Showing posts with label ജീവകാരുണ്യം. Show all posts
Showing posts with label ജീവകാരുണ്യം. Show all posts

Tuesday, August 24, 2010

തൃശൂർ ജില്ല SYS സാന്ത്വനം പദ്ധതി ഉദ്ഘാടനം ചെയ്തു


ദുബൈ: സാന്ത്വനം എന്ന പേരിൽ എസ്‌ വൈ എസ്‌ നടപ്പിലാക്കുന്ന ജീവകാരുണ്യ, ആതുരസേവന പ്രവർത്തനങ്ങളുടെ തൃശൂർ ജില്ലാതല വിഭവ സമാഹരണ ഉദ്ഘാടനം അൽ ശിഫ മെഡിക്കൽ ഗ്രൂപ്പ്‌ ചെയർമാൻ ഡോ. മുഹമ്മദ്‌ കാസിമിൽനിന്നും സഹായം സ്വീകരിച്ച്‌ ജില്ലാ ഖാസി സയ്യിദ്‌ ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി നിർവഹിച്ചു. ദുബൈ മർകസിൽ നടന്ന ജില്ലാ മഹല്ല്‌ സൗഹൃദ സംഗമത്തിൽ വെച്ചായിരുന്നു ഉദ്ഘാടനം. ജില്ലാ പ്രസിഡന്റ്‌ പി കെ ബാവദാരിമി സംഗമം ഉദ്ഘാടനം ചെയ്തു.ഒരു കോടി രൂപ ചെലവിട്ടു നടപ്പിലാക്കുന്ന സാന്ത്വനം ഒന്നാം ഘട്ട പദ്ധയിൽ ഉൾപ്പെടുത്തി ആംബുലൻസ്‌ സർവീസ്‌, 50 മഹല്ലുകളിൽ മെഡിക്കൽ ക്യാമ്പുകൾ, 500 രോഗികൾക്ക്‌ പ്രതിമാസ മെഡിക്കൽ അലവൻസ്‌, 500 കുടുംബങ്ങൾക്ക്‌ ഭക്ഷ്യറേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തും. സംഗമത്തിൽ മാടവന ഇബ്‌റാഹീംകുട്ടി മുസ്ലിയാർ, എ കെ അബൂബക്കർ മുസ്ലിയാർ കട്ടിപ്പാറ, കെ ആർ നസ്‌റുദ്ദേ‍ീൻ ദാരിമി, വി സി ഉമർഹാജി, വരവൂർ മുഹ്‌യിദ്ദേ‍ീൻകുട്ടി സഖാഫി, സി എം എ കബീർ മാസ്റ്റർ, സയ്യിദ്‌ ഹുസൈൻ തങ്ങൾ വാടാനപ്പള്ളി, പി എസ്‌ എം കമറുദ്ദീൻ പാവറട്ടി, അബൂബക്കർ ഹാജി നാട്ടിക, കുഞ്ഞിമുഹമ്മദ്‌ സഖാഫി തൊഴിയൂർ, പി എ മുഹമ്മദ്‌ ഹാജി, നവാസ്‌ എടമുട്ടം സംസാരിച്ചു. അബൂബക്കർ സഖാഫി വാടാനപ്പള്ളി അധ്യക്ഷത വഹിച്ചു.


റഫീഖ് എറിയാട്

Saturday, June 19, 2010

അബ്ദുൽറഹ്മാൻ സോങ്കാലിന്‌ ചികിത്സാ സഹായം കൈമാറി

റിയാദ്‌ മംഗലാപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്‌ ഒന്നര മാസത്തോളമായി മംഗലാരുരത്ത്‌ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന റിയാദ്‌ എസ്‌.വൈ.എസ്‌ സജീവ പ്രവർത്തകൻ അബ്ദുൽറഹ്മാൻ സോങ്കാലിന്‌ കാസർകോട്‌ ജില്ലാ എസ്‌.വൈ.എസ്‌ മുഖേന റിയാദ്‌ എസ്‌.വൈ.എസ്‌ നൽകുന്ന ധനസഹായം കൈമാറി.

റിയാദ്‌ എസ്‌.വൈ.എസ്‌ പ്രതിനിധി അബ്ദുൽ ലത്വീഫ്‌ സഅദി ഉറുമിയുടെ സാന്നിദ്ധ്യത്തിൽ എസ്‌.വൈ.എസ്‌ കാസർകോട്‌ ജില്ലാ സെക്രട്ടറി സുലൈമാൻ കരിവെള്ളൂരിൽ നിന്നും അബ്ദുൽറഹ്മാന്റെ ജ്യേഷ്ഠൻ മൂസയാണ്‌ തുക ഏറ്റു വാങ്ങിയത്‌. എസ്‌.വൈ.എസ്‌ കുമ്പള മേഖലാ സെക്രട്ടറി അബ്ദുൽ ഖാദിർ സഖാഫി മോഗ്രാൽ സംബന്ധിച്ചു.

കഴിഞ്ഞ മാസം കുമ്പളയിൽ നടന്ന സുന്നി സമ്മേളനത്തിൽ സംബന്ധിക്കാൻ വരും വഴിയാണ്‌ അബ്ദുറഹ്മാനും സുഹൃത്ത്‌ അബ്ദുറഹ്മാൻ ഇച്ചിലങ്കോടും ആരിക്കാടിയിൽ വെച്ച്‌ അപകടത്തിൽ പെട്ടത്‌. അബ്ദുറഹ്മാൻ ഇച്ചിലങ്കോട്‌ സംഭവ സ്ഥലത്ത്‌ വെച്ച്‌ തന്നെ മരണപ്പെട്ടിരുന്നു. ഇരുവരുടെയും കുടുംബത്തിനു വേണ്ടി റിയാദ്‌ എസ്‌.വൈ.എസിനു കീഴിൽ സഹായ നിധിയുണ്ടാക്കി പ്രവർത്തനം നടന്നു വരികയാണ്‌.