Saturday, September 20, 2008

രിസാല കാലിക പ്രസക്തം : കെ.ഇ.എന്‍

ദോഹ : രിസാല വാരിക കാലിക പ്രസക്തമെന്നു പ്രമുഖചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എന്‍ കുഞ്ഞിമുഹമ്മദ്‌ പറഞ്ഞു. രിസാലയില്‍ പ്രസിദ്ധീകരിക്കുന്ന ഓരോ ലേഖനങ്ങളും ഇന്ന്‌ കേരളം സജീവമായി ചര്‍ച്ചചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ഇതാണ്‌ മറ്റു പസിദ്ധീകരണങ്ങളില്‍ നിന്ന്‌ രിസാലയെ വേറിട്ട്‌ നിര്‍ത്തുന്നത്‌. രിസാല സ്റ്റഡി സര്‍ക്കിള്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയിലാണ്‌ കെ.ഇ.എന്‍ ഇങ്ങനെ പ്രതികരിച്ചത്‌. പാഠപുസ്തകം കേരളത്തില്‍ വിവാദമായപ്പോള്‍ അതിനെ കുറിച്ച്‌ യഥാര്‍ത്ഥ രീതിയില്‍ ലേഖനം എഴുതി പ്രസിദ്ധീകരിച്ചത്‌ അദ്ദേഹം എടുത്തുപറഞ്ഞു. കെ.ഇ.എന്‍ കുഞ്ഞിമുഹമ്മദുമായുള്ള കൂടിക്കാഴ്ച്ചയില്‍ മുഹമ്മദ്‌ വാഴക്കാട്‌, നൗഷാദ്‌ അതിരുമട, ഫഖ്‌റുദ്ധീന്‍ പെരിങ്ങോട്ടുകര, സിദ്ദീഖ്‌ കരിങ്കപ്പാറ തുടങ്ങിയവര്‍ പങ്കടുത്തു.

1 comment:

prachaarakan said...

രിസാല വാരിക കാലിക പ്രസക്തമെന്നു പ്രമുഖചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എന്‍ കുഞ്ഞിമുഹമ്മദ്‌ പറഞ്ഞു. രിസാലയില്‍ പ്രസിദ്ധീകരിക്കുന്ന ഓരോ ലേഖനങ്ങളും ഇന്ന്‌ കേരളം സജീവമായി ചര്‍ച്ചചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ഇതാണ്‌ മറ്റു പസിദ്ധീകരണങ്ങളില്‍ നിന്ന്‌ രിസാലയെ വേറിട്ട്‌ നിര്‍ത്തുന്നത്‌.