Thursday, March 11, 2010

ഭീകരവാദവും അരാഷ്ട്രീയവാദവും ഫാസിസത്തിന്റെ ഉപോൽപന്നം

മുഹമ്മദ്‌ മുസ്തഫ മുക്കോട്‌

റിയാദ്‌: ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഫാസിസത്തിന്റെ കടന്നുകയറ്റം അനുഭവപ്പെടുന്ന കാലമാണ്‌ ഇതെന്നും ഭീകരവാദവും അരാഷ്ട്രീയവാദവും ഫാസിസത്തിന്റെ ഉപോൽപന്നങ്ങളാണെന്നും രിസാല സ്റ്റഡി സർക്കിൾ (ആർ എസ്‌ സി) റിയാദ്‌ സോൺ സമ്മേളനത്തോട്‌ അനുബന്ധിച്ച്‌ ഫാസിസം, ത്രീവ്രവാദം, അരാഷ്ഠ്രീയത എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാറിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. ഫാസിസവും അരാഷ്ട്രീയതയുമാണ്‌ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഫാസിസത്തിന്റെ ഉപോൽപ്പന്നമായ സാമ്രാജ്യത്വം നാട്ടിൽ അരാചകത്വം സൃഷ്ടിക്കുന്നുവേന്നും സെമിനാറിൽ വിഷയാവതരണം നടത്തിയ മുഹമ്മദ്‌ മുസ്തഫ മുക്കോട്‌ അഭിപ്രായപ്പെട്ടു. രാഷ്ട്രീയക്കാർ മതം കൈകാര്യം ചെയ്യുന്നിടത്താണ്‌ ത്രീവ്രവാതം വളരുന്നതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.


ആർ.എസ്‌.എസ്‌ ത്രീവ്രവാദത്തെ നേരിടാൻ ഇസ്ലാമിക തീവ്രവാദം ഒരിക്കലും പരിഹാരമല്ലെന്നും ആശയത്തെ ആശയം കൊണ്ടാണ്‌ നേരിടേണ്ടതെന്നും ചർച്ചയിൽ പങ്കെടുത്ത്‌ സംസാരിച്ച പ്രവാസി എഴുത്തുകാരനായ എ.പി. അഹമദ്‌ പറഞ്ഞു. ഫാസിസം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം സൃഷ്ടിയല്ലെന്നും എല്ലാ വിഭാഗം ആളുകൾക്കും അതിൽ പങ്കുണെ​‍്ടന്നും അങ്ങിനെ ഒന്നിന്‌ വളരാനുള്ള ആശയപരമായ സൗകര്യം ഇസ്ലാം ഉൾപ്പെടെയുള്ള മതങ്ങളിൽ ചെറിയ വിഭാഗം ഉണെ​‍്ടന്നും ഇത്തരം തമ്മിൽ തല്ല്‌ മുതലെടുക്കുന്ന ശക്തികൾ ലോകത്തെല്ലായിടെത്തുമുണെ​‍്ടന്നും അദ്ധേഹം കൂട്ടിച്ചേർത്തു. വാർത്തകൾ നിലപാടുകളാകാൻ പാടില്ലെന്നും വാർത്തകൾ വാർത്തകൾതന്നെയാകണമെന്നും അതിൽ വന്ന വീഴ്ചകളാണ്‌ മാധ്യമ ഫാസിസത്തിന്റെയും തീവ്രവാദത്തിന്റെയും അരാഷ്ട്രിയതയുടെയുമൊക്കെ സൃഷ്ടിപ്പെന്നും സെമിനാറിൽ സംസാരിച്ച്‌ നജീം കൊച്ചുകലുങ്ക്‌ (ഗൾഫ്‌ മാധ്യമം) അഭിപ്രായപ്പെട്ടു.

വിശ്വഹിന്ദു പരിഷത്തിനെയും ആർ.എസ്‌.ഏശിനെയും ചെല്ലും ചെലവും കൊടുത്ത്‌ വളർത്തിയെടുക്കുന്നതും കാശ്മീരിൽ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുന്ന മുസ്ലിം യുവാക്കളെ സഹായിക്കുന്നതും ഒരേ ശക്തികളാണെന്നും എല്ലാതരം തീവ്രവാദത്തിന്റെയും അടിവേര്‌ പാശ്ചാത്യ ഇസ്ലാം വിരുദ്ധലോബിയാണെന്നും ആർ എസ്‌ സി നാഷണൽ വൈസ്‌ ചെയർമാൻ ഇബ്‌റാഹീം സഖാഫി അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഹിന്ദുവും മുസ്ലിമും കൃസ്ത്യനും ഒരുമെയ്യായി ജീവിക്കണമെന്ന്‌ ആഗ്രഹിച്ച രാഷ്ട്രപിതാവ്‌ കൊലചെയ്യപ്പെട്ടത്‌ നാനാത്വത്തിൽ ഏകത്വമെന്ന ആശയപ്രചാരണത്തിന്‌ ചുക്കാൻ പിടിച്ചതിനാലാണെന്ന്‌ അദ്ദേഹം ഓർമ്മപ്പെടുത്തി.

അധുനിക പ്രചാരണ മാധ്യമങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്താൻ ഇസ്ലാമിക സംഘടനകൾ മുന്നോട്ട്‌ വരണമെന്ന്‌ കെ.യു. ഇഖ്ബാൽ (മലയാളം ന്യൂസ്‌) അഭിപ്രായപ്പെട്ടു. അബ്ദുൽ സലാം വടകര മോഡറേറ്റർ ആയിരുന്നു. സൈനുദ്ദേ‍ഈൻ കുനിയിൽ സ്വാഗതം പറഞ്ഞു. 10/03

No comments: