Wednesday, September 22, 2010

സൌദിയിൽ പൊതുമാപ്പ് ;ആർ.എസ്‌.സി സ്വാഗതം ചെയ്തു

റിയാദ്‌: സൗദിയിൽ അനധിക്യത താമസക്കാർക്ക്‌ രാജ്യം വിടാൻ അവസരമൊരുക്കി ആറുമാസത്തേക്ക്‌ പൊതുമാപ്പ്‌ പ്രഖ്യാപിച്ച സൗദി ഗവണ്‍മന്റിന്റെ നടപടിയെ രിസാല സ്റ്റഡി സർക്കിൾ (ആർ എസ്‌ സി) സൗദി നാഷണൽ സെക്രട്ടറിയേറ്റ്‌ സ്വാഗതം ചെയ്തു. ദശലക്ഷക്കണക്കായ ഇന്ത്യൻ പ്രവാസികളുള്ള സൗദിയിൽ വിവിധ കാരണങ്ങളാൽ നിയമകുരുക്കിൽ കഴിയുന്നവർ ഈ സുവർണ്ണാവസരം പരമാവധി പയോഗപ്പെടുത്തമെന്നും സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു. സ്പോൺസർമാർ പാസ്പോർട്ട്‌ പിടിച്ച്‌ വച്ചതിനാലോ ഒളിച്ചോടിയെന്ന്‌ പരാതി നൽകിയതിന്റെ പേരിലോ സൗദിയുടെ വിവിധ ഭാഗങ്ങളിൽ രേഖകളില്ലാതെ കഷ്ടപ്പെട്ട്‌ കഴിയുന്ന ആയിരകണക്കിന്‌ ഇന്ത്യക്കാർക്ക്‌ ജന്മനാട്ടിലേക്ക്‌ തിരിക്കാൻ ഇതുമൂലം അവസരം ലഭിക്കും. പൊതു മാപ്പ്‌ ഉപയോഗപ്പെടുത്തി സ്വദേശത്തേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക്‌ സാങ്കേതിക, നിയമ സഹായങ്ങൾ നൽകുന്നതിനായി ആർ എസ്‌ സി സോൺ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഹെൽപ്‌ ഡസ്കുകൾ ആരംഭിക്കും. ആംനസ്റ്റിയുടെ വിശദാംശങ്ങൾ പഠിച്ച്‌ എംബസി, കോൺസുലേറ്റ്‌ കാര്യാലയങ്ങളുമായി സഹകരിച്ചാണ്‌ ആർ എസ്‌ സി വളണ്ടിയർമാർ പൊതുമാപ്പ്‌ ഗുണഭോക്താക്കൾക്കായി സന്നദ്ധ സേവനം നടത്തുക.

സൗദിയിൽ പൊതുമാപ്പ്‌ പ്രഖ്യാപിക്കുന്നതിന്‌ സമ്മർദ്ദം ചെലുത്താൻ നേരത്തെ ഔദ്യോഗിക സന്ദർശനത്തിന്‌ എത്തിയ പ്രധാനമന്ത്രിക്ക്‌ രണ്ട്‌ ലക്ഷം പ്രവാസി ഇന്ത്യക്കാർ ഒപ്പിട്ട ഭീമ ഹരജി രിസാല സ്റ്റഡി സർക്കിൾ സമർപ്പിച്ചിരുന്നു. യോഗത്തിൽ നാഷണൽ ചെയർമാൻ ശംശുദ്ധീൻ നിസാമി അദ്ധ്യക്ഷത വഹിച്ചു. ലുഖ്മാൻ പാഴൂർ, കെ.കെ അഷ്‌റഫ്‌, അഷ്‌റഫ്‌ മഞ്ചേശ്വരം, നജീബ്‌ കൊടുങ്ങല്ലൂർ സംബന്ധിച്ചു.

21/09/2010
www.ssfmalappuram.com

2 comments:

prachaarakan said...

സൗദിയിൽ അനധിക്യത താമസക്കാർക്ക്‌ രാജ്യം വിടാൻ അവസരമൊരുക്കി ആറുമാസത്തേക്ക്‌ പൊതുമാപ്പ്‌ പ്രഖ്യാപിച്ച സൗദി ഗവണ്‍മന്റിന്റെ നടപടിയെ രിസാല സ്റ്റഡി സർക്കിൾ (ആർ എസ്‌ സി) സൗദി നാഷണൽ സെക്രട്ടറിയേറ്റ്‌ സ്വാഗതം ചെയ്തു.

prachaarakan said...

ആര്‍ എസ് സി ഹെല്‍പ് ഡെസ്‌ക്: പ്രവാസി മന്ത്രിയുടെ അഭിനന്ദനം


റിയാദ്: ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി ഭരണാധികാരി പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം അര്‍ഹരായവര്‍ക്ക് എത്തിക്കാനുദ്ദേശിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ ആരംഭിക്കുന്ന ഹെല്‍പ് ഡെസ്‌കിന് കേന്ദ്ര പ്രവാസികാര്യ മന്ത്രിയുടെ അഭിനന്ദനം. ഇത് മറ്റ് സംഘടകള്‍ക്ക് പ്രചോദനമാവട്ടെയെന്ന് മാരിയോട്ട് ഹോട്ടലില്‍ തന്നെവന്നു കണ്ട ആര്‍ എസ് സി പ്രതിനിധി സംഘത്തോട് മന്ത്രി പറഞ്ഞു. പ്രവാസി രിസാലയുടെ വക ഉപഹാരം മന്ത്രിക്ക് നല്‍കി. ആര്‍ എസ് സി ഗള്‍ഫ് ചാപ്റ്റര്‍ കണ്‍വീനര്‍ ലുഖ്മാന്‍ പാഴൂര്‍, മര്‍കസ് നാഷണല്‍ സെക്രട്ടറി ജലീല്‍ മാട്ടൂല്‍, ആര്‍ എസ് സി റിയാദ് സോണ്‍ ചെയര്‍മാന്‍ അബ്ദുല്‍ബാരി പെരിമ്പലം, രിസാല കോ ഓഡിനേറ്റര്‍ സിറാജ് വേങ്ങര പങ്കെടുത്തു