Tuesday, July 8, 2008

മാധ്യമങ്ങള്‍ മനുഷ്യമനസാക്ഷിക്കൊപ്പം നിലയുറപ്പിക്കണം : സെമിനാര്‍

‍ജിദ്ദ: സമരോത്സുക വായനയുടെ കാല്‍നൂറ്റാണ്ട്‌ എന്ന സന്ദേശത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ നടത്തുന്ന സാഹിത്യ കാമ്പയിനിന്റെ ഭാഗമായി മാധ്യമ രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തി രിസാല സ്റ്റഡി സര്‍ക്കിള്‍ ജിദ്ദ സോണല്‍ കമ്മറ്റി ഷറഫിയ്യ ടേസറ്റി ഓഡിറ്റോറിയത്തില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു. അറബ്‌ ന്യൂസ്‌ പ്രതിനിധി സിറാജ്‌ വഹാബ്‌ (മഹാരാഷ്ട്ര) പ്രത്യേക അഥിതിയായിരുന്നു.

സാമൂഹ്യ മുന്നേറ്റത്തിന്റെ ചാലക ശക്തികളാകേണ്ട മാധ്യമങ്ങള്‍ മൂല്യങ്ങള്‍ മരവിക്കാത്ത മനുഷ്യ മനസാക്ഷിക്കൊപ്പം നിലയുറപ്പിക്കണമെന്ന്‌ സെമിനാര്‍ അഭിപ്രായപ്പെട്ടു. സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവുമായ മേഖലകളില്‍ സമൂഹത്തിന്‌ ദിശാബോധം നല്‍കേണ്ട ഉത്തരവാദിത്വം ജനാധിപത്യത്തിന്റെ നാലാം തൂണുകള്‍ക്കുണെ്ടന്നും സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. എസ്‌ എസ്‌ എഫ്‌ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സെമിനാറില്‍ വിഷയാവതരണം നടത്തി. പൊതുജനത്തിന്റെ സാമൂഹിക സാംസ്കാരിക ബോധമാണ്‌ മാധ്യമങ്ങളുടെ മൂലധനം. ഒരു സമൂഹത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ അസ്വസ്ഥതകളെ സാമ്പത്തികമായി ഉപയോഗപ്പെടുത്തുന്ന സ്ഥാപനങ്ങള്‍ എന്ന നിലയില്‍ മാധ്യമങ്ങളുടെ ഇടപ്പെടലുകള്‍ സമൂഹിക ദൗത്യത്തിന്റെ നേര്‍ദിശയില്‍ നിന്ന്‌ തെറ്റുബോള്‍ തിരുത്താനുള്ള അവകാശം പൊതു ജനങ്ങള്‍ക്കുണ്ട്‌. മികച്ച സാങ്കേതിക സംവിധാനങ്ങളുടെ മികവില്‍ ഫ്ലാഷ്‌ വിപ്ലവം നടത്തുന്ന മാധ്യമങ്ങള്‍ വാര്‍ത്തകളുടെ പിന്നാപുറം മറച്ചു വെക്കരുത്‌. ആടിയും പാടിയും അടിച്ചു പൊളിച്ചും ജീവിക്കുന്ന പുത്തന്‍ സമൂഹത്തിന്റെ ഇംഗിതത്തിനൊപ്പം നില്‍ക്കാനല്ല മാധ്യമങ്ങള്‍ ശ്രമിക്കേണ്ടത്‌. ഇച്ചാശക്തിയുള്ളവര്‍ ന്യൂനപക്ഷമാണെങ്കിലും അവര്‍ക്ക്‌ കാവല്‍ നില്‍ക്കാന്‍ മാധ്യമങ്ങള്‍ക്കാകണമെന്ന്‌ വിഷയാവതരണത്തില്‍ അദ്ധേഹം പറഞ്ഞു. പൊതുജനാഭിപ്രായം രൂപപ്പെടുത്തന്നതില്‍ ശക്തമായ സ്വാധീനം മാധ്യമങ്ങള്‍ക്കുണ്ട്‌. എന്നാല്‍ ഈ സ്വാധീനം അഭിപ്രായ സ്വതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റമാകരുതെന്ന്‌ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ സി പിസ്തോട്ടിനെ ഉദ്ധരിച്ച്‌ അദ്ധേഹം പറഞ്ഞു.

ഇബ്രാഹിം ഷംനാദ്‌, ഉസ്മാന്‍ ഇരുമ്പുഴി, കുഞ്ഞുമുഹമ്മദ്‌ അഞ്ചച്ചവടി, മജീദ്‌ മാസ്റ്റര്‍ തുടങ്ങിവയര്‍ സംസാരിച്ചു. നജീബ്‌ കൊടുങ്ങല്ലൂര്‍ സ്വാഗതവും ഖലീലുറഹ്മാന്‍ നന്ദിയും പറഞ്ഞു.


source :
musthafa k.t
07/07/2008

1 comment:

prachaarakan said...

സമരോത്സുക വായനയുടെ കാല്‍നൂറ്റാണ്ട്‌ എന്ന സന്ദേശത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ നടത്തുന്ന സാഹിത്യ കാമ്പയിനിന്റെ ഭാഗമായി മാധ്യമ രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തി രിസാല സ്റ്റഡി സര്‍ക്കിള്‍ ജിദ്ദ സോണല്‍ കമ്മറ്റി ഷറഫിയ്യ ടേസറ്റി ഓഡിറ്റോറിയത്തില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു. അറബ്‌ ന്യൂസ്‌ പ്രതിനിധി സിറാജ്‌ വഹാബ്‌ (മഹാരാഷ്ട്ര) പ്രത്യേക അഥിതിയായിരുന്നു.

സാമൂഹ്യ മുന്നേറ്റത്തിന്റെ ചാലക ശക്തികളാകേണ്ട മാധ്യമങ്ങള്‍ മൂല്യങ്ങള്‍ മരവിക്കാത്ത മനുഷ്യ മനസാക്ഷിക്കൊപ്പം നിലയുറപ്പിക്കണമെന്ന്‌ സെമിനാര്‍ അഭിപ്രായപ്പെട്ടു. സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവുമായ മേഖലകളില്‍ സമൂഹത്തിന്‌ ദിശാബോധം നല്‍കേണ്ട ഉത്തരവാദിത്വം ജനാധിപത്യത്തിന്റെ നാലാം തൂണുകള്‍ക്കുണെ്ടന്നും സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.