ജമാൽ കുറ്റ്യാടി സംസാരിച്ചു.

അബാസിയ്യയിൽ നടന്ന കുവൈത്ത് നാഷണൽ പരിപാടിയിൽ അബ്ദുൽ ഹകീം ദാരിമി രാസാല പ്രകാശനം ചെയ്തു. മൂസക്കോയ മലയിൽ സ്വീകരിച്ചു. അഹമ്മദ് കെ.മാണിയൂർ, അബ്ദുല്ല വടകര, പികെഎം സഖാഫി ഇരിങ്ങല്ലൂർ സംബന്ധിച്ചു. സംവാദത്തിൽ മുഹമ്മദ് റിയാസ്, സിദ്ദേീഖ് വലിയകത്ത്, അബ്ദുൽ ഫത്താഹ്, എംഎം ഹസൻ, സികെ നാസർ, സ്വാലിഹ് കിഴക്കേതിൽ സംസാരിച്ചു.

ബഹ്‌റൈൻ മനാമയിൽ രിസാലയുടെ പ്രകാശനം അബൂബക്കർ ഫൈസി നിർവഹിക്കുന്നു.
ബഹ്‌റൈനിലെ മനാമയിൽ നടന്ന ചടങ്ങിൽ ഒഎം അബൂബക്കർ ഫൈസി രിസാല പ്രകാശനം ചെയ്തു. അശ്‌റഫ് ഇഞ്ചിക്കാട്ടിൽ സ്വീകരിച്ചു. എംസി അബ്ദുൽ കരീം, അബൂബക്കർ ലത്വീഫി, പിഎം സുലൈമാൻ ഹാജി, വിപികെ അബൂബക്കർ ഹാജി, കെപി മുസ്ഥഫ ഹാജി, അബ്ദുൽ കരീം സഖാഫി, ഉസ്മാൻ സഖാഫി സംസാരിച്ചു. 13/06/2009
news and pictuers
www.ssfmalappuram.com
13/06/2009
No comments:
Post a Comment