Monday, November 22, 2010

ഐ.സി.എഫ് മെമ്പർഷിപ്പ് വിതരണം സൌദിയിൽ

ജിദ്ദ: സമസ്ത കേരള സുന്നി യുവജന സംഘം പ്രവാസി ഘടകങ്ങളെ ഏകോപിപ്പിച്ച്‌ രൂപീകൃതമായ ഇസ്ലാമിക്‌ കൾച്ചറൽ ഫൗണേ‍്ടഷൻ ഓഫ്‌ ഇന്ത്യ (ഐ.സി.എഫ്‌) മെമ്പർഷിപ്പ്‌ വിതരണോത്ഘാടനം എസ്‌.വൈ.എസ്‌ സൗദി നാഷണൽ പ്രസിഡണ്ട്‌ സയ്യിദ്‌ ഹബീബ്‌ അൽബുഖാരിക്ക്‌ പ്രഥമാംഗത്വം നൽകിക്കൊണ്ട്‌ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നിർവ്വഹിച്ചു. എസ്‌.വൈ.എസ്‌ എന്ന പേരിലും മറ്റും കേരളത്തിന്ന്‌ പുറത്ത്‌ സാമുഹ്യ, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന സുന്നി യുവജന വിഭാഗങ്ങളുടെ ഏകീകരണ സംഘടനാ നാമം ഇനി മുതൽ ഐ.സി.എഫ്‌ ആയിരിക്കുമെന്ന്‌ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ചടങ്ങിൽ കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി അംഗം ഇ.കെ. അബ്ദുൽ ഹമീദ്‌, എസ്‌.എസ്‌.എഫ്‌ മുൻ പ്രസിഡണ്ട്‌ സയ്യിദ്‌ തുറാബ്‌ സഖാഫി, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കാര്യദർശി തെന്നല അബൂഹനീഫൽ ഫൈസി, അബ്ദുൽ റഹ്മാൻ മളാഹിരി തുടങ്ങിയർ സംബന്ധിച്ചു.

www.ssfmalappruam.com




Saturday, November 6, 2010

പരിസ്ഥിതിസ്നേഹ സന്ദേശവുമായി സർഗപ്രതിഭകളുടെ ചിത്രരചന

ദുബൈ: പരിസ്ഥിതി മലിനീകരണത്തിനും ആഗോള താപനത്തിനുമെതിരെ കലാപ്രതിഭകളുടെ നിറങ്ങൾ കോറിയിച്ച പ്രതിരോധം. രിസാല സ്റ്റഡി സർക്കിൾ ദുബൈ സോൺ സാഹിത്യോത്സവിന്റെ ഭാഗമായാണ്‌ പരിസ്ഥിതി മലിനീകരണത്തിനെതിരെ സമൂഹചിത്ര രചന സംഘടിപ്പിച്ചത് ദുബൈ മുനിസിപ്പാലിറ്റി മാധ്യമവിഭാഗം സീനിയർ ഓഫീസറും കവിയുമായ ഇസ്മാഈൽ മേലടി ഉദ്ഘാടനം ചെയ്തു. ദുബൈ നഗരസഭയുടെ ശുചിത്വ കാമ്പയിനിൽ കൂടുതൽ വളണ്ടിയർമാരുമായി പങ്കാളിത്തം വഹിച്ച ആർ എസ്‌ സിയുടെ പരിസ്ഥിതി ബോധവത്കരണത്തിന്റെ ഭാഗമായാണ്‌ സാഹിത്യോത്സവ്‌ പ്രതിഭകളെ പങ്കെടുപ്പിച്ച്‌ ചിത്ര രചന സംഘടിപ്പിച്ചതു. കെ എം അബാസ്‌, ഉബൈദുല്ല സഖാഫി, അശ്‌റഫ്‌ പാലക്കോട്‌, മുഹമ്മദ്‌ കുഞ്ഞി സഖാഫി കണ്ണപുരം സംബന്ധിച്ചു.

05/11/2010