Saturday, May 21, 2011

മദ്യം നിരോധിക്കാന്‍ ഐ.സി.എഫ്. മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കും


ജിദ്ദ: സമൂഹത്തിന്റെ നാശത്തിന്ന് പ്രധാന കാരണമായ ലഹരി വസ്തുക്കളുടെ ഉത്പാദനവും വ്യവഹാരവും നിരോധിച്ച് ഉത്തരവിറക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഇസ്ലാമിക് കള്ച്ചറല്ഫൗണ്ടേഷന്ഓഫ് ഇന്ത്യ (.സി.എഫ്.) കേരള മുഖ്യമന്ത്രിക്ക് നിവേദനം സമര്പ്പിക്കും. മദ്യം നിരോധിക്കുന്നതിലൂടെ തൊഴില്നഷ്ടമാവുന്നവര്ക്ക് പുതിയ തൊഴിലവസരങ്ങള്സൃഷ്ടിക്കണമെന്നും .സി.എഫ് ആവശ്യപ്പെ ടും. ഇതിന്നായി സമൂഹത്തിന്റെ വിവിധ തുറകളില്പ്രവര്ത്തിക്കുന്നവരില്നിന്ന് ഒപ്പുശേഖരണം നടത്തിയിട്ടുണ്ട്. ലഹരി വസ്തുക്കളുടെ വ്യാപനം കാരണം ഏറ്റവുമധികം ദൂഷ്യഫലമനുഭവിക്കുന്നത് പ്രവാസികുടുംബങ്ങളാണ്. ജോലി ആവശ്യാര്ത്ഥം പ്രവാസികളായ പലരുടേയും നാട്ടിലുള്ള മക്കളും മറ്റ് ബന്ധുക്കളുമാണ് പലപ്പോഴും വിപത്തില്കുടുങ്ങുന്നത്. രക്ഷിതാക്കളുടെ നോട്ടമെത്താത്തത് കൊണ്ട് മദ്യമാഫിയയുടെ കെണിയില്പ്രവാസികളുടെ മക്കള്പെട്ടെന്ന് കുടുങ്ങിപ്പോവുന്നു. തിരിച്ച് നാട്ടിലെത്തുമ്പോഴേക്കും പലര്ക്കും മക്കളെകൊണ്ട് ഉപകാരത്തേക്കാള്ഉപദ്രവമാവുന്ന സാഹചര്യമാണ് മദ്യത്തിന്റെ വ്യാപനം മൂലം സംഭവിക്കുന്നത്. ഭരണകര്ത്താക്കളും പൊതുസമൂഹവും സഹകരിച്ച് വിപത്തിനെതിരെ രംഗത്തിറങ്ങണമെന്ന് .സി.എഫ് ആവശ്യപ്പെട്ടു.





{തിന്മയുടെ വിപാടനം, നന്മയുടെ വീണ്ടെടുപ്പ്} എന്ന തലക്കെട്ടില്നടക്കുന്ന ധര്മ്മബോധനം കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ഒപ്പു ശേഖരണത്തില്ഡോ.മുസ്തഫ (എം.ഡി. അല്റയാന്ക്ലിനിക്), അബ്ദുല്റഹീം ഫൈസി(ചെയര്മാന്‍,അല്മവാരിദ് ഇന്റര്നാഷണല്സ്കൂള്‍), ഷമീര്അഹമ്മദ് (മാനേജര്‍, അല്നൂര്മെഡിക്കല്സെന്റര്‍) മറ്റ് പ്രമുഖ വ്യക്തികള്പങ്കാളികളായി. ഏരിയകള്തോറും ബോധവത്കരണം, ലഘുലേഖ വിതരണം, പ്രഭാഷണങ്ങള്എന്നിവ നടന്നുവരുന്നു.

No comments: