Wednesday, October 12, 2011
റിയാദ് സോണ് ആര് എസ് സി സാഹിത്യോത്സവ് നവംബര് 24ന്
Tuesday, October 4, 2011
Sunday, September 18, 2011
ശിഹാബ് കൊട്ടുകാടിന് റിയാദ് ഐ.സി.എഫ് സ്വീകരണം
Monday, August 29, 2011
Sunday, August 14, 2011
Saturday, August 6, 2011
പേരോട് ഉസ്താദ് ഇന്ന് മുസ്വഫയിൽ
എല്ലാവര്കും സ്വാഗതം
Wednesday, August 3, 2011
പേരോട് ഇന്ന് രാത്രി അബൂദാബിയിൽ പ്രസംഗിക്കുന്നു
എല്ലാവര്കും സ്വാഗതം
Tuesday, July 26, 2011
വൈരാഗ്യം വെടിയുക ,മനസിനെ ലഘൂകരിക്കുക ;പേരോട്
Sunday, July 17, 2011
പേരോട് അബ്ദുറഹിമാൻ സഖാഫി ഇന്ന് മുസഫ്ഫയില്‍
Tuesday, July 5, 2011
Saturday, May 21, 2011
മദ്യം നിരോധിക്കാന്‍ ഐ.സി.എഫ്. മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കും
ജിദ്ദ: സമൂഹത്തിന്റെ നാശത്തിന്ന് പ്രധാന കാരണമായ ലഹരി വസ്തുക്കളുടെ ഉത്പാദനവും വ്യവഹാരവും നിരോധിച്ച് ഉത്തരവിറക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഇസ്ലാമിക് കള്ച്ചറല് ഫൗണ്ടേഷന് ഓഫ് ഇന്ത്യ (ഐ.സി.എഫ്.) കേരള മുഖ്യമന്ത്രിക്ക് നിവേദനം സമര്പ്പിക്കും. മദ്യം നിരോധിക്കുന്നതിലൂടെ തൊഴില്‍ നഷ്ടമാവുന്നവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നും ഐ.സി.എഫ് ആവശ്യപ്പെ ടും. ഇതിന്നായി സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് ഒപ്പുശേഖരണം നടത്തിയിട്ടുണ്ട്. ലഹരി വസ്തുക്കളുടെ വ്യാപനം കാരണം ഏറ്റവുമധികം ദൂഷ്യഫലമനുഭവിക്കുന്നത് പ്രവാസികുടുംബങ്ങളാണ്. ജോലി ആവശ്യാര്ത്ഥം പ്രവാസികളായ പലരുടേയും നാട്ടിലുള്ള മക്കളും മറ്റ് ബന്ധുക്കളുമാണ് പലപ്പോഴും ഈ വിപത്തില്‍ കുടുങ്ങുന്നത്. രക്ഷിതാക്കളുടെ നോട്ടമെത്താത്തത് കൊണ്ട് മദ്യമാഫിയയുടെ കെണിയില്‍ പ്രവാസികളുടെ മക്കള്‍ പെട്ടെന്ന് കുടുങ്ങിപ്പോവുന്നു. തിരിച്ച് നാട്ടിലെത്തുമ്പോഴേക്കും പലര്ക്കും മക്കളെകൊണ്ട് ഉപകാരത്തേക്കാള്‍ ഉപദ്രവമാവുന്ന സാഹചര്യമാണ് മദ്യത്തിന്റെ വ്യാപനം മൂലം സംഭവിക്കുന്നത്. ഭരണകര്ത്താക്കളും പൊതുസമൂഹവും സഹകരിച്ച് ഈ വിപത്തിനെതിരെ രംഗത്തിറങ്ങണമെന്ന് ഐ.സി.എഫ് ആവശ്യപ്പെട്ടു.
{തിന്മയുടെ വിപാടനം, നന്മയുടെ വീണ്ടെടുപ്പ്} എന്ന തലക്കെട്ടില്‍ നടക്കുന്ന ധര്മ്മബോധനം കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ഒപ്പു ശേഖരണത്തില്‍ ഡോ.മുസ്തഫ (എം.ഡി. അല്‍റയാന്‍ ക്ലിനിക്), അബ്ദുല്റഹീം ഫൈസി(ചെയര്മാന്‍,അല്മവാരിദ് ഇന്റര്‍നാഷണല്‍ സ്കൂള്‍), ഷമീര്അഹമ്മദ് (മാനേജര്‍, അല്‍നൂര്‍ മെഡിക്കല്‍ സെന്റര്‍) മറ്റ് പ്രമുഖ വ്യക്തികള്‍ പങ്കാളികളായി. ഏരിയകള്തോറും ബോധവത്കരണം, ലഘുലേഖ വിതരണം, പ്രഭാഷണങ്ങള്‍ എന്നിവ നടന്നുവരുന്നു.
Friday, April 22, 2011
`വായിക്കുക; നിവർന്നു നിൽക്കാൻ` രിസാല കാമ്പയിൻ സൗദിയിൽ ഉജ്ജല തുടക്കം
Wednesday, March 23, 2011
ആർ എസ് സി ബുക്ടെസ്റ്റ്: യു എ ഇ യിൽ 92 കേന്ദ്രങ്ങൾ
ദുബൈ: മീലാദ് കാമ്പയിനോടനുബന്ധിച്ച് ഗൾഫ് മലയാളികൾക്കായി രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) ഗൾഫ് ചാപ്റ്റർ ജി സി സി തലത്തിൽ സംഘടിപ്പിക്കുന്ന നാലാമത് ബുക്ടെസ്റ്റിന് യു.എ. യിൽ 92 കേന്ദ്രങ്ങൾ. മാർച്ച് 25ന് ഗൾഫ് രാജ്യങ്ങളിലെ 250 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. പ്രവാസി രിസാല മദീന പതിപ്പ് അടിസ്ഥാനമാക്കിയാണ് പരീക്ഷ. സഊദി അറേബ്യ, യു എ ഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലുള്ളവർക്ക് പങ്കെടുക്കാം. ഒരു മണിക്കൂർ സമയമാണ് എഴുത്തുപരീക്ഷ. മാർച്ച് 20 വരെ രജിസ്ട്രേഷന് അവസരം ലഭിക്കും. ഓരോ രാജ്യങ്ങളിലും നാഷണൽ-സോൺ എക്സാം ചീഫുമാരും സെന്റർ കോ ഓർഡിനേറ്റർമാരും പ്രവർത്തിക്കും. ആർ എസ് സി പ്രവർത്തകർ നേരിട്ടു സമീപിച്ചാണ് പരീക്ഷാർഥികളെ കെ ത്തുക. ഓൺലൈൻ വഴിയും (www.risalaonline.com) രജിസ്ട്രേഷനു സൗകര്യമൊരുക്കിയിട്ടുണ്ട് സ്ത്രീകൾക്ക് പരീക്ഷ എഴുതാൻ പ്രത്യേക കേന്ദങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഏപ്രിൽ ഒന്നിനു രിസാല ഓൺലൈനിൽ ഫലം പ്രസിദ്ധപ്പെടുത്തും. പരീക്ഷയിൽ മികച്ച വിജയം നേടുന്നവർക്ക് ജി സി സി, നാഷണൽ, സോൺ തലങ്ങളിൽ സമ്മാനങ്ങൾ നൽകും. ബുക്ടെസ്റ്റ് സംബന്ധമായ അന്വേഷണങ്ങൾക്ക് 055 60 21664. ഇ മെയിൽ: rscbooktest@gmail.com
Thursday, March 17, 2011
Thursday, March 10, 2011
Sunday, February 6, 2011
ആര്‍ എസ് സി ജി സി സി സമ്മിറ്റ് സമാപിച്ചു
ദുബായ്: പ്രവാസി യുവാക്കള്‍ക്കിടയില്‍ ജീവിതമൂല്യങ്ങളും സാമ്പത്തിക അച്ചടക്കവും സാമൂഹിക പ്രതിബദ്ധതയും പുലര്‍ത്തുന്ന ജീവിത സംസ്‌കാരം വളര്‍ത്തുന്നതിനുള്ള ബോധവത്കരണശ്രമങ്ങള്‍ക്കും സാംസ്‌കാരിക, സേവനമേഖലയില്‍ സമഗ്രമായ ഇടപെടലുകള്‍ക്കുമുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കി രണ്ടു ദിവസമായി ദുബൈയില്‍ നടന്നുവന്ന രിസാല സ്റ്റഡി സര്ക്കിള് (ആര് എസ് സി) ജി സി സി സമ്മിറ്റ് സമാപിച്ചു.
പ്രവാസി വിദ്യാര്‍ഥികള്‍ക്കിടയില്‍ മണ്ണിനെയും മലയാളത്തെയും പരിചയപ്പെടുത്തുന്ന പരിപാടികള്‍ക്കൊപ്പം നാട്ടില്‍ പ്രൊഫഷണല്‍, സിവില്‍ സര്‍വീസ് പഠനമേഖലയില്‍ പ്രവാസിവിദ്യാര്‍ഥികള്‍ക്ക് അവസരം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്താനും തീരുമാനിച്ചു. തൊഴില്‍, വിദ്യാഭ്യാസം, സാംസ്‌കാരികം, സേവനം, സംസ്‌കരണം, സമ്പര്‍ക്കം, സാങ്കേതികം എന്നീ മേഖലകളില്‍ വിസ്ഡം, കള്‍ചറല്‍ കൗണ്‍സില്‍, പബ്ലിക് റിലേഷന്‍, രിസാല, ട്രെയിനിംഗ് തുടങ്ങി പ്രത്യേക ഉപസമിതികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കും. സംഘടനയുടെ മുഖപത്രമായ രിസാലയെ കൂടുതല്‍ വായനക്കാരിലെത്തിക്കും.
സ്മാര്‍ട്ട് സിറ്റിയുടെ തടസങ്ങള്‍ നീക്കി നിര്‍മാണമാരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനെത്തെയും ഇസ്‌ലാമിക് ബേങ്ക് ആരംഭിക്കുന്നതിന് തടസമില്ലെന്ന കേരള ഹൈകോടതി വിധിയെയും സമ്മിറ്റ് സ്വാഗതം ചെയ്തു. രണ്ടു ദിവസമായി നടന്ന സമ്മിറ്റില്‍ നടന്ന ചര്‍ച്ചകള്‍ക്ക് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ എം സാദിഖ് സഖാഫി, ആര്‍ എസ് സി കോ ഓര്‍ഡിനേറ്റര്‍ ആര്‍ പി ഹുസൈന്‍, ഐ പി ബി ഡയറക്ടര്‍ എം മുഹമ്മ് സാദിഖ് എന്നിവര്‍ നേതൃത്വം നല്‍കി. ജന. കണ്‍വീനര്‍ ലുഖ്മാന്‍ പാഴൂര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മഹ്മൂദ് സഖാഫി, കാസിം പേരാമ്പ്ര (സഊദി), മുഹമ്മദ് കുഞ്ഞ് സഖാഫി, എ കെ ഹകീം, ബശീര്‍ അഹ്മദ്, ഉസ്മാന്‍ കക്കാട്, എച്ച് നജീം, അഹ്മദ് ശറീന്‍ (യു എ ഇ), നിസാര്‍ സഖാഫി, ഹബീബ് അശ്‌റഫ്, ജമാല്‍ കുറ്റിയാടി (ഒമാന്‍), അബ്ദുല്ല വകടര (കുവൈത്ത്), ഫാറൂഖ് സഖാഫി, മഹ്ബൂബ് മാട്ടൂല്‍, നൗശാദ് അതിരുമട (ഖത്തര്‍) എന്നിവര്‍ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിച്ചു.
സമാപന സംഗമം എന്‍ എം സാദിഖ് സഖാഫി ഉദ്ഘാനടനം ചെയ്തു. ഐ സി എഫ് യു എ ഇ നാഷണല്‍ പ്രസിഡന്റ് മുസ്ഥഫ ദാരിമി അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളെ രിസാല വെബ് എഡിറ്റര്‍ അശ്‌റഫ് പ്രഖ്യാപിച്ചു. ആര്‍ പി ഹുസൈന്‍ സമീപന രേഖ അവതരിപ്പിച്ചു. എം മുഹമ്മദ് സാദിഖ്, മുസ്ഥഫ ദാരിമി വിളയൂര്‍, സി എം എ കബീര്‍ മാസ്റ്റര്‍, മുഹമ്മദ് പുല്ലാളൂര്‍, ശരീഫ് കാരശ്ശേരി, പി കെ സി മുഹമ്മദ് സഖാഫി, ഹമീദ് ഈശ്വരമംഗലം, മൊയ്തീന്‍കുട്ടി സഖാഫി പുകയൂര്‍, കുഞ്ഞിമൊയ്തു കാവപ്പുര, സുലൈമാന്‍ കന്മനം സംസാരിച്ചു. ലുഖ്മാന്‍ പാഴൂര്‍ സ്വാഗതവും റസാഖ് മാറഞ്ചേരി നന്ദിയും പറഞ്ഞു
മുസ്തഫ പെരുവല്ലൂർ
Sunday, January 30, 2011
ടെലിക്വിസ്സ് വിജയിയെ പ്രഖ്യാപിച്ചു
29/01/2011
www.ssfmalappuram.com
Wednesday, January 26, 2011
വയലാർ രവി ഇന്ന് മർകസിൽ
ദുബൈ:കേന്ദ്ര വ്യോമയാന, പ്രവാസി കാര്യമന്ത്രി ശ്രീ വയലാര്‍ രവി ഇന്ന് (26-01-2011) ദുബൈ മര്‍കസ് സന്ദര്‍ശിക്കും. വൈകിട്ട് 6 മണിക്കാണ് സന്ദര്‍ശനം. കേന്ദ്ര മന്ത്രിസഭാ വികസനത്തില്‍ വ്യോമയാന വകുപ്പിന്റെ ചുമതല കൂടി ലഭിച്ച അദ്ദേഹത്തിന് ദുബൈ മര്‍കസ് സ്വീകരണവും സംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖ നേതാക്കള്‍ സംബന്ധിക്കും