Saturday, August 6, 2011

പേരോട് ഉസ്താദ് ഇന്ന് മുസ്വഫയിൽ

യു എ ഇ യുടെ ആദരീണയരായ ഭരണാധികാരി ഷൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ് യാന്റെ ഔദ്യോഗിക അതിഥിയായി യു എ യില് എത്തിയ മൌലാനാ പേരോട് അബ്ദുറഹിമാന് സഖാഫി ഇന്ന്  രാത്രി ( 06/08/2011 ശനി )  മുസ്വഫ ഐകാഡ് വലിയ പള്ളിയിൽ തറാവീഹിനു ശേഷം റമദാൻ പ്രഭാഷണം നടത്തുന്നു





എല്ലാവര്കും സ്വാഗതം

Wednesday, August 3, 2011

പേരോട് ഇന്ന് രാത്രി അബൂദാബിയിൽ പ്രസംഗിക്കുന്നു

യു എ ഇ യുടെ ആദരീണയരായ ഭരണാ‍ധികാരി ഷൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ അതിഥിയായി യു എ യില്‍ എത്തിയ മൌലാനാ പേരോട് അബ്ദുറഹിമാന്‍ സഖാഫി ഇന്ന് രാത്രി ( 03/08/2011 ബുധന്‍ ) പത്തു മണിക്ക് അബൂദാബി മദീന സായിദ്‌ N M C ഹോസ്പിറ്റലിനടുത്തുള്ള ബിന്‍ ഹമൂദ മസ്ജിദില്‍ (മഞ്ഞപ്പള്ളി)




എല്ലാവര്‍കും സ്വാഗതം

Sunday, July 17, 2011

പേരോട് അബ്ദുറഹിമാൻ സഖാഫി ഇന്ന് മുസഫ്ഫയില്‍

അബൂദാബി - മുസഫ്ഫ (ശഅബിയ്യ 10) യിൽ ഇന്ന് രാത്രി 8.30 നു (17/07/2011 ഞായർ) സുന്നി കൈരളിയുടെ ആവേശമായ പേരോട് അബ്ദുറഹിമാൻ സഖാഫി എമിറേറ്റ്സ് ഫ്വുചർ അക്കാഡമി ഓഡിറ്റോറിയത്തിൽ പ്രഭാഷണം നടത്തുന്നു
More Details Please Contact: 055 8027214

Saturday, May 21, 2011

മദ്യം നിരോധിക്കാന്‍ ഐ.സി.എഫ്. മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കും


ജിദ്ദ: സമൂഹത്തിന്റെ നാശത്തിന്ന് പ്രധാന കാരണമായ ലഹരി വസ്തുക്കളുടെ ഉത്പാദനവും വ്യവഹാരവും നിരോധിച്ച് ഉത്തരവിറക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ഐ.സി.എഫ്.) കേരള മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കും. മദ്യം നിരോധിക്കുന്നതിലൂടെ തൊഴില്‍ നഷ്ടമാവുന്നവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നും ഐ.സി.എഫ് ആവശ്യപ്പെ ടും. ഇതിന്നായി സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് ഒപ്പുശേഖരണം നടത്തിയിട്ടുണ്ട്. ലഹരി വസ്തുക്കളുടെ വ്യാപനം കാരണം ഏറ്റവുമധികം ദൂഷ്യഫലമനുഭവിക്കുന്നത് പ്രവാസികുടുംബങ്ങളാണ്. ജോലി ആവശ്യാര്‍ത്ഥം പ്രവാസികളായ പലരുടേയും നാട്ടിലുള്ള മക്കളും മറ്റ് ബന്ധുക്കളുമാണ് പലപ്പോഴും ഈ വിപത്തില്‍ കുടുങ്ങുന്നത്. രക്ഷിതാക്കളുടെ നോട്ടമെത്താത്തത് കൊണ്ട് മദ്യമാഫിയയുടെ കെണിയില്‍ പ്രവാസികളുടെ മക്കള്‍ പെട്ടെന്ന് കുടുങ്ങിപ്പോവുന്നു. തിരിച്ച് നാട്ടിലെത്തുമ്പോഴേക്കും പലര്‍ക്കും മക്കളെകൊണ്ട് ഉപകാരത്തേക്കാള്‍ ഉപദ്രവമാവുന്ന സാഹചര്യമാണ് മദ്യത്തിന്റെ വ്യാപനം മൂലം സംഭവിക്കുന്നത്. ഭരണകര്‍ത്താക്കളും പൊതുസമൂഹവും സഹകരിച്ച് ഈ വിപത്തിനെതിരെ രംഗത്തിറങ്ങണമെന്ന് ഐ.സി.എഫ് ആവശ്യപ്പെട്ടു.





{തിന്മയുടെ വിപാടനം, നന്മയുടെ വീണ്ടെടുപ്പ്} എന്ന തലക്കെട്ടില്‍ നടക്കുന്ന ധര്‍മ്മബോധനം കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ഒപ്പു ശേഖരണത്തില്‍ ഡോ.മുസ്തഫ (എം.ഡി. അല്‍റയാന്‍ ക്ലിനിക്), അബ്ദുല്‍റഹീം ഫൈസി(ചെയര്‍മാന്‍,അല്‍മവാരിദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍), ഷമീര്‍അഹമ്മദ് (മാനേജര്‍, അല്‍നൂര്‍ മെഡിക്കല്‍ സെന്റര്‍) മറ്റ് പ്രമുഖ വ്യക്തികള്‍ പങ്കാളികളായി. ഏരിയകള്‍തോറും ബോധവത്കരണം, ലഘുലേഖ വിതരണം, പ്രഭാഷണങ്ങള്‍ എന്നിവ നടന്നുവരുന്നു.

Friday, April 22, 2011

`വായിക്കുക; നിവർന്നു നിൽക്കാൻ` രിസാല കാമ്പയിൻ‌ സൗദിയിൽ ഉജ്ജല തുടക്കം

ദമ്മാം: മനുഷ്യപ്രയാണത്തിനു ചന്തയുടെയും ചിന്തയുടെയും രണ്ടു വഴികളാണുള്ളത്‌, ഒന്നു കംബോളത്തിന്റെയും മറ്റൊന്നു ധിഷണയുടെയും. ചിന്തയുടെ ഇന്ധനമാണ്‌ വായന. ചന്തയുടെ വഴി തെരെഞ്ഞെടുക്കുന്നവർ ഒരു പക്ഷെ ധനികരായേക്കാം എന്ന സാധ്യതയാണ്‌ നിലനിൽക്കുന്നതെങ്കിൽ ചിന്തയുടെ വഴി പുൽകുന്നവർ ധന്യരാകുമെന്നതു തീർച്ചയാണ്‌. എവിടെ വായന ഇല്ലാതാകുന്നുവോ അവിടെ ചിന്ത മരവിക്കുകയും സമൂഹം അധപതിക്കുകയും ചെയ്യും എസ്‌ എസ്‌ എഫ്‌ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ആർ എസ്‌ സി ഗൾഫ്‌ കോ-ഓർഡിനേറ്ററുമായ ആർ പി ഹുസൈൻ അഭിപ്രായപ്പെട്ടു. `വായിക്കുക; നിവർന്നു നില്​‍്ക്കാൻ` എന്ന പ്രമേയത്തിൽ രിസാല പ്രചാരണ കാമ്പയിന്റെ നാഷണൽ തല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉൾക്കനമുള്ള രചനകളാണ്‌ കാലത്തെപോലും നക്ഷത്ര പ്രഭയുള്ളതാക്കുന്നത്‌. അക്ഷരമെന്നാൽ നാശമില്ലാത്തത്‌ എന്നാണ്‌. മറ്റൊരു മാധ്യമത്തിനും വായനയെ ഇല്ലാതാക്കാൻ കഴിയില്ല. സാങ്കേതിക വിദ്യയുടെ നല്ല വശങ്ങളിൽ നിന്നും മുഖം തിരിക്കാതെ നല്ലതും ചീത്തയും വേർതിരിച്ചറിയുവാനും നല്ല വായനയിലൂടെ നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ ശരിയായ അനന്തരവകാശികളാകുവാനുള്ള ശ്രമമാണ്‌ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പരന്ന വായന മനുഷ്യനിൽ ധന്യത പ്രസരിപ്പിക്കുന്ന തോടൊപ്പം വിനയാന്വിതരും സാംസ്കാരിക സമ്പന്നരുമാക്കും. വായനാവൈവിധ്യം നഷ്ടപ്പെടാതെ അതിന്റെ പരിമളം പരത്താനുള്ള സോദ്ദേശ്യ ശ്രമങ്ങളാണ്‌ കാലഘട്ടം നമ്മോട്‌ ആവശ്യപ്പെടുന്നത്‌. എന്തിനു വായിക്കണം എന്തു വായിക്കണം എന്നിത്യാദി ചോദ്യങ്ങൾക്ക്‌ കൃത്യമായ മറുപടി കണെ​‍്ടത്തി കേവലം അതിനുമപ്പുറം തിരിച്ചറിവിലേക്കു നയിക്കുന്ന വായനകളാണ്‌ കാലാതീതമായി നിലനിൽക്കുകയെന്ന്‌ ആദ്ദേഹം ഒർമ്മപ്പെടുത്തി. കാമ്പയിന്റെ ഭാഗമായി റിയാദ്‌, ജിദ്ദ, ദമ്മാം എന്നിവടങ്ങളിൽ സെമിനാർ, സോൺ തല­ങ്ങ­ളിൽ ഓപ്പൺ ഫോറ­ങ്ങളും സംഘടിപ്പി­ക്കും. എസ്‌ എസ്‌ എഫ്‌ സ്ഥാപക ദിനമായ ഏപ്രിൽ 29ന്‌ രിസാല ദിന­മായി ആച­രി­ക്കും. പ്രചാ­ര­ണ­ത്തിന്‌ സമാ­പനം കുറി­ച്ചു­കൊണ്ട്‌ മെയ്‌ 27ന്‌ ദേശീയ സമ്മേ­ള­ന­ം സംഘ­ടി­പ്പി­ക്കും.


ആർ എസ്‌ സി ദമ്മാം സോൺ ചെയർമാൻ മഹ്മൂദ്‌ സഖാഫി അധ്യക്ഷത വഹിച്ചു. ആർ എസ്‌ സി നാഷണൽ കൺവീനർ കാസിം പേരാമ്പ്ര, ഐ സി എഫ്‌ ദമ്മാം ജനറൽ സെക്രട്ടറി അൻവർ കളറോട്‌, ഹാശിം (സിറ്റിഫ്ളവർ), ഉമർസഅദി, ഇഖ്ബാൽ വെളിയങ്കോട്‌, സലീം പാലച്ചിറ പ്രസംഗിച്ചു. രിസാല സൗദി കോർഡിനേറ്റർ ലുഖ്മാൻ വിളത്തൂർ സ്വാഗതവും കൺവീനർ അബ്ദുല്ല വിളയിൽ നന്ദിയും പറഞ്ഞു.


20/04/2011