ആർഎസ്സി ദേശീയ സാഹിത്യോത്സവിൽ ഒന്നാം സ്ഥാനം നേടിയ അബുദാബി സോൺ ടീം
ഷാർജ: രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച സാഹിത്യോത്സവുകൾക്ക് ദേശീയ തല മത്സരത്തോടെ ആവേശകരാമായ സമാപനം. ഷാർജ ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂളിൽ നടന്ന നാഷണൽ സാഹിത്യോത്സവിൽ അബുദാബി സോൺ 128 പോയിന്റുകളോടെ ഒന്നാം സ്ഥാനത്തെത്തി. 122 പോയിന്റുകളോടെ ദുബൈ സോൺ രണ്ടാം സ്ഥാനത്തും 71 പോയിന്റോടെ അൽ ഐൻ സോൺ മൂന്നാം സ്ഥാനത്തുമെത്തി. ജൂനിയർ, സീനിയർ, ജനറൽ വിഭാങ്ങളിലായി 23 ഇനങ്ങളിൽ പത്തു സോണുകളിൽനിന്നുള്ള പ്രതിഭകളാണ് മാറ്റുരച്ചതു. അഹമ്മദ് റബീഅ് ദുബൈ (ജൂനിയർ), സിറാജുദ്ദേീൻ വയനാട് അൽ ഐൻ (ജനറൽ), ഫവാസ് ഖാലിദ് (സീനിയർ) എന്നിവർ വ്യക്തിഗത ജേതാക്കളായി. മറ്റു സോണുകളുടെ പോയിന്റ് നില: ദൈദ്:54, ഫുജൈറ:49, ഷാർജ:34, റാസൽ ഖൈമ:28, അജ്മാൻ:20.

ആർഎസ്സി ദേശീയ സാഹിത്യോത്സവിൽ വ്യക്തിഗത ജേതാക്കളായ അഹമ്മദ് റബീഅ്, ഫവാസ് ഖാലിദ്, സിറാജുദ്ദേീൻ വയനാട്
വൈകുന്നേരം നടന്ന സമാപന സമ്മേളനം കഥാകൃത്ത് ശിഹാബുദ്ദേീൻ പൊയ്ത്തും കടവ് ഉദ്ഘാടനം ചെയ്തു. കലയും സാഹിത്യവും അവയെ അരങ്ങത്തു കൊണ്ടു വരാനുള്ള പരിശ്രമങ്ങളും മാനൂഷികവും സാമൂഹികവുയമായ നന്മകളെയാണ് ലക്ഷ്യം വെക്കുന്നതും പ്രതിഫലിപ്പിക്കുന്നതുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്കാരങ്ങൾക്കും തനിമകൾക്കും പുതിയ സങ്കേതങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലത്ത് പഴയ സംസ്കാരങ്ങളെക്കൂടി രംഗത്തുകൊണ്ടുവരുന്ന സംരംഭങ്ങൾ കൂടുതൽ ഉണ്ടാകേണ്ടതുണെ്ടന്നും അദ്ദേഹം പറഞ്ഞു.
സിറാജ് ദിനപത്രം ചീഫ് എഡിറ്റർ നിസാർ സെയ്ദ്, സാജിദ ഉമർ ഹാജി, നാസർ ബേപ്പൂർ, ഹംസ മുസ്ലിയാർ ഇരിങ്ങാവൂർ, മുനീർ ഹാജി, സുബൈർ സഅദി, സൈദലവി ഊരകം, റസാഖ് മുസ്ലിയാർ തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്ക് അതിഥികൾ ട്രോഫികൾ സമ്മാനിച്ചു. രാവിലെ പത്തിന് ആരംഭിച്ച സാഹിത്യോത്സവ് എസ്‌വൈഎസ് നാഷണൽ കമ്മിറ്റി സെക്രട്ടറി മുഹമ്മദലി സഖാഫി കാന്തപുരം ഉദ്ഘാടനം ചെയ്തു. ശരീഫ് കാരശ്ശേരി, ബഷീർ സഖാഫി, മുഹമ്മദ് അഹ്സനി, അലി അശ്‌റഫി, കാസിം പുറത്തീൽ, നൗഫൽ കരുവഞ്ചാൽ, സമീർ അവേലം, ജബാർ പിസികെ സംസാരിച്ചു. 08/08/2009
www.ssfmalappuram.com
No comments:
Post a Comment