Saturday, April 3, 2010

ആർ എസ് സി ബുക്ടെസ്റ്റ്‌ ഫലം പ്രഖ്യാപിച്ചു

റൈഹാനത്ത്‌, സൈനബ എന്നിവർക്ക്‌ ഒന്നാം സ്ഥാനം

Exam Result 2010

റിയാദ്‌: മീലാദ്‌ കാമ്പയിന്റെ ഭാഗമായി രിസാല സ്റ്റഡി സർക്കിൾ (ആർ എസ്‌ സി) ഗൾഫ്‌ ചാപ്റ്റർ ജി സി സി അടിസ്ഥാനത്തിൽ സംഘടിപ്പിച്ച വിജ്ഞാന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. രിസാല മുത്തു നബി പതിപ്പ്‌ അടിസ്ഥാനമാക്കി നടന്ന പരീക്ഷയിൽ റൈഹാനത്ത്‌ ശുക്കൂർ മദീന ഖലീഫ (ഖത്തർ), സൈനബ അബ്ദുർറഹ്മാൻ റിയാദ്‌ (സൌദി) എന്നിവർ 100 ശതമാനം മാർക്കു നേടി ഒന്നാം സ്ഥാനം നേടി. ഡോ. ഹൂസൈൻ റൂവി, ശാജിറ സകീർ റൂവി (ഒമാൻ), റിസ അശ്‌റഫ്‌ അബൂദാബി (യു എ ഇ), ശൗക്കത്തലി അസീസിയ്യ (ഖത്തർ), സഹല കുഞ്ഞബ്ദുല്ല റിയാദ്‌ (സൌദി) എന്നിവർ 98 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഉമ്മർകുട്ടി അരീക്കോട്‌ ജിദ്ദ, മൈമൂന അലി റിയാദ്‌, ഹഫ്സത്ത്‌ ഇബ്രാഹിം അജ്മാൻ (യു എ ഇ) എന്നിവർക്കാണ്‌ മൂന്നാം സ്ഥാനം.

നാഷണൽ അടിസ്ഥാനത്തിൽ വിജയികളായവർ:

സൌദി: സൈനബ അബ്ദുർറഹ്മാൻ റിയാദ്‌ (ഫസ്റ്റ്‌), സഹല കുഞ്ഞബ്ദുല്ല റിയാദ്‌ (സെക്കൻഡ്‌), മൈമൂന അലി റിയാദ്‌, ഉമ്മർകുട്ടി അരീക്കോട്‌ ജിദ്ദ (തേർഡ്‌).

യു എ ഇ: റിസ അശ്‌റഫ്‌ അബുദാബി (ഫസ്റ്റ്‌), ഹഫ്സത്ത്‌ ഇബ്രാഹിം അജ്മാൻ (സെക്കൻഡ്‌), നിഷാദ്‌ ദുബൈ, റംല മുഹമ്മദ്‌ ദുബൈ, അബ്ദുശ്ശുക്കൂർ അബുദാബി (തേർഡ്‌)

ഒമാൻ: ഡോ. ഹുസൈൻ റൂവി, ശാജിറ സക്കീർ റൂവി (ഫസ്റ്റ്‌), റസീന അസീസ്‌ റൂവി, നസ്‌റിൻ ആസിഫ്‌ ബൂ അലി (സെക്കൻഡ്‌), ഫെമിന അൻവർ ബൂ അലി, റസീന മുഹമ്മദലി ബൂ അലി (തേർഡ്‌)

കുവൈത്ത്‌: സ്മിഹാൻ അബ്ദുൽ ഖാദർ ജലീബ്‌ (ഫസ്റ്റ്‌), ആശിറ ആബിദ്‌ ജലീബ്‌ (സെക്കൻഡ്‌), അലി സഅദി ഫഹാഹീൽ, അബ്ദുർറസാഖ്‌ പനയത്തിൽ ജലീബ്‌ (തേർഡ്‌)

ബഹ്‌റൈൻ: ശാഹിദ അബ്ദുൽ മജീദ്‌ ഹമദ്‌ ടൗൺ (ഫസ്റ്റ്‌), അമീന ഗുദൈബിയ്യ (സെക്കൻഡ്‌), നജീബ്‌ എം ഹമദ്‌ ടൗൺ (തേർഡ്‌)

ഖത്തർ: റൈഹാനത്ത്‌ ശുക്കൂർ മദീന ഖലീഫ (ഫസ്റ്റ്‌), ശൗക്കത്തലി അസീസിയ്യ (സെക്കൻഡ്‌), റസിയ മദീന ഖലീഫ, റഹീമ ബഷീർ ദോഹ, മുഹമ്മദ്‌ റഫീഖ്‌ അസീസിയ്യ (തേർഡ്‌).

102 കേന്ദ്രങ്ങളിലായി നടത്തിയ പരീക്ഷയിൽ ആറു ഗൾഫ്‌ രാജ്യങ്ങളിൽ നിന്നായി സ്ത്രീകളും വിദ്യാർഥികളും ഉദ്യോഗസ്ഥരുമുൾപെടെ നാലായിരത്തോളം പരീക്ഷാർഥികളിൽ സൌദിയിൽ നിന്നാണ്‌ കൂടുതൽ പേർ. തൊട്ടു പിന്നിൽ യുഎഇ. പ്രവാചക സന്ദേശം പൊതുസമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ടെസ്റ്റ്‌ സംഘടിപ്പിച്ചതു. സ്ത്രീകൾക്കു പ്രത്യേക കേന്ദ്രങ്ങൾ സജ്ജീകരിച്ചിരുന്നു. രജിസ്ട്രേഷൻ, ചോദ്യപേപ്പർ വിതരണം, മാർക്ക്‌ എൻട്രി തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം പൂർണമായും ഓൺലൈനിലൂടെയാണ്‌ നടത്തിയത്‌. മീലാദ്‌ കാമ്പയിനോടനുബന്ധിച്ച്‌ തുടർച്ചയായി ഇതു മൂന്നാം വർഷമാണ്‌ രിസാല സ്റ്റഡി സർക്കിൾ ജി സി സി അടിസ്ഥാനത്തിൽ വിജ്ഞാന പരീക്ഷ നടത്തുന്നത്‌.

ചാപ്റ്റർ കൺട്രോൾ ബോർഡിനു കീഴിൽ നാഷണൽ തലത്തിൽ ചീഫുമാരും സോൺ തലത്തിൽ കോ ഓർഡിനേറ്റർമാരുമാണ്‌ പരീക്ഷയുടെ മേൽനോട്ടം വഹിച്ചതു. പരീക്ഷാ കേന്ദ്രങ്ങളിലേക്ക്‌ പരിശീലനം നേടിയ എക്സാമിനർമാരെയും നിയോഗിച്ചു. വനിതാ കേന്ദ്രങ്ങളിലേക്ക്‌ വനിതാ എക്സാമിനർമാരെയും നിയോഗിച്ചു. പരീക്ഷാ ദിവസം വൈകുന്നേരം സോൺ കേന്ദ്രങ്ങളിൽ നടന്ന മൂല്യനിർണയ ക്യാമ്പും ശ്രദ്ധേയമായി. പരീക്ഷയിൽ പങ്കെടുത്തവർക്കു ലഭിച്ച മാർക്കുകൾ രിസാല ഓൺലൈനിൽ (http://www.risalaonline.com/) ലഭിക്കും. വിജയികൾക്ക്‌ ജി സി സി, നാഷണൽ, സോൺ അടിസ്ഥാനത്തിൽ അതതു രാജ്യത്തു വെച്ചു നടക്കുന്ന ചടങ്ങുകളിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന്‌ എക്സാം കൺട്രോളർ അബുടുല്ല വടകര അറിയിച്ചു.

01/04/2010

No comments: