Thursday, April 29, 2010

നല്ല വായന നിലക്കുന്നിടത്ത് അധാർമ്മികത വളരുന്നു; വടശ്ശേരി



രിസാല കാമ്പയിന്റെ ഭാഗമായി റിയാദിൽ മലയാളം ന്യൂസ്‌ എഡിറ്റർ ഇൻ ചീഫ്‌ ഫാറൂഖ്‌ ലുഖ്മാന്‌ കെ.എസ്‌. രാജൻ രിസാല കൈമാറുന്നു.


റിയാദ്‌: നല്ല വായന നിലക്കുന്നിടത്താണ്‌ അധാർമിക പ്രവണതകളും അസാൻമാർഗിക ചിന്തകളും ഉടലെടുക്കുന്നതെന്നും പ്രവാസികളുടെ നല്ല ചിന്തക്ക്‌ നേർദിശ കാണിക്കുന്നതിന്‌ പ്രവാസി രിസാലക്ക്‌ കഴിയുമെന്ന്‌ ഇതുവരെയുള്ള ലക്കങ്ങൾ വിയിരുത്തി വടശേരി ഹസൻ മുസ്ലിയാർ പ്രസ്താവിച്ചു. വായന; പ്രതിരോധത്തിന്റെ സാംസ്കാരികമുഖം എന്ന സന്ദേശവുമായി ഒരുമാസം നീണ്ടു നിൽക്കുന്ന രിസാല കാമ്പയിന്റെ റിയാദ്‌ സോൺ തല ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാമ്പയിന്റെ ഭാഗമായി 'മാധ്യമ ന്യായങ്ങളിലെ അന്യായങ്ങൾ' എന്ന വിഷയത്തിൽ സംവാദം, രിസാല ദിനം, പ്രശ്നോത്തരി തുടങ്ങിയ പരിപാടികൾ നടക്കും. റിയാദിൽ നിന്ന്‌ പുതിയ 3000 വരിക്കാരെയാണ്‌ ലക്ഷ്യമിടുന്നത്‌. ചെയർമാൻ അബ്ദുൽ ബാരി പെരിമ്പലം ആധ്യക്ഷം വഹിച്ചു. മുനീർ കൊടുങ്ങല്ലൂർ വിഷയവതരണം നടത്തി. ഗൾഫ്‌ ചാപ്റ്റർ കൺവീനർ ലുഖ്മാൻ പാഴൂർ കാമ്പയിൻ പദ്ധതി അവതരിപ്പിച്ചു. സോൺ കൺവീനർ കരീം തിരൂർ സ്വാഗതവും അബ്ദുൽ റഹിം കോട്ടക്കൽ നന്ദിയും പറഞ്ഞു.

29/04/2010



No comments: