മനുഷ്യര്‍ പരസ്പരം വിട്ടു വീഴ്ചാ മനോഭാവം വളര്‍ത്തിയെടുത്ത് അപരന്റെ തെറ്റുകള്‍ പൊറുത്ത് കൊടുത്ത് ജീവിക്കാന്‍ ശ്രമിയ്ക്കണമെന്ന് പേരോട് അബ്‌ദു റഹ്‌മാന്‍ സഖാഫി പറഞ്ഞു. ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനടുത്തുള്ള മസ്ജിദില്‍ പത്ത് വര്‍ഷമായി എല്ലാ വ്യാഴാഴ്ച രാതികളിലും ഇശാ നിസ്കാര ശേഷം നടന്ന് വരുന്ന സ്വലാത്ത് മജ്‌ലിസിന്റെ ദശ വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.
നാം നമ്മുടെ സഹ ജീവികളോടെ വൈരാഗ്യത്തോടെ വര്‍ത്തിക്കുകയും അവരില്‍ നിന്ന് വരുന്ന ചറിയ തെറ്റുകള്‍ പോലും മാപ്പ് നല്‍കാന്‍ തയ്യാറില്ലാതിരിക്കയും അതേ സമയം നാം ചെയ്യുന്ന എല്ലാ പാപങ്ങളും പൊറുത്ത് തരാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇത് വിരോധാഭാസമാണ്. നാം വിട്ടു വീഴ്ച ചെയ്യുമ്പോള്‍ അല്ലാഹുവും വിട്ടു വീഴ്ച ചെയ്യും. നാം ചെയ്ത് കൊടുത്ത ഉപകാരങ്ങളും , നമുക്കെതിരെ ആരെങ്കിലും ചെയ്ത തെറ്റുകളും ഒരാള്‍ മറക്കുകയും, നാം ചെയ്ത തെറ്റുകളും നമുക്ക് മറ്റുള്ളവര്‍ ചെയ്ത് തന്ന ഉപകാരങ്ങളും ഓര്‍ക്കുകയും ചെയ്യുക എന്നത് ജീവിത വിജയത്തിലേക്കുള്ള എളുപ്പമാര്‍ഗമാണ്'. വിശാസികള്‍ അനാവശ്യ സംസാരങ്ങളില്‍ നിന്ന് നോമ്പ് കാലത്തും അല്ലാത്തപ്പോഴും വിട്ടു നില്‍ക്കണമെന്നു പേരോട് സഖാഫി ഓര്‍മ്മിപ്പിച്ചു.
മുസ്വഫയിലെ വിവിധ ഏരിയകളില്‍ നിന്ന് നൂറുകണക്കിനാളുകള്‍ പങ്കെടുത്ത സംഗമത്തില്‍ അബ്‌ദൂല്‍ ഹമീദ് സഅദി ഈശ്വര മഗലം അധ്യക്ഷത വഹിച്ചു.