തൊഴിയൂർ മുഹമ്മദ്‌കുഞ്ഞി സഖാഫി
ദുബൈ: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുകയും രാജ്യത്തിനും സമൂഹത്തിനും ഉപകാരപ്പെടുന്ന ധാർമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തവരാണു കേരളീയ മുസ്ലിം പണ്ഡിതന്മാരെന്ന് തൊഴിയൂർ മുഹമ്മദ്‌കുഞ്ഞി സഖാഫി പ്രസ്താവിച്ചു. നമ്മുടെ വഴികാട്ടികളായ ഇത്തരം പണ്ഡിതന്മാരുടെ പാത പൈന്തുടർന്ന് കർമപഥം ഫലപ്രദമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. രിസാല സ്റ്റഡി സർക്കിൾ ദുബൈ സോൺ കൾച്ചറൽ കമ്മ്യൂണിന്റെ ഭാഗമായി സംഘടിപ്പിച്ച വഴികാട്ടികൾ പരിപാടിയിൽ മുഖ്യപഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുഹ്‌യിദ്ദേീൻകുട്ടി സഖാഫി പുകയൂർ അദ്ധ്യക്ഷണായിരുന്നു. അബ്ദുൽ സലാം സഖാഫി വെള്ളലശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശംശുദ്ദേീൻ ബാഅലവി, മുഹമ്മദ് മുസ്ലിയാർ ബായാർ, ജമാലുദ്ദേീൻ ഫൈസി, ഹബീബുല്ല മുസ്ലിയാർ, സി.എം. അബ്ദുല്ല ചേറൂർ, ഇസ്മായിൽ ഉദിനൂർ, സുലൈമാൻ കന്മനം, അശ്‌റഫ് പാലക്കോട് എന്നിവർ പ്രസംഗിച്ചു.
www.ssfmalappuram.com

No comments:
Post a Comment