
അബുദാബി സോണൽ സാഹിത്യോത്സവ് ജൂലൈ 31 ന്
- കാസിം -

ദുബായ്: ദൈവത്തിന്റെ താക്കീത് ലങ്കിച്ചു തിന്മകളുടെ ഉപാസകരായി സ്വവർഗരതി ശീലിച്ച ഒരു സമൂഹത്തെ ചാവ് കടലിൽ നശിപ്പിച്ചു കളഞ്ഞ ശിക്ഷയുടെ സന്ദേശം വിവരിക്കുന്ന ഖുർആൻ സന്ദേശം നെഞ്ചിലേറ്റുന്നവർക്ക് , അതേ തിന്മ നിയമവിധേയമാക്കുന്ന പുതിയ നീക്കങ്ങളോട് സമരസപ്പെടാൻ കഴിയില്ലെന്ന് തൊഴിയൂർ കുഞ്ഞിമുഹമ്മദ് സഖാഫി പ്രസ്താവിച്ചു. തിന്മക്കെതിരെ എന്ന പ്രമേയത്തിൽ മമ്പഉൽ ഹുദാ ഇസ്ലാമിക് അക്കാദമി ദുബായ് കമ്മറ്റി സംഘടിപ്പിച്ച ഉദ്ബോധന സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.