ദുബൈ: വിദ്യാർഥി യുവജനങ്ങളുടെ സർഗ പ്രകാശനങ്ങൾക്കു മാത്സര്യ വേദികളൊരുക്കി രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച സോൺ സാഹിത്യോത്സവുകൾ പ്രവാസ ലോകത്ത് ആസ്വാദനത്തിന്റെ അത്യവൂർവ അരങ്ങുകൾ സൃഷ്ടിച്ചു. മൂന്നു വിഭാഗങ്ങളിലായി നാൽപ്പതോളം കലാ സാഹിത്യ ഇനങ്ങളിൽ നടന്ന മത്സരവേദികൾ ആസ്വദിക്കാൻ നിരവധി പേരെത്തിയിരുന്നു. അബുദാബി, ദുബൈ, ഷാർജ, ഫുജൈറ, റാസൽഖൈമ എന്നീ സോണുകളിലാണ് കഴിഞ്ഞ ദിവസം സാഹിത്യോത്സവുകൾ നടന്നത്

അബുദാബി കേരള സോഷ്യൽ സെന്ററിൽ നടന്ന സോൺ സാഹിത്യോത്സവ് സമാപന സമ്മേളനം കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.കെഎസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സാഹിത്യരചന നടത്തിയതുകൊണ്ടും ഗാനങ്ങളാലപിക്കുന്നതുകൊണ്ടും മാത്രം ആരെയും സാംസ്കാരിക പ്രവർത്തകരെന്നു വിളിക്കാനാകില്ലെന്നും ജീവിതത്തെ പ്രകാശിപ്പിക്കുന്ന സൃഷ്ടികൾ നിർവഹിക്കുന്നവരാണ് യഥാർഥ സാംസ്കാരിക പ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു. അബൂബക്കർ സഅദി നെക്രോജ് അധ്യക്ഷത വഹിച്ചു. അബ്ദുല്ല ചേരൂർ, സഫറുല്ല പാലപ്പെട്ടി, ടിപി ഗംഗാധരൻ, കാസിം പിടി സംസാരിച്ചു.

മാപ്പിളപ്പാട്ടുകളുടെയും കലകളുടെയും പേരിൽ ആഭാസങ്ങൾ പ്രചരിക്കപ്പെടുന്ന കാലത്ത് തനിമകൾക്ക് അരങ്ങു സൃഷ്ടിക്കുന്ന വേദികൾ ഉണ്ടാകുന്നത് പ്രതീക്ഷ വളർത്തുന്നുണെ്ടന്ന് ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടർ രമേശ് പയ്യന്നൂർ അഭിപ്രായപ്പെട്ടു. ഖിസൈസ് ഗൾഫ് മോഡൽ സ്കൂളിൽ ദുബൈ സോൺ സാഹിത്യോത്സവ് സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെഎൽ ഗോപി, സാബാ ജോസഫ്, ശരീഫ് കാരശ്ശേരി, അബ്ദുൽ അസീസ് സഖാഫി മമ്പാട്, സുലൈമാൻ കന്മനം, നൗഫൽ കരുവഞ്ചാൽ സംസാരിച്ചു. ഖിസൈസ് യൂണിറ്റ് ഒന്നാം സ്ഥാനം നേടി.

ബർദുബൈ യൂണിറ്റിലെ നിസാമുദ്ദേീൻ തിരുവനന്തപുരം കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. രാവിലെ എസ്‌എസ്‌എഫ് മുൻ സംസ്ഥാന പ്രസിഡന്റ് കെടി ത്വാഹിർ സഖാഫി ഉദ്ഘാടനം ചെയ്തു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന സാഹിത്യോത്സവ് സുബൈർ സഅദി ഉദ്ഘാടനം ചെയ്തു. ഫലാഹ് ടീം ചാമ്പ്യൻമാരായി. സമാപന സംഗമം കെടി ത്വാഹിർ സഖാഫി ഉദ്ഘാടനം ചെയ്തു. കവി കൃഷ്ണൻ പുറപ്പള്ളി അതിഥിയായിരുന്നു. സുബൈർ പതിമംഗലം കലാപ്രതിഭയായി. മുഹമ്മദ് അഹ്സനി, അലി അശ്‌റഫി, നാസർ ബേപ്പൂർ, ചന്ദ്രപ്രകാശ് ഇടമന സംസാരിച്ചു.
സൽമാനുൽ ഫാരിസി സെന്ററിൽ നടന്ന റാസൽഖൈമ സോൺ സാഹിത്യോത്സവ് ഇബ്രാഹിം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റിസ്ലി കലാ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. സമാപനച്ചടങ്ങിൽ അഹമ്മദ് ഷെറിൻ അധ്യക്ഷത വഹിച്ചു. സമീർ അവേലം, പകര അബ്ദുർറഹ്മാൻ മുസ്ലിയാർ, ഹബീബ് മുസ്ലിയാർ, ഫുജൈറ സോൺ സാഹിത്യോത്സവിൽ കോർണിഷ് യൂണിറ്റ് ഒന്നാമതെത്തി. കെഎംഎ റശീദ് സഖാഫി ഉദ്ഘാടനം ചെയ്തു. ആു.മുഹമ്മദ് അൻവരി സംസാരിച്ചു
സോൺ സാഹിത്യോത്സവുകളിൽ ഒന്നാം സ്ഥാനത്തെത്തിയ പ്രതിഭകളെ പങ്കെടുപ്പിച്ച് നടത്തുന്ന ദേശീയ സാഹിത്യോത്സവ് വെള്ളിയാഴ്ച അജ്മാനിൽ നടക്കും. 03/08/2009
എസ്.എസ്.എഫ്. മലപ്പുറം.കോം
www.ssfmalappuram.com
No comments:
Post a Comment