Monday, September 13, 2010

ലോട്ടറി വിവാദം; അപഹാസ്യം, സമ്പൂർണ നിരോധനമാണു വേണ്ടത്‌-ആർ.എസ്‌.സി

റിയാദ്‌: ലോട്ടറിയുടെ പേരിൽ അരങ്ങേറുന്ന ചൂതാട്ടവും കൊള്ളയും സർക്കാർവകയായാൽ നിയമവിധേയവും പുറത്തുനിന്നായാൽ അനധികൃതവുമാണെന്ന തരത്തിൽ ഇപ്പോൾ നടക്കുന്ന പ്രചാരണവും പ്രസ്താവനകളും തീർത്തും അപഹാസ്യമാണെന്നും പ്രാദേശിക പരികൾപ്നകളില്ലാതെ ലോട്ടറിയുടെ സമ്പൂർണ നിരോധനമാണു വെണ്ടതെന്നും രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്‌.സി) സൗദി നാഷണൽ കമ്മറ്റി സർക്കാരിനോടാവശ്യപ്പെട്ടു.

മലയാളിയുടെ ആർത്തിയെ ചൂഷണം ചെയ്ത്‌ കോർപ്പറേറ്റ്‌ ഭീമന്മാർ നടത്തുന്ന ഒരു ഭാഗ്യപരീക്ഷണ ചൂതാട്ടത്തെ സാധാരണക്കാരുടെ തൊഴിൽദാദാവേന്ന രീതിയിൽ ന്യായീകരിക്കുകയും നിയമനടപടികളുടെ ഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം ആരോപിച്ചു തടിതപ്പുകയും ചെയ്യുന്നതിനുപിന്നിൽ ഇത്തരം ബിനാമികളോട്‌ രാഷ്ട്രീയക്കാർക്കുള്ള വിധേയത്വമാണു കാണിക്കുന്നത്‌. സാമൂഹ്യക്ഷേമത്തിനുള്ള അധികവരുമാനം കണെ​‍്ടത്താൻ സർക്കാർ നേതൃത്വത്തിൽ തന്നെ ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ജനങ്ങളെ സ്വപ്നജീവികളാക്കി ദുരയുടെ ഗർത്തത്തിലേക്ക്‌ തള്ളിവിടുകയാണു യഥാർത്ഥത്തിൽ ചെയ്യുന്നത്‌. ചൂതാട്ട നിരോധന നിയമമനുസരിച്ച്‌ നാട്ടിൻ പുറങ്ങളിൽ നടക്കാറുള്ള ചീട്ടുകളിയും മുച്ചീട്ടും ആനമയിലൊട്ടകവും തായം കളിയും തുടങ്ങി "ഒന്നു വെച്ചാൽ പത്ത്‌" വരെ നിയമപാലകർ അനുവദിക്കാതിരിക്കുകയും ലോട്ടറിയെന്ന വർണ്ണക്കടലാസിനെ സംസ്ഥാനത്തിന്റേതായാൽ ഔദ്യോഗികമാക്കുന്നതിനും പിന്നിലെ വിരോധാഭാസമാണു ചോദ്യം ചെയ്യപ്പെടുന്നത്‌. ജനങ്ങളെ ചൂതാട്ടത്തിൽനിന്നു രക്ഷിക്കുന്നതിന്‌ എന്തു നഷ്ടവും സഹിക്കാൻ തെയ്യാറാണെന്ന്‌ സംസ്ഥാന ഭരണപക്ഷവും സംവാദവെല്ലുവിളികൾക്ക്‌ പകരം ക്രിയാത്മക നടപടിയാണു വേണ്ടതെന്ന്‌ പ്രതിപക്ഷവും പറയുമ്പോൾ പിന്നെ ആരാണു നിരോധനത്തിനു തടസ്സം നിൽക്കുന്നതെന്ന്‌ ഇരു കൂട്ടരും ജനങ്ങൾക്കു മുന്നിൽ വ്യക്തമാക്കേണ്ടതുണ്ട്‌. നറുക്കെടുപ്പ്‌ ആഴ്ച്ചയിലൊന്നാക്കിചുരുക്കി മുഖം രക്ഷിക്കാൻ സർക്കാരിനു കഴിയില്ല. ലോട്ടറിയെ ഉപജീവിക്കുന്ന സാധാരണക്കാരുടെ പുരധിവാസമടക്കം പിന്നിൽ വരുന്ന മുഴുവൻ പ്രശ്നങ്ങളും ഏറ്റെടുത്ത്‌ ലോട്ടറിയുടെ സമ്പൂർണ നിരോധനത്തിനു സർക്കാർ തയ്യാറാവനമെന്നും ബോധവൾക്കരണത്തിലൂടെ ലോട്ടറിയുടെ ഭീകരത ബോധ്യപ്പെടുത്തുന്നതിനു പകരം സംസ്ഥന-അന്യസംസ്ഥാന വർഗീകരണത്തിലൂടെ ഔദ്യോഗിക ലോട്ടറിക്ക്‌ കൂട്ടുനിൽക്കുന്ന മധ്യമങ്ങളടക്കമുള്ളവർ അതിൽ നിന്ന്‌ പിന്മാറി പാവപ്പെട്ടവരെ രക്ഷിക്കുന്നതിൽ കരുത്തുകാട്ടണമെന്നും ആർ.എസ്‌.സി. സെക്രട്ടറിയറ്റ്‌ പറഞ്ഞു. ഇതു സംബന്ധമായി ചേർന്ന മീറ്റിൽ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ഷംസിദ്ദേ‍ീൻ നിസാമി, അബ്ദുൽ റഹ്മാൻ പരിയാരം, കെ.കെ.അഷ്‌റഫ്‌, ലുഖ്മാൻ പാഴൂർ, മഹ്‌മൂദ്‌ സഖാഫി, നജീബ്‌ കൊടുങ്ങല്ലൂർ പങ്കെടുത്തു.

http://www.ssfmalappuram.com/

1 comment:

prachaarakan said...

ലോട്ടറിയുടെ പേരിൽ അരങ്ങേറുന്ന ചൂതാട്ടവും കൊള്ളയും സർക്കാർവകയായാൽ നിയമവിധേയവും പുറത്തുനിന്നായാൽ അനധികൃതവുമാണെന്ന തരത്തിൽ ഇപ്പോൾ നടക്കുന്ന പ്രചാരണവും പ്രസ്താവനകളും തീർത്തും അപഹാസ്യമാണെന്നും പ്രാദേശിക പരികൾപ്നകളില്ലാതെ ലോട്ടറിയുടെ സമ്പൂർണ നിരോധനമാണു വെണ്ടതെന്നും രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്‌.സി) സൗദി നാഷണൽ കമ്മറ്റി സർക്കാരിനോടാവശ്യപ്പെട്ടു.