Tuesday, July 22, 2008

RSC ബര്‍ദുബൈ യൂനിറ്റ്‌ സംഘടിപ്പിച്ച ചര്‍ച്ച

പാഠപുസ്തക വിവാദത്തെക്കറിച്ച്‌ ആര്‍ എസ്‌.സി ബര്‍ദുബൈ യൂനിറ്റ്‌ സംഘടിപ്പിച്ച ചര്‍ച്ചയില്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പ്രസംഗിക്കുന്നു.

Monday, July 21, 2008

സാഹിത്യോത്സവ്‌-2008 ;ഖത്തര്‍ RSC


ആര്‍ എസ്സി ഖത്തര്‍ നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച സാഹിത്യോത്സവ്‌-2008 ഐ എം എഫ്‌. ഡയരക്റ്റര്‍‍ പ്രവീന്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. എസ്‌എസ്‌എഫ്‌ സ്റ്റേറ്റ്‌ ട്രഷറര്‍ ആര്‍. പി. ഹുസൈന്‍ ഇരിക്കൂര്‍, ആര്‍ എസ്സി ചെയര്‍മാന്‍ മുഹ്‌യിദ്ദീന്‍ സഖാഫി പൊന്മള തുടങ്ങിയവര്‍ സമീപം

Saturday, July 19, 2008

സാംസ്കാരിക ദീപനം 18ന്‌

‌ജിദ്ദ: രിസാല സ്റ്റ്ഡി സര്‍ക്കിള്‍ (ആര്‍.എസ്‌.സി) നടത്തി വരുന്ന 'സമരോത്സുക വായനയുടെ കാല്‍ നൂറ്റാണ്ട്‌' എന്ന പ്രമേയത്തിലുള്ള സാഹിത്യ കാമ്പയിനിന്റെ ഭാഗമായി ജൂലൈ 18 വെള്ളി വിവിധ സാമുഹ്യ,രാഷ്ട്രീയ നേതാക്കള്‍ അണിനിരക്കുന്ന 'സാസ്കാരിക ദീപനം' സംഘടിപ്പിക്കുന്നു. മാനവീയ മുഖമുള്ള ആര്‍ദ്രതയും സ്നേഹാധിഷ്ടിതവുമായ കേരളീയ സംസ്കാരത്തെ ആഗോള കുത്തക കോര്‍പറേറ്റ്‌ കമ്പനികളുടെ ഉപഭോഗസംസ്കാരം തകര്‍ത്തെറിയുന്നു. ഇതര മതസ്ഥരോട്‌ സ്നേഹവായ്പ്‌ കാണിച്ചിരുന്ന, വിശക്കുന്നവന്‌ ആശ്വാസം നല്‍കിയിരുന്ന, പാവങ്ങളുടെ കണ്ണീരൊപ്പാന്‍ കഠിന യത്നം നടത്തിയിരുന്ന സമൂഹം സ്വാര്‍ത്ഥതയുടെ മൂര്‍ത്തീ ഭാവങ്ങളായി അധ:പതിച്ചുകൊണ്ടിരിക്കുന്നു. കേരളീയരുടെ ഉത്തമമായ കുടുംബ വ്യവസ്ഥക്ക്‌ മൂല്യശോഷണം നേരിട്ടുകൊണ്ടിരിക്കുന്നു. നാടിന്റെ മുക്ക്‌ മൂലകളില്‍ ഉയര്‍ന്ന്‌ കൊണ്ടിരിക്കുന്ന ക്രഷുകളും വൃദ്ധ സദനങ്ങളും നമുക്ക്‌ നല്‍കുന്ന പാഠം അമ്മയും മക്കളും ഇന്ന്‌ നമ്മുടെ കേവല സുഖഭോഗ ജീവിതത്തിന്‌ വിഘാതമാണെന്ന അപകടകരമായ ചിന്തയാണ്‌ നമ്മെ നയിച്ചുകൊണ്ടിരിക്കുന്നത്‌ എന്നതാണ്‌. ഭക്ഷണ, വസ്ത്ര, പാര്‍പ്പിട വിവാഹ ക്രയവിക്രയങ്ങളില്‍ മാനവസമൂഹത്തിന്‌ ഇന്നുണ്ടായിരിക്കുന്ന മാറ്റം തികച്ചും ആശ്വാസകരമല്ല. ഇത്തരം വിഷയങ്ങളെ അപഗ്രഥിച്ച്‌ കൊണ്ട്‌ ശറഫിയ്യ മര്‍ഹബ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ സാമുഹ്യ, രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിച്ച്‌ അബ്ദുല്‍ റഹൂഫ്‌, എന്‍.മുഹമ്മദ്‌ കുട്ടി, ഇസ്മായില്‍ നീറാട്‌, കുഞ്ഞാവുട്ടി എ. കാദര്‍, അബ്ദുല്‍റഹീം സഖാഫി നടുവട്ടം തുടങ്ങിയവര്‍ സംബന്ധിക്കും.

Sunday, July 13, 2008

RSC വിഷന്‍ 2010

RSC യു എ ഇ നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച വിഷന്‍ 2010 കൂറ്റമ്പാറ അബ്ദു‍റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്യുന്നു

ജാഫര്‍ സാദിഖ്‌ കൊപ്പം


Tuesday, July 8, 2008

പ്രവാസി കുടുംബിനികള്‍ തങ്ങളുടെ ഉത്തരവാദിത്വം മറക്കരുത്‌

രിസാല സ്റ്റഡി സര്‍ക്കിള്‍ ജിദ്ദ സോണല്‍ കമ്മറ്റി അല്‍ മവാരിദ്‌ ഇന്റര്‍നാഷണല്‍ സ്കൂളില്‍ സംഘടിപ്പിച്ച 'കുടുംബ വിചാരം' പരിപാടി പ്രവാസി കുടുംബിനികള്‍ക്ക്‌ വേറിട്ടൊരനുഭവമായി. കൊച്ചു കുട്ടികളുടെ കലാപരിപാടികള്‍ സദസ്സിന്‌ കൂടുതല്‍ മാധുര്യം നല്‍കി.മനുഷ്യ ജീവിതത്തിന്‌ മുമ്പൊന്നുമില്ലാത്ത വിധം വില കൂടിയിരിക്കുന്നു. ധൂര്‍ത്തും ധാരാളിത്തവും വെടിഞ്ഞ്‌ കുടംബ ജീവിതത്തിന്റെ സന്തുലിത്വം ഉറപ്പു വരുത്തേണ്ടത്‌ കുടുംബിനികളാണ്‌. നമ്മുടെ അഭിരുചികള്‍ നമ്മുടേതല്ലാതാകുന്ന പുത്തന്‍ ജീവിതക്രമം കുടുംബാന്തരീക്ഷത്തില്‍ ധാര്‍മികവും സാംസ്കാരികവുമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്‌. ഞെരിഞ്ഞു കഴിയുന്ന ഫ്ലാറ്റ്‌ ജീവിതം പ്രവാസി വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകത തകര്‍ക്കുന്നുണ്ട്‌. സാമൂഹികമായ ബോധനങ്ങളിലൂടെ കുട്ടികളുടെ ജീവരക്ഷ ഉറപ്പാക്കേണ്ടതും ഉമ്മമാരാണെന്നും ഉത്തമ കുടുംബം, ഉത്തമ സമൂഹം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ എസ്‌എസ്‌എഫ്‌ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സ്വാദിഖ്‌ സഖാഫി പെരിന്താറ്റിരി പറഞ്ഞു.മാറാ വ്യാധികളും പ്രതിരോധ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ പ്രമുഖ ഡോക്ടര്‍ ഫിറോസ്‌ ഖാന്‍ ക്ലാസെടുത്തു. പരിപാടിയില്‍ അബ്ദുല്‍കബീര്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ്‌ ഹബീബ്‌ കോയ തങ്ങള്‍, മുജീബ്‌ ഇ. ആര്‍ നഗര്‍, മുസതഫ കെ.ടി പെരുവള്ളൂര്‍, ശരീഫ്‌ മാസ്റ്റര്‍ വെളിമുക്ക്‌, ഫൈസല്‍ കക്കോടി തുടങ്ങിയവര്‍ സംബന്ധിച്ചു.







source :






മാധ്യമങ്ങള്‍ മനുഷ്യമനസാക്ഷിക്കൊപ്പം നിലയുറപ്പിക്കണം : സെമിനാര്‍

‍ജിദ്ദ: സമരോത്സുക വായനയുടെ കാല്‍നൂറ്റാണ്ട്‌ എന്ന സന്ദേശത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ നടത്തുന്ന സാഹിത്യ കാമ്പയിനിന്റെ ഭാഗമായി മാധ്യമ രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തി രിസാല സ്റ്റഡി സര്‍ക്കിള്‍ ജിദ്ദ സോണല്‍ കമ്മറ്റി ഷറഫിയ്യ ടേസറ്റി ഓഡിറ്റോറിയത്തില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു. അറബ്‌ ന്യൂസ്‌ പ്രതിനിധി സിറാജ്‌ വഹാബ്‌ (മഹാരാഷ്ട്ര) പ്രത്യേക അഥിതിയായിരുന്നു.

സാമൂഹ്യ മുന്നേറ്റത്തിന്റെ ചാലക ശക്തികളാകേണ്ട മാധ്യമങ്ങള്‍ മൂല്യങ്ങള്‍ മരവിക്കാത്ത മനുഷ്യ മനസാക്ഷിക്കൊപ്പം നിലയുറപ്പിക്കണമെന്ന്‌ സെമിനാര്‍ അഭിപ്രായപ്പെട്ടു. സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവുമായ മേഖലകളില്‍ സമൂഹത്തിന്‌ ദിശാബോധം നല്‍കേണ്ട ഉത്തരവാദിത്വം ജനാധിപത്യത്തിന്റെ നാലാം തൂണുകള്‍ക്കുണെ്ടന്നും സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. എസ്‌ എസ്‌ എഫ്‌ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സെമിനാറില്‍ വിഷയാവതരണം നടത്തി. പൊതുജനത്തിന്റെ സാമൂഹിക സാംസ്കാരിക ബോധമാണ്‌ മാധ്യമങ്ങളുടെ മൂലധനം. ഒരു സമൂഹത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ അസ്വസ്ഥതകളെ സാമ്പത്തികമായി ഉപയോഗപ്പെടുത്തുന്ന സ്ഥാപനങ്ങള്‍ എന്ന നിലയില്‍ മാധ്യമങ്ങളുടെ ഇടപ്പെടലുകള്‍ സമൂഹിക ദൗത്യത്തിന്റെ നേര്‍ദിശയില്‍ നിന്ന്‌ തെറ്റുബോള്‍ തിരുത്താനുള്ള അവകാശം പൊതു ജനങ്ങള്‍ക്കുണ്ട്‌. മികച്ച സാങ്കേതിക സംവിധാനങ്ങളുടെ മികവില്‍ ഫ്ലാഷ്‌ വിപ്ലവം നടത്തുന്ന മാധ്യമങ്ങള്‍ വാര്‍ത്തകളുടെ പിന്നാപുറം മറച്ചു വെക്കരുത്‌. ആടിയും പാടിയും അടിച്ചു പൊളിച്ചും ജീവിക്കുന്ന പുത്തന്‍ സമൂഹത്തിന്റെ ഇംഗിതത്തിനൊപ്പം നില്‍ക്കാനല്ല മാധ്യമങ്ങള്‍ ശ്രമിക്കേണ്ടത്‌. ഇച്ചാശക്തിയുള്ളവര്‍ ന്യൂനപക്ഷമാണെങ്കിലും അവര്‍ക്ക്‌ കാവല്‍ നില്‍ക്കാന്‍ മാധ്യമങ്ങള്‍ക്കാകണമെന്ന്‌ വിഷയാവതരണത്തില്‍ അദ്ധേഹം പറഞ്ഞു. പൊതുജനാഭിപ്രായം രൂപപ്പെടുത്തന്നതില്‍ ശക്തമായ സ്വാധീനം മാധ്യമങ്ങള്‍ക്കുണ്ട്‌. എന്നാല്‍ ഈ സ്വാധീനം അഭിപ്രായ സ്വതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റമാകരുതെന്ന്‌ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ സി പിസ്തോട്ടിനെ ഉദ്ധരിച്ച്‌ അദ്ധേഹം പറഞ്ഞു.

ഇബ്രാഹിം ഷംനാദ്‌, ഉസ്മാന്‍ ഇരുമ്പുഴി, കുഞ്ഞുമുഹമ്മദ്‌ അഞ്ചച്ചവടി, മജീദ്‌ മാസ്റ്റര്‍ തുടങ്ങിവയര്‍ സംസാരിച്ചു. നജീബ്‌ കൊടുങ്ങല്ലൂര്‍ സ്വാഗതവും ഖലീലുറഹ്മാന്‍ നന്ദിയും പറഞ്ഞു.


source :
musthafa k.t
07/07/2008