രിസാല സ്റ്റഡി സര്‍ക്കിള്‍ ജിദ്ദ സോണല്‍ കമ്മറ്റി അല്‍ മവാരിദ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ സംഘടിപ്പിച്ച 'കുടുംബ വിചാരം' പരിപാടി പ്രവാസി കുടുംബിനികള്‍ക്ക് വേറിട്ടൊരനുഭവമായി. കൊച്ചു കുട്ടികളുടെ കലാപരിപാടികള്‍ സദസ്സിന് കൂടുതല്‍ മാധുര്യം നല്കി.മനുഷ്യ ജീവിതത്തിന് മുമ്പൊന്നുമില്ലാത്ത വിധം വില കൂടിയിരിക്കുന്നു. ധൂര്‍ത്തും ധാരാളിത്തവും വെടിഞ്ഞ് കുടംബ ജീവിതത്തിന്റെ സന്തുലിത്വം ഉറപ്പു വരുത്തേണ്ടത് കുടുംബിനികളാണ്. നമ്മുടെ അഭിരുചികള്‍ നമ്മുടേതല്ലാതാകുന്ന പുത്തന്‍ ജീവിതക്രമം കുടുംബാന്തരീക്ഷത്തില്‍ ധാര്‍മികവും സാംസ്കാരികവുമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഞെരിഞ്ഞു കഴിയുന്ന ഫ്ലാറ്റ് ജീവിതം പ്രവാസി വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകത തകര്‍ക്കുന്നുണ്ട്. സാമൂഹികമായ ബോധനങ്ങളിലൂടെ കുട്ടികളുടെ ജീവരക്ഷ ഉറപ്പാക്കേണ്ടതും ഉമ്മമാരാണെന്നും ഉത്തമ കുടുംബം, ഉത്തമ സമൂഹം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ എസ്എസ്എഫ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സ്വാദിഖ് സഖാഫി പെരിന്താറ്റിരി പറഞ്ഞു.മാറാ വ്യാധികളും പ്രതിരോധ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ പ്രമുഖ ഡോക്ടര്‍ ഫിറോസ് ഖാന് ക്ലാസെടുത്തു. പരിപാടിയില്‍ അബ്ദുല്‍കബീര്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഹബീബ് കോയ തങ്ങള്‍, മുജീബ് ഇ. ആര് നഗര്‍, മുസതഫ കെ.ടി പെരുവള്ളൂര്‍, ശരീഫ് മാസ്റ്റര്‍ വെളിമുക്ക്, ഫൈസല്‍ കക്കോടി തുടങ്ങിയവര്‍ സംബന്ധിച്ചു.
source :
4 comments:
............മനുഷ്യ ജീവിതത്തിന് മുമ്പൊന്നുമില്ലാത്ത വിധം വില കൂടിയിരിക്കുന്നു. ധൂര്‍ത്തും ധാരാളിത്തവും വെടിഞ്ഞ് കുടംബ ജീവിതത്തിന്റെ സന്തുലിത്വം ഉറപ്പു വരുത്തേണ്ടത് കുടുംബിനികളാണ്. നമ്മുടെ അഭിരുചികള്‍ നമ്മുടേതല്ലാതാകുന്ന പുത്തന്‍ ജീവിതക്രമം കുടുംബാന്തരീക്ഷത്തില്‍ ധാര്‍മികവും സാംസ്കാരികവുമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഞെരിഞ്ഞു കഴിയുന്ന ഫ്ലാറ്റ് ജീവിതം പ്രവാസി വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകത തകര്‍ക്കുന്നുണ്ട്. സാമൂഹികമായ ബോധനങ്ങളിലൂടെ കുട്ടികളുടെ ജീവരക്ഷ ഉറപ്പാക്കേണ്ടതും ഉമ്മമാരാണെന്നും ഉത്തമ കുടുംബം, ഉത്തമ സമൂഹം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ എസ്എസ്എഫ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സ്വാദിഖ് സഖാഫി പെരിന്താറ്റിരി പറഞ്ഞു.............
പ്രവാസി കുടുംബിനികള്‍ വീട്ടിനകത്ത് ‘അടങ്ങിയൊതുങ്ങി ഇരിക്കണ‘മെന്ന്. അല്ലേ?
best wishes
ashraf jeddah
mr. rajeeve ,
mr.ashraf
thanks for ur comments
Post a Comment