കുവൈത്ത്: സേൻസേഷണിസവും കിടമത്സരവും കച്ചവട താത്പര്യവും വാർത്താ മാധ്യമങ്ങളെ അധാർമ്മികതയുടെ കൂത്തരങ്ങാക്കി മാറ്റിയിരിക്കുന്നു വേന്ന് രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് ചാപ്റ്റർ സംഘടിപ്പിച്ച മാധ്യമ സംവാദത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. നേരിന്റെ അംശം പ്പോലും ഇല്ല എന്ന് പരിപൂർണ്ണ ബോധ്യമുള്ളപ്പോഴും സമൂഹത്തിൽ ഛിദ്രതയും വ്യക്തികൾക്ക് മാനഹാനിയും ഉണ്ടാക്കുന്ന വാർത്തകളും സ്റ്റോറികളും പടച്ച് വിടുന്നതിൽ മീഡിയകൾ മത്സരിക്കുകയാണ്. നാടിന്റെ മഹനീയ പാരമ്പര്യത്തേയും മതേതരമൂല്യങ്ങളേയും നശിപ്പിക്കാനും അവിശ്വാസത്തിന്റെ വിഷ വിത്തുകൾ വിതക്കാനും ഈ മത്സരം കാരണമാവുന്നു. വിഷയം ഭീകരതയാവെട്ടെ, കൊലപാതകമാവട്ടെ, രാഷ്ട്രിയമാവട്ടെ, ഭൂരിപക്ഷ വിഭാഗങ്ങളെ ത്യപ്തിപ്പെടുത്തുന്ന വിധത്തിൽ അവ അവതരിപ്പിക്കാനും തങ്ങളുടെ സർക്കുലേഷനും വരുമാനവും അതുവഴി വർദ്ധിപ്പിക്കാനുമാണ് മീഡിയകൾ ലക്ഷ്യമാക്കുന്നത്.
സമൂഹത്തിന് യധാർത്ഥ വസ്തുത അറിയിച്ചു കെടിക്കാനും അവരെ ബോധവത്കരിക്കാനും ബാധ്യസ്ഥരായ മീഡിയ തീർത്തും വിരുദ്ധ ദിശയിലൂടെ നീങ്ങുകയും ധാർമികതക്കും സാമൂഹ്യ നന്മക്ക് ഒട്ടും വിലകൽപ്പിക്കാതെ കേവലം കച്ചവടക്കാർ മാത്രമാവുകയും ചെയ്തിരിക്കുന്ന വർത്തമാന പ്രതി സന്ധി നേരിടാൻ ബദൽ മീഡിയാ ശക്തികളെ ഉയർത്തികൊണ്ടു വരാനും അധാർമിക പ്രചാരക മീഡിയ ശക്തികളെ അറിഞ്ഞ് പ്രതിരോധിക്കാനും സമൂഹം തയ്യാറാവേണ്ടിയിരിക്കുന്നു, ചർച്ച അവതരിപ്പിച്ചു കൊണ്ട് ഇസ്ലാമിക് പബ്ലിഷിങ്ങ് ബ്യൂറോ ഡയരക്ടർ മുഹമ്മദ് സ്വാദിക്ക് വെളിമുക്ക് പ്രസ്താവിച്ചു. തുടർന്ന് ചർച്ചയിലിടപെട്ടു സംസാരിച്ച മുതിർന്ന മാധ്യമ പ്രവർത്തകനായ സിദ്ദേീഖ് വലിയകത്ത്, ആധുനിക മീഡിയ ഒരു കച്ചവട സ്ഥാപനമായതിനാൽ അവർ കൂടുതൽ ലാഭം കിട്ടുന്ന ഉൽപന്നങ്ങൾക്ക് മുൻഗണന നൽകും. ഉപഭോക്താക്കളായ നാം ബോധവാൻമരാവുകയാണ് ഇവിടെ പ്രതിവിധിയെന്ന് അഭിപ്രായപെട്ടു. മാധ്യമങ്ങളെ കണ്ണടച്ചു വിശ്വസിക്കുന്നതിനു പകരം നാം സ്വയം തിരിച്ചറിവുണ്ടാവാൻ ശ്രമിക്കുകയും ആ തിരിച്ചറിവിന്റെ ബലത്തിൽ മാധ്യമങ്ങളെ വിലയിരുത്തുകയും ചെയ്താൽ ഒരളവുവരെ സ്വയം ചതിയിലകപ്പെടുന്നത് ഒഴിവാക്കാം മാധ്യമങ്ങളിൽ നിന്ന് ധാർമികത പ്രതീഷികേണ്ടതില്ല. എന്നാൽ മാധ്യമ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നത് സ്വീകാര്യവുമല്ല മുഹമ്മദ് റായാസ് (അയനം) നയം വ്യക്തമാക്കി.
No comments:
Post a Comment