ആർ എസ് സി ഫർവാനിയ്യ സോൺ സമ്മേളനത്തിൽ ഐ പി ബി ഡയറക്ടർ എം മുഹമ്മദ് സ്വാദിഖ് പ്രസംഗിക്കുന്നു അാലലി ങൗയമൃമസ 25/04/2010
റിയാദ്: വായന; പ്രതിരോധത്തിന്റെ സാംസ്കാരികമുഖം എന്ന സന്ദേശവുമായി ഒരുമാസം നീണ്ടു നിൽക്കുന്ന രിസാല കാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഗൾഫ് മലയാളികളുടെ സർഗാത്മക സാക്ഷാത്കാരം പ്രവാസി രിസാല അടുത്തലക്കത്തോടെ പ്രസിദ്ധീകരണത്തിന്റെ ഒരാണ്ട് പൂർത്തിയാക്കുകയാണ്. പ്രവാസികൾ നെഞ്ചോടു ചേർത്ത രിസാലക്ക് ഗൾഫ് നാടുകളിൽ അപ്രതീക്ഷിത സ്വീകരണമാണ് ലഭിച്ചതു. വാർഷികാഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 15 മുതൽ മെയ് 15 വരെ പ്രചാരണ കാലമാണ്. കാമ്പയിൻ കാലയളയിൽ പ്രവാസി രിസാല ഗൾഫ് രാജ്യങ്ങിൽ മാത്രം പുതിയ 25000 വരിക്കാരെയാണ് ലക്ഷ്യമിടുന്നത്.
ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി 'മാധ്യമ ന്യായങ്ങളിലെ അന്യായങ്ങൾ' എന്ന വിഷയത്തിൽ സംവാദങ്ങൾ, രിസാല ദിനം, പ്രശ്നോത്തരി, ദേശീയ സംഗമം തുടങ്ങിയ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. മലയാളത്തിലെ ഒരു ആനുകാലിക പ്രസിദ്ധീകരണത്തിന് ജിസിസി രാജ്യങ്ങളിൽ ഒരേസമയം എഡിഷൻ തുടങ്ങാനായത് ആദ്യമായിട്ടായിരുന്നു. ആദ്യഘട്ടത്തിൽ തന്നെ ആയിരങ്ങളുടെ കൈകളിലേക്കാണ് രിസാലയെത്തിയത്. കാമ്പയിൻ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നതിന് സംസ്ഥാന നേതാക്കൾ എല്ലാ ഗൾഫ് രാജ്യങ്ങളിലും പര്യടനം നടത്തുന്നുണ്ട്. കേരളത്തിലെ രിസാല കാമ്പയിൻ പ്രവർത്തനങ്ങളും ഇതേ കാലയളവിലാണ് നടക്കുന്നത്. നാട്ടിലെ എസ്‌എസ്‌എഫ് പ്രവർത്തകർക്കൊപ്പം ഗൾഫ് നാടുകളിലെ ആർ എസ് സി പ്രവർത്തകരും പ്രചാരണ പ്രവർത്തനങ്ങളിൽ ആവേശത്തോടെയാണ് രംഗത്തിറങ്ങിയിട്ടുള്ളത്. വാർഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ ജിസിസി രാജ്യങ്ങളിൽ നടക്കുന്ന പരിപാടികളിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.

No comments:
Post a Comment