Thursday, April 29, 2010

നല്ല വായന നിലക്കുന്നിടത്ത് അധാർമ്മികത വളരുന്നു; വടശ്ശേരി



രിസാല കാമ്പയിന്റെ ഭാഗമായി റിയാദിൽ മലയാളം ന്യൂസ്‌ എഡിറ്റർ ഇൻ ചീഫ്‌ ഫാറൂഖ്‌ ലുഖ്മാന്‌ കെ.എസ്‌. രാജൻ രിസാല കൈമാറുന്നു.


റിയാദ്‌: നല്ല വായന നിലക്കുന്നിടത്താണ്‌ അധാർമിക പ്രവണതകളും അസാൻമാർഗിക ചിന്തകളും ഉടലെടുക്കുന്നതെന്നും പ്രവാസികളുടെ നല്ല ചിന്തക്ക്‌ നേർദിശ കാണിക്കുന്നതിന്‌ പ്രവാസി രിസാലക്ക്‌ കഴിയുമെന്ന്‌ ഇതുവരെയുള്ള ലക്കങ്ങൾ വിയിരുത്തി വടശേരി ഹസൻ മുസ്ലിയാർ പ്രസ്താവിച്ചു. വായന; പ്രതിരോധത്തിന്റെ സാംസ്കാരികമുഖം എന്ന സന്ദേശവുമായി ഒരുമാസം നീണ്ടു നിൽക്കുന്ന രിസാല കാമ്പയിന്റെ റിയാദ്‌ സോൺ തല ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാമ്പയിന്റെ ഭാഗമായി 'മാധ്യമ ന്യായങ്ങളിലെ അന്യായങ്ങൾ' എന്ന വിഷയത്തിൽ സംവാദം, രിസാല ദിനം, പ്രശ്നോത്തരി തുടങ്ങിയ പരിപാടികൾ നടക്കും. റിയാദിൽ നിന്ന്‌ പുതിയ 3000 വരിക്കാരെയാണ്‌ ലക്ഷ്യമിടുന്നത്‌. ചെയർമാൻ അബ്ദുൽ ബാരി പെരിമ്പലം ആധ്യക്ഷം വഹിച്ചു. മുനീർ കൊടുങ്ങല്ലൂർ വിഷയവതരണം നടത്തി. ഗൾഫ്‌ ചാപ്റ്റർ കൺവീനർ ലുഖ്മാൻ പാഴൂർ കാമ്പയിൻ പദ്ധതി അവതരിപ്പിച്ചു. സോൺ കൺവീനർ കരീം തിരൂർ സ്വാഗതവും അബ്ദുൽ റഹിം കോട്ടക്കൽ നന്ദിയും പറഞ്ഞു.

29/04/2010



Monday, April 26, 2010

ഫുജൈറ മേഖലാ സുന്നീ സമ്മേളനം 29 ന്


ഫുജൈറ മേഖലാ സുന്നീ സമ്മേളനം 29 ന്

വായന; പ്രതിരോധത്തിന്റെ സാംസ്കാരിക മുഖം: രിസാല കാമ്പയിൻ

ആർ എസ് സി ഫർവാനിയ്യ സോൺ സമ്മേളനത്തിൽ ഐ പി ബി ഡയറക്ടർ എം മുഹമ്മദ്‌ സ്വാദിഖ്‌ പ്രസംഗിക്കുന്നു അ​‍ാലലി ങൗയമൃമസ 25/04/2010

റിയാദ്‌: വായന; പ്രതിരോധത്തിന്റെ സാംസ്കാരികമുഖം എന്ന സന്ദേശവുമായി ഒരുമാസം നീണ്ടു നിൽക്കുന്ന രിസാല കാമ്പയിൻ പ്രവർത്തനങ്ങൾക്ക്‌ തുടക്കമായി. ഗൾഫ്‌ മലയാളികളുടെ സർഗാത്മക സാക്ഷാത്കാരം പ്രവാസി രിസാല അടുത്തലക്കത്തോടെ പ്രസിദ്ധീകരണത്തിന്റെ ഒരാണ്ട്‌ പൂർത്തിയാക്കുകയാണ്‌. പ്രവാസികൾ നെഞ്ചോടു ചേർത്ത രിസാലക്ക്‌ ഗൾഫ്‌ നാടുകളിൽ അപ്രതീക്ഷിത സ്വീകരണമാണ്‌ ലഭിച്ചതു. വാർഷികാഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 15 മുതൽ മെയ്‌ 15 വരെ പ്രചാരണ കാലമാണ്‌. കാമ്പയിൻ കാലയളയിൽ പ്രവാസി രിസാല ഗൾഫ്‌ രാജ്യങ്ങിൽ മാത്രം പുതിയ 25000 വരിക്കാരെയാണ്‌ ലക്ഷ്യമിടുന്നത്‌.

ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി 'മാധ്യമ ന്യായങ്ങളിലെ അന്യായങ്ങൾ' എന്ന വിഷയത്തിൽ സംവാദങ്ങൾ, രിസാല ദിനം, പ്രശ്നോത്തരി, ദേശീയ സംഗമം തുടങ്ങിയ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്‌. മലയാളത്തിലെ ഒരു ആനുകാലിക പ്രസിദ്ധീകരണത്തിന്‌ ജിസിസി രാജ്യങ്ങളിൽ ഒരേസമയം എഡിഷൻ തുടങ്ങാനായത്‌ ആദ്യമായിട്ടായിരുന്നു. ആദ്യഘട്ടത്തിൽ തന്നെ ആയിരങ്ങളുടെ കൈകളിലേക്കാണ്‌ രിസാലയെത്തിയത്‌. കാമ്പയിൻ പ്രവർത്തനങ്ങൾക്ക്‌ നേരിട്ട്‌ നേതൃത്വം നൽകുന്നതിന്‌ സംസ്ഥാന നേതാക്കൾ എല്ലാ ഗൾഫ്‌ രാജ്യങ്ങളിലും പര്യടനം നടത്തുന്നുണ്ട്‌. കേരളത്തിലെ രിസാല കാമ്പയിൻ പ്രവർത്തനങ്ങളും ഇതേ കാലയളവിലാണ്‌ നടക്കുന്നത്‌. നാട്ടിലെ എസ്‌എസ്‌എഫ്‌ പ്രവർത്തകർക്കൊപ്പം ഗൾഫ്‌ നാടുകളിലെ ആർ എസ് സി പ്രവർത്തകരും പ്രചാരണ പ്രവർത്തനങ്ങളിൽ ആവേശത്തോടെയാണ്‌ രംഗത്തിറങ്ങിയിട്ടുള്ളത്‌. വാർഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ ജിസിസി രാജ്യങ്ങളിൽ നടക്കുന്ന പരിപാടികളിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.


Wednesday, April 21, 2010

ദുബൈ മർകസ്,പുതിയ ആസ്ഥാന മന്ദിരം ഉത്ഘാടനം 22 ന്

ദുബൈ സുന്നി മർകസ്‌ആസ്ഥാന മന്ദിരം
ഹമദ്‌ അഹ്മദ്‌ അൽ ശൈബാനി ഉദ്ഘാടനം ചെയ്യും


ദുബൈ: പ്രവാസി സമൂഹത്തിൽ ബഹുമുഖ സേവനങ്ങളുമായി പ്രവർത്തിച്ചു വരുന്ന ദുബൈ സുന്നി മർകസിന്റെ പുതിയ ആസ്ഥാനം ഏപ്രിൽ 22ന്‌ രാവിലെ 11ന്‌ ദുബൈ ഇസ്ലാമിക്‌ അഫയേഴ്സ്‌ ആൻഡ്‌ ചാരിറ്റബിൾ ഡിപ്പാർട്ട്‌മന്റ്‌ ഡയറക്ടർ ജനറൽ ഡോ. ഹമദ്‌ ബിൻ അൽ ശൈഖ്‌ അഹ്മദ്‌ അൽ ശൈബാനി ഉദ്ഘാടനം നിർവഹിക്കും. അസി. ഡയറക്ടർ ജനറൽ ഉമർ മുഹമ്മദ്‌ അൽ ഖത്തീബ്‌, ദുബൈ റെഡ്ക്രസന്റ്‌ ഡയറക്ടർ മുഹമ്മദ്‌ അബ്ദുല്ല അൽ ഹാജ്‌ അൽ സർഊനി, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജന. സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ എന്നിവർക്കു പുറമേ വിവിധ ഗവണ്‍മന്റ്‌ വകുപ്പു പ്രതിനിധികൾ, സാമൂഹിക സാംസ്കാരിക വ്യവസായ പ്രമുഖർ സംബന്ധിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച്‌ വൈകുന്നേരം ഏഴിനു നടക്കുന്ന പൊതു സമ്മേളനം എസ്‌വൈ എസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അബ്ദുർറഹ്മാൻ ഫൈസി മാരായമംഗലം ഉദ്ഘാടനം ചെയ്യും. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തും. ബശീർ ഫൈസി വെണ്ണക്കോട്‌, പികെ എം സഖാഫി ഇരിങ്ങല്ലൂർ, ഡോ.എപി അബ്ദുൽ ഹകീം അഷരി സംസാരിക്കും.

ദേര അബൂബക്കർ സിദ്ദീഖ്‌ റോഡിൽ അബുഹൈൽ പോസ്റ്റോഫീസിനു സമീപമാണ്‌ വിപുലമായ സൗകര്യങ്ങളോടെ മർകസിന്റെ പുതിയ ആസ്ഥാനം പ്രവർത്തന സജ്ജമായിരിക്കുന്നത്‌. പ്രവാസി മലയാളികൾക്കായി ലീഗൽ ഗൈഡൻസ്‌, തൊഴിൽ മാർഗനിർദേശങ്ങൾ, ലൈബ്രറി, ഖുർആൻ പഠനം, മദ്‌റസ, സാങ്കേതിക പരിശീലനം, ഹജ്ജ്‌ ഉംറ പഠനം തുടങ്ങിയ സേവനങ്ങൾ പുതിയ ആസ്ഥാനത്ത്‌ സജ്ജീകരിക്കുമെന്ന്‌ പ്രസിഡന്റ്‌ എ.കെ അബൂബക്കർ മുസ്ലിയാർ കട്ടിപ്പാറ അറിയിച്ചു.
ഇസ്ലാമികകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ 20 വർഷമായി പ്രവർത്തിച്ചു വരുന്ന മർകസിന്റെ ആഭിമുഖ്യത്തിൽ മതവിജ്ഞാനം, തുടർ വിദ്യാഭ്യാസം, വെൽഫെയർ, ആതുര സേവനം തുടങ്ങിയ സേവനങ്ങളാണ്‌ നടന്നു വരുന്നത്‌. പ്രവാസികൾക്ക്‌ ഹജ്ജ്‌, ഉംറ തീർഥാടനത്തിനും മർകസ്‌ സൗകര്യമൊരുക്കുന്നു. ഔഖാഫ്‌, റെഡ്‌ ക്രസന്റ്‌, ദുബൈ മുനിസിപ്പാലിറ്റി തുടങ്ങിയ ഗവണ്‍മന്റ്‌ വകുപ്പുകളുമായി സഹകരിച്ച്‌ ജീവകാരുണ്യ, സേവന പ്രവർത്തനങ്ങളും നടത്തി വരുന്നു. മർകസ്‌, എസ്‌വൈ എസ്‌, ആർഎസ്‌ സി സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രചാരണ പ്രവർത്തനങ്ങളും തയ്യാറെടുപ്പുകളും പൂർത്തായി വരുന്നതായി സംഘാടക സമതി കൺവീനർ അബദുസ്സലാം സഖാഫി എരഞ്ഞിമാവ്‌ അറിയിച്ചു.

21/04/2010
news : www.ssfmalappuram.com

Saturday, April 3, 2010

ആർ എസ് സി ബുക്ടെസ്റ്റ്‌ ഫലം പ്രഖ്യാപിച്ചു

റൈഹാനത്ത്‌, സൈനബ എന്നിവർക്ക്‌ ഒന്നാം സ്ഥാനം

Exam Result 2010

റിയാദ്‌: മീലാദ്‌ കാമ്പയിന്റെ ഭാഗമായി രിസാല സ്റ്റഡി സർക്കിൾ (ആർ എസ്‌ സി) ഗൾഫ്‌ ചാപ്റ്റർ ജി സി സി അടിസ്ഥാനത്തിൽ സംഘടിപ്പിച്ച വിജ്ഞാന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. രിസാല മുത്തു നബി പതിപ്പ്‌ അടിസ്ഥാനമാക്കി നടന്ന പരീക്ഷയിൽ റൈഹാനത്ത്‌ ശുക്കൂർ മദീന ഖലീഫ (ഖത്തർ), സൈനബ അബ്ദുർറഹ്മാൻ റിയാദ്‌ (സൌദി) എന്നിവർ 100 ശതമാനം മാർക്കു നേടി ഒന്നാം സ്ഥാനം നേടി. ഡോ. ഹൂസൈൻ റൂവി, ശാജിറ സകീർ റൂവി (ഒമാൻ), റിസ അശ്‌റഫ്‌ അബൂദാബി (യു എ ഇ), ശൗക്കത്തലി അസീസിയ്യ (ഖത്തർ), സഹല കുഞ്ഞബ്ദുല്ല റിയാദ്‌ (സൌദി) എന്നിവർ 98 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഉമ്മർകുട്ടി അരീക്കോട്‌ ജിദ്ദ, മൈമൂന അലി റിയാദ്‌, ഹഫ്സത്ത്‌ ഇബ്രാഹിം അജ്മാൻ (യു എ ഇ) എന്നിവർക്കാണ്‌ മൂന്നാം സ്ഥാനം.

നാഷണൽ അടിസ്ഥാനത്തിൽ വിജയികളായവർ:

സൌദി: സൈനബ അബ്ദുർറഹ്മാൻ റിയാദ്‌ (ഫസ്റ്റ്‌), സഹല കുഞ്ഞബ്ദുല്ല റിയാദ്‌ (സെക്കൻഡ്‌), മൈമൂന അലി റിയാദ്‌, ഉമ്മർകുട്ടി അരീക്കോട്‌ ജിദ്ദ (തേർഡ്‌).

യു എ ഇ: റിസ അശ്‌റഫ്‌ അബുദാബി (ഫസ്റ്റ്‌), ഹഫ്സത്ത്‌ ഇബ്രാഹിം അജ്മാൻ (സെക്കൻഡ്‌), നിഷാദ്‌ ദുബൈ, റംല മുഹമ്മദ്‌ ദുബൈ, അബ്ദുശ്ശുക്കൂർ അബുദാബി (തേർഡ്‌)

ഒമാൻ: ഡോ. ഹുസൈൻ റൂവി, ശാജിറ സക്കീർ റൂവി (ഫസ്റ്റ്‌), റസീന അസീസ്‌ റൂവി, നസ്‌റിൻ ആസിഫ്‌ ബൂ അലി (സെക്കൻഡ്‌), ഫെമിന അൻവർ ബൂ അലി, റസീന മുഹമ്മദലി ബൂ അലി (തേർഡ്‌)

കുവൈത്ത്‌: സ്മിഹാൻ അബ്ദുൽ ഖാദർ ജലീബ്‌ (ഫസ്റ്റ്‌), ആശിറ ആബിദ്‌ ജലീബ്‌ (സെക്കൻഡ്‌), അലി സഅദി ഫഹാഹീൽ, അബ്ദുർറസാഖ്‌ പനയത്തിൽ ജലീബ്‌ (തേർഡ്‌)

ബഹ്‌റൈൻ: ശാഹിദ അബ്ദുൽ മജീദ്‌ ഹമദ്‌ ടൗൺ (ഫസ്റ്റ്‌), അമീന ഗുദൈബിയ്യ (സെക്കൻഡ്‌), നജീബ്‌ എം ഹമദ്‌ ടൗൺ (തേർഡ്‌)

ഖത്തർ: റൈഹാനത്ത്‌ ശുക്കൂർ മദീന ഖലീഫ (ഫസ്റ്റ്‌), ശൗക്കത്തലി അസീസിയ്യ (സെക്കൻഡ്‌), റസിയ മദീന ഖലീഫ, റഹീമ ബഷീർ ദോഹ, മുഹമ്മദ്‌ റഫീഖ്‌ അസീസിയ്യ (തേർഡ്‌).

102 കേന്ദ്രങ്ങളിലായി നടത്തിയ പരീക്ഷയിൽ ആറു ഗൾഫ്‌ രാജ്യങ്ങളിൽ നിന്നായി സ്ത്രീകളും വിദ്യാർഥികളും ഉദ്യോഗസ്ഥരുമുൾപെടെ നാലായിരത്തോളം പരീക്ഷാർഥികളിൽ സൌദിയിൽ നിന്നാണ്‌ കൂടുതൽ പേർ. തൊട്ടു പിന്നിൽ യുഎഇ. പ്രവാചക സന്ദേശം പൊതുസമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ടെസ്റ്റ്‌ സംഘടിപ്പിച്ചതു. സ്ത്രീകൾക്കു പ്രത്യേക കേന്ദ്രങ്ങൾ സജ്ജീകരിച്ചിരുന്നു. രജിസ്ട്രേഷൻ, ചോദ്യപേപ്പർ വിതരണം, മാർക്ക്‌ എൻട്രി തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം പൂർണമായും ഓൺലൈനിലൂടെയാണ്‌ നടത്തിയത്‌. മീലാദ്‌ കാമ്പയിനോടനുബന്ധിച്ച്‌ തുടർച്ചയായി ഇതു മൂന്നാം വർഷമാണ്‌ രിസാല സ്റ്റഡി സർക്കിൾ ജി സി സി അടിസ്ഥാനത്തിൽ വിജ്ഞാന പരീക്ഷ നടത്തുന്നത്‌.

ചാപ്റ്റർ കൺട്രോൾ ബോർഡിനു കീഴിൽ നാഷണൽ തലത്തിൽ ചീഫുമാരും സോൺ തലത്തിൽ കോ ഓർഡിനേറ്റർമാരുമാണ്‌ പരീക്ഷയുടെ മേൽനോട്ടം വഹിച്ചതു. പരീക്ഷാ കേന്ദ്രങ്ങളിലേക്ക്‌ പരിശീലനം നേടിയ എക്സാമിനർമാരെയും നിയോഗിച്ചു. വനിതാ കേന്ദ്രങ്ങളിലേക്ക്‌ വനിതാ എക്സാമിനർമാരെയും നിയോഗിച്ചു. പരീക്ഷാ ദിവസം വൈകുന്നേരം സോൺ കേന്ദ്രങ്ങളിൽ നടന്ന മൂല്യനിർണയ ക്യാമ്പും ശ്രദ്ധേയമായി. പരീക്ഷയിൽ പങ്കെടുത്തവർക്കു ലഭിച്ച മാർക്കുകൾ രിസാല ഓൺലൈനിൽ (http://www.risalaonline.com/) ലഭിക്കും. വിജയികൾക്ക്‌ ജി സി സി, നാഷണൽ, സോൺ അടിസ്ഥാനത്തിൽ അതതു രാജ്യത്തു വെച്ചു നടക്കുന്ന ചടങ്ങുകളിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന്‌ എക്സാം കൺട്രോളർ അബുടുല്ല വടകര അറിയിച്ചു.

01/04/2010