ദുബൈ: പരിസ്ഥിതി മലിനീകരണത്തിനും ആഗോള താപനത്തിനുമെതിരെ കലാപ്രതിഭകളുടെ നിറങ്ങൾ കോറിയിച്ച പ്രതിരോധം. രിസാല സ്റ്റഡി സർക്കിൾ ദുബൈ സോൺ സാഹിത്യോത്സവിന്റെ ഭാഗമായാണ് പരിസ്ഥിതി മലിനീകരണത്തിനെതിരെ സമൂഹചിത്ര രചന സംഘടിപ്പിച്ചത് ദുബൈ മുനിസിപ്പാലിറ്റി മാധ്യമവിഭാഗം സീനിയർ ഓഫീസറും കവിയുമായ ഇസ്മാഈൽ മേലടി ഉദ്ഘാടനം ചെയ്തു. ദുബൈ നഗരസഭയുടെ ശുചിത്വ കാമ്പയിനിൽ കൂടുതൽ വളണ്ടിയർമാരുമായി പങ്കാളിത്തം വഹിച്ച ആർ എസ് സിയുടെ പരിസ്ഥിതി ബോധവത്കരണത്തിന്റെ ഭാഗമായാണ് സാഹിത്യോത്സവ് പ്രതിഭകളെ പങ്കെടുപ്പിച്ച് ചിത്ര രചന സംഘടിപ്പിച്ചതു. കെ എം അബാസ്, ഉബൈദുല്ല സഖാഫി, അശ്‌റഫ് പാലക്കോട്, മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം സംബന്ധിച്ചു.05/11/2010



0 comments:
Post a Comment