Sunday, June 7, 2009

ഗൾഫ്‌ രിസാല പ്രകാശനം ജൂൺ 12ന്‌


റിയാദ്‌: പ്രവാസി മലയാളികൾക്കായുള്ള രിസാല കുടുംബത്തിലെ പുതിയ പ്രസിദ്ധീകരണമായ ഗൾഫ്‌ രിസാല ജൂൺ 12ന്‌ വിവിധ ഗൾഫ്‌ രാജ്യങ്ങളിൽ വെച്ച്‌ പ്രകാശനം ചെയ്യപ്പെടും. എസ്‌എസ്‌എഫിന്റെ പ്രവാസി ഘടകമായ രിസാല സ്റ്റഡി സർക്കിളിന്റെ മുഖപത്രമായി പ്രസിദ്ധീകരണമാരംഭിക്കുന്ന ഗൾഫ്‌ രിസാല പ്രവാസി മലയാളികളുടെ സാംസ്കാരികവും രാഷ്ട്രീയവുമായ കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കും. ഇസ്ലാമിക, സാംസ്കാരിക, ഭാഷാ സ്വത്വങ്ങളും രിസാലയുടെ ഉള്ളടക്കത്തിലെ അടിസ്ഥാന നിലപാടുകളായിരിക്കും. ഒരു മാസം നീണ്ടു നിന്ന പ്രചാരണത്തി നൊടുവിലാണ്‌ രിസാല പുറത്തിറ ങ്ങുന്നത്‌. ഗൾഫ്‌ രാജ്യങ്ങളിലെ ആർഎസ്സി ഘടകങ്ങൾ സജീവമായി രംഗത്തിറങ്ങിയാണ്‌ വായന ക്കാരെ കണെ​‍്ടത്തിയത്‌. രിസാല പുറത്തിറങ്ങുന്ന തോടെ ഗൾഫിൽ കൂടുതൽ വരിക്കാരുള്ള മലയാള പ്രസിദ്ധീകരണമായി മാറും.

ഐപിബി പ്രതിനിധികളും വിവിധ രാജ്യങ്ങളിൽനിന്നുള്ള ആർഎസ്സി പ്രിതിനിധികളും പങ്കെടുത്ത ഓൺലൈൻ മീറ്റിംഗിലാണ്‌ ഗൾഫ്‌ രിസാലയുടെ പ്രകാശനം പ്രഖ്യാപിച്ചതു. ഓരോ രാജ്യത്തും സംഘടിപ്പിക്കുന്ന പ്രൗഡമായ ചടങ്ങിൽവെച്ചായിരിക്കും പ്രകാശനം. ഓൺലൈൻ മീറ്റിംഗിന്‌ ഐപിബി ഡയറക്ടർ എം.മുഹമ്മദ്‌ സ്വാദിഖ്‌, രിസാല മാനേജിംഗ്‌ എഡിറ്റർ എസ്‌.ശറഫുദ്ദേ‍ീൻ, ഗൾഫ്‌ ചാപ്റ്റർ നേതാക്കളായ അഹ്മദ്‌ കെ.മാണിയൂർ, അശ്‌റഫ്‌ മന്ന, ലുഖ്മാൻ പാഴൂർ, ശരീഫ്‌ കാരശ്ശേരി, അബ്ദുല്ല വടകര, ടിഎ.അലി അക്ബർ നാഷണൽ നേതാക്കളായ ബഷീർ അഹമ്മദ്‌, സമീർ അവേലം, നജീം ഹനീഫ (യുഎഇ), അബ്ദുർറഹ്മാൻ പരിയാരം, ഇബ്‌റാഹിം സഖാഫി, നൗഫൽ സിസി (സഊടി), ശു​‍ൈഅബ്‌ മുട്ടം, മിസ്‌അബ്‌ വില്ല്യാപള്ളി (കുവൈത്ത്‌), ഹബീബ്‌ അഷ്‌റഫ്‌, നിസാർ സഖാഫി, അൻവർ അലി (ഒമാൻ), ഉമറുൽ ഫാറൂഖ്‌ സഖാഫി, മുഹമ്മദ്‌ സഖാഫി, ഹാരിസ്‌ വടകര (ഖത്തർ) തുടങ്ങിയവർ പങ്കെടുത്തു.

07/06/2009


1 comment:

prachaarakan said...

പ്രവാസി മലയാളികൾക്കായുള്ള രിസാല കുടുംബത്തിലെ പുതിയ പ്രസിദ്ധീകരണമായ ഗൾഫ്‌ രിസാല ജൂൺ 12ന്‌ വിവിധ ഗൾഫ്‌ രാജ്യങ്ങളിൽ വെച്ച്‌ പ്രകാശനം ചെയ്യപ്പെടും.