Monday, March 15, 2010

ആർ എസ്‌ സി ബുക്ടെസ്റ്റ്‌ ഈ മാസം 26ന്‌

ദുബൈ: മീലാദ്‌ കാമ്പയിനോടനുബന്ധിച്ച്‌ ഗൾഫിലെ പ്രവാസികൾക്കായി രിസാല സ്റ്റഡി സർക്കിൾ (ആർ എസ്‌ സി) ഗൾഫ്‌ ചാപ്റ്റർ സംഘടിപ്പിക്കുന്ന ബുക്ടെസ്റ്റ്​‍്‌ ഈ മാസം 26ന്‌ നടക്കും. പ്രവാചക സന്ദേശം പൊതുസമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ടെസ്റ്റ്‌ സംഘടിപ്പിക്കുന്നത്‌. രിസാല മുത്തുനബി പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള ഒരു മണിക്കൂർ എഴുത്തു പരീക്ഷക്ക്‌ ആറ്‌ ജി സി സി രാജ്യങ്ങളിലായി സോൺ തലത്തിൽ 82 കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്‌. അബദുല്ല വടകര കൺട്രോളറും എൻ എം സ്വാദിഖ്‌ സഖാഫി, വി പി എം ബഷീർ, ലുഖ്മാൻ പാഴൂർ, ടി എ അലി അക്ബർ എന്നിവർ അംഗങ്ങളുമായ എക്സാം ബോർഡാണ്‌ പരീക്ഷക്കു നേതൃത്വം നൽകുന്നത്‌. ഏകോപനത്തിനായി ഓരോ രാജ്യങ്ങളിലും നാഷണൽ എക്സാം ചീഫുമാരായി ഷബീർ മാറഞ്ചേരി (സൗദി), നൗഫൽ കരുവഞ്ചാൽ (യു എ ഇ), മുഹയിദ്ദേ‍ീൻ സഖാഫി (ഖത്തർ), മിഷബ്‌ വില്യാപള്ളി (കുവൈത്ത്‌), റഷീദ്‌ കക്കോവ്‌ (ഒമാൻ), അബ്ദുൽ കരീം സഖാഫി (ബഹ്‌റൈൻ) എന്നിവരും സോൺ കോ-ഓഡിനേറ്റർമാരും പ്രവർത്തിക്കും. പരീക്ഷകൾക്ക്‌ സെന്റർ എക്സാമിനർമാർ നേത്യത്വം നൽകും. ഇതര മതസ്തർക്കും വനിതകൾക്കും പങ്കെടുക്കാൻ പ്രത്ര്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്‌. ഓൺലൈൻ വഴിയും രജിസ്ട്രേഷനു സൗകര്യമുണ്ട്‌. ഏപ്രിൽ ഒന്നിനു രിസാല ഓൺലൈനിൽ ഫലം പ്രസിദ്ധപ്പെടുത്തും. പരീക്ഷയിൽ മികച്ച വിജയം നേടുന്നവർക്ക്‌ ജി.സി.സി, നാഷണൽ, സോൺ തലങ്ങളിൽ സമ്മാനങ്ങൾ നൽകും. ബുക്ടെസ്റ്റ്​‍്‌ സംബന്ധമായ അന്വേഷണങ്ങൾക്ക്‌ സൗദി (0563588429), യു എ ഇ (0509082201), ഖത്തർ (5992562), കുവൈത്ത്‌ (99636057), ഒമാൻ (99668256), ബഹ്‌റൈൻ (39053872) ഇമെയിൽ (​(rsc@risalaonline.com)

www.ssfmalappuram.com

No comments: