ദമാം: 20 ലക്ഷത്തോളം ഇന്ത്യക്കാർ പ്രവാസികളായുള്ള സൗദിയിൽ വിവിധ കാരണങ്ങളാൽ നിയമകുറിക്കിൽ കഴിയുന്നവർക്ക് വേണ്ടി പൊതുമാപ്പ് പ്രഖ്യാപിക്കുന്നതിന് സമ്മർദ്ദം ചെലുത്താൻ രണ്ട് ലക്ഷത്തോളം പ്രവാസി ഇന്ത്യക്കാർ ഒപ്പിട്ട ഭീമ ഹരജി രിസാല സ്റ്റഡി സർക്കിൾ (ആർഎസ്സി) പ്രധാനമന്ത്രിക്ക് സമർപ്പിച്ചു.
സ്പോൺസർമാർ പാസ്പോർട്ട് പിടിച്ച് വച്ചതിനാലോ ഒളിച്ചോടിയെന്ന് പരാതി നൽകിയതിന്റെ പേരിലോ സൗദിയുടെ വിവിധ ഭാഗങ്ങളിൽ രേഖകളില്ലാതെ കഷ്ടപ്പെട്ട് കഴിയുന്ന ആയിരകണക്കിന് ഇന്ത്യക്കാർ ജന്മനാട്ടിലേക്ക് തിരിക്കാൻ അധിക്യതരുടെ കനിവും കാത്ത് കഴിയുന്നുണ്ട്. അവരെ നാട്ടിലെത്തിക്കാനുള്ള സംവിധാനം അടിയന്തിരമായി ചെയ്തില്ലെങ്കിൽ പട്ടിണിയും മാരകരോഗങ്ങളും പിടിപ്പെട്ട് ജീവനാശം സംഭവിക്കാൻ സാധ്യതയുണ്ട്. ഇക്കാര്യം പരിഹരിക്കുന്നതിന് നയതന്ത്രതല ചർച്ചകൾക്ക് മുൻകൈ എടുക്കണമെന്ന് ആർഎസ് സി നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. സുരക്ഷാ സംവിധാനം കാരണം നേരിൽ നൽകാൻ കഴിയാത്തതിനാൽ ഇമെയിൽ വഴിയാണ് പ്രധാനമന്ത്രിക്ക് നിവേദനം സമർപ്പിച്ചതു.
ഔദ്യോഗിക സന്ദർശനത്തിന് സൗദിയിലെത്തിയ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുന്നതിന് ആർഎസ് സി നാഷണൽ തലത്തിൽ നടത്തിയ ഒപ്പു ശേഖരണത്തിനു മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. സൗദിയിലെ ഇരുപഞ്ചോളം സോൺ കമ്മിറ്റികളുടെ നേത്യത്വത്തിൽ യൂനിറ്റ് തലത്തിൽ സ്ക്വാഡുകൾ രൂപീകരിച്ചാണ് പൊതുജനങ്ങളിൽ നിന്ന് ഒപ്പുകൾ ശേഖരിച്ചതു.
കൂടുതൽ വാർത്തകളും ചിത്രങ്ങളും ഇവിടെ >>
01/03/2010

3 comments:
20 ലക്ഷത്തോളം ഇന്ത്യക്കാർ പ്രവാസികളായുള്ള സൗദിയിൽ വിവിധ കാരണങ്ങളാൽ നിയമകുറിക്കിൽ കഴിയുന്നവർക്ക് വേണ്ടി പൊതുമാപ്പ് പ്രഖ്യാപിക്കുന്നതിന് സമ്മർദ്ദം ചെലുത്താൻ രണ്ട് ലക്ഷത്തോളം പ്രവാസി ഇന്ത്യക്കാർ ഒപ്പിട്ട ഭീമ ഹരജി രിസാല സ്റ്റഡി സർക്കിൾ (ആർഎസ്സി) പ്രധാനമന്ത്രിക്ക് സമർപ്പിച്ചു
ഉറപ്പായിട്ടും ആർ.എസ്.സി പ്രവര്‍ത്തകര്‍ അഭിനന്ദനം അര്‍ഹിക്കുന്നു......
ആശംസകളോടെ..!
Beemapally,
thanks for your comment
Post a Comment