ദുബൈ സുന്നി മർകസ്ആസ്ഥാന മന്ദിരം
ഹമദ് അഹ്മദ് അൽ ശൈബാനി ഉദ്ഘാടനം ചെയ്യും
ദുബൈ: പ്രവാസി സമൂഹത്തിൽ ബഹുമുഖ സേവനങ്ങളുമായി പ്രവർത്തിച്ചു വരുന്ന ദുബൈ സുന്നി മർകസിന്റെ പുതിയ ആസ്ഥാനം ഏപ്രിൽ 22ന് രാവിലെ 11ന് ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ഡിപ്പാർട്ട്മന്റ് ഡയറക്ടർ ജനറൽ ഡോ. ഹമദ് ബിൻ അൽ ശൈഖ് അഹ്മദ് അൽ ശൈബാനി ഉദ്ഘാടനം നിർവഹിക്കും. അസി. ഡയറക്ടർ ജനറൽ ഉമർ മുഹമ്മദ് അൽ ഖത്തീബ്, ദുബൈ റെഡ്ക്രസന്റ് ഡയറക്ടർ മുഹമ്മദ് അബ്ദുല്ല അൽ ഹാജ് അൽ സർഊനി, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജന. സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ എന്നിവർക്കു പുറമേ വിവിധ ഗവണ്മന്റ് വകുപ്പു പ്രതിനിധികൾ, സാമൂഹിക സാംസ്കാരിക വ്യവസായ പ്രമുഖർ സംബന്ധിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകുന്നേരം ഏഴിനു നടക്കുന്ന പൊതു സമ്മേളനം എസ്വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുർറഹ്മാൻ ഫൈസി മാരായമംഗലം ഉദ്ഘാടനം ചെയ്യും. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തും. ബശീർ ഫൈസി വെണ്ണക്കോട്, പികെ എം സഖാഫി ഇരിങ്ങല്ലൂർ, ഡോ.എപി അബ്ദുൽ ഹകീം അഷരി സംസാരിക്കും.
ദേര അബൂബക്കർ സിദ്ദീഖ് റോഡിൽ അബുഹൈൽ പോസ്റ്റോഫീസിനു സമീപമാണ് വിപുലമായ സൗകര്യങ്ങളോടെ മർകസിന്റെ പുതിയ ആസ്ഥാനം പ്രവർത്തന സജ്ജമായിരിക്കുന്നത്. പ്രവാസി മലയാളികൾക്കായി ലീഗൽ ഗൈഡൻസ്, തൊഴിൽ മാർഗനിർദേശങ്ങൾ, ലൈബ്രറി, ഖുർആൻ പഠനം, മദ്റസ, സാങ്കേതിക പരിശീലനം, ഹജ്ജ് ഉംറ പഠനം തുടങ്ങിയ സേവനങ്ങൾ പുതിയ ആസ്ഥാനത്ത് സജ്ജീകരിക്കുമെന്ന് പ്രസിഡന്റ് എ.കെ അബൂബക്കർ മുസ്ലിയാർ കട്ടിപ്പാറ അറിയിച്ചു.
ഇസ്ലാമികകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ 20 വർഷമായി പ്രവർത്തിച്ചു വരുന്ന മർകസിന്റെ ആഭിമുഖ്യത്തിൽ മതവിജ്ഞാനം, തുടർ വിദ്യാഭ്യാസം, വെൽഫെയർ, ആതുര സേവനം തുടങ്ങിയ സേവനങ്ങളാണ് നടന്നു വരുന്നത്. പ്രവാസികൾക്ക് ഹജ്ജ്, ഉംറ തീർഥാടനത്തിനും മർകസ് സൗകര്യമൊരുക്കുന്നു. ഔഖാഫ്, റെഡ് ക്രസന്റ്, ദുബൈ മുനിസിപ്പാലിറ്റി തുടങ്ങിയ ഗവണ്മന്റ് വകുപ്പുകളുമായി സഹകരിച്ച് ജീവകാരുണ്യ, സേവന പ്രവർത്തനങ്ങളും നടത്തി വരുന്നു. മർകസ്, എസ്വൈ എസ്, ആർഎസ് സി സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രചാരണ പ്രവർത്തനങ്ങളും തയ്യാറെടുപ്പുകളും പൂർത്തായി വരുന്നതായി സംഘാടക സമതി കൺവീനർ അബദുസ്സലാം സഖാഫി എരഞ്ഞിമാവ് അറിയിച്ചു.
21/04/2010
news : www.ssfmalappuram.com

1 comment:
പ്രവാസി സമൂഹത്തിൽ ബഹുമുഖ സേവനങ്ങളുമായി പ്രവർത്തിച്ചു വരുന്ന ദുബൈ സുന്നി മർകസിന്റെ പുതിയ ആസ്ഥാനം ഏപ്രിൽ 22ന് രാവിലെ 11ന് ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ഡിപ്പാർട്ട്മന്റ് ഡയറക്ടർ ജനറൽ ഡോ. ഹമദ് ബിൻ അൽ ശൈഖ് അഹ്മദ് അൽ ശൈബാനി ഉദ്ഘാടനം നിർവഹിക്കും
Post a Comment