Sunday, March 28, 2010

ആർഎസ്.സി ബുക്ടെസ്റ്റ്‌ ശ്രദ്ധേയമായി

ദുബൈ ഹോർ അൽ അൻസിലെ പരീക്ഷാകേന്ദ്രം

ദുബൈ: രിസാല സ്റ്റഡി സർക്കിൾ ജിസി സി അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ബുക്ടെസ്റ്റിൽ യുഎ ഇയിൽ ആയിരത്തോളം പേർ പരീക്ഷയെഴുതി. മീലാദ്‌ കാമ്പയിന്റെ ഭാഗമായാണ്‌ രിസാല മുത്തുനബി പതിപ്പ്‌ അടിസ്ഥാനമാക്കി പരീക്ഷ സംഘടിപ്പിച്ചതു. സ്ത്രീകളുൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും പങ്കെടുത്ത പരീക്ഷക്ക്‌ രാജ്യത്ത്‌ മുപ്പതു കേന്ദ്രങ്ങളുണ്ടായിരുന്നു. ദുബൈയിലായിരുന്നു കൂടുതൽ കേന്ദ്രങ്ങൾ. പതിനഞ്ചിൽ രണെ​‍്ടണ്ണം വനിതകൾക്കു വേണ്ടിയായിരുന്നു. നാഷണൽ ചീഫ്‌ നൗഫൽ കരുവഞ്ചാലിന്റെ നേതൃത്വത്തിലാണ്‌ ക്രമീകരണങ്ങൾ പൂർത്തിയാക്കിയത്‌. സോണുകളിൽ റിയാസ്‌ ബുറൈമി, ജബാർ മാട്ടൂൽ, ശമീർ അലി, റാശിദ്‌ നരിക്കോട്‌, വിപി എം ശാഫി, സൈനൂദ്ദേ‍ീൻ, മുഹമ്മദ്‌ ബാഖവി, ഇ.കെ മുസ്തഫ, തുടങ്ങിയവർ നേതൃത്വം നൽകി. പരീക്ഷാ കേന്ദ്രങ്ങളിലേക്ക്‌ പരിശീലനം നേടിയ എക്സാമിനർമാരെ നിയോഗിച്ചിരുന്നു. സോൺ കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച വൈകുന്നേരം തന്നെ മൂല്യ നിർണയ ക്യാമ്പും നടന്നു. ഫലം ഏപ്രിൽ ഒന്നിന്‌ ജിസി സി അടിസ്ഥാനത്തിൽ പ്രഖ്യാപിക്കും. ഗൾഫിലെ മറ്റു നാടുകളിലും വെള്ളിയാഴ്ച പരീക്ഷ നടന്നു.
ദോഹ : മീലാദ്‌ കാമ്പയിന്റെ ഭാഗമായി രിസാല സ്റ്റഡി സർക്കിൾ ഗൾഫ്‌ രാജ്യങ്ങളിൽ സംഘടിപ്പിച്ച ബുക്ക്‌ ടെസ്സ്‌ ഖത്തറിലെ ദോഹ, അൽഖോർ എന്നീ രണ്ടു കേന്ദ്രങ്ങളിലായി നടന്നു. രിസാല മുത്ത്‌ നബി അടിസ്ഥാനമാക്കി നടന്ന ബുക്ക്‌ ടെസ്സിൽ 100 കണക്കിന്‌ ആളുകൾ പങ്കെടുത്തു.

ബുക്‌ ടെസ്റ്റ്‌ ചീഫ്‌ കോർഡിനേറ്റർ മുഹ്‌യദ്ധീൻ സഖാഫി പൊന്മള, എസ്‌ എസ്‌ എഫ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ജഅ​‍്ഫർ മാസ്റ്റർ ചേലക്കര, ആർ.എസ്‌.സി നാഷണൽ കമ്മിറ്റി ചെയർമാൻ ഹാഫിള്‌ ഉമറുൽ ഫാറൂഖ്‌ സഖാഫി, ശൗക്കത്ത്‌ സഖാഫി പടിഞ്ഞാറ്റുമുറി, അശ്‌റഫ്‌ സഖാഫി നടക്കാവ്‌, സത്താർ ആലുവ, മൂസ മിസ്ബാഹി എന്നിവർ നേതൃത്വം നൽകി. വൈകീട്ട്‌ ഹസനിയ്യയിലെ രിസാല ഭവനിൽ നടന്ന മൂല്യ നിർണ്ണയ കേമ്പിൽ ആർ എസ്‌ സി നാഷണൽ കമ്മിറ്റി നേതാക്കൾ സംബന്ധിച്ചു. ഏപ്രിൽ ഒന്നിന്‌ ജി.സി.സി അടിസ്ഥാനത്തിൽ ഫലം പ്രഖ്യാപനം നടക്കും. പ്രഖ്യാപിത സമ്മാനം കൂടാതെ ഖത്തറിലെ വിജയിക്ക്‌ ഒരു പവൻ സ്വർണ്ണം പ്രത്യേകമായി നൽകുമെന്ന്‌ സംഘാടകർ അറിയിച്ചു. ഗൾഫ്‌ നാടുകളിൽ എല്ലായിടത്തും ഒരേ സമയത്തായാണ്‌ പരീക്ഷ ക്രമീകരിച്ചതു.


Basheer Vadakut
www.ssfmalappuram.com

No comments: