Sunday, March 28, 2010

ആർഎസ്.സി ബുക്ടെസ്റ്റ്‌ ശ്രദ്ധേയമായി

ദുബൈ ഹോർ അൽ അൻസിലെ പരീക്ഷാകേന്ദ്രം

ദുബൈ: രിസാല സ്റ്റഡി സർക്കിൾ ജിസി സി അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ബുക്ടെസ്റ്റിൽ യുഎ ഇയിൽ ആയിരത്തോളം പേർ പരീക്ഷയെഴുതി. മീലാദ്‌ കാമ്പയിന്റെ ഭാഗമായാണ്‌ രിസാല മുത്തുനബി പതിപ്പ്‌ അടിസ്ഥാനമാക്കി പരീക്ഷ സംഘടിപ്പിച്ചതു. സ്ത്രീകളുൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും പങ്കെടുത്ത പരീക്ഷക്ക്‌ രാജ്യത്ത്‌ മുപ്പതു കേന്ദ്രങ്ങളുണ്ടായിരുന്നു. ദുബൈയിലായിരുന്നു കൂടുതൽ കേന്ദ്രങ്ങൾ. പതിനഞ്ചിൽ രണെ​‍്ടണ്ണം വനിതകൾക്കു വേണ്ടിയായിരുന്നു. നാഷണൽ ചീഫ്‌ നൗഫൽ കരുവഞ്ചാലിന്റെ നേതൃത്വത്തിലാണ്‌ ക്രമീകരണങ്ങൾ പൂർത്തിയാക്കിയത്‌. സോണുകളിൽ റിയാസ്‌ ബുറൈമി, ജബാർ മാട്ടൂൽ, ശമീർ അലി, റാശിദ്‌ നരിക്കോട്‌, വിപി എം ശാഫി, സൈനൂദ്ദേ‍ീൻ, മുഹമ്മദ്‌ ബാഖവി, ഇ.കെ മുസ്തഫ, തുടങ്ങിയവർ നേതൃത്വം നൽകി. പരീക്ഷാ കേന്ദ്രങ്ങളിലേക്ക്‌ പരിശീലനം നേടിയ എക്സാമിനർമാരെ നിയോഗിച്ചിരുന്നു. സോൺ കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച വൈകുന്നേരം തന്നെ മൂല്യ നിർണയ ക്യാമ്പും നടന്നു. ഫലം ഏപ്രിൽ ഒന്നിന്‌ ജിസി സി അടിസ്ഥാനത്തിൽ പ്രഖ്യാപിക്കും. ഗൾഫിലെ മറ്റു നാടുകളിലും വെള്ളിയാഴ്ച പരീക്ഷ നടന്നു.
ദോഹ : മീലാദ്‌ കാമ്പയിന്റെ ഭാഗമായി രിസാല സ്റ്റഡി സർക്കിൾ ഗൾഫ്‌ രാജ്യങ്ങളിൽ സംഘടിപ്പിച്ച ബുക്ക്‌ ടെസ്സ്‌ ഖത്തറിലെ ദോഹ, അൽഖോർ എന്നീ രണ്ടു കേന്ദ്രങ്ങളിലായി നടന്നു. രിസാല മുത്ത്‌ നബി അടിസ്ഥാനമാക്കി നടന്ന ബുക്ക്‌ ടെസ്സിൽ 100 കണക്കിന്‌ ആളുകൾ പങ്കെടുത്തു.

ബുക്‌ ടെസ്റ്റ്‌ ചീഫ്‌ കോർഡിനേറ്റർ മുഹ്‌യദ്ധീൻ സഖാഫി പൊന്മള, എസ്‌ എസ്‌ എഫ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ജഅ​‍്ഫർ മാസ്റ്റർ ചേലക്കര, ആർ.എസ്‌.സി നാഷണൽ കമ്മിറ്റി ചെയർമാൻ ഹാഫിള്‌ ഉമറുൽ ഫാറൂഖ്‌ സഖാഫി, ശൗക്കത്ത്‌ സഖാഫി പടിഞ്ഞാറ്റുമുറി, അശ്‌റഫ്‌ സഖാഫി നടക്കാവ്‌, സത്താർ ആലുവ, മൂസ മിസ്ബാഹി എന്നിവർ നേതൃത്വം നൽകി. വൈകീട്ട്‌ ഹസനിയ്യയിലെ രിസാല ഭവനിൽ നടന്ന മൂല്യ നിർണ്ണയ കേമ്പിൽ ആർ എസ്‌ സി നാഷണൽ കമ്മിറ്റി നേതാക്കൾ സംബന്ധിച്ചു. ഏപ്രിൽ ഒന്നിന്‌ ജി.സി.സി അടിസ്ഥാനത്തിൽ ഫലം പ്രഖ്യാപനം നടക്കും. പ്രഖ്യാപിത സമ്മാനം കൂടാതെ ഖത്തറിലെ വിജയിക്ക്‌ ഒരു പവൻ സ്വർണ്ണം പ്രത്യേകമായി നൽകുമെന്ന്‌ സംഘാടകർ അറിയിച്ചു. ഗൾഫ്‌ നാടുകളിൽ എല്ലായിടത്തും ഒരേ സമയത്തായാണ്‌ പരീക്ഷ ക്രമീകരിച്ചതു.


Basheer Vadakut
www.ssfmalappuram.com

Monday, March 15, 2010

ആർ എസ്‌ സി ബുക്ടെസ്റ്റ്‌ ഈ മാസം 26ന്‌

ദുബൈ: മീലാദ്‌ കാമ്പയിനോടനുബന്ധിച്ച്‌ ഗൾഫിലെ പ്രവാസികൾക്കായി രിസാല സ്റ്റഡി സർക്കിൾ (ആർ എസ്‌ സി) ഗൾഫ്‌ ചാപ്റ്റർ സംഘടിപ്പിക്കുന്ന ബുക്ടെസ്റ്റ്​‍്‌ ഈ മാസം 26ന്‌ നടക്കും. പ്രവാചക സന്ദേശം പൊതുസമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ടെസ്റ്റ്‌ സംഘടിപ്പിക്കുന്നത്‌. രിസാല മുത്തുനബി പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള ഒരു മണിക്കൂർ എഴുത്തു പരീക്ഷക്ക്‌ ആറ്‌ ജി സി സി രാജ്യങ്ങളിലായി സോൺ തലത്തിൽ 82 കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്‌. അബദുല്ല വടകര കൺട്രോളറും എൻ എം സ്വാദിഖ്‌ സഖാഫി, വി പി എം ബഷീർ, ലുഖ്മാൻ പാഴൂർ, ടി എ അലി അക്ബർ എന്നിവർ അംഗങ്ങളുമായ എക്സാം ബോർഡാണ്‌ പരീക്ഷക്കു നേതൃത്വം നൽകുന്നത്‌. ഏകോപനത്തിനായി ഓരോ രാജ്യങ്ങളിലും നാഷണൽ എക്സാം ചീഫുമാരായി ഷബീർ മാറഞ്ചേരി (സൗദി), നൗഫൽ കരുവഞ്ചാൽ (യു എ ഇ), മുഹയിദ്ദേ‍ീൻ സഖാഫി (ഖത്തർ), മിഷബ്‌ വില്യാപള്ളി (കുവൈത്ത്‌), റഷീദ്‌ കക്കോവ്‌ (ഒമാൻ), അബ്ദുൽ കരീം സഖാഫി (ബഹ്‌റൈൻ) എന്നിവരും സോൺ കോ-ഓഡിനേറ്റർമാരും പ്രവർത്തിക്കും. പരീക്ഷകൾക്ക്‌ സെന്റർ എക്സാമിനർമാർ നേത്യത്വം നൽകും. ഇതര മതസ്തർക്കും വനിതകൾക്കും പങ്കെടുക്കാൻ പ്രത്ര്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്‌. ഓൺലൈൻ വഴിയും രജിസ്ട്രേഷനു സൗകര്യമുണ്ട്‌. ഏപ്രിൽ ഒന്നിനു രിസാല ഓൺലൈനിൽ ഫലം പ്രസിദ്ധപ്പെടുത്തും. പരീക്ഷയിൽ മികച്ച വിജയം നേടുന്നവർക്ക്‌ ജി.സി.സി, നാഷണൽ, സോൺ തലങ്ങളിൽ സമ്മാനങ്ങൾ നൽകും. ബുക്ടെസ്റ്റ്​‍്‌ സംബന്ധമായ അന്വേഷണങ്ങൾക്ക്‌ സൗദി (0563588429), യു എ ഇ (0509082201), ഖത്തർ (5992562), കുവൈത്ത്‌ (99636057), ഒമാൻ (99668256), ബഹ്‌റൈൻ (39053872) ഇമെയിൽ (​(rsc@risalaonline.com)

www.ssfmalappuram.com

Thursday, March 11, 2010

ഭീകരവാദവും അരാഷ്ട്രീയവാദവും ഫാസിസത്തിന്റെ ഉപോൽപന്നം

മുഹമ്മദ്‌ മുസ്തഫ മുക്കോട്‌

റിയാദ്‌: ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഫാസിസത്തിന്റെ കടന്നുകയറ്റം അനുഭവപ്പെടുന്ന കാലമാണ്‌ ഇതെന്നും ഭീകരവാദവും അരാഷ്ട്രീയവാദവും ഫാസിസത്തിന്റെ ഉപോൽപന്നങ്ങളാണെന്നും രിസാല സ്റ്റഡി സർക്കിൾ (ആർ എസ്‌ സി) റിയാദ്‌ സോൺ സമ്മേളനത്തോട്‌ അനുബന്ധിച്ച്‌ ഫാസിസം, ത്രീവ്രവാദം, അരാഷ്ഠ്രീയത എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാറിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. ഫാസിസവും അരാഷ്ട്രീയതയുമാണ്‌ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഫാസിസത്തിന്റെ ഉപോൽപ്പന്നമായ സാമ്രാജ്യത്വം നാട്ടിൽ അരാചകത്വം സൃഷ്ടിക്കുന്നുവേന്നും സെമിനാറിൽ വിഷയാവതരണം നടത്തിയ മുഹമ്മദ്‌ മുസ്തഫ മുക്കോട്‌ അഭിപ്രായപ്പെട്ടു. രാഷ്ട്രീയക്കാർ മതം കൈകാര്യം ചെയ്യുന്നിടത്താണ്‌ ത്രീവ്രവാതം വളരുന്നതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.


ആർ.എസ്‌.എസ്‌ ത്രീവ്രവാദത്തെ നേരിടാൻ ഇസ്ലാമിക തീവ്രവാദം ഒരിക്കലും പരിഹാരമല്ലെന്നും ആശയത്തെ ആശയം കൊണ്ടാണ്‌ നേരിടേണ്ടതെന്നും ചർച്ചയിൽ പങ്കെടുത്ത്‌ സംസാരിച്ച പ്രവാസി എഴുത്തുകാരനായ എ.പി. അഹമദ്‌ പറഞ്ഞു. ഫാസിസം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം സൃഷ്ടിയല്ലെന്നും എല്ലാ വിഭാഗം ആളുകൾക്കും അതിൽ പങ്കുണെ​‍്ടന്നും അങ്ങിനെ ഒന്നിന്‌ വളരാനുള്ള ആശയപരമായ സൗകര്യം ഇസ്ലാം ഉൾപ്പെടെയുള്ള മതങ്ങളിൽ ചെറിയ വിഭാഗം ഉണെ​‍്ടന്നും ഇത്തരം തമ്മിൽ തല്ല്‌ മുതലെടുക്കുന്ന ശക്തികൾ ലോകത്തെല്ലായിടെത്തുമുണെ​‍്ടന്നും അദ്ധേഹം കൂട്ടിച്ചേർത്തു. വാർത്തകൾ നിലപാടുകളാകാൻ പാടില്ലെന്നും വാർത്തകൾ വാർത്തകൾതന്നെയാകണമെന്നും അതിൽ വന്ന വീഴ്ചകളാണ്‌ മാധ്യമ ഫാസിസത്തിന്റെയും തീവ്രവാദത്തിന്റെയും അരാഷ്ട്രിയതയുടെയുമൊക്കെ സൃഷ്ടിപ്പെന്നും സെമിനാറിൽ സംസാരിച്ച്‌ നജീം കൊച്ചുകലുങ്ക്‌ (ഗൾഫ്‌ മാധ്യമം) അഭിപ്രായപ്പെട്ടു.

വിശ്വഹിന്ദു പരിഷത്തിനെയും ആർ.എസ്‌.ഏശിനെയും ചെല്ലും ചെലവും കൊടുത്ത്‌ വളർത്തിയെടുക്കുന്നതും കാശ്മീരിൽ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുന്ന മുസ്ലിം യുവാക്കളെ സഹായിക്കുന്നതും ഒരേ ശക്തികളാണെന്നും എല്ലാതരം തീവ്രവാദത്തിന്റെയും അടിവേര്‌ പാശ്ചാത്യ ഇസ്ലാം വിരുദ്ധലോബിയാണെന്നും ആർ എസ്‌ സി നാഷണൽ വൈസ്‌ ചെയർമാൻ ഇബ്‌റാഹീം സഖാഫി അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഹിന്ദുവും മുസ്ലിമും കൃസ്ത്യനും ഒരുമെയ്യായി ജീവിക്കണമെന്ന്‌ ആഗ്രഹിച്ച രാഷ്ട്രപിതാവ്‌ കൊലചെയ്യപ്പെട്ടത്‌ നാനാത്വത്തിൽ ഏകത്വമെന്ന ആശയപ്രചാരണത്തിന്‌ ചുക്കാൻ പിടിച്ചതിനാലാണെന്ന്‌ അദ്ദേഹം ഓർമ്മപ്പെടുത്തി.

അധുനിക പ്രചാരണ മാധ്യമങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്താൻ ഇസ്ലാമിക സംഘടനകൾ മുന്നോട്ട്‌ വരണമെന്ന്‌ കെ.യു. ഇഖ്ബാൽ (മലയാളം ന്യൂസ്‌) അഭിപ്രായപ്പെട്ടു. അബ്ദുൽ സലാം വടകര മോഡറേറ്റർ ആയിരുന്നു. സൈനുദ്ദേ‍ഈൻ കുനിയിൽ സ്വാഗതം പറഞ്ഞു. 10/03

Tuesday, March 2, 2010

സൗദിയിൽ പൊതുമാപ്പ്‌: പ്രനാനമന്ത്രിക്ക്‌ ഭീമഹരജി സമർപ്പിച്ചു

ദമാം: 20 ലക്ഷത്തോളം ഇന്ത്യക്കാർ പ്രവാസികളായുള്ള സൗദിയിൽ വിവിധ കാരണങ്ങളാൽ നിയമകുറിക്കിൽ കഴിയുന്നവർക്ക്‌ വേണ്ടി പൊതുമാപ്പ്‌ പ്രഖ്യാപിക്കുന്നതിന്‌ സമ്മർദ്ദം ചെലുത്താൻ രണ്ട്‌ ലക്ഷത്തോളം പ്രവാസി ഇന്ത്യക്കാർ ഒപ്പിട്ട ഭീമ ഹരജി രിസാല സ്റ്റഡി സർക്കിൾ (ആർഎസ്സി) പ്രധാനമന്ത്രിക്ക്‌ സമർപ്പിച്ചു.

സ്പോൺസർമാർ പാസ്പോർട്ട്‌ പിടിച്ച്‌ വച്ചതിനാലോ ഒളിച്ചോടിയെന്ന്‌ പരാതി നൽകിയതിന്റെ പേരിലോ സൗദിയുടെ വിവിധ ഭാഗങ്ങളിൽ രേഖകളില്ലാതെ കഷ്ടപ്പെട്ട്‌ കഴിയുന്ന ആയിരകണക്കിന്‌ ഇന്ത്യക്കാർ ജന്മനാട്ടിലേക്ക്‌ തിരിക്കാൻ അധിക്യതരുടെ കനിവും കാത്ത്‌ കഴിയുന്നുണ്ട്‌. അവരെ നാട്ടിലെത്തിക്കാനുള്ള സംവിധാനം അടിയന്തിരമായി ചെയ്തില്ലെങ്കിൽ പട്ടിണിയും മാരകരോഗങ്ങളും പിടിപ്പെട്ട്‌ ജീവനാശം സംഭവിക്കാൻ സാധ്യതയുണ്ട്‌. ഇക്കാര്യം പരിഹരിക്കുന്നതിന്‌ നയതന്ത്രതല ചർച്ചകൾക്ക്‌ മുൻകൈ എടുക്കണമെന്ന്‌ ആർഎസ്‌ സി നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. സുരക്ഷാ സംവിധാനം കാരണം നേരിൽ നൽകാൻ കഴിയാത്തതിനാൽ ഇമെയിൽ വഴിയാണ്‌ പ്രധാനമന്ത്രിക്ക്‌ നിവേദനം സമർപ്പിച്ചതു.

ഔദ്യോഗിക സന്ദർശനത്തിന്‌ സൗദിയിലെത്തിയ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുന്നതിന്‌ ആർഎസ്‌ സി നാഷണൽ തലത്തിൽ നടത്തിയ ഒപ്പു ശേഖരണത്തിനു മികച്ച പ്രതികരണമാണ്‌ ലഭിച്ചതെന്ന്‌ ഭാരവാഹികൾ പറഞ്ഞു. സൗദിയിലെ ഇരുപഞ്ചോളം സോൺ കമ്മിറ്റികളുടെ നേത്യത്വത്തിൽ യൂനിറ്റ്‌ തലത്തിൽ സ്ക്വാഡുകൾ രൂപീകരിച്ചാണ്‌ പൊതുജനങ്ങളിൽ നിന്ന്‌ ഒപ്പുകൾ ശേഖരിച്ചതു.

കൂടുതൽ വാർത്തകളും ചിത്രങ്ങളും ഇവിടെ >>
01/03/2010