Monday, May 17, 2010

ഭീകരത, തീവ്രവാദം :തെറ്റിദ്ധാരണകൾ തിരുത്തണം: ചെന്നിത്തല


ദോഹ: മനുഷ്യ കുലത്തിന്നാകമാനം ഭീഷണിയും ലോക സമാധാനത്തിന്‌ ആശങ്കയും സമ്മാനിച്ച്‌ ലോകത്ത്‌ വ്യാപിച്ചു കൊണ്ടിരിക്കുന്ന ഭീകര, തീവ്രവാദ ശക്തികളെ ഉന്മൂലനം ചെയ്യേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എല്ലാ ഭിന്നതകളും മറന്ന്‌ മാനവ സമൂഹം ഒന്നായി ഇതിനെതിരെ ശബ്ദിക്കേണ്ട സാഹചര്യം സൃഷ്ടിക്കണമെന്നും എന്നാൽ ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച്‌ മുസ്ലിം സമുദായത്തെ ഭീകരതയുടെ ആലയിൽ തളക്കാനുള്ള സാമ്രാജ്യത്വ ശക്തികളുടെ ശ്രമങ്ങൾക്ക്‌ നമ്മുടെ രാജ്യവും ഭരണീയരും കൂട്ടുനിൽക്കരുതെന്നും ഒറ്റപ്പെട്ട സംഭവങ്ങൾക്ക്‌ അവ ആസൂത്രണം ചെയ്യുന്നവരുടെ അവിവേകമാണെന്നും അവരെ തിരുത്താൻ ശ്രമിക്കുകയാണ്‌ ചെയ്യേണ്ടതെന്നും പ്രവാസി രിസാലയുടെ കാമ്പയിൻ സമാപന, ആർ എസ്‌ സി ഖത്തർ ദേശീയ സമ്മേളനത്തിൽ മുഖ്യാഥിതിയായി സംബന്ധിച്ച്‌ കെ. പി. സി. സി പ്രസിഡണ്ട്‌ രമേശ്‌ ചെന്നിത്തല പ്രസ്താവിച്ചു.

തീവ്രവാദവും ഭീകരതയും അജ്ഞതയുടെ സൃഷ്ടിയാണ്‌. വായനയാണ്‌ മനുഷ്യനെ എല്ലാ അരുതായ്മകളിൽ നിന്നും അകറ്റി നിർത്തുന്നത്‌, ധാർമ്മിക ചേരുവകളാൽ സമ്പന്നമായ വായനയായിരുന്നു കഴിഞ്ഞ കാല മഹത്തുക്കളെ സൃഷ്ടിക്കുന്നതിൽ വലിയ പങ്കു വഹിച്ചതു.ശാസ്കാരിക പ്രതിരോധത്തിന്റെ നവ രൂപമായ വായനയിലൂടെ നമുക്ക്‌ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പ്രതിരോധ ശക്തി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കണമെന്നും അതിന്നായുള്ള പ്രവാസി രിസാലയുടെ ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ ചാരിറ്റി പബ്ലിക്‌ റിലേഷൻ ഡയറക്ടർ ശൈഖ്‌ ഖാലിദ്‌ അഹ്മദ്‌ ഫക്രു സമ്മേളനം ഉദ്ഘാടനം ചെയ്തു. വായന പ്രതിരോധത്തിന്റെ സാംസ്കാരിക മുഖം എന്ന പ്രമേയ പ്രഭാഷണം എസ്‌ എസ്‌ എഫ്‌ സംസ്ഥാന അദ്ധ്യക്ഷൻ സ്വാദിഖ്‌ സഖാഫി പെരിന്താറ്റിരി നടത്തി. മുഹമ്മദലി കുറ്റ്യാടി (ചെയർമാൻ ഗ്രാന്റ്‌ മാർട്ട്‌), ശംസുദ്ദീൻ ഒളകര (എം. ഡി. ക്വാളിറ്റി ഗ്രൂപ്പ്‌) സമ്മാന ദാനം നിർവ്വഹിച്ചു. പി. കെ അഹമ്മദ്‌ മുസ്ലിയാർ, മൊയ്തു ഫൈസി വേളം, കെ. എം. വർഗീസ്‌ (ഐ. സി. സി പ്രസിഡണ്ട്‌), ഡോക്ടർ ശമീർ മൂപ്പൻ (എം.ഡി. അൽറഫ പോളി ക്ലിനിക്ക്‌), കുഞ്ഞബ്ദുല്ല കടമേരി, കെ. കെ. ഉസ്മാൻ (ഇൻകാസ്‌), യൂസുഫ്‌ സഖാഫി അയ്യങ്കേരി, മുഹ്‌യദ്ധീൻ സഖാഫി പൊൻമള പ്രസംഗിച്ചു. ഹാഫിള്‌ ഉമറുൽ ഫാറൂഖ്‌ സഖാഫിയുടെ അദ്ധ്യക്ഷതയിൽ മഹ്ബൂബ്‌ ഇബ്രാഹീം മാട്ടൂൽ സ്വാഗതവും അഹമ്മദ്‌ സഖാഫി പേരാമ്പ്ര നന്ദിയും പറഞ്ഞു.

16/05/2010
basheer vadakut

മാധ്യമങ്ങളുടെ അഭിപ്രായ പ്രകടനങ്ങൾ അതിരു കടക്കുന്നു :ആർ എസ്‌ സി സംവാദം

ദോഹ: ജനാധിപത്യ പ്രക്രിയകളിൽ പങ്കുവഹിക്കുന്ന ഘടകമെന്ന നിലയിൽ മാധ്യമങ്ങളുടെ ഉത്തരവാദിത്വം വലുതാണെന്നും ജനാധിപത്യത്തിന്റെ നാലാം തൂണിന്ന്‌ അപചയം നേരിടുമ്പോൾ ശക്തമായി തിരുത്താനുള്ള ആർജ്ജവം സമൂഹം കാണിക്കണമെന്നും രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച "മാധ്യമ ന്യായങ്ങളിലെ അന്യായങ്ങൾ" എന്ന സംവാദം അഭിപ്രായപ്പെട്ടു. മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ അരികു പറ്റി പ്രവർത്തിക്കുന്ന മാധ്യമങ്ങൾ നടത്തുന്ന ഇടപെടലുകൾ പലപ്പോഴും അതിരു കടക്കുന്നു. വാർത്തകളും വിശകലനങ്ങളും നടത്തുന്നതിൽ തിടുക്കം കാട്ടുന്ന മാധ്യമങ്ങൾ പലപ്പോഴും നിരപരാധിളിൽ പരിക്കേൽപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. സർവ്വ ദേശീയ മാധ്യമ തത്വങ്ങളാണ്‌ ഇതിലൂടെ ലംഘിക്കപ്പെടുന്നതെന്ന്‌ വിഷയാവതരണം നിർവ്വഹിച്ച്‌ എസ്‌ എസ്‌ എഫ്‌ സംസ്ഥാന അദ്ധ്യക്ഷൻ എൻ എം സ്വാദിഖ്‌ സഖാഫി പറഞ്ഞു. കുറ്റവാളികൾ ശിക്ഷിക്കപ്പെടാതിരുന്നാൽ പോലും നിരപരാധികൾ ശിക്ഷിക്കപ്പെടരുതെന്ന ഭരണഘടനാപരമായ തത്വം പുതിയ കാലത്തെ മാധ്യമ പ്രവർത്തനങ്ങളിലൂടെ ലംഘിക്കപ്പെടുന്നുവേന്നും അദ്ദേഹം പറഞ്ഞു.
എൻ എം സ്വാദിഖ്‌ സഖാഫി

മാധ്യമങ്ങൾ സമൂഹത്തിന്റെ അഭിപ്രായ രൂപീകരണത്തിൽ പങ്കാളികളാകുമ്പോൾ സമൂഹം മാധ്യമങ്ങളെ എങ്ങിനെ വിലയിരുത്തുന്നുവേന്ന്‌ കൂടി അറിയണമെന്ന്‌ സംവാദത്തിൽ പ്രസംഗിച്ച പെനിൻസുല ചീഫ്‌ സബ്‌ എഡിറ്റർ ഹുസൈൻ അഹ്മദ്‌ അഭിപ്രായപ്പെട്ടു. കോർപ്പറേറ്റ്‌ താൽപ്പര്യങ്ങൾക്ക്‌ മുൻതൂക്കം കൊടുക്കുന്ന മാധ്യമങ്ങളാണ്‌ മാധ്യമ മര്യാദകൾ ലംഘിക്കുന്നതെന്നും തിരുത്തൽ ശക്തികളായി സമൂഹം മുന്നോട്ട്‌ വരണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ ദുഷിക്കുന്നുവേങ്കിൽ ബ്ലോഗ്പോലുള്ള പുത്തൻ സാങ്കേതിക കലയിലൂടെ അതിനെ പ്രതിരോധിക്കാമെന്നും നിഷ്പക്ഷമെന്നത്‌ ഒരു പക്ഷവുമല്ലെന്നും എല്ലാവർക്കും അവരുടേതായ പക്ഷം ഉണ്ടെന്നും ഇന്ത്യൻ മീഡിയാ ഫോറം പ്രസിഡണ്ട്‌ അശ്‌റഫ്‌ തൂണേരി പറഞ്ഞു. സംവാദത്തിൽ കോയ കൊണ്ടോട്ടി (കെ എം സി സി) എം.ടി നിലമ്പൂർ എന്നിവർ പ്രസംഗിച്ചു.

അശ്‌റഫ്‌ തൂണേരി
ആർ എസ്‌ സി ചെയർമാൻ ഹാഫിള്‌ ഉമറുൽ ഫാറൂഖ്‌ സഖാഫിയുടെ അദ്ധ്യക്ഷതയിൽ നടന്ന സംവാദത്തിൽ മഹ്ബൂബ്‌ ഇബ്രാഹീം മാട്ടൂൽ സ്വാഗതവും നൗഷാദ്‌ അതിരുമട നന്ദിയും പറഞ്ഞു. 16/05/2010

Sunday, May 16, 2010

എസ്.വൈ.എസ്. യുഎഇ നാഷണൽ ഡെലിഗേറ്റ്സ് മീറ്റ്

ദുബൈ മർകസിൽ ചേർന്ന എസ്.വൈ.എസ് . യു.എ.ഇ. നാഷണൽ ഡെലിഗേറ്റ്സ് മീറ്റിൽ വിവിധ എമിറേറ്റുകളിൽ നിന്നായി പ്രത്യേകം ക്ഷണിക്കപ്പെട്ട ഇരുന്നോറോളം പ്രതിനിധികൾ പങ്കെടുത്തു. ദുബൈ മർകസിന്റെ പുതിയ ആസ്ഥന മന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ നടന്ന സംഗമത്തിൽ പി.കെ.എം. സഖാഫി ഇരിങ്ങല്ലൂർ പ്രഭാഷണം നടത്തി. ‘റോഡ് റ്റു സക്‌സസ്’ എന്ന ടൈറ്റിലിൽ സ്ലൈഡ് പ്രദർശനത്തോട് കൂടി പ്രൊഫ.ഷാജു ജമാലുദ്ദീൻ നയിച്ച ഇൻന്ററാക്ഷൻ ക്ലാസും ഉണ്ടായിരുന്നു.

പി.കെ.എം.സഖാഫി ഇരിങ്ങല്ലൂർ


പ്രൊഫ.ഷാജു ജമാലുദ്ദീൻ


സദസ്സ് ഒരു വീക്ഷണം


14-05-2010 വെള്ളിയാഴ്ച ജുമുഅക്ക് ശേഷം നടന്ന സംഗമം മഗ്‌രിബ് നിസ്കാരത്തോടെ സമാപിച്ചു. എസ്.വൈ.എസ്. യു.എ.ഇ നാഷണൽ കമ്മിറ്റി പ്രസിഡണ്ട് എ.കെ. കട്ടിപ്പാറ അദ്യക്ഷത വഹിച്ച സംഗമത്തിൽ ജന.സെക്രട്ടറി പ്രൊഫ. യു.സി. അബ്ദുൽ മജീദ് സ്വാഗതവും , അബ്ദുല്ല സഖാഫി കട്ടയാട് നന്ദിയും പറഞ്ഞു.


ഗ്രൂപ്പ് ഡിസ്കഷൻ

Wednesday, May 12, 2010

വേണം മീഡിയാ നിയന്ത്രണ നിയമം: RSC മാധ്യമ സംവാദം


ഇസ്ലാമിക്‌ പബ്ലിഷിങ്ങ്‌ ബ്യൂറോ ഡയരക്ടർ മുഹമ്മദ്‌ സ്വാദിക്ക്‌ വെളിമുക്ക്‌

കുവൈത്ത്‌: സേൻസേഷണിസവും കിടമത്സരവും കച്ചവട താത്പര്യവും വാർത്താ മാധ്യമങ്ങളെ അധാർമ്മികതയുടെ കൂത്തരങ്ങാക്കി മാറ്റിയിരിക്കുന്നു വേന്ന്‌ രിസാല സ്റ്റഡി സർക്കിൾ കുവൈത്ത്‌ ചാപ്റ്റർ സംഘടിപ്പിച്ച മാധ്യമ സംവാദത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. നേരിന്റെ അംശം പ്പോലും ഇല്ല എന്ന്‌ പരിപൂർണ്ണ ബോധ്യമുള്ളപ്പോഴും സമൂഹത്തിൽ ഛിദ്രതയും വ്യക്തികൾക്ക്‌ മാനഹാനിയും ഉണ്ടാക്കുന്ന വാർത്തകളും സ്റ്റോറികളും പടച്ച്‌ വിടുന്നതിൽ മീഡിയകൾ മത്സരിക്കുകയാണ്‌. നാടിന്റെ മഹനീയ പാരമ്പര്യത്തേയും മതേതരമൂല്യങ്ങളേയും നശിപ്പിക്കാനും അവിശ്വാസത്തിന്റെ വിഷ വിത്തുകൾ വിതക്കാനും ഈ മത്സരം കാരണമാവുന്നു. വിഷയം ഭീകരതയാവെട്ടെ, കൊലപാതകമാവട്ടെ, രാഷ്ട്രിയമാവട്ടെ, ഭൂരിപക്ഷ വിഭാഗങ്ങളെ ത്യപ്തിപ്പെടുത്തുന്ന വിധത്തിൽ അവ അവതരിപ്പിക്കാനും തങ്ങളുടെ സർക്കുലേഷനും വരുമാനവും അതുവഴി വർദ്ധിപ്പിക്കാനുമാണ്‌ മീഡിയകൾ ലക്ഷ്യമാക്കുന്നത്‌.

സമൂഹത്തിന്‌ യധാർത്ഥ വസ്തുത അറിയിച്ചു കെടിക്കാനും അവരെ ബോധവത്കരിക്കാനും ബാധ്യസ്ഥരായ മീഡിയ തീർത്തും വിരുദ്ധ ദിശയിലൂടെ നീങ്ങുകയും ധാർമികതക്കും സാമൂഹ്യ നന്മക്ക് ഒട്ടും വിലകൽപ്പിക്കാതെ കേവലം കച്ചവടക്കാർ മാത്രമാവുകയും ചെയ്തിരിക്കുന്ന വർത്തമാന പ്രതി സന്ധി നേരിടാൻ ബദൽ മീഡിയാ ശക്തികളെ ഉയർത്തികൊണ്ടു വരാനും അധാർമിക പ്രചാരക മീഡിയ ശക്തികളെ അറിഞ്ഞ്‌ പ്രതിരോധിക്കാനും സമൂഹം തയ്യാറാവേണ്ടിയിരിക്കുന്നു, ചർച്ച അവതരിപ്പിച്ചു കൊണ്ട്‌ ഇസ്ലാമിക്‌ പബ്ലിഷിങ്ങ്‌ ബ്യൂറോ ഡയരക്ടർ മുഹമ്മദ്‌ സ്വാദിക്ക്‌ വെളിമുക്ക്‌ പ്രസ്താവിച്ചു. തുടർന്ന്‌ ചർച്ചയിലിടപെട്ടു സംസാരിച്ച മുതിർന്ന മാധ്യമ പ്രവർത്തകനായ സിദ്ദേ‍ീഖ്‌ വലിയകത്ത്‌, ആധുനിക മീഡിയ ഒരു കച്ചവട സ്ഥാപനമായതിനാൽ അവർ കൂടുതൽ ലാഭം കിട്ടുന്ന ഉൽപന്നങ്ങൾക്ക്‌ മുൻഗണന നൽകും. ഉപഭോക്താക്കളായ നാം ബോധവാൻമരാവുകയാണ്‌ ഇവിടെ പ്രതിവിധിയെന്ന്‌ അഭിപ്രായപെട്ടു. മാധ്യമങ്ങളെ കണ്ണടച്ചു വിശ്വസിക്കുന്നതിനു പകരം നാം സ്വയം തിരിച്ചറിവുണ്ടാവാൻ ശ്രമിക്കുകയും ആ തിരിച്ചറിവിന്റെ ബലത്തിൽ മാധ്യമങ്ങളെ വിലയിരുത്തുകയും ചെയ്താൽ ഒരളവുവരെ സ്വയം ചതിയിലകപ്പെടുന്നത്‌ ഒഴിവാക്കാം മാധ്യമങ്ങളിൽ നിന്ന്‌ ധാർമികത പ്രതീഷികേണ്ടതില്ല. എന്നാൽ മാധ്യമ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നത്‌ സ്വീകാര്യവുമല്ല മുഹമ്മദ്‌ റായാസ്‌ (അയനം) നയം വ്യക്തമാക്കി.

മുഹമ്മദ്‌ റായാസ്‌ (അയനം)


ബഹു രാഷ്ട്ര കുത്തകരായ മീഡിയാ ഭീമൻമാർക്കിടയിൽ ഇടതു-മതേതര-സാമ്യാജ്യത്വ വിരുദ്ധ ചേരി, മീഡിയാ രംഗത്തും ശക്തി പ്രാപിക്കുകയാണ്‌ വർത്തമാന പ്രതിസന്ധിക്ക്‌ പരിഹാരമെന്നായിരിന്നു ദേശാഭിമാനിയുടെ സാം പൈനുമൂട്‌ അഭിപ്രായപ്പെട്ടത്‌. സമൂഹത്തിലെ എല്ലാ വിഭാഗവും ധാർമികതയും നീതിയും പുലർത്തിയാലല്ലാതെ സുഗമമായ സാമൂഹ്യ ജീവിതം സാധ്യമാവില്ല. അതു കൊണ്ട്‌ തന്നെ സാമൂഹ്യ ശാസത്രത്തിന്റെ ഭാഗമായ മീഡിയക്കും അതിൽ നിന്ന്‌ ഒഴിഞ്ഞ്‌ നിൽക്കാൻ സാധ്യമല്ല. സ്വാതന്ത്ര്യം സമൂഹ നന്മയ്ക്ക്‌ എതിരായി ഉപയോഗിക്കുന്നുവേങ്കിൽ അതിനെ തടയൽ സാമൂഹ്യ ബാധ്യതയാണ്‌. നിയന്ത്രണ വിധേയമല്ലാത്ത ഒന്നും സാമൂഹ്യ നന്മക്ക്‌ അനുഗുണമാവില്ല എന്ന പൊതുതത്വം ഉൾക്കൊണ്ട്‌ മീഡിയാരംഗത്തെ ഗുണപരമായ രീതിയിൽ നിയന്ത്രിക്കാൻ കർശന നിയമ നിർമ്മാണം അനിവാര്യമാണ്‌. വിവരവകാശ നിയമത്തെ മാത്യകയാക്കി വാർത്തയുടെ സ്രോതസ്സ്‌ അറിയിക്കാൻ സാധ്യമാവുന്ന നിയമം മാത്രമാണ്‌ മീഡിയാ ധാർമികവത്കരണത്തിനുള്ള പോം വഴി. ചർച്ചകൾക്ക്‌ മറുപടി പറഞ്ഞു കൊണ്ട്‌ അബദുല്ലവടകര പ്രസ്താപിച്ചു. അബ്ദുൽ സത്താർ തയ്യിൽ, സാത്താർ കുന്നിൽ, അഹ്മദ്‌ കെ മാണിയൂർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു അബ്ദുൽ ഹകീം ദാരിമി പ്രാർത്ഥന നടത്തി ആർഎസ്‌ സി കൺവീനർ ശുഐബ്മുട്ടം സ്വാഗതം പറഞ്ഞു. 10/05/2010

സദസ്സ്

www.ssfmalappuramc.om

Friday, May 7, 2010

SSF സംസ്ഥാന സെക്രട്ടറി കലാം മാവൂർ യു.എ.ഇയിൽ

ദുബൈ: എസ്എസ്എഫ്‌ സംസ്ഥാന സെക്രട്ടറി അബ്ദുൽ കലാം മാവൂരിന്റെ യു.എ.ഇ പര്യടനം ആരംഭിച്ചു. `വായന: പ്രതിരോധത്തിന്റെ സാംസ്കാരിക മുഖം` എന്ന പ്രമേയത്തിൽ നടക്കുന്ന രിസാല പ്രചാരണ കാമ്പയിൻ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകാനാണ്‌ അദ്ദേഹം യു.എ. ഇയിൽ എത്തിയത്‌. വിവിധ എമിറേറ്റുകളിൽ നടക്കുന്ന പരിപാടികളിൽ അദ്ദേഹം സംബന്ധിക്കും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ RSC ദേശീയ നേതാക്കൾ ഊഷ്മള വരവേല്പ്പ്‌ നൽകി. വിശദ വിവരങ്ങൾക്ക്‌: 050 5308295

report by :Musthafa E K

Thursday, May 6, 2010

ആർ എസ്‌ സി മാധ്യമ സംവാദം

ദോഹ: ഖത്തർ നാഷനൽ കമ്മിറ്റി മാധ്യമന്യായങ്ങളിലെ അന്യായങ്ങൾ എന്ന വിഷയത്തിൽ മാധ്യമ സംവാദം സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട്‌ 6:30 ന്‌ ദോഹ ഐ.സി.സി മുംബൈ ഹാളിൽ നടക്കുന്ന സംവാദത്തിൽ എസ്‌എസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ സ്വാദിഖ്‌ സഖാഫി പെരിന്താറ്റിരി മുഖ്യ പ്രഭാഷണം നടത്തും.

05/05/2010
www.ssfmalappuram.com