
Wednesday, September 2, 2009
Sunday, August 30, 2009
Saturday, August 15, 2009
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രിസാല ടെലി ക്വിസ്സ്
പങ്കെടുക്കാൻ താത്പര്യമുള്ളവർ ആഗസ്ത് 15ന് സൗദി സമയം ഉച്ചക്ക് 2 മുതൽ രാത്രി 9 വരെ 0535264483, 0508372304 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. വിജയികൾക്ക് ആകർഷണീയ സമ്മാനങ്ങൾ നൽകുന്നതായിരിക്കും.
Sunday, August 9, 2009
RSC നാഷണൽ സാഹിത്യോത്സവ് അബുദാബി സോൺ ജേതാക്കൾ

ഷാർജ: രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച സാഹിത്യോത്സവുകൾക്ക് ദേശീയ തല മത്സരത്തോടെ ആവേശകരാമായ സമാപനം. ഷാർജ ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂളിൽ നടന്ന നാഷണൽ സാഹിത്യോത്സവിൽ അബുദാബി സോൺ 128 പോയിന്റുകളോടെ ഒന്നാം സ്ഥാനത്തെത്തി. 122 പോയിന്റുകളോടെ ദുബൈ സോൺ രണ്ടാം സ്ഥാനത്തും 71 പോയിന്റോടെ അൽ ഐൻ സോൺ മൂന്നാം സ്ഥാനത്തുമെത്തി. ജൂനിയർ, സീനിയർ, ജനറൽ വിഭാങ്ങളിലായി 23 ഇനങ്ങളിൽ പത്തു സോണുകളിൽനിന്നുള്ള പ്രതിഭകളാണ് മാറ്റുരച്ചതു. അഹമ്മദ് റബീഅ് ദുബൈ (ജൂനിയർ), സിറാജുദ്ദേീൻ വയനാട് അൽ ഐൻ (ജനറൽ), ഫവാസ് ഖാലിദ് (സീനിയർ) എന്നിവർ വ്യക്തിഗത ജേതാക്കളായി. മറ്റു സോണുകളുടെ പോയിന്റ് നില: ദൈദ്:54, ഫുജൈറ:49, ഷാർജ:34, റാസൽ ഖൈമ:28, അജ്മാൻ:20.

ആർഎസ്സി ദേശീയ സാഹിത്യോത്സവിൽ വ്യക്തിഗത ജേതാക്കളായ അഹമ്മദ് റബീഅ്, ഫവാസ് ഖാലിദ്, സിറാജുദ്ദേീൻ വയനാട്
വൈകുന്നേരം നടന്ന സമാപന സമ്മേളനം കഥാകൃത്ത് ശിഹാബുദ്ദേീൻ പൊയ്ത്തും കടവ് ഉദ്ഘാടനം ചെയ്തു. കലയും സാഹിത്യവും അവയെ അരങ്ങത്തു കൊണ്ടു വരാനുള്ള പരിശ്രമങ്ങളും മാനൂഷികവും സാമൂഹികവുയമായ നന്മകളെയാണ് ലക്ഷ്യം വെക്കുന്നതും പ്രതിഫലിപ്പിക്കുന്നതുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്കാരങ്ങൾക്കും തനിമകൾക്കും പുതിയ സങ്കേതങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലത്ത് പഴയ സംസ്കാരങ്ങളെക്കൂടി രംഗത്തുകൊണ്ടുവരുന്ന സംരംഭങ്ങൾ കൂടുതൽ ഉണ്ടാകേണ്ടതുണെ്ടന്നും അദ്ദേഹം പറഞ്ഞു.
സിറാജ് ദിനപത്രം ചീഫ് എഡിറ്റർ നിസാർ സെയ്ദ്, സാജിദ ഉമർ ഹാജി, നാസർ ബേപ്പൂർ, ഹംസ മുസ്ലിയാർ ഇരിങ്ങാവൂർ, മുനീർ ഹാജി, സുബൈർ സഅദി, സൈദലവി ഊരകം, റസാഖ് മുസ്ലിയാർ തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്ക് അതിഥികൾ ട്രോഫികൾ സമ്മാനിച്ചു. രാവിലെ പത്തിന് ആരംഭിച്ച സാഹിത്യോത്സവ് എസ്‌വൈഎസ് നാഷണൽ കമ്മിറ്റി സെക്രട്ടറി മുഹമ്മദലി സഖാഫി കാന്തപുരം ഉദ്ഘാടനം ചെയ്തു. ശരീഫ് കാരശ്ശേരി, ബഷീർ സഖാഫി, മുഹമ്മദ് അഹ്സനി, അലി അശ്‌റഫി, കാസിം പുറത്തീൽ, നൗഫൽ കരുവഞ്ചാൽ, സമീർ അവേലം, ജബാർ പിസികെ സംസാരിച്ചു. 08/08/2009
www.ssfmalappuram.com
Wednesday, August 5, 2009
ദേശീയ സാഹിത്യോത്സവ് വെള്ളിയാഴ്ച ഷാർജയിൽ
Tuesday, August 4, 2009
RSC സോൺ സാഹിത്യോത്സവുകൾക്ക് സമാപ്തി

അബുദാബി കേരള സോഷ്യൽ സെന്ററിൽ നടന്ന സോൺ സാഹിത്യോത്സവ് സമാപന സമ്മേളനം കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.കെഎസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സാഹിത്യരചന നടത്തിയതുകൊണ്ടും ഗാനങ്ങളാലപിക്കുന്നതുകൊണ്ടും മാത്രം ആരെയും സാംസ്കാരിക പ്രവർത്തകരെന്നു വിളിക്കാനാകില്ലെന്നും ജീവിതത്തെ പ്രകാശിപ്പിക്കുന്ന സൃഷ്ടികൾ നിർവഹിക്കുന്നവരാണ് യഥാർഥ സാംസ്കാരിക പ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു. അബൂബക്കർ സഅദി നെക്രോജ് അധ്യക്ഷത വഹിച്ചു. അബ്ദുല്ല ചേരൂർ, സഫറുല്ല പാലപ്പെട്ടി, ടിപി ഗംഗാധരൻ, കാസിം പിടി സംസാരിച്ചു.

മാപ്പിളപ്പാട്ടുകളുടെയും കലകളുടെയും പേരിൽ ആഭാസങ്ങൾ പ്രചരിക്കപ്പെടുന്ന കാലത്ത് തനിമകൾക്ക് അരങ്ങു സൃഷ്ടിക്കുന്ന വേദികൾ ഉണ്ടാകുന്നത് പ്രതീക്ഷ വളർത്തുന്നുണെ്ടന്ന് ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടർ രമേശ് പയ്യന്നൂർ അഭിപ്രായപ്പെട്ടു. ഖിസൈസ് ഗൾഫ് മോഡൽ സ്കൂളിൽ ദുബൈ സോൺ സാഹിത്യോത്സവ് സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെഎൽ ഗോപി, സാബാ ജോസഫ്, ശരീഫ് കാരശ്ശേരി, അബ്ദുൽ അസീസ് സഖാഫി മമ്പാട്, സുലൈമാൻ കന്മനം, നൗഫൽ കരുവഞ്ചാൽ സംസാരിച്ചു. ഖിസൈസ് യൂണിറ്റ് ഒന്നാം സ്ഥാനം നേടി.

ബർദുബൈ യൂണിറ്റിലെ നിസാമുദ്ദേീൻ തിരുവനന്തപുരം കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. രാവിലെ എസ്‌എസ്‌എഫ് മുൻ സംസ്ഥാന പ്രസിഡന്റ് കെടി ത്വാഹിർ സഖാഫി ഉദ്ഘാടനം ചെയ്തു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന സാഹിത്യോത്സവ് സുബൈർ സഅദി ഉദ്ഘാടനം ചെയ്തു. ഫലാഹ് ടീം ചാമ്പ്യൻമാരായി. സമാപന സംഗമം കെടി ത്വാഹിർ സഖാഫി ഉദ്ഘാടനം ചെയ്തു. കവി കൃഷ്ണൻ പുറപ്പള്ളി അതിഥിയായിരുന്നു. സുബൈർ പതിമംഗലം കലാപ്രതിഭയായി. മുഹമ്മദ് അഹ്സനി, അലി അശ്‌റഫി, നാസർ ബേപ്പൂർ, ചന്ദ്രപ്രകാശ് ഇടമന സംസാരിച്ചു.
സൽമാനുൽ ഫാരിസി സെന്ററിൽ നടന്ന റാസൽഖൈമ സോൺ സാഹിത്യോത്സവ് ഇബ്രാഹിം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റിസ്ലി കലാ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. സമാപനച്ചടങ്ങിൽ അഹമ്മദ് ഷെറിൻ അധ്യക്ഷത വഹിച്ചു. സമീർ അവേലം, പകര അബ്ദുർറഹ്മാൻ മുസ്ലിയാർ, ഹബീബ് മുസ്ലിയാർ, ഫുജൈറ സോൺ സാഹിത്യോത്സവിൽ കോർണിഷ് യൂണിറ്റ് ഒന്നാമതെത്തി. കെഎംഎ റശീദ് സഖാഫി ഉദ്ഘാടനം ചെയ്തു. ആു.മുഹമ്മദ് അൻവരി സംസാരിച്ചു
സോൺ സാഹിത്യോത്സവുകളിൽ ഒന്നാം സ്ഥാനത്തെത്തിയ പ്രതിഭകളെ പങ്കെടുപ്പിച്ച് നടത്തുന്ന ദേശീയ സാഹിത്യോത്സവ് വെള്ളിയാഴ്ച അജ്മാനിൽ നടക്കും. 03/08/2009
എസ്.എസ്.എഫ്. മലപ്പുറം.കോം
www.ssfmalappuram.com
Wednesday, July 29, 2009
Sunday, July 26, 2009
Thursday, July 23, 2009
ആർ.എസ്.സി ദുബൈ സോൺ സാഹിത്യോത്സവ് 31ന്
ദുബൈ: പ്രവാസ ലോകത്ത് സർഗാത്മക വൈഭവങ്ങൾക്ക് അരങ്ങുകൾ സൃഷ്ടിച്ച് രിസാല സ്റ്റഡി സർക്കിൾ ദുബൈ സോൺ സാഹിത്യോത്സവ് ജൂലായ് 31ന് ഖിസൈസ് ദുബൈ ഗൾഫ് മോഡൽ സ്കൂളിൽ വെച്ചു നടക്കും. സോണിനു കീഴിലുള്ള പതിനാലു യൂനിറ്റുകളിൽ നിന്നും ഒന്നാം സ്ഥാനം നേടിയ മത്സരാർത്ഥികളാണ് പങ്കെടുക്കുക.
അഞ്ച് വേദികളിലായി മുന്നൂറിൽ പരം കലാപ്രതിഭകൾ മാറ്റുരക്കുന്ന സാഹിത്യോത്സവിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. ഉബൈദുല്ല സഖാഫി വയനാട് (ചെയർമാൻ) സൈതലവി ഊരകം, അഷ്‌റഫ് കാങ്കോൽ (വൈസ് ചെയർമാൻ) മുഹമ്മദലി കോഴിക്കോട് (ജനറൽ കൺവീനർ) സലീം ആർഇസി., നൗശാദ് കൈപമംഗലം (ജോ.കൺ) റഫീഖ് ധർമടം (ഖജാഞ്ചി) ഹുസൈൻ കൊല്ലം (ഫുഡ്, അക്കമഡേഷൻ) അഷ്‌റഫ് മാട്ടൂൽ (വളൻണ്ടിയർ) ജാഫർ സ്വാദിഖ് (ലൈറ്റ്, സൗണ്ട്) അബ്ദുൽ ജബാർ തലശ്ശേരി (സ്റ്റേജ്) ഹംസ സഖാഫി സീഫോർത്ത് (പബ്ലിസിറ്റി) തുടങ്ങിയവരെ തിരഞ്ഞെടുത്തു.
ഇതു സംബന്ധമായി ചേർന്ന യോഗത്തിൽ മുഹമ്മദ് സഅദി കൊച്ചി അധ്യക്ഷത വഹിച്ചു. യഅ്ഖൂബ് പെയിലിപ്പുറം, ശമീം തിരൂർ, നാസർ തൂണേരി, ശിഹാബ് തിരൂർ എന്നിവർ പ്രസംഗിച്ചു.
22/07/2009
Wednesday, July 22, 2009
ഇസ്‌റാഅ്-മിഅ്റാജ് സംഗമം -അബുദാബി
Monday, July 20, 2009
ഹദീസ് വിജ്ഞാനപരീക്ഷ: സമ്മാനങ്ങൾ വിതരണം ചെയ്തു
പുരുഷ വിഭാഗം ഒന്നാം സമ്മാനം (പതിനായിരം രൂപ) അബ്ദുൽഹമീദ് അമ്മാരിയ, രണ്ടാം സമ്മാനം (അയ്യായിരം രൂപ) ശരീഫ് ഫൈസി ശറഫിയ, മൂന്നാം സമ്മാനം (രണ്ടായിത്തഞ്ഞൂറ് രൂപ) ഉസ്മാൻ കന്തറ എന്നിവരും വനിതാ വിഭാഗം ഒന്നാം സമ്മാനം (ഡിന്നർ സെറ്റ്) അസീലാ ബഷീർ സുലൈമാനിയ, രണ്ടാം സമ്മാനം (പ്രഷർ കുക്കർ) സഹീറാ സൈതലവിക്കോയ തങ്ങൾ ബവാദി), മൂന്നാം സമ്മാനം (മിക്സി) സൗദ അബ്ദുൽ ഹമീദ് അമ്മാരിയ എന്നിവരും കരസ്ഥമാക്കി. വിദ്യാർത്ഥികൾക്ക് പ്രത്യേകമായി നടത്തിയ ടെസ്റ്റിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി വിജയികളായ സുഹൈൽ ഷാജഹാൻ (ഹയ്യസ്സലാമ), ലുബാബ അബ്ദുൽറഹ്മാൻ മളാഹിരി (ബാബ് മക്ക) ഉവൈസ് സിദ്ധീഖ് (ഹയ്യസ്സലാമ) എന്നിവർക്കുള്ള സമ്മാനം സയ്യിദ് ഹബീബ് അൽ ബുഖാരി വിതരണം ചെയ്തു. ഇന്ത്യനൂർ മുഹമ്മദ് ഫൈസി, ഉഗ്രപുരം മുഹമ്മദ് സഖാഫി എന്നിവർ വിജയികൾക്ക് ആശംസകൾ നേർന്നു.
19/07/2009
www.ssfmalappuram.com
Tuesday, July 14, 2009
വൈവാഹിക ജീർണ്ണതകൾക്കെതിരെ

M.C Abdul Kareem
13/07/2009
Saturday, July 11, 2009
ആദർശ സംഗമത്തിൽ നിന്ന്
Thursday, July 9, 2009
Monday, July 6, 2009
എസ്.വൈ.എസ് ജനസമ്പർക്ക പരിപാടിക്ക് ഉജ്വല തുടക്കം
സംഘടനയുടെ കർമ പദ്ധതിയിൽ ബഹു ജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനും പ്രബോധന ജീവകാരുണ്യ മേഖലയിൽ സംഘടന നടത്തുന്ന പദ്ധതികൾ വിശദീകരിക്കാനുമാണ് ജനസമ്പർക്ക പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയിൽ നാഷണൽ നേതാക്കളായ പിവി അബൂബക്കർമൗലവി, യുസി അബ്ദുൽ മജീദ്, സിഎംഎ കബീർ മാസ്റ്റർ, മമ്പാട് അബ്ദുൽ അസീസ് സഖാഫി,വി പിഎം ശാഫി, സുലൈമാൻ കന്മനം, മുഹമ്മദലി സഖാഫി, പ്രോഫ.ഷാജു ജമാലുദ്ധീൻ, ശരീഫ് കാരശ്ശേരി, അശ്‌റഫ് ഹാജി വാടാനപ്പള്ളി തുടങ്ങിയവർ സംബന്ധിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ പരിപാടിയിൽ യുകെ ബശീറുദ്ധീൻ സഖാഫി, റസാഖ് മുസ്ലിയാർ, റശീദ് കരുവമ്പൊയിൽ, അബ്ദുള്ളകുട്ടി നരിക്കോട്, സുബൈർ സഅദി, മുഹമ്മദ് അഹ്സനി, മുസ്ഥഫഹാജി, എംഎ മുഹമ്മദ് മുസ്ലിയാർ, അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, ബീരാൻ ഹാജി കോഴിച്ചെന തുടങ്ങിയവർ സംബന്ധിച്ചു.
04/07/2009
തിന്മയുടെ ഉപാസകർ ചരിത്ര താക്കീത് ഓർക്കുക

സയ്യിദ് ഹുസൈൻ തങ്ങൾ വാടാനപ്പള്ളി (പൈതൃകം മാസിക) ഉദ്ഘാടനം ചെയ്തു.ഉസ്മാൻ സഖാഫി തിരുവത്ര (മർകസ് അബൂദാബി) അധ്യക്ഷത വഹിച്ചു. സി എം കബീർ മാസ്റ്റർ (സിറാജ് ദിനപത്രം), കുഞ്ഞി മുഹമ്മദ് ഹാജി വടക്കേക്കാട് തുടങ്ങിയവർ ആശംസകളർപ്പിച്ചു.നവാസ് എടമുട്ടം സ്വാഗതവും ഫഹദ് കിഴുപ്പിള്ളിക്കര നന്ദിയും പറഞ്ഞു.
report and picture by : റഫീഖ് ഏറിയാട്
Wednesday, July 1, 2009
Saturday, June 27, 2009
അബുദാബി എസ്.വൈ.എസ് സംഘടിപ്പിച്ച പ്രഭാഷണ വേദി
സാംസ്കാരിക വായനയുടെ വീണ്ടെടുപ്പിന് സമൂഹം സജ്ജമാവണം: RSC സംവാദം

രിയാദ്: വായനയുടെ സദാചാരവും ആഭിജാത്യവും പോയ്മറയുകയും ആഭാസവും അസഹിഷ്ണുതയും അരങ്ങുതകർക്കുന്ന വാറോലകളായി പത്രങ്ങളും പുസ്തകങ്ങളും മാറപ്പെടുന്നതും ആപത്കരമാണെന്ന് സാംസ്കാരിക വായനയുടെ വർത്തമാനം എന്ന വിഷയത്തിൽ രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) റിയാദ് സോൺ സംഘടിപ്പിച്ച സാംസ്കാരിക സംവാദം മൂന്നാര്റിയിപ്പ് നൽകി. ഇന്ത്യക്ക് പുറത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ മലയാള ആനുകാലിക പ്രസിദ്ധീകരണമായ രിസാലയുടെ ഗൾഫ് പതിപ്പ് ഗൾഫ് രിസാലയുടെ വരവോടനുബന്ധിച്ച് മുഴുവൻ ജി.സി.സി. രാജ്യങ്ങളിലും നടന്ന് വരുന്ന സാംസ്കാരിക സംവാദത്തിന്റെ ഭാഗമായാണ് സംവാദം സംഘടിപ്പിച്ചതു.
കുലീന എഴുത്തുകാരും സംശുദ്ധത നിറഞ്ഞ കഥാപാത്രങ്ങളും മാർഗനിർദ്ദേശങ്ങൾ നൽകിയ പൗരാണികതക്ക് പകരം നൈമിഷികസുഖം പകരുന്ന വൈകൃതങ്ങളിലെ നായകരും അവയ്ക്കു പിന്നിലെ അണിയറ പ്രവർത്തകരും സാംസ്കാരിക കേരളത്തിലെ വായനയുടെയും ദൃശ്യങ്ങളുടെയും പ്രവാചകരായി പ്രതിഷ്ഠിക്കപ്പെടുകയാണെന്ന് സംവാദം ചൂണ്ടിക്കാട്ടി.
തെരുവ് വേശ്യയുടെ ജീവചരിത്രം ബെസ്റ്റ് സെല്ലർ ആകുന്നിടത്തേക്ക് മലയാളിയുടെ വായനാനിലവാരം തകർന്നതായി വിഷയാവതരണം നടത്തിയ ആർഎസ്സി. റിയാദ് സോൺ ചെയർമാൻ അബ്ദുൽ ബാരി മുസ്ലിയാർ അഭിപ്രായപ്പെട്ടു.
സംസ്കാരങ്ങളുടെ സംഘട്ടനം എന്ന ഗ്രന്ഥത്തിന്റെ സ്വാധീനമാണ് അമേരിക്കയിലെ പുതിയ പ്രസിഡന്റിലേക്കുള്ള ദിശാമാറ്റത്തിനുവരെ കാരണമായത് എന്നത് ശ്രദ്ധേയമാണെന്നും വളർന്നുവരുന്ന ബ്ലോഗ് എഴുത്തും സൈബർ സ്പേസ് രചനകളും ധാർമ്മികവൽക്കരിക്കാൻ പരിശ്രമം ഉണ്ടാക്കണമെന്നും നജീം കൊച്ചു കലുങ്ക് (ഗൾഫ് മാധ്യമം) അഭിപ്രായപ്പെട്ടു. ധാർമ്മിക രചനകളെ വിപുലമായി വായിപ്പിച്ചുകൊണ്ടാകണം സാംസ്കാരിക വായനയുടെ വർത്തമാനത്തിലേക്ക് സമൂഹത്തെ എത്തിക്കേണ്ടതെന്ന് പ്രവാസി എഴുത്തുകാരനായ റഫീഖ് പന്നിയങ്കര അഭിപ്രായപ്പെട്ടു. ടെലിവിഷൻ ചാനലുകൾ ഏറെയും മലീമസമാണെങ്കിലും ഉള്ള നന്മകൾ ഉൾക്കൊള്ളാനുള്ള പക്വത വളർത്തിക്കൊണ്ടു വരണമെന്ന് നാസർ കാരന്തൂർ (ഏഷ്യാനെറ്റ്) പറഞ്ഞു. നാനാമതങ്ങളെ കുറിച്ചും പഠിക്കാൻ കുട്ടികളെ പ്രേരിപ്പക്കണമെന്നും അവയിൽ നിന്ന് സ്വന്തം ഹിതം രൂപീകരിക്കാൻ അവരെ അനുവദിക്കണമെന്നും ഉബൈദ് എടവണ്ണ (ജയ്ഹിണ്ട്) അഭിപ്രായപ്പെട്ടു.
എഴുത്തുകാരിലും പത്രക്കാരിലും ദൃശ്യമാധ്യമ പ്രവർത്തകരിലും സംസ്കാരത്തിനും ധർമ്മത്തിനും ഊന്നൽ നൽകാൻ വായനക്കാരടങ്ങുന്ന സമൂഹം സമ്മർദ്ദശക്തിയാകണമെന്ന് സൗദി മർകസ് കമ്മിറ്റി സെക്രട്ടറി അശ്‌റഫ് കുറ്റിയിൽ പറഞ്ഞു. പ്രിന്റ് മീഡിയയിലും ഇലക്ട്രോണിക് മീഡിയയിലും തനത് സ്വാധീനം തെളിയിച്ച രിസാല വാരികയുടെ പ്രവാസി പതിപ്പ് അധികം വൈകാതെ ബ്ലോഗ് എഴുത്തിലും സൈബർ സ്പേസിലും മാതൃകാപരമായ സ്വാധീനം ഉണ്ടാക്കുമെന്ന് മോഡറേറ്ററായിരുന്ന ആർഎസ്സി. സൗദി നാഷണൽ കമ്മിറ്റി ട്രഷറർ കെ.കെ. അഷ്‌റഫ് മാവൂർ അറിയിച്ചു. സി.കെ. ഉമർ(എസ്.വൈ.എസ്), ആർ.എസ്.സി. കൺവീനർ അബ്ദുൽ കരീം തിരൂർ തുടങ്ങിയവർ പ്രസംഗിച്ചു. ഖാസിം പേരാമ്പ്ര സ്വാഗതവും സൈനുദ്ദേീൻ കുനിയിൽ നന്ദിയും പറഞ്ഞു.
26/06/2009
Sunday, June 21, 2009
മനുഷ്യ നന്മ രിസാലയുടെ ലക്ഷ്യം
അബൂബക്കർ അഹ്സനി പൊന്മുണ്ടം, യു. അഷ്‌റഫ് മുസ്ലിയാർ, റഫീഖ് എറിയാട്, അബ്ദുറസാഖ് സഖാഫി എന്നിവർ സംസാരിച്ചു. ഗയാത്തി രിസാല സ്റ്റഡി സർക്കിൾ ഭാരവാഹികളായി അൻസാർ മുണ്ടമ്പ്ര(ചെയർമാൻ), അലി കട്ടയാട്ട്(ജനറൽ കൺവീനർ), ഇഖ്ബാൽ(ട്രഷറർ), സുഹൈർ(രിസാല കോ-ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.
റഫീഖ് ഏറിയാട്
Sunday, June 14, 2009
ഗൾഫ് രിസാല പ്രകാശനം, ഒമാനിൽ ,ബഹറൈനിൽ,കുവൈറ്റിൽ

മസ്ക്കറ്റിൽ നടന്ന ഒമാൻ ദേശീയ തല ചടങ്ങിൽ സയ്യിദ് ഇബ്‌റാഹിമുൽ ഖലീലുൽ ബുഖാരിയാണ് രിസാല പുറത്തിറക്കിയത്. മക്ക ഗ്രൂപ്പ് എംഡി അബ്ദുൽ അസീസ് ഹാജി സ്വീകരിച്ചു. അബ്ദുർറശീദ് അൽ ഹസനി സമർപ്പണ പ്രഭാഷണം നടത്തി. സാംസ്കാരിക സംവാദത്തിൽ നിസാർ സഖാഫി വയനാട്, ഇഷാഖ് മട്ടന്നൂർ, ഉസ്മാൻ സഖാഫി മൂത്തേടം, സുനിൽ കൈരളി, ഡോ. ഹംസ പറമ്പിൽ, അബ്ദുൽ റശീദ് മദനി, ശാഹുൽ ഹമീദ്, ത്വൽഹത്ത് സഖാഫി, അൻവർ അലി മദാരി, ജമാൽ കുറ്റ്യാടി സംസാരിച്ചു.

അബാസിയ്യയിൽ നടന്ന കുവൈത്ത് നാഷണൽ പരിപാടിയിൽ അബ്ദുൽ ഹകീം ദാരിമി രാസാല പ്രകാശനം ചെയ്തു. മൂസക്കോയ മലയിൽ സ്വീകരിച്ചു. അഹമ്മദ് കെ.മാണിയൂർ, അബ്ദുല്ല വടകര, പികെഎം സഖാഫി ഇരിങ്ങല്ലൂർ സംബന്ധിച്ചു. സംവാദത്തിൽ മുഹമ്മദ് റിയാസ്, സിദ്ദേീഖ് വലിയകത്ത്, അബ്ദുൽ ഫത്താഹ്, എംഎം ഹസൻ, സികെ നാസർ, സ്വാലിഹ് കിഴക്കേതിൽ സംസാരിച്ചു.

ബഹ്‌റൈൻ മനാമയിൽ രിസാലയുടെ പ്രകാശനം അബൂബക്കർ ഫൈസി നിർവഹിക്കുന്നു.
ബഹ്‌റൈനിലെ മനാമയിൽ നടന്ന ചടങ്ങിൽ ഒഎം അബൂബക്കർ ഫൈസി രിസാല പ്രകാശനം ചെയ്തു. അശ്‌റഫ് ഇഞ്ചിക്കാട്ടിൽ സ്വീകരിച്ചു. എംസി അബ്ദുൽ കരീം, അബൂബക്കർ ലത്വീഫി, പിഎം സുലൈമാൻ ഹാജി, വിപികെ അബൂബക്കർ ഹാജി, കെപി മുസ്ഥഫ ഹാജി, അബ്ദുൽ കരീം സഖാഫി, ഉസ്മാൻ സഖാഫി സംസാരിച്ചു. 13/06/2009
news and pictuers
www.ssfmalappuram.com
13/06/2009
ഗൾഫ് രിസാല പ്രകാശനം സൌദി അറേബ്യയിൽ
Saturday, June 13, 2009
ഗൾഫ് രിസാല പ്രകാശനം യു.എ.ഇ യിൽ


സദസ്സ്
പുസ്തക വായനയിലൂടെ പ്രവേശിക്കുന്നത് ജീവിതത്തിലേക്ക് ;കെ.ഇ.എൻ.കുഞ്ഞഹമ്മദ്
ഇവിടെ ക്ലിക് ചെയ്ത് വായിക്കുക
pictuers by
http://sunnisandesam.blogspot.com/
Thursday, June 11, 2009
Sunday, June 7, 2009
ഗൾഫ് രിസാല പ്രകാശനം ജൂൺ 12ന്

റിയാദ്: പ്രവാസി മലയാളികൾക്കായുള്ള രിസാല കുടുംബത്തിലെ പുതിയ പ്രസിദ്ധീകരണമായ ഗൾഫ് രിസാല ജൂൺ 12ന് വിവിധ ഗൾഫ് രാജ്യങ്ങളിൽ വെച്ച് പ്രകാശനം ചെയ്യപ്പെടും. എസ്‌എസ്‌എഫിന്റെ പ്രവാസി ഘടകമായ രിസാല സ്റ്റഡി സർക്കിളിന്റെ മുഖപത്രമായി പ്രസിദ്ധീകരണമാരംഭിക്കുന്ന ഗൾഫ് രിസാല പ്രവാസി മലയാളികളുടെ സാംസ്കാരികവും രാഷ്ട്രീയവുമായ കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കും. ഇസ്ലാമിക, സാംസ്കാരിക, ഭാഷാ സ്വത്വങ്ങളും രിസാലയുടെ ഉള്ളടക്കത്തിലെ അടിസ്ഥാന നിലപാടുകളായിരിക്കും. ഒരു മാസം നീണ്ടു നിന്ന പ്രചാരണത്തി നൊടുവിലാണ് രിസാല പുറത്തിറ ങ്ങുന്നത്. ഗൾഫ് രാജ്യങ്ങളിലെ ആർഎസ്സി ഘടകങ്ങൾ സജീവമായി രംഗത്തിറങ്ങിയാണ് വായന ക്കാരെ കണെ്ടത്തിയത്. രിസാല പുറത്തിറങ്ങുന്ന തോടെ ഗൾഫിൽ കൂടുതൽ വരിക്കാരുള്ള മലയാള പ്രസിദ്ധീകരണമായി മാറും.
ഐപിബി പ്രതിനിധികളും വിവിധ രാജ്യങ്ങളിൽനിന്നുള്ള ആർഎസ്സി പ്രിതിനിധികളും പങ്കെടുത്ത ഓൺലൈൻ മീറ്റിംഗിലാണ് ഗൾഫ് രിസാലയുടെ പ്രകാശനം പ്രഖ്യാപിച്ചതു. ഓരോ രാജ്യത്തും സംഘടിപ്പിക്കുന്ന പ്രൗഡമായ ചടങ്ങിൽവെച്ചായിരിക്കും പ്രകാശനം. ഓൺലൈൻ മീറ്റിംഗിന് ഐപിബി ഡയറക്ടർ എം.മുഹമ്മദ് സ്വാദിഖ്, രിസാല മാനേജിംഗ് എഡിറ്റർ എസ്.ശറഫുദ്ദേീൻ, ഗൾഫ് ചാപ്റ്റർ നേതാക്കളായ അഹ്മദ് കെ.മാണിയൂർ, അശ്‌റഫ് മന്ന, ലുഖ്മാൻ പാഴൂർ, ശരീഫ് കാരശ്ശേരി, അബ്ദുല്ല വടകര, ടിഎ.അലി അക്ബർ നാഷണൽ നേതാക്കളായ ബഷീർ അഹമ്മദ്, സമീർ അവേലം, നജീം ഹനീഫ (യുഎഇ), അബ്ദുർറഹ്മാൻ പരിയാരം, ഇബ്‌റാഹിം സഖാഫി, നൗഫൽ സിസി (സഊടി), ശുൈഅബ് മുട്ടം, മിസ്‌അബ് വില്ല്യാപള്ളി (കുവൈത്ത്), ഹബീബ് അഷ്‌റഫ്, നിസാർ സഖാഫി, അൻവർ അലി (ഒമാൻ), ഉമറുൽ ഫാറൂഖ് സഖാഫി, മുഹമ്മദ് സഖാഫി, ഹാരിസ് വടകര (ഖത്തർ) തുടങ്ങിയവർ പങ്കെടുത്തു.
07/06/2009
Saturday, May 30, 2009
മതം, രാഷ്ട്രം,രാഷ്ട്രീയം ; സി.മുഹമ്മദ് ഫൈസിയുടെ പ്രഭാഷണം ഇന്ന്

Thursday, May 28, 2009
എമിറേറ്റ് തല ആഘോഷ ഉത്ഘാടനവും മാധ്യമ സെമിനാറും അബുദാബിയിൽ
Wednesday, May 27, 2009
രിസാല , സിറാജുൽ ഹുദ ,ബഹറൈൻ


ദുബൈ കറാമ യൂണിറ്റ് സിറാജുൽ ഹുദാ കമ്മിറ്റി രൂപവത്കരണ യോഗത്തിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രഭാഷണം നടത്തുന്നു 27/05/2009
www.ssfmalappuram.com
Saturday, May 23, 2009
ഭീകരതക്കെതിരെ നന്മയുടെ സ്വാന്തനം മർകസ് ;സി.ഫൈസി
ഗയാത്തി എസ്.വൈ.എസ് സംഘടിപ്പിച്ച സുന്നീ ബഹുജന സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു സി. ഫൈസി. മർകസിന്റെ അതി നൂതന സംരഭമായ മർകസ് വാലി പ്രോജക്ട് മർകസ് ഹിഫ്ലുൽ ഖുർആൻ മേധാവി ചിയ്യൂർ മുഹമ്മദ് മുസ്ലിയാർ വിശദീകരിച്ചു. അശറഫ് മുസ്ലിയാർ, അബൂബക്കർ അഹ്സനി പൊന്മുണ്ടം, അശ്‌റഫ് മന്ന, റഫീഖ് എറിയാട് എന്നിവർ പങ്കെടുത്ത് സംസാരിച്ചു. മർകസ് ഗയാത്തി ഭാരവാഹികളായി അബൂബക്കർ അഹ്സനി പൊന്മുണ്ടം (ചെയർമാൻ), എ.പി. അബ്ദുൽ അസീസ് (സെക്രട്ടറി), അബ്ദുറസാഖ് സഖാഫി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
റഫീഖ് എറിയാട്
ബുർദ മജ്‌ലിസ് ഫുജൈറ

തളിപ്പറമ്പ് ഇമാം ബൂസ്വൂരി ഫൗണേ്ടഷൻ ചെയർമാൻ സയ്യിദ് മുഹമ്മദ് സുഹൈൽ അസ്സഖാഫ് നേതൃത്വം നൽകി. റാഷിദ് നരിക്കോട്, അശ്‌റഫ്, അലിഅസ്ഗർ അഷരി, മജീദ് കരേക്കാട്, ഉസ്മാൻവള്ളിയാട് എന്നിവർ സംബന്ധിച്ചു. 22/05/2009
Wednesday, May 20, 2009
Saturday, May 16, 2009
എസ്.വൈ.എസ്. യു.എ.ഇ ദേശീയ പ്രവർത്തക സംഗമം അജ്മാൻ
സംഗമത്തിൽ യു.എ.ഇ യിലെ എല്ലാ എമിറേറ്റുകളിൽ നിന്നുമുള്ള പ്രത്യേകം ക്ഷണിക്കപ്പെട്ട പ്രവർത്തകർ പങ്കെടുത്തു. എ.കെ. കട്ടിപ്പാറ (ദുബൈ ) പ്രസിഡണ്ട് , പ്രൊഫ. യു.സി. അബ്ദുൽ മജീദ് (അബുദാബി) ജന.സെക്രട്ടറി , സാജിദ ഉമർ ഹാജി (ഖോർഫുഖാൻ) ട്രഷറർ ആയി പുതിയ യു.എ.ഇ നാഷണൽ കമ്മിറ്റി പ്രഖ്യാപിക്കപ്പെട്ടു.