ജിദ്ദ: രിസാല സ്റ്റ്ഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) നടത്തി വരുന്ന 'സമരോത്സുക വായനയുടെ കാല്‍ നൂറ്റാണ്ട്' എന്ന പ്രമേയത്തിലുള്ള സാഹിത്യ കാമ്പയിനിന്റെ ഭാഗമായി ജൂലൈ 18 വെള്ളി വിവിധ സാമുഹ്യ,രാഷ്ട്രീയ നേതാക്കള്‍ അണിനിരക്കുന്ന 'സാസ്കാരിക ദീപനം' സംഘടിപ്പിക്കുന്നു. മാനവീയ മുഖമുള്ള ആര്‍ദ്രതയും സ്നേഹാധിഷ്ടിതവുമായ കേരളീയ സംസ്കാരത്തെ ആഗോള കുത്തക കോര്‍പറേറ്റ് കമ്പനികളുടെ ഉപഭോഗസംസ്കാരം തകര്‍ത്തെറിയുന്നു. ഇതര മതസ്ഥരോട് സ്നേഹവായ്പ് കാണിച്ചിരുന്ന, വിശക്കുന്നവന് ആശ്വാസം നല്‍കിയിരുന്ന, പാവങ്ങളുടെ കണ്ണീരൊപ്പാന്‍ കഠിന യത്നം നടത്തിയിരുന്ന സമൂഹം സ്വാര്‍ത്ഥതയുടെ മൂര്‍ത്തീ ഭാവങ്ങളായി അധ:പതിച്ചുകൊണ്ടിരിക്കുന്നു. കേരളീയരുടെ ഉത്തമമായ കുടുംബ വ്യവസ്ഥക്ക് മൂല്യശോഷണം നേരിട്ടുകൊണ്ടിരിക്കുന്നു. നാടിന്റെ മുക്ക് മൂലകളില്‍ ഉയര്‍ന്ന് കൊണ്ടിരിക്കുന്ന ക്രഷുകളും വൃദ്ധ സദനങ്ങളും നമുക്ക് നല്‍കുന്ന പാഠം അമ്മയും മക്കളും ഇന്ന് നമ്മുടെ കേവല സുഖഭോഗ ജീവിതത്തിന് വിഘാതമാണെന്ന അപകടകരമായ ചിന്തയാണ് നമ്മെ നയിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ്. ഭക്ഷണ, വസ്ത്ര, പാര്‍പ്പിട വിവാഹ ക്രയവിക്രയങ്ങളില്‍ മാനവസമൂഹത്തിന് ഇന്നുണ്ടായിരിക്കുന്ന മാറ്റം തികച്ചും ആശ്വാസകരമല്ല. ഇത്തരം വിഷയങ്ങളെ അപഗ്രഥിച്ച് കൊണ്ട് ശറഫിയ്യ മര്‍ഹബ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ സാമുഹ്യ, രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദുല്‍ റഹൂഫ്, എന്‍.മുഹമ്മദ് കുട്ടി, ഇസ്മായില്‍ നീറാട്, കുഞ്ഞാവുട്ടി എ. കാദര്‍, അബ്ദുല്‍റഹീം സഖാഫി നടുവട്ടം തുടങ്ങിയവര്‍ സംബന്ധിക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment