Wednesday, December 24, 2008
Saturday, December 13, 2008
RSC ഖത്തര്‍ ശില്‍പശാല
RSC ഖത്തര്‍ നാഷണല്‍ കമ്മിറ്റി നടത്തി വരുന്ന പ്രവാസി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശില്‍പശാലയില്‍ പ്രശസ്ത മനശാസ്ത്രജ്ഞനും ചിന്തകനുമായ അഡ്വ:എകെ. ഇസ്മാഈല്‍ വഫ സംസാരിക്കുന്നു
12/12/08
Mahboob Mattool
Saturday, December 6, 2008
Wednesday, November 26, 2008
Monday, November 24, 2008
മര്‍കസ് സമ്മേളന സ്വാഗത സംഘം ഒഫീസ് ദുബൈയില്‍
മര്‍കസ് സമ്മേളന സ്വാഗത സംഘം ഒഫീസ് ദുബൈയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
www.ssfmalappuram.com
www.ssfmalappuram.com
Saturday, November 22, 2008
Tuesday, November 11, 2008
പ്രവാസി സമ്മേളനത്തിന് പ്രൗഢമായ തുടക്കം.
ദോഹ: സ്നേഹം, സൗഹൃദം, സമാധാനം എന്ന സന്ദേശവുമായി RSC ഖത്തര്‍ നാഷണല്‍ കമ്മിറ്റി നടത്തുന്ന പ്രവാസി സമ്മേളനത്തിന് പ്രൗഢമായ തുടക്കം. ഹിലാലിലെ ഇന്‍കാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മഞ്ഞളാം കുഴി അലി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രവാസികള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ക്രിയാത്മകമായ കൂട്ടായ്മകള്‍ രൂപപ്പെടേണ്ടതുണെ്ടന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ നോവും വേദനയുമറിഞ്ഞ് പ്രവര്‍ത്തിക്കുന്നതില്‍ എല്ലാ ഗവണ്‍മെന്റുകളും പരാജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ ഇടതുസര്‍ക്കാര്‍ ഈരംഗത്ത് പുതിയൊരു മുന്നേറ്റത്തിന് നോര്‍ക്ക റൂട്ട്സ് വഴി ശ്രമം നടത്തുകയാണെന്നും, പ്രവാസി പെന്‍ഷന്‍ പദ്ധതിയും ക്ഷേമ നിധിയുമൊക്കെ വൈകാതെ പ്രഖ്യാപിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സ്നേഹം, സൗഹൃദം, സമാധാനം എന്ന വിഷയത്തില്‍ തയ്യാറാക്കിയ ലഘുലേഖ കെ.പി. നൂറുദ്ദീന് നല്‍കി മഞ്ഞളാം കുഴി അലി എംഎല്‍എ പ്രകാശനം ചെയ്തു. ഒിഎം കോയ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.കെ ശങ്കരന്‍ (നോര്‍ക്ക ഡയറക്ടര്‍), കുഞ്ഞബ്ദുല്ല കടമേരി(എസ്‌വൈഎസ്), കെ.പി നൂറുദ്ദീന്‍, ഷറഫ് പി.ഹമീദ് (സിറ്റി എക്സ്ചേഞ്ച്), അബൂബക്കര്‍(സഫാരി), ശംസുദ്ദിന്‍ ഒളകര (ക്വാളിറ്റി), നിസാര്‍ തൗഫീഖ് (ഐ.വി.പി) തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. നൗഷാദ് അതിരുമട സ്വാഗതവും മഹ്ബൂബ് മാട്ടൂല്‍ നന്ദിയും പറഞ്ഞു.
10/11/2008
സ്നേഹം, സൗഹൃദം, സമാധാനം എന്ന വിഷയത്തില്‍ തയ്യാറാക്കിയ ലഘുലേഖ കെ.പി. നൂറുദ്ദീന് നല്‍കി മഞ്ഞളാം കുഴി അലി എംഎല്‍എ പ്രകാശനം ചെയ്തു. ഒിഎം കോയ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.കെ ശങ്കരന്‍ (നോര്‍ക്ക ഡയറക്ടര്‍), കുഞ്ഞബ്ദുല്ല കടമേരി(എസ്‌വൈഎസ്), കെ.പി നൂറുദ്ദീന്‍, ഷറഫ് പി.ഹമീദ് (സിറ്റി എക്സ്ചേഞ്ച്), അബൂബക്കര്‍(സഫാരി), ശംസുദ്ദിന്‍ ഒളകര (ക്വാളിറ്റി), നിസാര്‍ തൗഫീഖ് (ഐ.വി.പി) തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. നൗഷാദ് അതിരുമട സ്വാഗതവും മഹ്ബൂബ് മാട്ടൂല്‍ നന്ദിയും പറഞ്ഞു.
10/11/2008
www.ssfmalappuram.com
Sunday, November 9, 2008
RSC ഖത്തര്‍പ്രവാസി സമ്മേളനത്തിന്റെ ലോഗോ പ്രകാശനം
ബഹ്‌റൈന്‍ കേരള സുന്നി ജമാഅത്ത് മെമ്പര്‍ഷിപ്പ് കാമ്പയിന്
Thursday, October 30, 2008
പാരമ്പര്യ മുസ്ലിംകള്‍ക്ക് തീവ്രവാദം പരിചയമില്ല SYS
ജിദ്ദ: തീവ്രവാദം, ഭീകരവാദം തുടങ്ങിയ പദങ്ങള്‍ പാരമ്പര്യ മുസ്ലിംകള്‍ക്ക് പരിചയമില്ലാത്തവയായിരുന്നുവെന്നും കേരളത്തില്‍ അവ ഇറക്കുമതി ചെയ്തവര്‍ ആരെന്ന് സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്നും ജിദ്ദ എസ്.വൈ.എസ്. സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു. പ്രവാചകന്റെ കാലം മുതല്‍ക്ക് തന്നെ കേരളത്തില്‍ ഇസ്ലാം പ്രചരിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളായി മതപണ്ഡിതരും സയ്യിദുമാരും നമുക്ക് പകര്‍ന്ന് തന്ന ഇസ്ലാം ശാന്തിയുടേയും സമാധാനത്തിന്റേതുമായിരുന്നു. പല തലമുറകളും ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ടിരുന്നു. എന്നാല്‍ പ്രശ്ന പരിഹാരത്തിന്നായി അരും തന്നെ ഭീകരവാദത്തിന്റെ വാതില്‍ തുറന്നിട്ടില്ല. മനുഷ്യ മനസ്സുകളെ തമ്മിലകറ്റുന്ന ഭീകര ചിന്തയോട് വിടപറഞ്ഞ് യുവതലമുറ മുസ്ലിം പാരമ്പര്യത്തിലേക്ക് മടങ്ങുകയാണ് വേണ്ടത്. അതേസമയം മഹാരാഷ്ട്രയിലെ സ്ഫോടന പരമ്പരകളിലെ പ്രതികള്‍ മുന്‍സൈനികരും ഹിന്ദു സന്യാസിനിമാരുമാണെന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ്. രാജ്യത്ത് എവിടെ സ്ഫോടനം നടന്നാലും അത് മുസ്ലിം തീവ്രവാദികളായിരിക്കുമെന്ന പോലീസിന്റെ മുന്‍വിധികള്‍ തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകള്‍. മുന്‍സൈനികര്‍ സ്ഫോടനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. കേന്ദ്രഗവണ്‍മന്റ് അതുള്‍ക്കൊള്ളുന്ന ഗൗരവത്തോടെ കേസ് പരിഗണിക്കണമെന്ന് എസ്.വൈ.എസ്. ആവശ്യപ്പെട്ടു. ദൃശ്യമാധ്യമങ്ങള്‍ ഒന്നടങ്കം മുസ്ലിം തീവ്രവാദികളെ തെരയുന്ന തിരക്കിലാണ്. എന്നാല്‍ രാജ്യത്തിന്റെ കാവല്‍ ഭടന്മാരായിരുന്നവര്‍ സ്ഫോടനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുവെന്ന വാര്‍ത്ത അവര്‍ക്ക് ചര്‍ച്ചചെയ്യാന്‍ മാത്രം പ്രധാന്യമില്ലാതെ പോകുന്നത് ദൃശ്യ മാധ്യമങ്ങളുടെ പക്ഷപാതിത്വത്തിന്റെയും പൊയ്മുഖങ്ങളുടെയും എറ്റവും വലിയ ഉദാഹരണമാണ്. ശറഫിയ്യ മര്‍ഹബയില്‍ നടന്ന സെക്രട്ടേറിയേറ്റില്‍ സയ്യിദ് ഹബീബ് അല്‍ബുഖാരി അദ്ധ്യക്ഷത വഹിച്ചു.
30/10/2008
RSC മെമ്പര്‍ഷിപ്പ് ദിനം നാളെ ;ഗള്‍ഫില്‍ വിപുലമായ തയ്യാറെടുപ്പുകള്‍
റിയാദ്: 'നെഞ്ചുറപ്പുണ്ടോ നേരിന്റെ പക്ഷത്തു നില്‍ക്കാന്‍?' എന്ന സന്ദേശവുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ (RSC) ഗള്‍ഫ് നാടുകളില്‍ നടത്തിവരുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന് വെള്ളിയാഴ്ച തുടക്കമാവും. കാമ്പയിന്റെ ഭാഗമായി ഒക്ടോബര്‍ 31ന് ഗള്‍ഫില്‍ മെമ്പര്‍ഷിപ്പ് ദിനമായി ആചരിക്കും. RSC യൂനിറ്റ്, സോണല്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തക സംഗമങ്ങളിലൂടെയും നേരിട്ട് സന്ദര്‍ശിച്ചും അംഗമായി ചേര്‍ക്കുന്നതിനുമുള്ള എല്ലാവിധ ഒരുക്കങ്ങളും നടന്ന് വരുന്നു. ജിസിസി രാജ്യങ്ങളായ യു.എ.ഇ, സഊദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹറൈന്‍ എന്നീ രാജ്യങ്ങളിലാണ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആചരിക്കുന്നത്. അപേക്ഷ സ്വീകരിക്കുന്നതുള്‍പ്പെടെ മുഴുവന്‍ നടപടികളും ഓണ്‍ലൈന്‍ വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്.
കേരളത്തില്‍ SSF ന്റെയും പ്രവാസി ഘടകമായ രിസാല സ്റ്റഡി സര്‍ക്കിളിന്റെയും ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ ഒരേ കാലയളവിലാണ് നടക്കുന്നത്. വിവിധ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന മുഴുവന്‍ പ്രവാസി പ്രവര്‍ത്തകരെയും RSCയുടെ അംഗമാക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനായി SSF മെമ്പര്‍ഷിപ്പ് അപേക്ഷയോടൊപ്പം ഒരൊ യൂനിറ്റില്‍ നിന്നും വിദേശത്ത് ജോലിചെയ്യുന്ന പ്രവര്‍ത്തകരുടെ പൂര്‍ണ്ണ വിലാസം ശേഖരിച്ച് സംസ്ഥാന കമ്മിറ്റി ഓണ്‍ലൈന്‍ വഴി RSC ഘടകങ്ങള്‍ക്ക് നല്‍കിവരുന്നു. RSCയുടെ ഇലക്ഷന്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സോണല്‍ തലങ്ങളില്‍ ഇലക്ഷന്‍ പ്രഖ്യാപന സംഗമവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് നാഷണല്‍, സോണല്‍ ഇലക്ഷന്‍ ഓഫീസര്‍മാരുടെയും റിട്ടേണിംഗ് ഓഫീസര്‍മാര്‍ടെയും നിയമനവും ഇതിനകം പൂര്‍ത്തിയായി. മെമ്പര്‍ഷിപ്പ് അപേക്ഷയുടെ അടിസ്ഥാനത്തില്‍ നവംബര്‍ 15നകം RSC യൂനിറ്റ് കമ്മിറ്റികള്‍ നിലവില്‍ വരും. നവംബര്‍ 16-30 കാലയളവില്‍ സോണല്‍ കമ്മിറ്റികളും, ഡിസംബര്‍ 1-15 കാലയളവില്‍ നാഷണല്‍ കമ്മിറ്റികളും പുനസംഘടിപ്പിക്കും. ഗള്‍ഫ് ചാപ്റ്ററിനു കീഴിലായി ആറ് നാഷണല്‍ കമ്മിറ്റികളുടെയും അമ്പതോളം സോണല്‍ കമ്മിറ്റികളുടെയും മുന്നൂറോളം യൂനിറ്റ് കമ്മിറ്റികളുടെയും അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഡിസംബറോടെ പൂര്‍ത്തിയാവും.
30/10/2008
Saturday, September 27, 2008
പരസ്പരം വിട്ടു വീഴ്ച ചെയ്യാന്‍ പഠിക്കുക; പേരോട്
മനുഷ്യര്‍ പരസ്പരം വിട്ടു വീഴ്ചാ മനോഭാവം വളര്‍ത്തിയെടുത്ത് അപരന്റെ തെറ്റുകള്‍ പൊറുത്ത് കൊടുത്ത് ജീവിക്കാന്‍ ശ്രമിയ്ക്കണമെന്ന് പേരോട് അബ്‌ദു റഹ്‌മാന്‍ സഖാഫി പറഞ്ഞു. ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനടുത്തുള്ള മസ്ജിദില്‍ പത്ത് വര്‍ഷമായി എല്ലാ വ്യാഴാഴ്ച രാതികളിലും ഇശാ നിസ്കാര ശേഷം നടന്ന് വരുന്ന സ്വലാത്ത് മജ്‌ലിസിന്റെ ദശ വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.
നാം നമ്മുടെ സഹ ജീവികളോടെ വൈരാഗ്യത്തോടെ വര്‍ത്തിക്കുകയും അവരില്‍ നിന്ന് വരുന്ന ചറിയ തെറ്റുകള്‍ പോലും മാപ്പ് നല്‍കാന്‍ തയ്യാറില്ലാതിരിക്കയും അതേ സമയം നാം ചെയ്യുന്ന എല്ലാ പാപങ്ങളും പൊറുത്ത് തരാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇത് വിരോധാഭാസമാണ്. നാം വിട്ടു വീഴ്ച ചെയ്യുമ്പോള്‍ അല്ലാഹുവും വിട്ടു വീഴ്ച ചെയ്യും. നാം ചെയ്ത് കൊടുത്ത ഉപകാരങ്ങളും , നമുക്കെതിരെ ആരെങ്കിലും ചെയ്ത തെറ്റുകളും ഒരാള്‍ മറക്കുകയും, നാം ചെയ്ത തെറ്റുകളും നമുക്ക് മറ്റുള്ളവര്‍ ചെയ്ത് തന്ന ഉപകാരങ്ങളും ഓര്‍ക്കുകയും ചെയ്യുക എന്നത് ജീവിത വിജയത്തിലേക്കുള്ള എളുപ്പമാര്‍ഗമാണ്'. വിശാസികള്‍ അനാവശ്യ സംസാരങ്ങളില്‍ നിന്ന് നോമ്പ് കാലത്തും അല്ലാത്തപ്പോഴും വിട്ടു നില്‍ക്കണമെന്നു പേരോട് സഖാഫി ഓര്‍മ്മിപ്പിച്ചു.
മുസ്വഫയിലെ വിവിധ ഏരിയകളില്‍ നിന്ന് നൂറുകണക്കിനാളുകള്‍ പങ്കെടുത്ത സംഗമത്തില്‍ അബ്‌ദൂല്‍ ഹമീദ് സഅദി ഈശ്വര മഗലം അധ്യക്ഷത വഹിച്ചു.
നാം നമ്മുടെ സഹ ജീവികളോടെ വൈരാഗ്യത്തോടെ വര്‍ത്തിക്കുകയും അവരില്‍ നിന്ന് വരുന്ന ചറിയ തെറ്റുകള്‍ പോലും മാപ്പ് നല്‍കാന്‍ തയ്യാറില്ലാതിരിക്കയും അതേ സമയം നാം ചെയ്യുന്ന എല്ലാ പാപങ്ങളും പൊറുത്ത് തരാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇത് വിരോധാഭാസമാണ്. നാം വിട്ടു വീഴ്ച ചെയ്യുമ്പോള്‍ അല്ലാഹുവും വിട്ടു വീഴ്ച ചെയ്യും. നാം ചെയ്ത് കൊടുത്ത ഉപകാരങ്ങളും , നമുക്കെതിരെ ആരെങ്കിലും ചെയ്ത തെറ്റുകളും ഒരാള്‍ മറക്കുകയും, നാം ചെയ്ത തെറ്റുകളും നമുക്ക് മറ്റുള്ളവര്‍ ചെയ്ത് തന്ന ഉപകാരങ്ങളും ഓര്‍ക്കുകയും ചെയ്യുക എന്നത് ജീവിത വിജയത്തിലേക്കുള്ള എളുപ്പമാര്‍ഗമാണ്'. വിശാസികള്‍ അനാവശ്യ സംസാരങ്ങളില്‍ നിന്ന് നോമ്പ് കാലത്തും അല്ലാത്തപ്പോഴും വിട്ടു നില്‍ക്കണമെന്നു പേരോട് സഖാഫി ഓര്‍മ്മിപ്പിച്ചു.
മുസ്വഫയിലെ വിവിധ ഏരിയകളില്‍ നിന്ന് നൂറുകണക്കിനാളുകള്‍ പങ്കെടുത്ത സംഗമത്തില്‍ അബ്‌ദൂല്‍ ഹമീദ് സഅദി ഈശ്വര മഗലം അധ്യക്ഷത വഹിച്ചു.
Monday, September 22, 2008
സ്വലാത്ത് മജ് ലിസ് -ദശവാര്‍ഷികം & സമൂഹ നോമ്പ് തുറ
എല്ലാ വ്യഴാഴ്ച രാത്രികളിലും ഇശാ നിസ്കാരാനന്തരം നടന്നു വരുന്ന സ്വലാത്ത് മജ് ലിസിന്റെ പത്താം വാര്‍ഷിക സമ്മേളനവും ദുആ മജ്‌ലിസും ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനു സമീപമുള്ള പള്ളിയില്‍ 25-09-2008 വ്യാഴം, തറാവീഹിനു ശേഷം
ബഹു. പേരോട് അബ്‌ദുറഹ്‌മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തുന്നതാണ്
26-09-2008 വെള്ളിയാഴ്ച സമൂഹ നോമ്പ് തുറ ഉണ്ടായിരിക്കുന്നതാണ്
ബഹു. പേരോട് അബ്‌ദുറഹ്‌മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തുന്നതാണ്
26-09-2008 വെള്ളിയാഴ്ച സമൂഹ നോമ്പ് തുറ ഉണ്ടായിരിക്കുന്നതാണ്
Saturday, September 20, 2008
രിസാല കാലിക പ്രസക്തം : കെ.ഇ.എന്‍
ദോഹ : രിസാല വാരിക കാലിക പ്രസക്തമെന്നു പ്രമുഖചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എന്‍ കുഞ്ഞിമുഹമ്മദ് പറഞ്ഞു. രിസാലയില്‍ പ്രസിദ്ധീകരിക്കുന്ന ഓരോ ലേഖനങ്ങളും ഇന്ന് കേരളം സജീവമായി ചര്‍ച്ചചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ഇതാണ് മറ്റു പസിദ്ധീകരണങ്ങളില്‍ നിന്ന് രിസാലയെ വേറിട്ട് നിര്‍ത്തുന്നത്. രിസാല സ്റ്റഡി സര്‍ക്കിള്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയിലാണ് കെ.ഇ.എന്‍ ഇങ്ങനെ പ്രതികരിച്ചത്. പാഠപുസ്തകം കേരളത്തില്‍ വിവാദമായപ്പോള്‍ അതിനെ കുറിച്ച് യഥാര്‍ത്ഥ രീതിയില്‍ ലേഖനം എഴുതി പ്രസിദ്ധീകരിച്ചത് അദ്ദേഹം എടുത്തുപറഞ്ഞു. കെ.ഇ.എന്‍ കുഞ്ഞിമുഹമ്മദുമായുള്ള കൂടിക്കാഴ്ച്ചയില്‍ മുഹമ്മദ് വാഴക്കാട്, നൗഷാദ് അതിരുമട, ഫഖ്‌റുദ്ധീന്‍ പെരിങ്ങോട്ടുകര, സിദ്ദീഖ് കരിങ്കപ്പാറ തുടങ്ങിയവര്‍ പങ്കടുത്തു.
Tuesday, July 22, 2008
RSC ബര്‍ദുബൈ യൂനിറ്റ് സംഘടിപ്പിച്ച ചര്‍ച്ച
Monday, July 21, 2008
സാഹിത്യോത്സവ്-2008 ;ഖത്തര്‍ RSC
Saturday, July 19, 2008
സാംസ്കാരിക ദീപനം 18ന്
ജിദ്ദ: രിസാല സ്റ്റ്ഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) നടത്തി വരുന്ന 'സമരോത്സുക വായനയുടെ കാല്‍ നൂറ്റാണ്ട്' എന്ന പ്രമേയത്തിലുള്ള സാഹിത്യ കാമ്പയിനിന്റെ ഭാഗമായി ജൂലൈ 18 വെള്ളി വിവിധ സാമുഹ്യ,രാഷ്ട്രീയ നേതാക്കള്‍ അണിനിരക്കുന്ന 'സാസ്കാരിക ദീപനം' സംഘടിപ്പിക്കുന്നു. മാനവീയ മുഖമുള്ള ആര്‍ദ്രതയും സ്നേഹാധിഷ്ടിതവുമായ കേരളീയ സംസ്കാരത്തെ ആഗോള കുത്തക കോര്‍പറേറ്റ് കമ്പനികളുടെ ഉപഭോഗസംസ്കാരം തകര്‍ത്തെറിയുന്നു. ഇതര മതസ്ഥരോട് സ്നേഹവായ്പ് കാണിച്ചിരുന്ന, വിശക്കുന്നവന് ആശ്വാസം നല്‍കിയിരുന്ന, പാവങ്ങളുടെ കണ്ണീരൊപ്പാന്‍ കഠിന യത്നം നടത്തിയിരുന്ന സമൂഹം സ്വാര്‍ത്ഥതയുടെ മൂര്‍ത്തീ ഭാവങ്ങളായി അധ:പതിച്ചുകൊണ്ടിരിക്കുന്നു. കേരളീയരുടെ ഉത്തമമായ കുടുംബ വ്യവസ്ഥക്ക് മൂല്യശോഷണം നേരിട്ടുകൊണ്ടിരിക്കുന്നു. നാടിന്റെ മുക്ക് മൂലകളില്‍ ഉയര്‍ന്ന് കൊണ്ടിരിക്കുന്ന ക്രഷുകളും വൃദ്ധ സദനങ്ങളും നമുക്ക് നല്‍കുന്ന പാഠം അമ്മയും മക്കളും ഇന്ന് നമ്മുടെ കേവല സുഖഭോഗ ജീവിതത്തിന് വിഘാതമാണെന്ന അപകടകരമായ ചിന്തയാണ് നമ്മെ നയിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ്. ഭക്ഷണ, വസ്ത്ര, പാര്‍പ്പിട വിവാഹ ക്രയവിക്രയങ്ങളില്‍ മാനവസമൂഹത്തിന് ഇന്നുണ്ടായിരിക്കുന്ന മാറ്റം തികച്ചും ആശ്വാസകരമല്ല. ഇത്തരം വിഷയങ്ങളെ അപഗ്രഥിച്ച് കൊണ്ട് ശറഫിയ്യ മര്‍ഹബ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ സാമുഹ്യ, രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദുല്‍ റഹൂഫ്, എന്‍.മുഹമ്മദ് കുട്ടി, ഇസ്മായില്‍ നീറാട്, കുഞ്ഞാവുട്ടി എ. കാദര്‍, അബ്ദുല്‍റഹീം സഖാഫി നടുവട്ടം തുടങ്ങിയവര്‍ സംബന്ധിക്കും.
Sunday, July 13, 2008
RSC വിഷന്‍ 2010
Tuesday, July 8, 2008
പ്രവാസി കുടുംബിനികള്‍ തങ്ങളുടെ ഉത്തരവാദിത്വം മറക്കരുത്
രിസാല സ്റ്റഡി സര്‍ക്കിള്‍ ജിദ്ദ സോണല്‍ കമ്മറ്റി അല്‍ മവാരിദ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ സംഘടിപ്പിച്ച 'കുടുംബ വിചാരം' പരിപാടി പ്രവാസി കുടുംബിനികള്‍ക്ക് വേറിട്ടൊരനുഭവമായി. കൊച്ചു കുട്ടികളുടെ കലാപരിപാടികള്‍ സദസ്സിന് കൂടുതല്‍ മാധുര്യം നല്‍കി.മനുഷ്യ ജീവിതത്തിന് മുമ്പൊന്നുമില്ലാത്ത വിധം വില കൂടിയിരിക്കുന്നു. ധൂര്‍ത്തും ധാരാളിത്തവും വെടിഞ്ഞ് കുടംബ ജീവിതത്തിന്റെ സന്തുലിത്വം ഉറപ്പു വരുത്തേണ്ടത് കുടുംബിനികളാണ്. നമ്മുടെ അഭിരുചികള്‍ നമ്മുടേതല്ലാതാകുന്ന പുത്തന്‍ ജീവിതക്രമം കുടുംബാന്തരീക്ഷത്തില്‍ ധാര്‍മികവും സാംസ്കാരികവുമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഞെരിഞ്ഞു കഴിയുന്ന ഫ്ലാറ്റ് ജീവിതം പ്രവാസി വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകത തകര്‍ക്കുന്നുണ്ട്. സാമൂഹികമായ ബോധനങ്ങളിലൂടെ കുട്ടികളുടെ ജീവരക്ഷ ഉറപ്പാക്കേണ്ടതും ഉമ്മമാരാണെന്നും ഉത്തമ കുടുംബം, ഉത്തമ സമൂഹം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ എസ്‌എസ്‌എഫ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സ്വാദിഖ് സഖാഫി പെരിന്താറ്റിരി പറഞ്ഞു.മാറാ വ്യാധികളും പ്രതിരോധ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ പ്രമുഖ ഡോക്ടര്‍ ഫിറോസ് ഖാന്‍ ക്ലാസെടുത്തു. പരിപാടിയില്‍ അബ്ദുല്‍കബീര്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഹബീബ് കോയ തങ്ങള്‍, മുജീബ് ഇ. ആര്‍ നഗര്‍, മുസതഫ കെ.ടി പെരുവള്ളൂര്‍, ശരീഫ് മാസ്റ്റര്‍ വെളിമുക്ക്, ഫൈസല്‍ കക്കോടി തുടങ്ങിയവര്‍ സംബന്ധിച്ചു.
source :
മാധ്യമങ്ങള്‍ മനുഷ്യമനസാക്ഷിക്കൊപ്പം നിലയുറപ്പിക്കണം : സെമിനാര്‍
ജിദ്ദ: സമരോത്സുക വായനയുടെ കാല്‍നൂറ്റാണ്ട് എന്ന സന്ദേശത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ നടത്തുന്ന സാഹിത്യ കാമ്പയിനിന്റെ ഭാഗമായി മാധ്യമ രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തി രിസാല സ്റ്റഡി സര്‍ക്കിള്‍ ജിദ്ദ സോണല്‍ കമ്മറ്റി ഷറഫിയ്യ ടേസറ്റി ഓഡിറ്റോറിയത്തില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു. അറബ് ന്യൂസ് പ്രതിനിധി സിറാജ് വഹാബ് (മഹാരാഷ്ട്ര) പ്രത്യേക അഥിതിയായിരുന്നു.
സാമൂഹ്യ മുന്നേറ്റത്തിന്റെ ചാലക ശക്തികളാകേണ്ട മാധ്യമങ്ങള്‍ മൂല്യങ്ങള്‍ മരവിക്കാത്ത മനുഷ്യ മനസാക്ഷിക്കൊപ്പം നിലയുറപ്പിക്കണമെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവുമായ മേഖലകളില്‍ സമൂഹത്തിന് ദിശാബോധം നല്‍കേണ്ട ഉത്തരവാദിത്വം ജനാധിപത്യത്തിന്റെ നാലാം തൂണുകള്‍ക്കുണെ്ടന്നും സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. എസ് എസ് എഫ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സെമിനാറില്‍ വിഷയാവതരണം നടത്തി. പൊതുജനത്തിന്റെ സാമൂഹിക സാംസ്കാരിക ബോധമാണ് മാധ്യമങ്ങളുടെ മൂലധനം. ഒരു സമൂഹത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ അസ്വസ്ഥതകളെ സാമ്പത്തികമായി ഉപയോഗപ്പെടുത്തുന്ന സ്ഥാപനങ്ങള്‍ എന്ന നിലയില്‍ മാധ്യമങ്ങളുടെ ഇടപ്പെടലുകള്‍ സമൂഹിക ദൗത്യത്തിന്റെ നേര്‍ദിശയില്‍ നിന്ന് തെറ്റുബോള്‍ തിരുത്താനുള്ള അവകാശം പൊതു ജനങ്ങള്‍ക്കുണ്ട്. മികച്ച സാങ്കേതിക സംവിധാനങ്ങളുടെ മികവില്‍ ഫ്ലാഷ് വിപ്ലവം നടത്തുന്ന മാധ്യമങ്ങള്‍ വാര്‍ത്തകളുടെ പിന്നാപുറം മറച്ചു വെക്കരുത്. ആടിയും പാടിയും അടിച്ചു പൊളിച്ചും ജീവിക്കുന്ന പുത്തന്‍ സമൂഹത്തിന്റെ ഇംഗിതത്തിനൊപ്പം നില്‍ക്കാനല്ല മാധ്യമങ്ങള്‍ ശ്രമിക്കേണ്ടത്. ഇച്ചാശക്തിയുള്ളവര്‍ ന്യൂനപക്ഷമാണെങ്കിലും അവര്‍ക്ക് കാവല്‍ നില്‍ക്കാന്‍ മാധ്യമങ്ങള്‍ക്കാകണമെന്ന് വിഷയാവതരണത്തില്‍ അദ്ധേഹം പറഞ്ഞു. പൊതുജനാഭിപ്രായം രൂപപ്പെടുത്തന്നതില്‍ ശക്തമായ സ്വാധീനം മാധ്യമങ്ങള്‍ക്കുണ്ട്. എന്നാല്‍ ഈ സ്വാധീനം അഭിപ്രായ സ്വതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റമാകരുതെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ സി പിസ്തോട്ടിനെ ഉദ്ധരിച്ച് അദ്ധേഹം പറഞ്ഞു.
ഇബ്രാഹിം ഷംനാദ്, ഉസ്മാന്‍ ഇരുമ്പുഴി, കുഞ്ഞുമുഹമ്മദ് അഞ്ചച്ചവടി, മജീദ് മാസ്റ്റര്‍ തുടങ്ങിവയര്‍ സംസാരിച്ചു. നജീബ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ഖലീലുറഹ്മാന്‍ നന്ദിയും പറഞ്ഞു.
ഇബ്രാഹിം ഷംനാദ്, ഉസ്മാന്‍ ഇരുമ്പുഴി, കുഞ്ഞുമുഹമ്മദ് അഞ്ചച്ചവടി, മജീദ് മാസ്റ്റര്‍ തുടങ്ങിവയര്‍ സംസാരിച്ചു. നജീബ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ഖലീലുറഹ്മാന്‍ നന്ദിയും പറഞ്ഞു.
source :
musthafa k.t
07/07/2008
Tuesday, July 1, 2008
Subscribe to:
Posts (Atom)