ദുബൈ: സാന്ത്വനം എന്ന പേരിൽ എസ് വൈ എസ് നടപ്പിലാക്കുന്ന ജീവകാരുണ്യ, ആതുരസേവന പ്രവർത്തനങ്ങളുടെ തൃശൂർ ജില്ലാതല വിഭവ സമാഹരണ ഉദ്ഘാടനം അൽ ശിഫ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഡോ. മുഹമ്മദ് കാസിമിൽനിന്നും സഹായം സ്വീകരിച്ച് ജില്ലാ ഖാസി സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി നിർവഹിച്ചു. ദുബൈ മർകസിൽ നടന്ന ജില്ലാ മഹല്ല് സൗഹൃദ സംഗമത്തിൽ വെച്ചായിരുന്നു ഉദ്ഘാടനം. ജില്ലാ പ്രസിഡന്റ് പി കെ ബാവദാരിമി സംഗമം ഉദ്ഘാടനം ചെയ്തു.ഒരു കോടി രൂപ ചെലവിട്ടു നടപ്പിലാക്കുന്ന സാന്ത്വനം ഒന്നാം ഘട്ട പദ്ധയിൽ ഉൾപ്പെടുത്തി ആംബുലൻസ് സർവീസ്, 50 മഹല്ലുകളിൽ മെഡിക്കൽ ക്യാമ്പുകൾ, 500 രോഗികൾക്ക് പ്രതിമാസ മെഡിക്കൽ അലവൻസ്, 500 കുടുംബങ്ങൾക്ക് ഭക്ഷ്യറേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തും. സംഗമത്തിൽ മാടവന ഇബ്റാഹീംകുട്ടി മുസ്ലിയാർ, എ കെ അബൂബക്കർ മുസ്ലിയാർ കട്ടിപ്പാറ, കെ ആർ നസ്റുദ്ദേീൻ ദാരിമി, വി സി ഉമർഹാജി, വരവൂർ മുഹ്യിദ്ദേീൻകുട്ടി സഖാഫി, സി എം എ കബീർ മാസ്റ്റർ, സയ്യിദ് ഹുസൈൻ തങ്ങൾ വാടാനപ്പള്ളി, പി എസ് എം കമറുദ്ദീൻ പാവറട്ടി, അബൂബക്കർ ഹാജി നാട്ടിക, കുഞ്ഞിമുഹമ്മദ് സഖാഫി തൊഴിയൂർ, പി എ മുഹമ്മദ് ഹാജി, നവാസ് എടമുട്ടം സംസാരിച്ചു. അബൂബക്കർ സഖാഫി വാടാനപ്പള്ളി അധ്യക്ഷത വഹിച്ചു.
റഫീഖ് എറിയാട്
റഫീഖ് എറിയാട്
1 comment:
സാന്ത്വനം എന്ന പേരിൽ എസ് വൈ എസ് നടപ്പിലാക്കുന്ന ജീവകാരുണ്യ, ആതുരസേവന പ്രവർത്തനങ്ങളുടെ തൃശൂർ ജില്ലാതല വിഭവ സമാഹരണ ഉദ്ഘാടനം അൽ ശിഫ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഡോ. മുഹമ്മദ് കാസിമിൽനിന്നും സഹായം സ്വീകരിച്ച് ജില്ലാ ഖാസി സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി നിർവഹിച്ചു
Post a Comment