ദുബൈ:കേന്ദ്ര വ്യോമയാന, പ്രവാസി കാര്യമന്ത്രി ശ്രീ വയലാര്‍ രവി ഇന്ന് (26-01-2011) ദുബൈ മര്‍കസ് സന്ദര്‍ശിക്കും. വൈകിട്ട് 6 മണിക്കാണ് സന്ദര്‍ശനം. കേന്ദ്ര മന്ത്രിസഭാ വികസനത്തില്‍ വ്യോമയാന വകുപ്പിന്റെ ചുമതല കൂടി ലഭിച്ച അദ്ദേഹത്തിന് ദുബൈ മര്‍കസ് സ്വീകരണവും സംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖ നേതാക്കള്‍ സംബന്ധിക്കും
Wednesday, January 26, 2011
Monday, November 22, 2010
ഐ.സി.എഫ് മെമ്പർഷിപ്പ് വിതരണം സൌദിയിൽ
ജിദ്ദ: സമസ്ത കേരള സുന്നി യുവജന സംഘം പ്രവാസി ഘടകങ്ങളെ ഏകോപിപ്പിച്ച് രൂപീകൃതമായ ഇസ്ലാമിക് കൾച്ചറൽ ഫൗണേ്ടഷൻ ഓഫ് ഇന്ത്യ (ഐ.സി.എഫ്) മെമ്പർഷിപ്പ് വിതരണോത്ഘാടനം എസ്.വൈ.എസ് സൗദി നാഷണൽ പ്രസിഡണ്ട് സയ്യിദ് ഹബീബ് അൽബുഖാരിക്ക് പ്രഥമാംഗത്വം നൽകിക്കൊണ്ട് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നിർവ്വഹിച്ചു. എസ്.വൈ.എസ് എന്ന പേരിലും മറ്റും കേരളത്തിന്ന് പുറത്ത് സാമുഹ്യ, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന സുന്നി യുവജന വിഭാഗങ്ങളുടെ ഏകീകരണ സംഘടനാ നാമം ഇനി മുതൽ ഐ.സി.എഫ് ആയിരിക്കുമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ചടങ്ങിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം ഇ.കെ. അബ്ദുൽ ഹമീദ്, എസ്.എസ്.എഫ് മുൻ പ്രസിഡണ്ട് സയ്യിദ് തുറാബ് സഖാഫി, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കാര്യദർശി തെന്നല അബൂഹനീഫൽ ഫൈസി, അബ്ദുൽ റഹ്മാൻ മളാഹിരി തുടങ്ങിയർ സംബന്ധിച്ചു.www.ssfmalappruam.com
Tuesday, November 16, 2010
Wednesday, November 10, 2010
Saturday, November 6, 2010
പരിസ്ഥിതിസ്നേഹ സന്ദേശവുമായി സർഗപ്രതിഭകളുടെ ചിത്രരചന
ദുബൈ: പരിസ്ഥിതി മലിനീകരണത്തിനും ആഗോള താപനത്തിനുമെതിരെ കലാപ്രതിഭകളുടെ നിറങ്ങൾ കോറിയിച്ച പ്രതിരോധം. രിസാല സ്റ്റഡി സർക്കിൾ ദുബൈ സോൺ സാഹിത്യോത്സവിന്റെ ഭാഗമായാണ് പരിസ്ഥിതി മലിനീകരണത്തിനെതിരെ സമൂഹചിത്ര രചന സംഘടിപ്പിച്ചത് ദുബൈ മുനിസിപ്പാലിറ്റി മാധ്യമവിഭാഗം സീനിയർ ഓഫീസറും കവിയുമായ ഇസ്മാഈൽ മേലടി ഉദ്ഘാടനം ചെയ്തു. ദുബൈ നഗരസഭയുടെ ശുചിത്വ കാമ്പയിനിൽ കൂടുതൽ വളണ്ടിയർമാരുമായി പങ്കാളിത്തം വഹിച്ച ആർ എസ് സിയുടെ പരിസ്ഥിതി ബോധവത്കരണത്തിന്റെ ഭാഗമായാണ് സാഹിത്യോത്സവ് പ്രതിഭകളെ പങ്കെടുപ്പിച്ച് ചിത്ര രചന സംഘടിപ്പിച്ചതു. കെ എം അബാസ്, ഉബൈദുല്ല സഖാഫി, അശ്റഫ് പാലക്കോട്, മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം സംബന്ധിച്ചു.05/11/2010
Wednesday, November 3, 2010
Subscribe to:
Posts (Atom)





