റിയാദ്: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) റിയാദ് സോൺ സമ്മേളനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ‘എസ്.ബി.എസ് നിറക്കൂട്ട് 2010’ വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. വിദ്യാർത്ഥികളുടെ നൈസർഗികമായ കലാവാസനകൾ പരിപോഷിപ്പിക്കാൻ ഉതകുന്ന കഥാരചന, കവിതാരചന, ചിത്രരചന, ക്വിസ് തുടങ്ങിയ ഇനങ്ങളിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ തുടങ്ങിയ തലങ്ങളിലാണ് വിദ്യാർത്ഥികൾ മാറ്റുരച്ചതു. കൂടാതെ കമ്പവലി, ഓട്ടമൽസരം തുടങ്ങിയ കായിക മൽസരങ്ങളിലും കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. സുജീർ പുത്തൻപള്ളി, സിറാജ് വേങ്ങര, ഇഹ്തിഷാം തലശ്ശേരി, ഖാസിം പേരാമ്പ്ര തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
രാവിലെ സലാം പാമ്പുരുത്തി പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. അലിഫ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദ് അഷ്‌റഫ് ഓടക്കൽ ഉദ്ഘാടനം ചെയ്തു. പഠന നിലവാരം ഉയർത്താനുതകുന്ന മോട്ടിവേഷൻ ക്ലാസ്, പരീക്ഷപ്പേടി ഒഴിവാക്കാൻ സഹായകമാകുന്ന നിർദ്ദേശങ്ങൾ തുടങ്ങിയവ സമന്വയിപ്പിച്ചുകൊണ്ടുള്ള ലളിതവും പ്രസക്തവുമായ ക്ലാസ് കുട്ടികളിലും രക്ഷിതാക്കളിലും പുതിയ അനുഭവമായി. സുന്നി ബാല സംഘം (എസ്.ബി.എസ്) പ്രസിഡണ്ട് സ്വാലിഹ് ശരീഫ് അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.സി. ചെയർമാൻ അബ്ദുൽബാരി പെരിമ്പലം മുഖ്യ പ്രഭാഷണം നടത്തി. പ്രവാസത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഭൗതികവും മതപരവുമായ വിദ്യഭ്യാസത്തിന്റെ അനിവാര്യത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇവരണ്ടും പൂരകങ്ങളാണെന്നും ധർമ്മാധിഷ്ടിത സമൂഹം കെട്ടിപ്പടുക്കാൻ ഇവ നേടിയേ മതിയാകൂ എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. സലാം ഹാജി പാലത്തിൻകര, മുഹമ്മദലി കൂൾടെക്, ഷാകിർ കണ്ണൂർ, മുജീബ് കോതമംഗലം എന്നിവർ സമ്മാനദാനം നിർവഹിച്ചു.
മാർച്ച് 5 ന് നടക്കുന്ന ആർ.എസ്.സി. റിയാദ് സോൺ സമ്മേളനത്തിന് അബ്ദുൽ സലാം വടകര ചെയർമാനും ഖാസിം പേരാമ്പ്ര കൺവീനറുമായി സ്വഗതസംഘം രൂപുകരിച്ചു. മാർച്ച് 26 ജി.സി.സി. തലങ്ങളിൽ നടക്കുന്ന ബുക്ക് ടെസ്റ്റ് 2010 ന്റെ അവലംബമായ ഗൾഫ് രിസാല മുത്തുനബി പതിപ്പ് ആലിയ ഫുഡ്സ് എം.ഡി. എൻജിനീയർ നജീബ് മൂസക്ക് കോപ്പി നൽകികൊണ്ട് അസീസ് മുസ്ലിയാർ ആലപ്പുഴ നിർവഹിച്ചു. ഇജാസ് മജീദ് സ്വാഗതവും ഇഹ്തിഷാം തലശ്ശേരി നന്ദിയും പറഞ്ഞു.
www.ssfmalappuram.com
19/02/2010
No comments:
Post a Comment